top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്

3. കമ്പ്യൂട്ടർ ഭാഷ പഠിപ്പിക്കാൻ ഒരു അവസരംവന്നു

C+, C++, MySql, Visual Basic തുടങ്ങിയവ പഠിക്കാൻ കാര്യമായ പ്രയാസം ഇല്ലാ എന്നുള്ളത് അറിയാമെങ്കിലും, ഈ എഴുത്തുകാരന് അവ അറിയില്ല എന്നുള്ളത് വാസ്തവം തന്നെ. അതിനാൽത്തന്നെ ഇവ Varunaയെ പഠിപ്പിക്കാൻ സൌകര്യപ്പെട്ടില്ല, ഏതാനും വർഷങ്ങളോളം.


എന്നാൽ Varunaയ്ക്ക ഏതാണ്ട് എട്ടുവയസ് കഴിയാറായപ്പോൾ അടുത്തുള്ള ഒരു കമ്പ്യൂട്ടർ പഠന കേന്ദ്രം ഒരു പുതിയ വ്യക്തി വാങ്ങിക്കുകയുണ്ടായി. ഈ പഠന കേന്ദ്രത്തിന്റെ പ്രധാന മുതൽഉടമയായ ചെറപ്പക്കാൻ വന്ന് അവിടെ ഒരു ഇങ്ഗ്ളിഷ് ക്ളാസ് നടത്താമോ എന്ന് ചോദിച്ചു,


ഇതിന് ബദലായി ചോദിച്ചത്, അവിടെ നടക്കുന്ന C+, Visual Basic തുടങ്ങിയ ക്ളാസുകളിൽ Varunaയ്ക്ക് കൂടിയിരുന്നു പഠിക്കാമോ എന്നുള്ളതായിരുന്നു. ഈ ഒരു ചോദ്യത്തിൽ ഒരു സങ്കീർണ്ണതയുണ്ടായിരുന്നു. പഠനവും പഠന അന്തരീക്ഷവും കഴിവതും ഇങ്ഗ്ളിഷിൽ ആയിരിക്കേണം എന്നും, യാതോരുവിധത്തിലും Varunaയെ മലയാളം പഠിപ്പിക്കാൻ ശ്രമിക്കരുത് എന്നും. മാത്രവുമല്ല, Varunaയ്ക്ക് പ്രായം എട്ടുവയസ്സാണ്. പഠനത്തിന് ഉള്ള മറ്റുള്ളവരുടെ വയസ്സ് ഏതാണ്ട് 18 - 22 ആയിരിക്കാം.


ഈ ആവശ്യം ആ വന്ന ആൾ അംഗീകരിക്കുക ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഈ എഴുത്തുകാരൻ ഇങ്ഗ്ളിഷ് പഠിപ്പിക്കുന്ന അതേ അവസരത്തിൽ, അടുത്തുള്ള ക്ളാസ് റൂമിൽ C+ പഠനത്തിൽ Varuna പങ്കെടുത്തു.


C+ക്ളാസ് എടുത്തത് നേരത്തെ സൂചിപ്പിച്ച, ഈ കേന്ദ്രത്തിന്റെ ഉടമതന്നെയായിരിന്നു. ക്ളാസിൽ പത്തോളം പേരുണ്ടായിരുന്നു എന്നാണ് ഓർമ്മ. Varunaയുടെ പഠനത്തിന് നിശ്ചിത ഫീസും നൽകിയിരുന്നു. ഇങ്ഗ്ളിഷ് ക്സാസ് നടത്തിയതിന് അതിന്റെതായ ഒരു സംഖ്യയും അവർ നൽകിയിരുന്നു.


ഇത് ഏതാണ്ട് ഒരുമാസം മാത്രമേ നടന്നുള്ളു. അപ്പോഴെക്കും ഈ എഴുത്തുകാരന് ബോംബെയിലക്ക് പോകേണ്ട ഒരു ആവശ്യം വന്നു.


എന്നാൽ പഠിപ്പിച്ചു കഴിഞ്ഞ C+ൽ Varunaയ്ക്ക് വളരെ കാര്യമായ നൈപുണ്യം പെട്ടെന്ന് തന്നെ ലഭിച്ചു എന്നാണ് അറിഞ്ഞത്.


