ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

33. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത

ഇനി പറയാനുള്ളത്, പാരമ്പര്യമായോ, അതുമല്ലെങ്കിൽ കുടുംബപരമായോ ഇങ്ഗ്ളിഷ് ഭാഷയുമായി ചിരകാല ബന്ധമുള്ള ഈ ഉപദ്വീപിലെ ജനങ്ങളും, പുതുതായി കൌമാരത്തിലോ, അതിന് ശേഷമോ ഇങ്ഗ്ളിഷ് ഭാഷയുമായി ബന്ധം സ്ഥാപിക്കുന്നവരും തമ്മിലുള്ള ഒരു സ്ഥായിയായുള്ള വ്യത്യാസത്തെക്കുറിച്ചാണ്.


ഫ്യൂഡൽ ഭാഷകളിൽ ജനിച്ച് വളർന്ന് വരുന്നവർ പൊടുന്നനെ ഇങ്ഗ്ളിഷ് പഠിച്ചാൽ, അവരിൽ അതിരുകടന്ന സ്വാതന്ത്ര്യബോധം വന്നുകാണപ്പെടുന്നതായി കാണപ്പെടാം. ചെറിയ സ്വാതന്ത്ര്യങ്ങൾ അമിത സ്വാതന്ത്ര്യമായി ഉപയോഗിക്കാനുള്ള ഒരു ആത്മധൈര്യം വന്നപോലെ തോന്നും. പ്രാദേശിക ഭാഷയിൽ ലാഘവ ഭാവത്തിൽ പരാമർശിക്കാനും, പോയി സംസാരിക്കാനും, ചോദിക്കാനും, ഇടപഴകാനും ധൈര്യപ്പെടാത്ത ഇടത്ത് കറിയ ഇടപെടാനും, ഇത്യാദി കാര്യങ്ങൾ ചെയ്യാനും വലിയ പ്രയാസം ഇല്ലാ എന്നുള്ള ഒരു തോന്നൽ വരും.


എന്നാൽ വാസ്തവം നേരെ മറിച്ചാണ്. കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-English) പലതരം കീഴ്വഴക്കങ്ങളും, വാക്ക്-കോഡുകളും അന്യരുടെ അനാവശ്യ ഇടപെടലിനെ നിയന്ത്രിക്കുന്നുണ്ട്. എന്നാൽ പുതുതായി ഇങ്ഗ്ളിഷിലേക്ക് കയറിവരുന്നവരിൽ ചിലർക്കെങ്കിലും ഇക്കാര്യത്തെക്കുറിച്ച് കാര്യമായ വിവരം ഇല്ല എന്നാണ് തോന്നുന്നത്.


ഇതിന് ഏറ്റവും ചെറിയ ഉദാഹരണം അന്യരുടെ പേര് ചോദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യമാണ്. What is your name? എന്നല്ലാ, അനുവദനീയമായ കീഴ്വഴക്കം. മറിച്ച്, May I know your name, please? എന്നതാണ് ഉത്തമം. ഇതേ രീതിയിൽ പല കാര്യങ്ങൾക്കും ഒരു മിതത്വം കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-English) ഉണ്ട്. ഇത് പ്രത്യേകിച്ചം സ്ത്രീകളെക്കുറിച്ചുള്ള സംഭാഷണവും പരാമർശവും ആവുമ്പോൾ കാര്യമായി ഉള്ളകാര്യമാണ്.


എന്നാൽ, ഇന്ന് പല ദേശങ്ങളിലും, ഇങ്ഗ്ളണ്ടിലടക്കം, ഇങ്ഗ്ളിഷുമായി പാരമ്പര്യമായി പുലബന്ധമില്ലാത്തവർ ഇങ്ഗ്ളിഷിനെ കൈയടക്കിവച്ച്, ആ ഭാഷയെ വികൃതമാക്കിക്കൊണ്ടിരിക്കുന്നു. ഇത് ഇങ്ഗ്ളിഷ് ഭാഷാ പ്രചരണത്തിൽ ഉള്ള ഒരു നിഷേധാത്മകതയായി പലരും കാണുന്നുണ്ട്.


