top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്

1. ഗുണമേന്മയുള്ള കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ നിർബന്ധ ഔപചാരിക വിദ്യാഭ്യാസം

Varunaയ്ക്ക് ഏതാണ്ട് 8 വയസ്സ് കഴിയാറായപ്പോഴാണ് കമ്പ്യൂട്ടർ ഭാഷകളുമായി നേരിട്ട് പരിചയം ലഭിച്ചത്. അതിന് മുന്നെ ബാഹ്യമായ കാര്യങ്ങളുമായാണ് നേരിട്ട് ബന്ധമുണ്ടായിരുന്നത്. വെബ് സൈറ്റ്, വെബ് ഫോറം പേജ് സൃഷ്ടിക്കൽ, പെയ്മെന്റ് ഗെയ്റ്റ് വേ ഇന്റഗ്രേഷൻ, ഡിജിറ്റൽ ബുക്ക് നിർമ്മാണം, ഫോട്ടോ എഡിറ്റിങ്ങ്, ബുക്ക് ഡിസൈനിങ്ങ് തുടങ്ങിയ കാര്യങ്ങളിൽ നിത്യപരിചയം വന്നത്, ഈ എഴുത്തുകാരൻ ഈ വക കാര്യങ്ങൾ VICTORIA INSTITUTIONS വെബ് സൈറ്റുമായി ബന്ധപ്പെട്ട് നിത്യവും പല പ്രവർത്തനങ്ങളും ചെയ്യുന്നതിൽ, ചിലപ്പോഴെല്ലാം ഇവർ പങ്കെടുത്തത് കൊണ്ടാണ്.


ഇതുമായി ബന്ധപ്പെട്ട് ഇവിടെ എടുത്ത് പറയാവുന്ന ഒരു നിരീക്ഷണം ഇതാണ്. കുടുംബപരമായതും കുലത്തൊഴിലായതുമായ കാര്യങ്ങൾ സാങ്കേതിക ഗുണമേന്മയുള്ളവയാണെങ്കിൽ അവ നശിപ്പിക്കുന്ന ഔപചാരിക നിർബന്ധ വിദ്യാഭ്യാസം ഒരു തെമ്മാടിത്തരംതന്നെയാണ്.


ഈ നാട്ടിലെ പാരമ്പര്യ നൈപുണ്യങ്ങളിൽ ഏറ്റവും ഔന്നിത്യമുള്ളവയിൽ ഒന്നാണ് ആശാരിപ്പണി (Carpentry). ഇതുമായി ബന്ധപ്പെട്ട ഒന്നാണ് വാസ്തുവിദ്യ. എന്നാൽ ഈ കുലത്തൊഴിലിന് മഹിമ പോരാ എന്നുള്ളത് ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസവും ഈ നാട്ടിലെ ഫ്യൂഡൽ ഭാഷകളും മനസ്സിൽ അടിച്ചേൽപ്പിക്കുന്ന വിവരമാണ്.


ഇതുമായി ബന്ധപ്പെട്ട് പണ്ട് ഒരു സംഭവം തന്നെയുണ്ടായി. മകന്റെ പഠനവുമായി ബന്ധപ്പെട്ട് പണ്ട് ഒരു സ്ത്രീ ഈ എഴുത്തുകാരനുമായി സംസാരിച്ചിരുന്നു. കുലപരമായി ആശാരിയാണ് ഭർത്താവ്. എന്നാൽ ആൾ ഗൾഫിലാണ് തൊഴിൽ ചെയ്യുന്നത്.


ആശാരിയുടെ മകന് ആശാരിപ്പണിയിൽ വൈദഗ്ദ്യം വളരെ ചെറുപ്പത്തിൽത്തന്നെ ലഭിക്കാവുന്നതാണ്. എന്നാൽ ഈ തൊഴിലിൽ പിന്നീട് നിലനിൽക്കണം എന്നില്ല. ഈ ഒരു കാര്യം മനസ്സിൽ വച്ച് കൊണ്ട് ചെറുപ്രായക്കാരനായ മകന് (ഏതാണ്ട് 8 വയസ്) ആശാരിപ്പണിയിൽ (Carpentryൽ) നല്ല വൈദഗ്ദ്ധ്യം ഉണ്ടാവുമല്ലോ എന്ന് ചോദിച്ചു. ആ സ്ത്രീയിൽ അന്ന് കണ്ടപ്രതികരണം, ആളെ മുഖത്ത് നോക്കി അപമാനിച്ചു എന്ന രീതിയിലാണ്. ഒരു തുപ്പുന്ന രീതിൽ ആഗ്യം കാണിച്ച് കൊണ്ട്, 'ഇവനെ ഡോക്ടറാക്കാനാണ് ഞങ്ങളുടെ ഉദ്ദേശം', എന്ന് പറഞ്ഞു. രംഗം തിക്കച്ചും പരുക്കനായി.


