ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

1. പക്ഷപാതപരമായ ഒരു നിയമം

ഫ്യൂഡൽ ഭാഷകൾ സമൂഹത്തിൽ കാര്യമായ അരക്ഷിതാവാസ്ഥയും പൌരന്മാരുടെ മനസിൽ അരക്ഷിതത്വവും വരുത്തും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാവർക്കും 'താഴ്ന്നവൻ' എന്ന് വിശേഷിക്കപ്പെടുന്നവന്റെ ബഹുമാനക്കുറവ് വൻ ഭീകരാവസ്ഥതന്നെയാണ്.


സർക്കാർ തൊഴിലാളികളെ 'നിങ്ങൾ' എന്ന് സംബോധനചെയ്ത്, അതും വളരെ ഉയർന്നവരെ, പരിചയമുള്ള ഒരു രാഷ്ട്രീയക്കാരൻ ഇപ്പോഴും മറ്റൊരു കേസിൽ അകപ്പെട്ട് മറ്റൊരു സംസ്ഥാനത്ത് ജയിൽവാസം അനുഭവിക്കുന്നുണ്ട്. വർഷം പത്ത് പതിമൂന്നായി എന്നാണ് തോന്നുന്നത്. ഈ ആൾക്ക് ഈ ദുരന്തം സംഭവിക്കും എന്ന് ഈ എഴുത്തുകാരന് ഈ സംഭവ വികാസം നടക്കുന്നതിന് മുൻപേ ബോധോദയുമുണ്ടായിട്ടുണ്ട്.


ഇതിന് യാതോരു അതീന്ത്ര്യവിദ്യാ ജ്ഞാനവും ആവശ്യമില്ലായിരുന്നു. സമൂഹത്തിലെ ഫ്യൂഡൽ ഭാഷയിലെ കോഡുകൾക്ക് വിരുദ്ധമായി നിലകൊണ്ടാൽ, വരാവുന്ന ദുരന്തങ്ങളാണ് ഈ മാതിരിയുള്ള കാര്യങ്ങൾ.


ഇന്ന് ദേശീയ ബാങ്കുകളിൽ സർവ്വത്ര കാണുന്ന ഒരു ബോഡാണ് താഴെ നൽകുന്നത്.


QUOTE:

Misbehave with the bank staff

Misbehaving / abusing / assaulting a bank employee comes under Indian penal code (IPC) section 332 and 352 which may attract 2-3 years of IMPRISONMENT and is a NON-BAILABLE CRIME. If any person found performing any of the above activities he/she will be punished which may extend to 3 years or with fine or with both.

END OF QUOTE


തർജ്ജമയുടെ തുടക്കം....

ബാങ്ക് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയാൽ

ഒരു ബാങ്ക് ജീവനക്കാരനോട് അപമര്യാദയായി പെരുമാറുക/ അസഭ്യവാക്ക് ഉപയോഗിക്കുക /അയാളെ ദേഹോപദ്രവം ചെയ്യുക എന്നിവ ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) 332, 352 എന്നീ വകുപ്പുകൾ പ്രകാരം, ജാമ്യമില്ലാത്ത കുറ്റവും, 2 വർഷം തടവ് ശിക്ഷയ്ക്ക് അർഹതയുള്ളതുമാണ്. ഇത്യാദി രീതിയിൽ ആരെങ്കിലും പെരുമാറിയാൽ, അയാളെ 3 വർഷം വരെ നീളുന്നരീതിയിൽ ശിക്ഷിക്കുന്നതും, അല്ലെങ്കിൽ ഫൈൻ ചുമത്തുന്നതും, അതുമല്ലെങ്കിൽ, അവ രണ്ടും നൽകുന്നതുമാണ്.