Varunaയ്ക്ക ഔപചാരിക വിദ്യാഭ്യാസം ഇല്ലാ എന്നുള്ളത് പലരിലും അഗാധമായ മനോവിഷമം സൃഷ്ടിച്ചിരുന്നു. നാട്ടിൽ പലവിധ പ്രശ്നങ്ങളിലും വിഷമതകളിലും പെട്ട് പല ആളുകളും ഉഴലുന്നുണ്ട്. അതൊന്നും ഈ കൂട്ടർക്ക് യാതോരു പ്രശ്നവും ഇല്ലതന്നെ. എന്നാൽ മലയാളം പഠിക്കാതെയും ഔപചാരിക വിദ്യാഭ്യാസം ലഭിക്കതെയും ജീവിക്കുകയെന്നുള്ളത് ഒരു തീരാ വിഷമമായി പലർക്കും മനോവേദന നൽകി എന്ന് അറിയുന്നു. ഇതുമായി ബന്ധപ്പെട്ട് പല ഉൾനാടൻ ബുദ്ധിജീവി / രാഷ്ട്രീയ ചർച്ചകളും നടന്നു എന്നും, ഈ പ്രശ്നത്തെ നിയമം ഉപയോഗിച്ചും, പോലീസിനെ ഉപയോഗിച്ചും നേരിടണം എന്നും തീരുമാനം എടുത്തതായി ഈ എഴുത്തുകാരനെ ചിലർ അറിയിച്ചിരുന്നു.


സ്വന്തം കുടുംബത്തിൽ ആണെങ്കിൽ നേരത്തെ സൂചിപ്പിച്ച വൻ ഔദ്യോഗിക ബലപ്രയോഗത്തിന് കഴിവുള്ളവരാണ് അപ്പുറത്ത് അണിനിരന്നിരുന്നത്.


അന്ന്, അതായത് ഏതാണ്ട് 1900 - 2004 കാലഘട്ടത്തിൽ കണ്ടറഞ്ഞതും, കേട്ടറിഞ്ഞതുമായ കാര്യം, വെറും രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് മാസക്കാലം C+സും, അതുപോലുള്ള കമ്പ്യൂട്ടർ ഭാഷകളും മറ്റും പഠിച്ച, പലരും, അവരിൽ പലർക്കും ശരിക്കും ഇങ്ഗ്ളിഷ് പോലും അറിയില്ല, അമേരിക്ക, ബൃട്ടൺ തുടങ്ങിയ രാജ്യങ്ങളിലേക്ക് അവിടുള്ള ഈ വക തൊഴിലുകൾ നിസ്സാര വേതന നിരക്കിൽ ചെയ്യാനായി കയറിക്കൂടി എന്നുളളതാണ്.


അവിടെ എത്തിയ പലരും അധികം വൈകാതെ, അവിടുള്ള ലക്ഷക്കണക്കിന് വ്യാപാര സ്ഥപനങ്ങൾക്ക് ആവശ്യമായ വിവിധതരം സോഫ്ട്വേറുകൾ കസ്റ്റമൈസ് ചെയ്ത് വൻ വ്യാപാര കമ്പനികൾവരെ സൃഷ്ടിച്ചു. പലരും അവിടെയിരുന്ന, ഈ വിധ സോഫ്ട്വേറുകൾക്കായുള്ള ഓഡറുകൾ സ്വരൂപിച്ച്, അവരുടെ തന്നെ തൊഴിലുകാരായ ആളുകളെക്കൊണ്ട് ഇന്ത്യയിൽ ഇരുന്ന് ചെയ്യിച്ച്, ഇന്റർനെറ്റ് മുഖേന അങ്ങോട്ടേക്ക് എത്തിച്ച്, വൻ ലാഭങ്ങൾ കൊയ്തെടുത്തു. ഇതിന് സൌകര്യപ്പെടുത്തുന്ന രീതിയിൽ ഇന്ത്യൻ നാണയത്തിന്റെ മൂല്യം സർക്കാർ കൃത്രിമമായോ, സ്വാഭാവികമായോ ഇടിച്ച് താഴ്ത്തിക്കൊണ്ടിരുന്നു.


ചില ആളുകൾ ഇന്ത്യയിൽ ഇരുന്ന് തന്നെ ഈ വിധ തൊഴിലുകൾ വിദേശ കമ്പനികൾക്ക് ചെയ്ത് ലക്ഷങ്ങൾ തന്നെ ലഭം നേടിയെടുത്തു.



1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ


2. അൽപന് ഐശ്വര്യംലഭിച്ചാൽ


3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു


4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ


5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്


6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ


7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം


8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള


9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ


10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്


11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ


12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം


13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം


14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം


15. താന്തോന്നിയുടെ ചില തോന്നലുകൾ


16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ


17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ


18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന


19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ


20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്


21. ആളുടെ സാമൂഹിക നിലവരാം നോക്കി


22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ


23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ


24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ


25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ


26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള


27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ


28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ


29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്


30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും


31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ


32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്


33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ


34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം


35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ


36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന


37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം


38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം


39.നിങ്ങളും ഇങ്ങളും


40. അകത്തു കത്തിയും പുറത്തു പത്തിയു


41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ


42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ


43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ


44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു


45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം


46. മലബാർ വിശേഷങ്ങൾ


47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം


48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ


49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ


50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ


bottom of page