top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്

38. ഔദ്യോഗിക തീരുമാനങ്ങൾ നിശ്ചയമായും Judicious ആയിരിക്കേണം

ഔദ്യോഗിക തീരുമാനങ്ങൾ നിശ്ചയമായും Judicious ആയിരിക്കേണം. എന്ന് വച്ചാൽ മുകൾസ്ഥാനത്തുള്ള ആൾ വിശദീകരണം ചോദിച്ചാൽ വിശദീകരിക്കാനാവണം. അതുമല്ലെങ്കിൽ ഈ സംഗതിയുമായി ബന്ധപ്പെട്ട പൌരൻ ചോദിച്ചാലും വിശദീകരണം നൽകാനാവണം.


പഴയ കാല ഇങ്ഗ്ളിഷ് ഔദ്യോഗിക പാരമ്പര്യങ്ങളിൽ മുകൾസ്ഥാനത്ത് ഉള്ള വ്യക്തി ഇങ്ഗ്ളിഷിൽ വിശദീകരണം ചോദിച്ചാൽ മറ്റ് വിധ യാതോരു അനാവശ്യ അടിയാളത്തവും പ്രകടിപ്പിക്കാതെ ഉദ്യോഗസ്ഥന് വിശദീകരണം നൽകാം. ഇത് ഫ്യൂഡൽ ഭാഷാ ഔദ്യോഗിക അന്തരീക്ഷത്തിൽ സാധ്യമല്ലതന്നെ. പലപ്പോഴും എന്തും ഏതും അനാവശ്യ എഴുത്തുകുത്തുകളിൽ പോയി പെട്ട് കുഴഞ്ഞ് കുടുങ്ങിക്കിടക്കും.


അതേസമയം മലബാറിലെ പഴയ കാല ഇങ്ഗ്ളിഷ് ഭരണകാലത്ത് പൌരന് ഉദ്യോഗസ്ഥനോട് നിങ്ങൾ / ഇങ്ങൾ എന്ന വാക്ക് ഇങ്ഗിളിഷിലെ You എന്ന വാക്കിനെ ബദലായി ഉപയോഗിച്ച്, കാര്യങ്ങൾ ആരായാനാവുന്നതായിരുന്നു. ഇതിൽ ഉദ്യോഗസ്ഥന് യാതോരു അസ്വാസ്ഥ്യവും വരില്ല. കാരണം, ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന് ഏറ്റവും മുകളിൽ ഉള്ളത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരാണ്.


അതായത്, വ്യക്തിക്ക് ഏറ്റവും ഉയർന്ന വ്യക്തിത്വത്തോട് കൂടി ആശയവിനിമയം അനുവദിക്കുന്ന ഭാഷക്കാരാണ് മുകളിൽ.


പോരാത്തതിന് നിങ്ങൾ / ഇങ്ങൾ എന്ന വാക്കുകൾക്ക് മുകളിലായി മലബാറിയിൽ ഇങ്ഗിളിഷിലെ You എന്ന പദത്തിന് വാക്കില്ലതന്നെ.


ഇങ്ഗ്ളിഷ് സംസാരിക്കുന്ന പ്രാദേശിക ഓഫിസർമാർ സാധാരണ ഗതിയിൽ ഔദ്യോഗികമായി ബന്ധപ്പെടുന്ന പൌരനോട് നീ / ഇഞ്ഞി തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാറില്ല.


എന്നാൽ ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്. ഉദ്യോഗസ്ഥ തട്ടുകളിൽ താഴെനിന്നും മുകൾസ്ഥാനത്ത് വരെ ഉള്ളത്, ഫ്യൂഡൽ ഭാഷാ സംവിധാനങ്ങളാണ്. ഓരോ തട്ടിലും ഉള്ളവരുടെ മുഖ്യ ലക്ഷ്യം എന്തിനും ഏതിനും ബഹുമാനം ആണ്. ഇങ്ങിനെ ഉള്ള സാഹചര്യത്തിൽ ഉദ്യോഗസ്ഥൻ Judicious ആയിട്ടാണോ നടപടിയെടുത്തത് എന്നത് പലപ്പോഴും മുഖ്യ വിഷയം ആവില്ല. പകരം, കീഴ്സ്ഥാനക്കാരൻ വ്യക്തമായതും, മറ്റുള്ളവർ അറിയുന്നതുമായ ബഹുമാനം നൽകിയോ എന്നുള്ളതാണ്, മുകൾസ്ഥാനത്തുള്ള ഓഫിസറുടെ ശ്രദ്ധയിൽ മുക്കാലും. ആവശ്യമായ ബഹുമാനം നൽകാതെ ഗംഭീര വിശദീകരണം നൽകിയാൽ, ആ ഉദ്യോഗസ്ഥന്റെ കഥ കഴിഞ്ഞത് തന്നെ.


പോരാത്തതിന്, പൌരന് പോയി ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കാൻ പറ്റുന്ന ഭാഷയല്ല ഫ്യൂഡൽ ഭാഷകൾ.


"അവൻ എന്നോട് വിശദീകരണം ചോദിച്ചു. അവന്റെ ധിക്കാരം ഒന്ന് ഒതുക്കുകതന്നെ വേണം." ഇതാവും ഉദ്യോഗസ്ഥന്റെ ഭാവം. അയാളെ പഴിപറഞ്ഞിട്ട് കാര്യമില്ല. ഫ്യൂഡൽ ഭാഷകളിൽ ഒന്ന് ഞെട്ടിച്ച് വിട്ടില്ലെങ്കിൽ എങ്ങിനെ ബഹുമാനം ലഭിക്കും?

1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ


2. അൽപന് ഐശ്വര്യംലഭിച്ചാൽ


3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു


4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ


5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്


6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ


7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം


8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള


9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ


10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്


11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ


12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം


13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം


14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം


15. താന്തോന്നിയുടെ ചില തോന്നലുകൾ


16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ


17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ


18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന


19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ


20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്


21. ആളുടെ സാമൂഹിക നിലവരാം നോക്കി


22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ


23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ


24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ


25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ


26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള


27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ


28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ


29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്


30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും


31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ


32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്


33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ


34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം


35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ


36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന


37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം


38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം


39.നിങ്ങളും ഇങ്ങളും


40. അകത്തു കത്തിയും പുറത്തു പത്തിയു


41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ


42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ


43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ


44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു


45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം


46. മലബാർ വിശേഷങ്ങൾ


47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം


48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ


49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ


50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