ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

1. ഈ എഴുത്തിൽ വരാൻ പോകുന്ന ബഹുമുഖ വസ്ത്തുക്കൾ

ഇങ്ങിനെയുള്ള ഒരു എഴുത്ത് എഴുതാൻ പ്രേരിപ്പിച്ച സംഗതികളുടെ അടുത്ത് പോലും എത്തിയിട്ടില്ല. എഴുത്ത് തുടരേണ്ടിയിരിക്കുന്നു.


പ്രതിപാദിക്കാൻ പോകുന്നത് വിദഗ്ദർ കൈകാര്യം ചെയ്തിട്ടുള്ള വിഷയങ്ങളാണ്. ഇവയെ പരിശോധിക്കാൻ അവകാശമുണ്ടോ?


ഏതാണ്ട് പത്ത് പതിനേഴ് വർഷങ്ങൾക്ക് മുൻപ് ഇങ്ഗ്ളിഷിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ഒരു വ്യക്തി ചോദിച്ച ചോദ്യം ഓർക്കുന്നു. ഈ എഴുത്തുകാരന്റെ എഴുത്തുകളുടെ ഒരു ചെറിയ തുണ്ട് വായിച്ചിട്ട് ചോദിച്ചതിതാണ്. 'ഇതൊക്കെ എഴുതാൻ താൻ ആരാണ്?'


ഈ ഒരു പ്രശ്നം ഈ എഴുത്തിലുടനീളം നിലനിന്നേക്കും. വിദ്യാഭ്യാസ യോഗ്യതയാണ് ചോദിക്കപ്പെട്ടത്.


എന്തെങ്കിലും ബലവത്തായ ഉത്തരം നൽകാൻ പ്രയാസമാണ്. കാരണം, വ്യക്തമായി പറയുകയാണെങ്കിൽ, യാതോരു യോഗ്യതയും ഇല്ലതന്നെ.


എഴുതാൻ പോകുന്ന വിഷയം ചരിത്രം ആണെങ്കിലും, ഇതിനോടനുബന്ധിച്ച് മറ്റ് പല വിദഗ്ദ പഠന വിഷയങ്ങളും പ്രതിപാദിപ്പിക്കപ്പെടുകയോ, സൂചിപ്പിക്കപ്പെടുകയോ, അതുമല്ലെങ്കിൽ, ചർച്ച ചെയ്യപ്പെടുകയോ ചെയ്യപ്പെട്ടേക്കാം.


ശാസ്ത്രം (Science), ഭാഷാ ശാസ്ത്രം (Linguistics), സാമൂഹിക ശാസ്ത്രം (Social Science), രാഷ്ട്രതന്ത്രം (Political Science), വിദ്യാഭ്യാസം (Education), നരവംശശാസ്ത്രം (Anthropology), നരകുലശാസ്ത്രം/വംശീയശാസ്ത്രം (Ethnographic studies), മനശ്ശാസ്ത്രം(Psychology), ശരീരഘടനാശാസ്ത്രം (Anatomy), അതീന്ദ്രിയാനുഭവപഠനം (Parapsychology), ദൈവശാസ്ത്രം / അദ്ധ്യാത്മവിദ്യ (Theology), പുരാണങ്ങൾ (Epics), കൂടോത്രം (Blackmagic/Witchcraft) തുടങ്ങിയവയും, അതോടൊപ്പം തന്നെ, ദക്ഷിണേഷ്യൻ ചരിത്രം (History of South-Asia), ഇങ്ഗ്ളിഷ് കൊളോണിയലിസം (English Colonialism), ബൃട്ടിഷ് ഇന്ത്യ (British India), ലോക ചരിത്രം (World History), ഈ പ്രാദേശിക ഉപദ്വീപിന്റെ ചരിത്രം എന്നിവയും മറ്റും ഈ എഴുതാൻ പോകുന്ന വിഷയത്തിൽ ചെറുതായോ, അതുമല്ലെങ്കിൽ കാര്യമായിത്തന്നെയോ പരാമർശിക്കപ്പെടുന്നതോ, അതുമല്ലെങ്കിൽ സൂചിപ്പിക്കപ്പെടുന്നതോ ആയിരിക്കും എന്നാണ് തോന്നുന്നത്.


