ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

36. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ

താഴയുള്ള ചിത്രം: യൂഎസ്ഏയിലെ കാപ്പിരി അടിമ കുടുംബം.-ഈ ഒരു പ്രശ്നം യൂഎസ്ഏയിലെ പല ജനവിഭാഗങ്ങളെക്കുറിച്ചും പറയാനാവുന്നതാണ്.


ആദ്യം അവിടെയുള്ള കാപ്പിരിവർഗ്ഗക്കാരെക്കുറിച്ച് പറയാം. അടിമകളായി കൊണ്ട് വന്ന ഇവർക്ക് ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവരിൽ നിന്നും ലഭിച്ചത് ലോകത്തിൽ (തിരുവിതാംകൂറിലേയും, മലബാറിലേയും അടിമകൾ അടക്കം) യാതോരു അടിമകൾക്കോ കൂലിക്കാർക്കോ ലഭിച്ചിട്ടുള്ള അനുഭവമല്ല. യജമാനന്മരെ പേരിന് മുന്നിൽ Mr., Mrs. Miss. &c. ചേർത്ത് വിളിക്കാം. യജമാനന്മാരുടെ അതേ പോലുള്ള വസ്ത്രങ്ങൾ ധരിക്കാം. കസേരയിൽ ഇരിക്കാം. യജമാനനോ, അയാളുടെ നിലയിലുള്ള മറ്റാരെങ്കിലുമോ വന്നാൽ എഴുന്നേറ്റ്, തലകുനിച്ച് ബഹുമാനിക്കേണ്ട ആവശ്യമില്ല. കുടുംബപരമായി ജീവിക്കാം.


അയാൾക്കും ഭാര്യയ്ക്കും മക്കൾക്കും 'നീ' എന്ന സംബോധനാ വാക്കും, 'അവൾ', 'അവൻ' എന്ന രീതിയിലുള്ള പരാമർശങ്ങളും ലഭിക്കില്ല. അവരോട് പറയുന്ന അതെ, You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയവാക്കുകൾ അവരുടെ യജമാനനെക്കുറിച്ചും, അയാളുടെ കുടുംബക്കാരെക്കുറിച്ചും പറയാം.


-തിരുവിതാംകൂറിലുണ്ടായിരുന്ന അടിമത്ത സമ്പ്രദായത്തെക്കുറിച്ച്. അറിയാനായി Native Life in Travancoreലെ Slavery എന്ന അദ്ധ്യായം വായിക്കുക. ഇതിൽ കാണുന്ന വിവരങ്ങൾ, കള്ള വിവരങ്ങൾ നൽകുന്ന പാഠപുസ്തകങ്ങളിലും, മാധ്യമങ്ങളിലും കണ്ടേക്കില്ല.-ഈ ചിത്രം: തിരുവിതാംകൂറിലെ ചൊവ്വൻ കുടുംബം circa 1890.-


ഈ വിധമുള്ള സ്വാതന്ത്ര്യം ഇന്ത്യയിലേയോ പാക്കിസ്ഥാനിലേയോ (sepoy) പട്ടാളക്കാർ അവരുടെ ഓഫിസർമാരോടോ, അവരുടെ കുടുംബക്കാരോടോ പ്രകടിപ്പിച്ചാൽ, അവരെ മർദ്ദിച്ച് മരണത്തിന് തൊട്ടടുത്തുവരെ എത്തിക്കും, ഓഫിസർമാർ, എന്ന് മനസ്സിലാക്കിയാൽ, ഈ കാപ്പിരികൾക്ക് ലഭിച്ച മാനസിക ഉന്നമന പരീശീലനത്തിന്റെ ശക്തിമനസ്സിലാക്കാനാകും.


അതേ സമയം, ഇങ്ഗ്ളിഷ് പക്ഷത്തിൽ നിന്നും ലോകത്തിൽ എവിടെയും ലഭിച്ചത് പെട്ടന്ന് നിർവ്വചിക്കാനാവാത്ത പലതരം അതിഗംഭീര ഗുണമേന്മയുള്ള കാര്യങ്ങളാണ്. ഏറ്റവും ചെറുതായി കാണാവുന്നതായ English nursery rhymes, English fairytales, English classical writings തുടങ്ങിവയും, ഇങ്ഗ്ളിഷിലെ Thank you, May I, Sorry, I apologise, Good morning തുടങ്ങിയ വാക്കുകളും. ഇവയ്ക്ക് ദിശാ ഘടകാംശം ഇല്ലാ എന്നുള്ളതാണ് ഇവയുടെ മഹിമ.


മാത്രവുമല്ല, സ്വന്തം അധമത്വം വിളിച്ചറിയിക്കുന്ന വസ്ത്രങ്ങളോ, ബഹുമാനിക്കേണ്ടവർവരുമ്പോൾ (സ്ത്രീകൾ) മാറിടം തുറന്ന് കാണിക്കേണ്ടതോ, (പുരുഷന്മാർ) മുണ്ടിന്റെ മടികുത്ത് അഴിച്ച് ബഹുമാനം കാണിക്കേണ്ടതോ ആയ വസ്ത്രവിധാനങ്ങളല്ല ഇങ്ഗ്ളിഷ് ഭാഷക്കാർ പ്രചരിപ്പിച്ചത്.


QUOTE from 'Native life in Travancore by REV. Samuel Mateer: Another serious evil arising out of the idea of caste pollution is that the covering of the bosom with clothing is forbidden, in order to the easy recognition and avoidance of the lower castes by their masters. This rule of going uncovered above the waist as a mark of respect to superiors is carried through all grades of society, except the Brahmans. The highest subject uncovers in the presence of the Sovereign, and His Highness also before his god Patmanabhan. This was also the form of salutation even from females to any respectable person. END of QUOTE