ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

43. നാറുന്ന നിർവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു

യൂഎസ്ഏയിലെ കാപ്പിരികൾ രണ്ടുതരക്കാരാണ്. ഒന്ന്, പണ്ട് കാലങ്ങളിൽ അടിമകളായി വന്ന്, അവിടെ നിന്നും അതിഗംഭീരമായ ഇങ്ഗ്ളിഷ് സംവിധാനങ്ങളിൽ പരിശീലനം ലഭിച്ചവർ. രണ്ടാമത്, ഈ അടുത്തകാലങ്ങളിൽ ആഫ്രിക്കയിൽനിന്നും കയറിക്കൂടിയവർ. ഇവർക്ക് ഇങ്ഗ്ളിഷുമായി പലരീതിയിലുള്ള അനുവഭപരിചയമാണ് ഉള്ളത്. പലർക്കും ഇത് വളരെ കുറവ് മാത്രമേ ഉണ്ടായിരിക്കുള്ളു, യൂഎസ്ഏയിൽ കയറുന്നത് വരെ.


ഇതിന് സമാന്തരമായ പ്രശ്നം ഭൂഖണ്ട യൂറോപ്പിൽ നിന്നും വന്ന വെള്ളക്കാരും ഇങ്ഗ്ളിഷുകാരും തമ്മിൽ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും, ഫ്രഞ്ചുകാരും, ജർമൻകാരും, സ്പെയ്നുകാരും മറ്റുമായി. ഇവർ പാരമ്പര്യമായി ഇങ്ഗ്ളണ്ടിനോട് പലരീതിയിൽ മത്സരിച്ചും പടവെട്ടിയും പരാജയപ്പെട്ടവരാണ്. എന്നാൽ യൂഎസ്ഏയിൽ തൊലിയുടെ നിറം വെളുത്തതായത് കൊണ്ടും, തൊലിക്ക് മറ്റ് നിറമുള്ള കാപ്പിരികളും, ഏഷ്യക്കാരും, മറ്റും ഉള്ളത് കൊണ്ടും ഇവരും ഇങ്ഗ്ളിഷ് പാരമ്പര്യക്കാരും തമ്മിലുള്ള വ്യത്യാസം പെട്ടന്ന് ശ്രദ്ധിക്കപ്പെടില്ല. എന്നാൽ, വാസ്തവത്തിൽ ഈ രണ്ടു പക്ഷവും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്.


ഭൂഖണ്ട യൂറോപ്പുകർ ഇങ്ഗ്ളിഷുകാരെയും ഇങ്ഗ്ളണ്ടിനേയു താഴ്ത്തിപ്പറയുകയും മറ്റും ചെയ്യുമെങ്കിലും, ഇങ്ളിഷുകാരോട് ഒട്ടിത്തന്നെയാണ് ഇവർ നിലനിൽക്കാൻ ആഗ്രഹിക്കുക. കാരണം, ഇങ്ഗ്ളിഷുകാരെ വിട്ട് സ്വതന്ത്രമായി നിന്നാൽ, ഇവരും കാപ്പിരികളും, ഏഷ്യക്കാരും തമ്മിൽ, നേരത്തെ സൂചിപ്പിച്ച ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളുടെ കാര്യത്തിൽ വ്യത്യാസം കുറയും.


ഇവിടെല്ലാം ഉള്ള പ്രശ്നവും ഇങ്ഗ്ളിഷുകാർക്ക് ഒട്ടുംതന്നെ അറിയാത്തതുമായ കാര്യം, വ്യക്തികൾ ഫ്യൂഡൽ ഭാഷകളിൽ ഒരേ നിലവാരമുള്ള മനുഷ്യർ അല്ല എന്നുള്ളതാണ്. ഫ്യൂഡൽ ഭാഷകളിൽ 'അവൻ' എന്ന് നിർവ്വചിക്കപ്പെടുന്ന വ്യക്തി, 'അദ്ദേഹം' എന്ന് നിർവ്വചിക്കപ്പെടുന്ന വ്യക്തിയുമായി കാര്യമായ വ്യത്യാസം ഉള്ള ആളാണ്. ഇവർ രണ്ട് കൂട്ടരുടേയും വാക്കുകളും, പരിഹാസ വാക്കുകളും, മതിപ്പുളവാക്കുന്ന വാക്കുകളും വ്യക്തിപരമായ അടുപ്പവും, ബന്ധവും, നേത്രങ്ങൾ കോണ്ടുള്ള നോട്ടവും, ഉച്ചത്തിലുള്ള ചിരിയും, ഇവർ മനസ്സിൽ ചിന്തിക്കുന്നതും മറ്റും മറ്റുവ്യക്തികളിൽ രണ്ട് തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഫ്യൂഡൽ ഭാഷകളിൽ ഉളവാക്കുക.


ഈ രണ്ട് കൂട്ടരും (അവൻ & അദ്ദേഹം) ഇങ്ഗ്ളിഷിലേക്ക് കടന്ന് വന്ന് ഒരു സമൂഹത്തിലെ മാന്യനെക്കുറിച്ച് Where is he now? എന്നോ Where is she now? എന്നോ ചോദിച്ചാൽ, ശരിക്കും പറഞ്ഞാൽ രണ്ട് വ്യത്യസ്ത സാമൂഹിക അനുഭവമായിരിക്കും.


സാമൂഹിക മഹിമയുള്ള ആളും സാമൂഹിക നിലവാരമില്ലാത്ത ആളും ഈ വാക്കുകൾ 'അവൻ എവിടെയാണ് ഇപ്പോൾ?' എന്നോ 'അവൾ എവിടെയാണ് ഇപ്പോൾ?' എന്ന് മനസ്സിൽ പ്രോസസ് ചെയ്ത് കൊണ്ടാണ് ഈ വാക്കുകൾ ഇങ്ഗ്ളിഷിൽ ഉപയോഗിക്കുന്നത് എന്ന് കരുതുക. ആദ്യത്തെ ആൾ ഐഏഎസ്സുകാരൻ. രണ്ടാമത്തെ ആൾ ലോറി ലോഡ് ചെയ്യുന്ന ആൾ. പറയുന്നത് മറ്റൊരു ഐഏഎസ്സുകരനെക്കുറിച്ച്.


ആദ്യത്തെ ആളുടെ സംഭാഷണം, ഒരു പ്രത്യേക രീതിയിലുള്ള സമത്വത്തെ പ്രതിനിധീകരിക്കുന്നു. രണ്ടാമത്തെ ആളുടെ അതേ സംഭാഷണം, പരാമർശിക്കപ്പെടുന്ന ആളെ സാമൂഹികമായി നാറ്റുന്ന വാക്കുകളാണ്. എന്നാൽ ഈ സാമൂഹിക നാറ്റൽ, ഇങ്ഗ്ളിഷ് ഭാഷാകോഡുകൾ ആവരണം ചെയ്ത് മറ്റുള്ളവരിൽനിന്നും ഒളിപ്പിക്കുന്നു എന്നുമാത്രം. എന്നാൽ, നാറുന്ന വസ്തു പൊതിക്കുള്ളിൽ ഉണ്ട്.


ഇതാണ് ഇന്നുള്ള ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ സംജാതമായിക്കൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥ.