top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്

46. മലബാർ വിശേഷങ്ങൾ

മഹത്തായ ഇന്ത്യൻ ചരിത്രം എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന ചിലകാര്യങ്ങൾ ഉണ്ട്. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തലശ്ശേരിയിൽ (Tellicherryയിൽ) ഒരു കച്ചവട കേന്ദ്രമായ 'Factory' സ്ഥാപിക്കുന്ന അവസരത്തിൽ മലബാർ എന്നത് തമ്മിൽ കാര്യമായ സാമൂഹിക ബന്ധമില്ലാത്ത രണ്ട് പ്രദേശങ്ങളായിരുന്നു. കോരപ്പുഴയ്ക്ക് വടക്കായുള്ള ഉത്തര മലബാറും, തെക്കായുള്ള ദക്ഷിണ മലബാറും.


ഈ ഓരോ പ്രദേശത്തിലും പല രാജ്യങ്ങൾ, രാജകുടുംബങ്ങൾ. അവ തമ്മിൽ നിത്യേനെ പൊരുതുന്നു. ആളുകൾ തമ്മിൽ വെട്ടി, നുറുക്കി, കണ്ണും കരളും, കൈയും കാലും കഷണമാക്കുന്നു. ഇത് നിത്യസംഭവം. അതിൽ വീറും ആഭിജാത്യവും, കുടുംബമഹിമയും മറ്റും കാണുന്നു. വിളിച്ച് പറയുന്നു.


ഉത്തര മലബാറിൽ വടകരയ്ക്ക് (Badagaraയ്ക്ക്) അടുത്തായുള്ള കടത്തനാട്, തൊട്ട് വടക്കായുള്ള കോട്ടയം, അതിന് തൊട്ട് വടക്കായുള്ള കോലത്ത് നാട് (Cannanore പട്ടണത്തിൽ നിന്നും ഏതാനും മൈലുകൾക്ക് വടക്കായുള്ള ചിറക്കൽ രാജകുടുംബം), അവിടത്തന്നെയുള്ള അതീവ ചെറിയ രാജ്യമായ (ഇന്നുള്ള കണ്ണൂരിലെ പട്ടണപ്രദേശത്തിനുള്ളിൽ) അറക്കൽ രാജ്യം, പിന്നങ്ങോട്ട് വടക്കായി നീലേശ്വരം, ശ്രീകണ്ടപുരം എന്നിങ്ങനെയുള്ള പ്രദേശങ്ങളിൽ പ്രാദേശിക ദേശവാഴികൾ എന്നിങ്ങനെ. കോലത്തിരി രാജവംശം തന്നെ വടക്കനും തെക്കനുമായി തിരിഞ്ഞ് തമ്മിൽ മത്സരിക്കുന്നു.


പോരാത്തതിന് എല്ലാ രാജകുടുംബങ്ങൾക്കുള്ളിൽ വൻ തമ്മിൽപോരും ഗ്രുപ്പ് വഴക്കും മറ്റും. ഉദാഹരണത്തിന് ഇത് നോക്കുക:


About 1680 there had occurred a disruption in the Northern Kolattiri family. Hamilton, who visited the reigning Kolattiri in 1702, but who had been on the coast some years previously, thus describes the event :—“There were three princes of the blood royal who conspired to cut him” (the reigning Prince Unnitri) “and his family off, to possess themselves of the government of Callistree ” (Kolattiri): “but being detected they were beheaded on altars built of stone. About two miles from Cannanore the altars were standing when I saw there. They were only square piles of hewn stone, about three yards high and four yards each side. (Malabar Manual (https://t.me/MalabarM/8))


തർജമ: 1680ൽ വടക്കൻ കോലത്തിരിയുടെ കുടുംബത്തിൽ തമ്മിൽ പോര്. രാജ്യത്തിലെ മൂന്ന് രാജകുമാരന്മാർ രാജാവായ ഉണ്ണിത്തിരിയെയും കുടുംബത്തെയും വെട്ടാൻ ഗൂഡോലോചന നടത്തുന്നു. എന്നാൽ ഗൂഡാലോചന പുറത്താവുകയും, അവർ മൂവരുടേയും ശിരസ്സ് ബലിക്കല്ലിന് മുകളിൽവച്ച് മുറിക്കുന്നു. സംഭവം കണ്ണൂരിലാണ് (Cannanoreൽആണ്) നടന്നത്.


കുറെ പ്രാദേശികവാഴികൾ വേറെയും. അവർ നിത്യേനെ തോന്നുന്നത് പോലെ കൂറുമാറിയും കൂറുമാറും എന്ന് ഭീഷണിപ്പെടുത്തിയും നിലനിൽക്കുന്നു.


സാധാരണ ഗതിയിൽ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തിലേക്ക് യാത്രചെയ്യാൻ തന്നെ വളരെ ഭയപ്പെടുത്തുന്ന അന്തരീക്ഷം. എന്നാൽ കടൽ മുഖേന വ്യത്യസ്ത പ്രദേശങ്ങളിലെ കടൽത്തീരങ്ങളിൽ ചെന്ന് പറ്റാം.

