ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

37. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ


കഴിഞ്ഞ എഴുത്തിൽ വന്ന കാപ്പിരി അടിമകളുടെ ചിത്രത്തെ സംബന്ധിച്ച് ഇങ്ങിനെ ഒരു പ്രതികരണം ഒരു ഗ്രൂപ്പിൽ വന്നു: QUOTE: അക്കാലത്ത് കോട്ടും സൂട്ടും ഇട്ട അടിമകളോ??🙄😳 END of QUOTE.


പലർക്കും പ്രക്ഷേപണമായി നൽകുന്ന ഒരു എഴുത്തായതിനാൽ സാധാരണ ഗതിയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കാറില്ല. കാരണം, സമയക്കുറവും, എഴുത്തിന്റെ ഏകാഗ്രമായ ദൃഷ്ടികേന്ദ്രത്തെ ഇത് ബാധിച്ചേക്കും എന്നതും.


എന്നാൽ ഒരു ഒറ്റപ്പെട്ട സംഭവം എന്നരീതിയിൽ, ഈ പ്രതികരണത്തിന് ഉത്തരം നൽകുകയാണ്.


ഈ തരം ചിത്രങ്ങൾക്ക് യൂഎസ്ഏയിൽ നിന്നുമുള്ള പ്രതികരണം നേര തിരിച്ചാണ്. ആഫ്രിക്കയിൽനിന്നും വന്നവർ 2000 വർഷത്തിന് മുകളിൽ ദൈർഘ്യമുള്ള ഗംഭീര പാരമ്പര്യങ്ങൾ ഉള്ള അതി മഹത്തായ സംസ്ക്കാരത്തിൽനിന്നും വന്നവരാണ് ഇവരെന്ന രീതിയിലാണ് ഇന്ന് പല ആഫ്രിക്കൻ രാജ്യങ്ങളും സ്ക്കൂൾ പാഠപുസ്തകങ്ങളിൽ അവരുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. അവിടങ്ങളിൽ ചില ജനക്കൂട്ടങ്ങളിൽ നരഭോജനം (cannibalism) ഒരു ആഹാര സംസ്ക്കാരമായിരുന്നു എന്ന് സൂചിപ്പിക്കുന്നത് വരെ തെമ്മാടിത്തവും നിന്ദഭാഷണവും (hate speech) ആണ് എന്ന രീതിയിലാണ് ചരിത്രപഠനം മുന്നേറുന്നത്.


എന്നാൽ, ആഫ്രിക്കൻ പ്രദേശങ്ങളിൽനിന്നും കൊണ്ടുവന്നിരുന്ന അടിമകളുടെ യഥാർത്ഥ ചിത്രം ഈ എഴുത്തിലെ 11 അദ്ധ്യായത്തിൽ നൽകിതു പോലെയാണ്. ഈ ചിത്രം ഇവിടെ വീണ്ടും നൽകുകയാണ് (ചിത്രം A). വസ്ത്രധാരണം മിക്കവാറും നാണംമറയ്ക്കാനുള്ള ഒരു ചെറിയമറ മാത്രം.


കഴിഞ്ഞ എഴുത്തിൽ നൽകിയ ചിത്രം ഇതാണ്: Family on Smith's Plantation, Beaufort, South Carolina, circa 1862.


ഇത് പോലുള്ളമറ്റ് ചിത്രങ്ങൾ വേറെയും നൽകാം:1. Slaves Waiting for Sale - Richmond, Virginia
2. James Hopkinson's Plantation. Planting sweet potatoes. African American men and women hoe and plow the earth while others cut piles of sweet potatoes for planting. One man sits in a horse-drawn cart.


3. 1861: "Slaves for sale, a scene in New Orleans."
4. Timothy H. O'Sullivan (American - Slaves, J. J. Smith's Plantation, South Carolina5. ഒളിച്ചോടി രക്ഷപ്പെട്ട അടിമകൾ6. ഇനി മറ്റൊരു ചിത്രം നൽകാം. ഇത് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ചിത്രം എന്ന് വിശേഷിക്കപ്പെടുന്ന Gone with the wind എന്ന ചിത്രത്തിൽനിന്നുമാണ്.
ഈ സിനിമയിൽ അടിമകളെ, ഇങ്ഗ്ളിഷ് സംസാരിക്കുന്ന അവരുടെ യാജമാനന്മാരുടെ അതേ വ്യക്തിത്തത്തോടുകൂടി ചിത്രീകരിക്കാത്തതിലും മറ്റും യൂഎസ്ഏയിലെ കാപ്പിരി സംഘടനകളും സാംസ്ക്കാരികവേദികളും ഈ സിനിമയെ വിമർശിച്ചിട്ടുണ്ട്.


അടിമത്തം എന്ന സമ്പ്രദായത്തെക്കുറിച്ച് പിന്നീട് എഴുതാം എന്ന് കരുതിയതാണ്. എന്നാൽ, ഇവിടെ ഇത് പ്രതിപാദ്യമായതിനാൽ അടുത്ത എഴുത്തിൽ കുറച്ച് കാര്യങ്ങൾ എഴുതാം.


അതിന് ശേഷം, എഴുത്തിന്റെ ഒഴുക്കിലേക്ക് തിരിച്ച് പോകാം. എന്നാൽ ഇത്രയും കൂടി ഇവിടെത്തന്നെ പറയാം: ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിലെ കീഴ്ജാതിക്കാരും മറ്റ് സാമൂഹികമായി കീഴെവന്നവരും അനുഭവിച്ചിരുന്ന 'നീ', 'ഇഞ്ഞി', 'അവൻ', 'ഓൻ', 'അവൾ', 'ഓള്', 'എടാ', 'എടീ', 'എന്താടാ', 'എന്താടീ', 'എന്താനേ', 'എന്താളെ', 'അവറ്റകൾ', 'ഐറ്റിങ്ങൾ' തുടങ്ങിയ അസഭ്യമല്ലാത്തതും, എന്നാൽ, മനുഷ്യാത്മാവിനെവരെ മലിനപ്പെടുത്തുന്നതുമായ വാക്കുകളുടെ പ്രഹരം ഈ അടിമകൾക്ക് ലഭിച്ചിരുന്നില്ല എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.


ഈ കാര്യത്തെക്കുറിച്ച് കുറച്ച് കൂടി പറയാം. അടുത്ത എഴുത്തിൽ.