ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

19. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?

സാമൂഹികമായി താഴെക്കിടയിലുള്ളവർ ഇങ്ഗ്ളിഷ് പഠിക്കുന്നത് ഭയത്തോടുകൂടിയാണ് മുകൾത്തട്ടിൽ ഉള്ളവർ വീക്ഷിക്കുന്നത്. ഇത്യാദി കാര്യങ്ങൾ ഈ എഴുത്തുകാരനോട് പലരും വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ സാമൂഹികമായ 'ബഹുമാനം' നഷ്ടപ്പെടും എന്നുള്ളതാണ് ഭയം. എന്നാൽ ഈ രീതിയിലല്ല കാര്യങ്ങൾ പരസ്യമായി പറയുക.


വിദേശ ഭാഷയാണ്, അത് പഠിക്കുന്നത് അടിമച്ചങ്ങല അണിയലാണ്, അതിനെ അറബിക്കടലിൽ എറിയേണം എന്നെല്ലാം. എന്നാൽ ഈ കാര്യത്തിൽ ആരും തന്നെ വേവലാതിപ്പെടേണ്ട കാര്യമില്ലതന്നെ.


കാരണം, സാമൂഹികമായും സാമ്പത്തികമായും പിന്നോട്ട് നിൽക്കുന്നവർക്ക് നിലവാരമുള്ള ഇങ്ഗ്ളിഷ് പഠിപ്പിക്കാൻ ആർക്കും വലിയതാൽപ്പര്യമില്ലാ എന്നുള്ളതാണ് വാസ്തവം. പിന്നെ എന്ത് അറബിക്കടലും മറ്റും?


നിർബന്ധമായി വരികയാണെങ്കിൽ പ്രാദേശിക ഭാഷകളിലെ ഫ്യൂഡലിസം പൂർണ്ണമായും തിരുകിക്കയറ്റിയുള്ള ഇങ്ഗ്ളിഷ് പഠിപ്പിക്കാം എന്നുമാത്രം. എന്നു വച്ചാൽ ഒരു തരം കൃത്രിമ ഇങ്ഗ്ളിഷ്.


എന്നാൽ താഴെക്കിടയില്ലുള്ളവർ ഇങ്ഗ്ളിഷ് പഠിച്ചാൽ, സാമൂഹികമായി മുകൾത്തട്ടിൽ ഉള്ളവർക്കും നല്ലതാണ്. ഇത് എന്ത് കൊണ്ടാണ് എന്നത് ഇവിടെ വിവരിക്കുന്നില്ല.


ഇത്രമാത്രം പറയാം.


സാമൂഹികമായി പിന്നിൽ നിൽക്കുന്നവർക്ക്, ആരെയും വാക്കുകൾ കൊണ്ട് പ്രഹരിക്കാനും, കുത്തിനോവിക്കാനും ഉതകുന്ന കാര്യമായ ഒരു ആയുധം തന്നെയാണ് ഫ്യൂഡൽ ഭാഷകളിലെ വാക്ക്-കോഡുകൾ.


ഇതിന് പകരം, മിതസ്വഭാവമുള്ള ഇങ്ഗ്ളിഷ് പ്രചരിപ്പിച്ചാൽ സമൂഹീകമായ പല വിധ പോസിറ്റിവ് സംഗതികളും സമൂഹത്തിലും വ്യക്തികളുടെ മനസ്സിലും വന്നുനിറയും. ഇതാണ് വാസ്തവം.


ആസ്തികാണിക്കുന്നവൻ, ഒച്ചകൂട്ടുന്നവൻ, ബലംകാണിക്കുന്നവൻ, പിടിപാട് കാണിക്കുന്നവൻ, വലിയ വീടുള്ളവൻ, തുടങ്ങിയവർക്ക് വാക്ക് കോഡുകളിലെ മെച്ചപ്പെട്ട വാക്കുകളും, ഇത് ചെയ്യാത്തവർക്ക് (ഇല്ലാത്തവർക്ക്) നേരെമറിച്ചും എന്ന മാനസികാവസ്ഥ കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പ്രചരിച്ചാൽ മാറും.


1955ൽ Nirad C Chaudhari ഇങ്ഗ്ളണ്ടിലേക്ക് യാത്ര ചെയ്തിരുന്നു. അവിടെ ചെന്നപ്പോൾ, ഇങ്ഗ്ളണ്ടിലെ തെരുവുകളിലെ ശാന്തതയും നിശബ്ദതയും മറ്റും കണ്ട് ആശ്ചര്യപ്പെട്ടുപോയി. ഈ അനുഭവം The Eternal Silence of These Infinite Crowds എന്ന പേരിൽ Chaudhari ഒരു ലേഖനമായി എഴുതിയിരുന്നു.


ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രത്യേകമായുള്ള കോഡുകൾ ഇങ്ഗ്ളിഷ് ഭാഷയിലെ പരന്ന സ്വഭാവമുള്ള വാക്ക് കോഡുകളാണ്.


ഒച്ചവെക്കുന്നതിലും, അട്ടഹാസങ്ങൾ മുഴക്കുന്നതിലും മറ്റും യതോരുമൂല്യവും ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലതന്നെ. മറിച്ച്, ഫ്യൂഡൽ ഭാഷക്കാർക്ക് സ്വപ്നം കാണാൻപോലും, ആകാതുള്ള പലവിധ അതീവ മയമുള്ളതും, അതേ സമയം വളരെ ശക്തമായ മനുഷ്യ ആശയവിനിമയം സാധിപ്പിക്കുന്നതുമായ കോഡുകളാണ് ഇങ്ഗ്ളിഷിൽ ഉള്ളത്.