എന്നാൽ അത് ബ്രാഹ്മണർക്ക് പറ്റില്ല. കാരണം കടലിൽ അധിപരായി നിൽക്കുന്നവർ മുക്കുവരാണ്. അവരുടെ മുന്നിൽ വന്നുപെട്ടാൽ, അവർ വലിയ ബഹുമാനമൊന്നും നൽകില്ല. ഇഞ്ഞി, ഓൻ, അങ്ങിനെ ബഹുമാനമില്ലാത്ത വാക്കുകളാൽ സംബോധന ചെയ്യപ്പെടുകയോ, പരാമർശിക്കപ്പെടുകയോ ചെയ്യപ്പെട്ടാൽ ബ്രാഹ്മണരുടെ ബ്രാഹ്മണത്വം ആവിയായിപ്പോകും. അതിനാൽത്തന്നെ ബ്രാഹ്മണർക്ക് കടൽയാത്ര നിഷിധമായി നിലനിന്നു.


പോരാത്തതിന്, എല്ലാ രാജാക്കളും അവരുടെ കീഴിലുള്ള കടൽക്കച്ചവടക്കാർക്ക് കപ്പൽകൊള്ളയ്ക്ക് (Sea Piracyയ്ക്ക്) അധികാരവും സംരക്ഷണവും നൽകിയിരുന്നു. കുറുംബ്രനാട്ടിലെ (കടത്തനാട് തന്നെയെന്ന് തോന്നുന്നു) രാജാവ് കപ്പൽ കൊള്ളക്കാരുടെ അധിപൻ എന്ന സ്ഥാനപ്പേരും സ്വരൂപിച്ചിരുന്നു. ഈ രാജാവിന്റെ സമ്മതപത്രം (Pass) ഇല്ലാതെ വടകരയുടെ (Badagaraയുടെ) അടുത്ത് കൂടി കപ്പലുകൾ നീങ്ങിയാൽ കുടുങ്ങിയത് തന്നെ.


സ്ത്രീകളുടെ കാര്യം പറയാനും വേണ്ട. വിധേയത്വം നൽകാത്ത പക്ഷത്തിന്റെ കൈയിൽ അകപ്പെട്ടാൽ, അകപ്പെട്ടത് തന്നെ.


ഇങ്ഗ്ളിഷ് ഭരണം വരികയും സമുദ്രത്തിന് മേൽ ഇങ്ഗ്ളിഷ് പതാകയുടെ സംരക്ഷണം വരികയും ചെയ്തതിന് ശേഷമാണ് ബ്രാഹ്മണർക്ക് അവരുടെ ഈ മാതൃഭൂമിയിലെ കാരാഗൃഹവാസം അവസാനിച്ചത്. സ്ത്രീകൾക്കും കടലിൽ യാത്ര സുരക്ഷിതമായത് ഇതോടുകൂടിയാണ്.


ദക്ഷിണ മലബാറിൽ ഏറ്റവും അറിയപ്പെടുന്നത് Calicut ആണ് (കോഴിക്കോടാണ്). ഇതിന് ഒരു വിചിത്രമായ കാരണം ഉണ്ട്.


അവിടുത്തെ രാജാവ് ആരാണ്? അത് സാമൂതിരിയാണ്. സാമൂതിരിക്ക് പേരില്ലെ? ഉണ്ടാവാം. എന്നാൽ, അതിന് പ്രസക്തിയില്ല. സാമൂതിരി എന്ന വാക്ക് ഇങ്ഗ്ളിഷിലും, മറ്റ് അന്തർദ്ദേശീയ കച്ചവടകേന്ദ്രങ്ങളിലും പൊതുവായി അറിയപ്പെട്ടിരുന്നത് Zamorin എന്ന രീതിയിലാണ്. കേൾക്കുമ്പോൾ ഒരു ഗാംഭീര്യം നൽക്കാനാവുന്ന വാക്കാണ്. റോമൻ ചക്രവർത്തിയുടെ Ceaser (സീസർ) എന്ന വാക്കിനേക്കാൾ ഗംഭീരം.


ആരാണ് ഈ Zamorin ചക്രവർത്തി? അതോ, അങ്ങ് കിഴക്ക് അകലെ ആഴിപ്പരപ്പിന് അപ്പുറത്ത് ഉള്ള മലബാറിലെ വൻ രാജ്യമായ Calicutലെ ചക്രവർത്തിയാണ്. എന്നാൽ യഥാർത്ഥത്തിൽ Calicut (കോഴിക്കോട്) ഒരു വളരെ ചെറിയ പ്രദേശമായിരുന്നു.


Calicutന് ഈജിപ്റ്റിലെ രാജവുമായി കാര്യമായ കച്ചവട ബന്ധമുണ്ട്. ഈജിപ്റ്റിലെ അറബി കച്ചവടക്കാർ ഇവിടെ വന്നാണ്, കുരുമുളക് വാങ്ങി, യൂറോപ്പിലെ വെനിസ്സിലെ കച്ചവടക്കാർക്ക് വിൽക്കുക. കുരുമുളകിനോടൊപ്പം Zamorinന്റെ പേരും പെരുമായും നീങ്ങും.


