ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

4. അസഭ്യത്തിന്റെ ദിശാഘടകാംശം

ഫ്യൂഡൽ ഭാഷകളിൽ, അസഭ്യത്തിനും ഒരു ദിശാ ഘടകാംശം (vector component) ഉണ്ട്.


ഉദാഹരണത്തിന്, 'നീ പോടാ' എന്ന വാക്യം നോക്കാം. ഇതിൽ അസഭ്യ ചുവയുള്ള വാക്കുകൾ ഇല്ലായെന്ന് പറയാവുന്നതാണ്.


എന്നാൽ ഈ വാക്യം 'നീ' എന്ന സംബോധനാ രൂപത്തിലേ, കാര്യക്ഷമതയുള്ളതാകുള്ളു. 'പോടാ' എന്ന വാക്യം 'നിങ്ങൾ', 'സാർ' എന്ന വാക്കുകളോട് ചേർത്താൽ, ആകെ നർമ്മരസമുള്ളതായി മാറുകയും അപ്രായോഗികവും ആവും. 'നിങ്ങൾ പോടാ' എന്നും 'സാറ് പോടാ' എന്നതും.


എന്നാൽ, 'നീ പോടാ' എന്നുള്ളത് 'നിങ്ങൾ പോകണം', 'സാറ് പോയാട്ടെ' എന്നൊക്കയാക്കി ഉപയോഗിക്കാം. എന്നാൽ ഇവയ്ക്ക് 'നീ പോടാ' എന്ന പ്രയോഗത്തിന്റെ അക്രമാസക്തത കൈവരിക്കാനാകില്ല.


മലബാറി ഭാഷയിലെ ഏറ്റവും വലിയ അസഭ്യവാക്കുകളിൽ ഒന്നായി കരുതപ്പെടുന്ന 'നായിന്റെ മോനെ' എന്ന പ്രയോഗവും (മലയാളത്തിൽ ഇത് വലിയൊരു അസഭ്യമല്ലതന്നെ), മലായളത്തിലെ അതികഠിമായിട്ടുള്ള 'മൈരെ, പൂറിമോനെ, പണ്ടച്ചിമോളെ, തായോളിമോനെ, അമ്മയെ പോയി പണ്ണെടാ, തായോളിമോനെ' തുടങ്ങിയ അസഭ്യങ്ങൾ 'നീ' എന്നതിനോട് കൂടിയെ ഉപയോഗിക്കാൻ പറ്റുള്ളു.


'നീ പോടാ നായിന്റെ മോനെ', എന്നല്ലാതെ 'സാറെ പോടാ നായിന്റെ മോനെ' എന്ന് അസഭ്യം പറഞ്ഞാൽ, വാകരണപ്പിശകിൽ അസഭ്യം ആകെ പാളിപ്പോകും. അസഭ്യം പരിഹാസ്യമായി മാറും.


കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ നിന്നും നോക്കുമ്പോൾ, അസഭ്യവാക്കുകളുടെ ദിശാ ബോധം ഒരു വിചിത്രമായ കാര്യമായി തോന്നാം. കലർപ്പില്ലാത്ത ഇങ്ഗ്ളിഷിലെ അസഭ്യവാക്കുകൾ, ശരിക്കും നോക്കിയൽ വലിയ അസഭ്യവാക്കുകൾ അല്ലതന്നെ. മാനസികമായി വലിയ അറപ്പൊന്നും വരുത്താനുള്ള കെൽപ്പുള്ളവയല്ല അവ.


എന്നാൽ അവയ്ക്ക് ദിശാ ഘടാകാംശം ഇല്ലതന്നെ. ആരോടും ഉപയോഗിക്കാം.


