ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

2. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം

വ്യത്യസ്ത രീതികളിൽ പ്രതികരിക്കാനാവുന്ന വാക്ക് കോഡുകൾ ഉള്ള ഭാഷാ അന്തരീക്ഷത്തിൽ, പൊതുജനം സർക്കാർ ഓഫിസ് തൊഴിലാളികളോട് നിശ്ചിതരീതിയിൽ മാത്രമേ പെരുമാറാവൂ എന്ന് ഉറപ്പ് വരുത്താനാണ്, സർക്കാർ ഓഫിസ് തൊഴിലാളികൾ പലവിധ ചട്ടങ്ങളും നിയമങ്ങളും വിഷമിപ്പിക്കലുകളും നിരത്തിവെക്കുന്നത്.


കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ ഈ ഒരു പ്രശ്നം ലവലേശം ഇല്ലാ എന്ന് ഓർക്കുക.


പൊതുജനത്തിൽപ്പെട്ട ആൾക്ക് ഭയപ്പെടാനൊന്നുമില്ലെങ്കിൽ, അയാൾ 'സാർ' എന്നതിന് പകരം 'നിങ്ങൾ' എന്ന് ഉപയോഗിക്കും. വേണമെങ്കിൽ 'നീ' എന്നും ഉപയോഗിക്കും. 'അദ്ദേഹം' എന്നോ 'സാർ' എന്നോ 'അവര്' എന്നോ പരാമർശവാക്കായി ഉപയോഗിക്കുന്നതിന് പകരം 'അവൻ' എന്നും 'അവൾ' എന്നും ഉപയോഗിക്കും.


എന്നാൽ ഏതെങ്കിലും രീതിയിൽ ഭയപ്പെടുത്താനോ പ്രയാസപ്പെടുത്താനോ സർക്കാർ തൊഴിലാളിക്ക് ആവുമെങ്കിൽ, പൊതുജനത്തിപ്പെട്ട ആൾ ബഹുമാന പദങ്ങൾ മാത്രമേ ഉപയോഗിക്കുള്ളു.


ഇതാണ് കാതലായ പ്രശ്നവും സാമൂഹിക പെരുമാറ്റ സ്വഭാവത്തിന്റെ വിശദീകരണവും.


എന്നാൽ, അതേ അവസരത്തിൽ, പൊതുജനത്തിന് തിരിച്ച് സർക്കാർ ഓഫിസ് തൊഴിലാളികളെ ഭയപ്പെടുത്താൻ കാര്യമായി ഒന്നുംതന്നെ കൈവശമില്ലാ എന്നുള്ളതാണ് മറ്റൊരു യാഥാർത്ഥ്യം. എന്നുവച്ചാൽ, സർക്കാർ തൊഴിലാളിക്ക് പൊതുജനത്തിൽപ്പെട്ട ആളെ, അയാളുടെ സാമൂഹിക പദവി, വരുമാനം, സാമ്പത്തികനിലവാരം, മറ്റ് അതുപോലുള്ള കാര്യങ്ങൾ നോക്കി, ആവുമെങ്കിൽ തരംതാഴ്ത്തിയും അലോസരപ്പെടുത്തിയും സംസാരിക്കാം.


പൊതുവേ പറഞ്ഞാൽ മിക്ക സർക്കാർ ഓഫിസ് തൊഴിലാളികളും സാധാരണ പൌരനെക്കുറിച്ച് പരാമർശിക്കുമ്പോൾ 'അവൻ', 'അവൾ' എന്നാണ് ഉപയോഗിക്കാറ്.


ഇത് ഭരണഘടനാ പരമായി അംഗീകരിക്കാൻപറ്റുന്ന കാര്യമാണ് എന്ന് തോന്നുന്നില്ല.