സ്വന്തം കുലത്തൊഴിലിനോട് തന്നെ വിരോധം ലഭിപ്പിക്കുന്ന ഭാഷകളാണ് നാട്ടിൽ നടമാടുന്നത്. ഡോക്ടർ മലബാറിയിൽ 'ഓര് ആണ് അല്ലെങ്കിൽ 'ഓല്' ആണ്. മലയാളത്തിൽ 'അദ്ദേഹം' ആണ്, 'സാർ' ആണ്. അതുമല്ലെങ്കിൽ 'മാഡം' ആണ്, 'അവർ' ആണ്.


ആശാരിക്കും ഡോക്ടർക്കും വാക്ക് കോഡുകളിൽ ഒരേ നിലവാരം സാമൂഹികമായി ലഭിക്കണമെങ്കിൽ ഇങ്ഗ്ളിഷിൽ കടന്നുകയറണം. അതുമല്ലെങ്കിൽ വളരെ വിദഗ്ദ്ധമായി കരുക്കൾ നീക്കി ബഹുമാനം പിടിച്ചെടുക്കണം. അതും സാധ്യമായ കാര്യമാണ്.


പണ്ട് ഒരു സ്ത്രീ പരിചപ്പെടുന്ന അവസരത്തിൽ തന്റെ ഭർത്താവ് പോലീസിലാണ് എന്ന് പറഞ്ഞു. പോലീസ് കോൺസ്റ്റബ്ൾ ആണോ എന്ന് ഈ എഴുത്തുകാരൻ ചോദിച്ചു. പ്രശ്നം ഗുരുതരമായി. പോലീസുകാരനെ 'കോൺസ്റ്റബ്ൾ' എന്ന് പരാമർശിക്കാൻ പാടില്ലാ എന്ന് പിന്നീട് അറിവ് ലഭിച്ചു.


ഈ വിവരം മറ്റൊരു അവസരത്തിൽ ഈ എഴുത്തുകാരന്റെ കോളജിൽ പഠിച്ച ഒരു വ്യക്തി പറയുകയുണ്ടായി. ഈ ആൾ അന്ന് കേന്ദ്രസർക്കാറിന്റെ ഒരു പോലീസ് വകുപ്പിൽ ഇൻസ്പെക്ടറായി തൊഴിൽ ചെയ്യുകയായിരുന്നു. ഈ ആൾ ഒരു ഔദ്യോഗിക ആവശ്യത്തിന് തിരുവനന്തപുരത്തെ ഒരു സംസ്ഥാന പോലീസ് വകുപ്പിന്റെ ഒരു ഓഫിസിൽ പോയ ആവസരത്തിൽ ഒരു പോലീസ് കോൺസ്റ്റബ്ൾനെ, 'കോൺസ്റ്റബ്ൾ' എന്ന് വിളിച്ചു. അങ്ങിനെയുള്ള ഒരു പരാമർശം പോലീസുകർക്ക് രുചിക്കില്ലത്രെ.


നൂറുകൂട്ടം വെറികളും, വെപ്രാളങ്ങളും, വെറുപ്പുകളും, വിരോധങ്ങളും, വിഷാദരോഗങ്ങളും, വിരോധാഭാസങ്ങളും, വിക്രിയങ്ങളും, വെകിളികളും, പോരാത്തതിന് മനസ്സിൽ ചുഴലിയും വരെ വരുത്താനാവുന്ന ഗുപ്തമായ കോഡുകളും മനോഭാവങ്ങളും ഉള്ളവയാണ് ഫ്യൂഡൽ ഭാഷകൾ.



1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ


2. അൽപന് ഐശ്വര്യംലഭിച്ചാൽ


3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു


4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ


5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്


6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ


7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം


8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള


9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ


10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്


11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ


12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം


13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം


14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം


15. താന്തോന്നിയുടെ ചില തോന്നലുകൾ


16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ


17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ


18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന


19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ


20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്


21. ആളുടെ സാമൂഹിക നിലവരാം നോക്കി


22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ


23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ


24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ


25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ


26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള


27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ


28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ


29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്


30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും


31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ


32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്


33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ


34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം


35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ


36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന


37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം


38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം


39.നിങ്ങളും ഇങ്ങളും


40. അകത്തു കത്തിയും പുറത്തു പത്തിയു


41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ


42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ


43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ


44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു


45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം


46. മലബാർ വിശേഷങ്ങൾ


47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം


48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ


49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ


50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ


bottom of page