സാമൂതിരിമാർ ഓരോരുത്തർക്കും വ്യത്യസ്തമായ പേരുകൾ ഉണ്ട് എന്നുള്ളത് വാസ്തവമാണ്. എന്നാൽ പൊതുവെ പറയുമ്പോൾ ചരിത്രപുസ്തകങ്ങൾ ഇവയെ എടുത്ത് പറയാറില്ല. ഇങ്ഗ്ളിഷുകാർ വരുന്ന കാലഘട്ടത്തിന് മുൻപ് Calicutലെ രാജാക്കൾ പൊതുവെ കറുത്ത ത്വക്ക് നിറം ഉള്ളവരായിരുന്നു എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. അവർക്ക് തമിഴ് നാട്ടുകാരുമായോ അതുമല്ലെങ്കിൽ മുക്കുവരുമായോ എന്തെങ്കിലും രക്ത ബന്ധമോ മറ്റോ ഉണ്ടായിരുന്നിരിക്കാം. വ്യക്തമായി അറിയില്ല.


എന്നാൽ പൊതുവായി പറയുകയാണെങ്കിൽ, ഈ ഉപദ്വീപിൽ പലയിടത്തും എന്തെങ്കിലും സാമൂഹികാധികാരം കൈവരിച്ചാൽ എങ്ങിനെയെങ്കിലും ഒരു ബ്രാഹ്മണ രക്തബന്ധമോ ക്ഷത്രിയ രക്തബന്ധമോ സ്വരൂപിച്ചെടുക്കാനോ, സൂചിപ്പിക്കാനോ, കണ്ടെത്താനോ ഉള്ള ഒരു ക്രാന്തി എല്ലാരിലും കാണപ്പെട്ടിരുന്നു.നൽകിയിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് Calicutലെ രാജാവായ സാമൂതിരിയെ Vasco da Gama വന്ന് കാണുന്നതിന്റെ ചിത്രം Veloso Salgad എന്ന പോർച്ചുഗീസ് ചിത്രകാരൻ വരച്ച ചിത്രമാണ്. The king was sitting in his chair which the factor” (who had preceded Da Grama with the presents) “had got him to sit upon: he was a very dark man, half-naked, and clothed with white cloths from the middle to the knees ; END OF QUOTE. ഇതിൽ നൽകിയിരിക്കുന്ന അന്തരീക്ഷം വാസ്തവത്തിൽ ശരിയാരിക്കേണമെന്നില്ല. കാരണം, അന്നുള്ള രാജാവിന്റെ വസതികൾ ഓലമേഞ്ഞവയായിരുന്നു എന്നാണ് തോന്നുന്നത്. യൂറോപ്പിലിരിക്കുന്ന ചിത്രകാരന്റെ ഭാവനയ്ക്ക് അനുസൃതമായാണ് ചിത്രം വരച്ചത് എന്ന് അനുമാനിക്കാം.രണ്ടാമത്തെ ചിത്രം Calicut സാമ്രാജ്യത്തിന്റെ ഭൂപടമാണ്. എല്ലാ രാജ്യത്തിനുള്ളിലും അവരവരുടെ രാജാക്കൽ മാഹാരാജാവും, ചക്രവർത്തിയും മറ്റുമാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യം ഭരച്ചിരുന്ന VICTORIA റാണി, എന്നാൽ വെറും Queen Victoria അയിത്തന്നെയാണ് ഇങ്ഗ്ളണ്ടിൽ നിലനിന്നിരുന്നത്. എന്നാൽ, ഈ ഉപഭൂഖണ്ടത്തിൽ കാര്യങ്ങൾ വേറെയായിരുന്നു. Empress of India എന്ന വിഡ്ഢി നാമം ഇവരിൽ ഈ നാട്ടുകാർ അടിച്ചേൽപ്പിച്ചു എന്നുവേണം കരുതാൻ.

1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ


2. അൽപന് ഐശ്വര്യംലഭിച്ചാൽ


3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു


4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ


5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്


6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ


7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം


8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള


9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ


10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്


11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ


12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം


13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം


14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം


15. താന്തോന്നിയുടെ ചില തോന്നലുകൾ


16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ


17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ


18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന


19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ


20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്


21. ആളുടെ സാമൂഹിക നിലവരാം നോക്കി


22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ


23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ


24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ


25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ


26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള


27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ


28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ


29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്


30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും


31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ


32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്


33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ


34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം


35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ


36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന


37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം


38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം


39.നിങ്ങളും ഇങ്ങളും


40. അകത്തു കത്തിയും പുറത്തു പത്തിയു


41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ


42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ


43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ


44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു


45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം


46. മലബാർ വിശേഷങ്ങൾ


47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം


48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ


49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ


50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ


bottom of page