അന്യഭാഷക്കാർ ഇന്ന് ഇങ്ഗ്ളിഷിൽ അനവധി കഠിനമായ അസഭ്യവചനങ്ങൾ ചേർത്തിട്ടുണ്ട്. ഇങ്ഗ്ളിഷ് ഭാഷയുടെ പരന്ന പ്രകൃതം കാരണം, ഇവയും ആരോടും ഉപയോഗിച്ചുകാണുന്നു. വാക്കുകൾ വലിയാൾ, ചെറിയാൾ എന്നരീതിയിൽ വാക്യരചനയിൽ തടസ്സം നിൽക്കുന്നില്ല.


എന്നാൽ ഫ്യൂഡൽ ഭാഷകളിൽ അസഭ്യവാക്കുകൾ സമൂഹത്തിലെ താഴ്ന്നവർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. പോലീസ് സ്റ്റേഷനിലും, തൊഴിൽസ്ഥലത്തും, മറ്റ് പലവേദികളിലും അസഭ്യപ്രയോഗം താഴെക്കിടയിലുള്ളവരോട് പ്രയോഗിച്ചാൽ, കാര്യമായ ഒരു തെമ്മാടിത്തമായി ആരും ചിന്തിക്കില്ലതന്നെ. ഏറ്റവും കൂടിയാൽ, ഇവ കേൾക്കുന്ന മറ്റുള്ളവർ ഒന്ന് ചിരിക്കും. ഇവയുടെ പ്രഹരം അനുഭവിക്കുന്നവരും, തലചൊറിഞ്ഞ് ഇളിബ്യരായി ഒന്ന് ചിരിക്കും. അത്രതന്നെ.


സാമൂഹികമായി ഈ വക അസഭ്യങ്ങൾ തികച്ചും അരുതാത്തവയാകുന്നത്, ഇവ താഴെക്കിടയിലുള്ളവർ മുകലിലുള്ളവരോട് ഉപയോഗിക്കുമ്പോൾ മാത്രമാണ്.


ഈ പറഞ്ഞതിലും മറ്റൊരു കാര്യം ഉണ്ട്. തിരുവിതാംകൂർ പോലീസ് സ്റ്റേഷനുകളിൽ പണ്ട് കാലങ്ങളിൽ (ഇപ്പോഴെങ്ങിനെയാണ് എന്ന് അറിയില്ല) സാധാരണ പൌരന്മാർ എന്തെങ്കിലും ചില്ലറ പ്രശ്നങ്ങളിൽ പിടിക്കപ്പെട്ട് കയറിച്ചെന്നാൽ, 'പൂറീമോനെ', 'മൈരെ', 'തോയോളിമോനെ' തുടങ്ങിയ, മനുഷ്യന്റെ ആത്മാവിനെവരെ കീറിമുറിക്കുന്ന, അസഭ്യവാക്കുകളുടെ ഒരു പ്രവാഹം തന്നെ ഒഴുകിവരും.


സാധാരണ പൌരൻ സർക്കാർ ജോലിയിൽ നിൽക്കുന്നവരുടെ കീഴിൽ ആണ് എന്നത് തെളിയിക്കാനായി ഉപോയഗിക്കപ്പെടുന്ന ഒരു സാമൂഹിക കോഡായാണ് ഈ അസഭ്യപ്രയോഗം.


ഇതിലൊന്നും ആരും, യാതോരു വിപ്ളവ വായാടികളും, യാതോരു തെറ്റും കാണുന്നില്ല എന്നുള്ളത്, അവർക്കൊന്നും കലർപ്പില്ലാത്ത ഇങ്ഗ്ളിഷുമായി യാതോരു ബന്ധവും ഇല്ലാ എന്നുള്ളതിന്റെ തെളിവ് മാത്രമാണ്.


ഈ രാജ്യത്തിലെ ഭാഷകളിൽ കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രമേ സമത്വാധിഷ്ടിത സാമൂഹിക ആശയവിനിമയത്തെ അനുകൂലിക്കുന്നുള്ളു എന്ന വിവരം അറിയാത്ത വിപ്ളവകാരികൾക്ക് യഥാർത്ഥത്തിൽ എന്തിനെക്കുറിച്ചെങ്കിലും കാര്യമായി വിവരമുണ്ടോ?