ഇവയെല്ലാത്തിനും മീതെ, ഇങ്ഗ്ളിഷ് സാഹിത്യവും (English literature), ഇങ്ഗ്ളണ്ടിന്റെ ചരിത്രവും (History of England), തുടങ്ങിയവയും പരാമർശിക്കപ്പെട്ടേക്കാം.


ഇതിനെല്ലാം ഉപരിയായി, ഈ എഴുത്തുകാരൻ തന്നെ സ്വന്തമായി രൂപകൽപ്പന ചെയ്ത യാഥാർത്ഥ്യത്തിന്റെയും, ജീവന്റെയു, ശരീരഘടനയുടേയും, ഭാഷയുടേയും സോഫ്ട്വേർ കോഡുകളെക്കുറിച്ചും (Software codes of Reality, Life and Languages!, പ്രതിപാദിച്ചേക്കാം.


ഇതുമായി ബന്ധപ്പെട്ട് ഹോമിയോപ്പതി എന്ന ചികിത്സാ സമ്പ്രദായത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന യന്ത്രസംവിധാനത്തെക്കുറിച്ചും (Machinery of Homoeopathy) ചർച്ചചെയ്തേക്കാം.


മുകളിൽ പറഞ്ഞവയിൽ, ചില വിഷയങ്ങളെങ്കിലും കാര്യമായിത്തന്നെ പ്രതിപാദിച്ചേക്കാം.


ഇവിടെ ഈ എഴുത്തുകാരന് മുഖദാവിൽത്തന്നെ പറയാനുള്ളത്, മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ഒന്നിൽപ്പോലും യാതോരു ഔപചാരിക വിദ്യാഭ്യാസ യോഗ്യതയും ഇല്ലാ എന്നുള്ളതാണ്. ഈ ഏറ്റുപറയലിൽനിന്നും വായനക്കാരന് ഈ എഴുത്തിന് എന്ത് മൂല്യം ഉണ്ടാവും എന്ന് വേണമെങ്കിൽ മൂല്യ നിർണ്ണയം ചെയ്യാവുന്നതാണ്. വാസ്തവം പറയുകയാണെങ്കിൽ സൂചിപ്പിച്ച ചില വിഷയങ്ങളുടെ ഔപചാരിക ഉള്ളടക്കം തന്നെ എന്താണ് എന്ന് ഈ എഴുത്തുകാരന് അറിയില്ല.


അതേ സമയം പറയാനുള്ളത്, ഈ മുകളിൽസൂചിപ്പിച്ച വിഷയങ്ങളിൽ മിക്കവയും അവയുടെ ഔപചാരിക രൂപത്തിലുടെ ആയിരിക്കേണമില്ല, പ്രതിപാദിപ്പിക്കപ്പെടുന്നത്, എന്നത് ഒരു saving grace ആയേക്കാം. ഇതിനാൽത്തന്നെ ഔപചാരിക വൈദഗ്ദ്യത്തിന്റെ മുഖചിഹ്നമായ സാങ്കേതിക പദപ്രയോഗം ഈ എഴുത്തിൽ വളരെ വിരളമായേ കാണപ്പെടുള്ളു.


ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇത്യാദി വിഷയങ്ങൾക്ക് അതീതമായി, മറ്റ് ചില വ്യക്തിപരമായ വിവരങ്ങളും ഈ എഴുത്തുകളിൽ ഇടംകണ്ടെത്തിയേക്കാം. ഇന്ത്യൻ ഉദ്യോഗസ്ഥവർഗ്ഗം, പല വിധ ഔദ്യോഗിക ചട്ടങ്ങൾ, അവയുടെ പ്രാവർത്തികവശം, പലവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തന രീതികൾ തുടങ്ങിയവയും ഇതിൽ പെടും.