ഔപചാരികമായി മാത്രം ബന്ധമുള്ളവരെ Mr., Mrs. അല്ലെങ്കിൽ Miss. തുടങ്ങിയ വാക്കുകൾ പേരിന് മുന്നിലായി വച്ചാണ് കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ സംബോധന ചെയ്യേണ്ടത്. അത് പോലെ തന്നെ, മറ്റൊരാളുടെ ഭാര്യയെ, വ്യക്തിപരമായി സൌഹൃദമില്ലെങ്കിൽ Mrs. പേരിന് മുന്നിൽ വച്ചാണ് സംബോധന ചെയ്യേണ്ടത്. വ്യക്തിപരമായി നേരിട്ട് സൌഹൃദമില്ലാത്ത ചെറുപ്രായക്കാരായ പെൺകുട്ടികളെ സംബോധന ചെയ്യുമ്പോൾ Miss. എന്ന പദം പേരിന് മുന്നിൽ വെക്കേണ്ടതാണ്.


സമൂഹത്തിൽ പല ഔപചാരിക പദവികൾ അലങ്കരിക്കുന്നവരുണ്ട്. ഉദാഹരണത്തിന് രാജാവ്, റാണി, പ്രഭുക്കൾ, തൊഴിൽ ഉടമകൾ തുടങ്ങിയവർ. ഇവരെ പരാമർശിക്കുമ്പോഴും, ഇവരെ സംബോധന ചെയ്യുമ്പോഴും, ഇവർ തിരിച്ച് ഇതെല്ലാം ചെയ്യുമ്പോഴും, പൊതുവായുള്ള You, He, She തുടങ്ങിയ പദങ്ങൾ തന്നെയാണ് അങ്ങോട്ടും ഇങ്ങോട്ടും ഉപയോഗിക്കുന്നത്.


ഇങ്ഗ്ളണ്ടിലേക്ക് പുറത്ത് നിന്നും വരുന്നവർക്ക്, ഈ സൌകര്യം കാണുമ്പോൾ, പലപ്പോഴും, ഇങ്ങിനെ ഔപചാരിക പദവിയിലുള്ളവരെക്കുറിച്ച് മതിപ്പില്ലാത്ത ഭാവമാണ് മനസ്സിൽ ഉദിക്കുക. പലപ്പോഴും, ഇവർ He, She തുടങ്ങിയ വാക്കുകൾ, അവരുടെ സ്വന്തം പ്രാദേശിക ഭാഷകളിലെ തരംതാഴ്ന്ന വാക്ക്-കോഡിനോടാണ് ബന്ധപ്പെടുത്തുക.


ഉദാഹരണത്തിന് ഇങ്ഗ്ളണ്ടിലെ രാജകുമാരിയെപ്പറ്റി She is coming here tomorrow എന്ന വാക്യം അവരുടെ മനസ്സിൽ 'അവൾ ഇവിടെ നാളെ വരുന്നുണ്ട്' എന്ന രീതിയിലാണ് മനസ്സിൽ പതിക്കുക. ഇതുമായി ബന്ധപ്പെട്ട ഒരു സംഭവവികാസം അടുത്ത എഴുത്തിൽ നൽകാം.


രാജകുമാരിയെത്തന്നെ ഇങ്ങിനെ തരംതാഴ്ത്താൻ ആകുമ്പോൾ, മറ്റ് സ്ത്രീകളുടെ കാര്യം പറയാനില്ലതന്നെ.


ഇങ്ങിനെയുള്ള വാക്ക്-കോഡിലൂടെയുള്ള തരംതാഴ്ത്തലിലെ ഭയാനകമായ സാമൂഹിക ഇടിച്ചിലിനെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് കാര്യമായ വിവരമില്ലെങ്കിലും, പൊതുവായിപ്പറഞ്ഞാൽ, സമൂഹത്തിൽ കാര്യമായ പൈശാചികത പടരുന്നുണ്ട് എന്ന് അവരിൽ പലർക്കും അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇതിന്റെ കാരണത്തെക്കുറിച്ച് അവർക്ക് യാതോരു എത്തും പിടിയും ഇല്ലാ എന്നുള്ളതാണ് വാസ്തവം.