.....തർജ്ജമയുടെ അന്ത്യം


ഈ നിയമം യഥാർത്ഥത്തിൽ പ്രതിഫലിക്കുന്നത്, ബാങ്ക് ജീവനക്കാർക്ക് ജനങ്ങളോട് ഇടപഴകാനുള്ള ഭയത്തെയാണ്. ജനം അവരെ അടിക്കും ഇടിക്കും എന്നതല്ല ഭയം. ഇങ്ങിനെ ആരെങ്കിലും ആരെയെങ്കിലും ചെയ്താൽ, അതിനെ ശിക്ഷിക്കാനുള്ള നിയമങ്ങൾ വെറെയുണ്ട്.


ഈ മുകളിൽ നൽകിയിട്ടുള്ള നിയമത്തിലെ കഠിനമായ പരാജയം, ഇതു പോലൊരു നിയമം, തിരിച്ചും സൃഷ്ടിക്കപ്പെട്ടിട്ടില്ലാ എന്നുള്ളതാണ്. അതായത്, ഏതെങ്കിലും ബാങ്ക് ജീവനക്കാരൻ ഈ രാജ്യത്തിലെ ഏതെങ്കിലും പൌരനോട് അപമര്യാദയായി പെരുമാറുകയോ, അസഭ്യവാക്ക് ഉപയോഗിക്കുകയോ, അയാളെ ദേഹോപദ്രപം ചെയ്യുകയോ ചെയ്താൽ തിരിച്ചും ഇതേ വിധത്തിലുള്ള ശിക്ഷയ്ക്ക് വിധേയനായിരിക്കും എന്നുള്ളത്.


മറ്റൊരു പ്രശ്നം 'അസഭ്യവാക്ക്' എന്ന പ്രയോഗത്തെ കൃത്യമായി നിർവ്വചിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ളതാണ്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അടുത്ത എഴുത്തിൽ നൽകാം.


ഇതിനെല്ലാം ബദലായി ബാങ്ക് ജീവനക്കാർ ഈ രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരാണ് എന്ന ഒരു മറുപടിനൽകിയേക്കാം. ഇതിൽ കാര്യമായ കഴമ്പില്ലാ എന്നുള്ളതാണ് വാസ്തവം.


സർക്കാർ ഓഫിസ് തൊഴിലാളികൾക്ക് പക്ഷപാതപരമായുള്ള, ഈ വിധമുള്ള അനവധി അറിയപ്പെടാത്ത നിയമങ്ങൾ ലിഖിത രൂപത്തിൽ ഇന്ന് നിലവിലുണ്ട് എന്നുള്ളതാണ് വാസ്തവം.


എന്നാൽ ഈ നിയമങ്ങളെക്കുറിച്ച് എന്തെങ്കിലും സംസാരിക്കുമ്പോൾ, ഉടനെയുള്ള പ്രതികരണം, ഇവയെല്ലാം ബൃട്ടിഷുകാർ എഴുതിയ 'ഇന്ത്യൻ പീനൽ കോഡി'ലുള്ളതാണ് എന്നാണ് മറുപടി കിട്ടുക.


എന്നാൽ ആ 'ഇന്ത്യൻ പീനൽകോഡ്', ഇന്ന് പാക്കിസ്ഥാൻ, ബങ്ഗാളാദേശ്, ഇന്ത്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതും, എന്നാൽ ഈ ഉപദ്വീപിന്റെവെറും പകുതിയോളം മാത്രം വരുന്ന ബൃട്ടിഷ് ഇന്ത്യയിലെ പീനൽകോഡാണ്. അത് ഇന്നുള്ള പാക്കിസ്ഥാന്റെയോ, ബങ്ഗാളാദേശിന്റെയോ, ഇന്ത്യയുടേയോ പീനൽകോഡല്ല.


ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളെ യാതോരുവിധത്തിലും ഈ മൂന്ന് രാജ്യങ്ങളിലേയും ഭരണ സംവിധാനങ്ങളോട് സാമ്യപ്പെടുത്താൻ ആവില്ലതന്നെ.