top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

1. ഇരുപക്ഷത്തും തീകൊളുത്തി നടുവിൽ പിടിച്ചു നിൽക്കേണ്ടി വന്നവരെക്കുറിച്ച്

ഇന്ത്യയിൽ ചരിത്ര എഴുത്ത് ഇന്ന് നിലവിൽ ഉള്ള ഇന്ത്യയെന്ന രാജ്യത്തിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് നടക്കുന്നത്. ഈ വിധം ആപേക്ഷികമായി എന്തും എഴുതാം.


ഉദാഹരണത്തിന്, പ്രപഞ്ചത്തിന്റെ മധ്യത്തിലാണ് നാം ഇരിക്കുന്നത് എന്ന ഭാവത്തിൽ പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളേയും അവയുടെ നീക്കങ്ങളേയും അവയുടെ വേഗതേയും മറ്റും നമുക്ക് ആപേക്ഷികമായി അളക്കാനും വ്യാഖ്യാനിക്കാനും ആവും.


എന്നാൽ നമുക്ക് ലഭിക്കുന്ന എല്ലാവിവരങ്ങളും ഭൂമിയെന്ന Frame of referenceസിനുള്ളിൽ (ചട്ടക്കൂടിനുള്ളിൽ നിന്നുമുള്ള വീക്ഷണകോണിൽനിന്നും) മാത്രം സത്യമാകുന്ന കാര്യങ്ങൾ ആയേക്കാം. ഭൂമിയെ ഒന്ന് പിടിവിട്ടുകൊണ്ട് നീങ്ങിയാൽ, നമുക്ക് ലഭിച്ച എല്ലാ അളവുകളും ദിശകളും വേഗതകളും മറ്റും അർത്ഥശൂന്യമായിപ്പോകും.


അതേ പോലൊക്കെത്തന്നെയാണ് ഇന്ത്യയിലെ ഇന്നുള്ള ചരിത്രപഠനവും. വെറും കുറച്ച് പതിറ്റാണ്ടുകൾ മാത്രം വയസ്സുള്ള ഒരു രാജ്യം ദക്ഷിണേഷ്യയുടെ ഭൂതകാലത്തെ അത്രയും സ്വന്തം കൈകളിൽ അടക്കിവച്ചിരിക്കുകയാണ്. പണ്ടത്തെ ദക്ഷിണേഷ്യയിലുള്ള വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നവർ തങ്ങൾ ഇന്ത്യാക്കാരാണ് എന്ന് അത്മാഭിമാനത്തോടുകൂടി പറഞ്ഞിരിക്കാൻ യാതോരു സാധ്യതയും ഇല്ലതന്നെ.


ഭാവിയിൽ ഈ പ്രദേശത്ത് ഇന്നില്ലാത്ത കുറേ രാജ്യങ്ങൾ വളർന്നുവന്നാൽ, ഇന്ന് ഇന്ത്യ പറഞ്ഞൊപ്പിച്ച എല്ലാ ചരിത്ര പഠനവും അർത്ഥശൂന്യമാകും.


ഈ രീതിയിലാണോ ചരിത്രം എഴുതുകയും പഠിക്കുകയും ചെയ്യേണ്ടത് എന്ന ഒരു ചോദ്യം മനസ്സിൽ കയറിനിൽക്കുന്നുണ്ട്.


ഈ വിഷയത്തിലേക്ക് കൂടുതൽ കടക്കുന്നില്ല.


എന്നാൽ ഈ വിധം ഇവിടെ എഴുതാനുള്ള ഒരു പ്രേരണ ലഭിച്ചത് Sayyid Fazal തങ്ങളെക്കുറിച്ച് ചിലയിടത്ത് എഴുതിയത് കണ്ടതിലെ ചേതോവികാരം കണ്ടറിഞ്ഞതു കൊണ്ടാണ്. ഇദ്ദേഹത്തെ ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവോ സ്വാതന്ത്ര്യ സമര താത്വികാചാര്യനോ മറ്റോ ആയി പുനഃപ്രതിഷ്ഠിക്കാനുള്ള ഒരു പാഴ്വേല കാണുന്നില്ലേ എന്നൊരു സംശയം.


ഇദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഇന്ത്യയില്ലതന്നെ. പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യ തന്നെ പൂർണ്ണരൂപത്തിൽ എത്തിയിട്ടില്ല എന്നാണ് തോന്നുന്നത്. ഇങ്ഗ്ളിഷ് കമ്പനിയും പിന്നീട് ബൃട്ടിഷ് ഭരണവും ഇവിടെ സാവധനത്തിൽ ഒരു രാഷ്ട്രം കെട്ടിപ്പടുത്തു കൊണ്ടിരിക്കുകയായിരുന്നു അന്ന്.


Sayyid Fazal തങ്ങൾ ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചക്ക് എതിരായിട്ടാണ് പൊരുതിയത് എന്ന് വിജ്ഞാനികൾ ആവർത്തിച്ചാവർത്തിച്ച് പറയുന്നുണ്ട് എങ്കിലും വാസ്തവത്തിൽ ഇദ്ദേഹത്തിന്റെ ദൃഷ്ടികേന്ദ്രം കാലാകാലങ്ങളായി ദക്ഷിണ മലബാറിൽ ജീവിച്ചിരുന്ന പാരമ്പര്യ അധികാരി വർഗ്ഗത്തിൽ തന്നെയായിരുന്നു.


മാപ്പിള കർഷകരുടേയും മറ്റു കുടിയന്മാരുടേയും പരിവേദനങ്ങൾ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാൻ യാതോരു പഴുതോ പാതയോ ഈ കീഴ്ജന കൂട്ടർക്ക് ഇല്ലായിരുന്നു. അവരെക്കുറിച്ചുള്ളതും അവരുടേതായതുമായ എന്തുവിവരവും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത് അവരുടെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലെ പ്രഗൽഭരായ ഉദ്യോഗസ്ഥരായ പാരമ്പര്യ അധികാരികളിലൂടേയും മറ്റ് ഭൂജന്മി കുടുംബക്കാരിലൂടേയും തന്നെയായിരുന്നു.


ഇവരെ മാറ്റി കീഴ്ജനത്തിനെ ഉദ്യോഗസ്ഥരാക്കിയാൽ സാമൂഹിക വ്യവസ്ഥതി ആകെ താറുമാറാകും എന്നല്ലാതെ യാതോരു പ്രയോജനവും വരില്ലതന്നെ. കാരണം, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ സമൂഹത്തിലെ വ്യക്തികളെ നിയന്ത്രിക്കാൻ പറ്റുന്ന ആളുകളിലൂടെ വേണം ഭരണം നടത്താൻ. അതിന് സാമൂഹികമായി എന്തെങ്കിലും ഒരു വരേണ്യ നാമം ആ വ്യക്തിയിൽ നിക്ഷിപ്തമായിരിക്കേണം.


ഇന്നും ഈ ഒരു കാര്യം വാസ്തവം തന്നെയാണ്. സർക്കാരിന് ഏതെങ്കിലും പ്രദേശങ്ങളിൽ എന്തെങ്കിലും ഒരു സംഗതിക്കായി ജനങ്ങളെ അണിനിരത്തിയും കൂട്ടംചേർത്തും അവരെ നിയന്ത്രിക്കാൻ മലബാറിൽ പലപ്പോഴും പേരിന് പിന്നിൽ ഒരു മാഷ് എന്ന വാക്ക് ഉള്ളവരെ സർക്കാർ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അല്ലാതെ വറും പേരുകാരായ കണാരനേയും കിട്ടനേയും മറ്റും ഈ വിധമായുള്ള അനൌപചാരിക നേതൃത്വ സ്ഥാനങ്ങളിൽ സ്ഥാപിച്ചാൽ ആരും തിരിഞ്ഞുനേക്കില്ലതന്നെ.


ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് സാമൂഹത്തിന്റെ ഉള്ളറകളിലേക്ക് നേരിട്ട് കടുന്നവന്ന് ഇഴകിച്ചേരാൻ പ്രയാസം തന്നെയാണ്. കാരണം, പ്രാദേശിക വ്യക്തികൾ തമ്മിൽ കോർത്തിണക്കപ്പെട്ടിട്ടുള്ളത് ഇഞ്ഞി, ഇങ്ങൾ, ഓൻ, ഓള്, ഓര്, ഓല്, ഓറ്, ഐറ്റിങ്ങൾ, എടാ, എടീ, അനെ, അളെ, ചേട്ടൻ, ചേച്ചി, അനിയൻ, അനിയത്തി, ചെക്കൻ, പെണ്ണ് എന്നെല്ലാം വാക്കുകളിൽ ആണ്. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഈ വ്യക്തി ബന്ധ സങ്കീർണ്ണതയിൽ കയറിക്കൂടിയാൽ അവരും ഇതേ വാക്കുകൾ പറയുകയും അവയുടെ പിടിവലികളിൽ അവരും പെടുകയും ചെയ്യും. അതോടെ അവരുടെ ഇങ്ഗ്ളിഷ് പ്രതിച്ഛായ തന്നെ മാഞ്ഞുപോകും.


ഇന്നും ഇത് ഒരു സാമൂഹിക വാസ്തവം തന്നെയാണ്. മുകളിൽ ഉള്ള വ്യക്തികൾ താഴേതട്ടിലുള്ള വ്യക്തി ബന്ധ കണ്ണികളിൽ നിന്നും വിട്ടും ഉയർന്നും നിൽക്കും. ഇങ്ഗ്ളിഷിൽ ആവുന്നതു മാതിരി താഴെതട്ടിലുള്ളവരോടു യാതോരു അതിരുകളും വെക്കാതെ പെരുമാറിയാൽ ആള് നാറിപ്പോകും എന്നല്ലാതെ യാതോരു പ്രയോജനവും കിട്ടില്ല.


ദക്ഷിണേഷ്യൻ സാമൂഹങ്ങൾക്ക് ഒരു തരം അപ്രവേശ്യ (impermeable) സ്വഭാവം ഉണ്ട് എന്ന് പല ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരും മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് കാണുന്നത്.


മാപ്പിള കുടിയാന്മാർക്ക് മാത്രമല്ല മറിച്ച് മുഹമ്മദീയരല്ലാത്ത കുടിയാന്മാർക്കും മറ്റ് കൃഷിക്കാർക്കും മറ്റും പലതും ഇങ്ഗ്ളിഷ് ഭരണത്തിനെ അറിയിക്കണം എന്നുണ്ടായിരുന്നു.


എന്നാൽ അവർക്ക് മുകളിൽ ഒരു വൻ കമ്പിളിപ്പുതപ്പുപോലെ അവരെ അമർത്തിപ്പിടിച്ചു നിൽക്കുന്ന അധികാരി കുടുംബക്കാരേയും ഭൂജന്മികുടുംബക്കാരേയും മറികടന്ന് അവരുടെ മുകളിലേക്ക് ചാടിക്കടന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ കാര്യങ്ങൾ അറിയിക്കാൻ അവർ ശ്രമിച്ചിരുന്നു എന്ന സൂചന നൽകുന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങൾ തന്നെ ഈ എഴുത്തുകാരന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്.


ആ കാര്യങ്ങൾ പിന്നീട് പറയാം.


ഇനി Sayyid Fazal തങ്ങളുടെ കാര്യത്തിലേക്ക് നിങ്ങാം.


ഇദ്ദേഹം ശുദ്ധമായ അറബി രക്തപാതയിൽ ഉള്ള വ്യക്തിയാണ്. അതിനാൽ തന്നെ പ്രാദേശിക ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക് ഇദ്ദേഹത്തെ ഒരു പരിധിക്കപ്പുറം മുറിവേൽപ്പിക്കാൻ പറ്റില്ല. എന്നിരുന്നാലും പൊതുവായി പറഞ്ഞാൽ ആ വക വാക്കുകൾ മുഹമ്മദീയരിലെ തങ്ങൾ വ്യക്തികൾക്ക് നേരെ ഉപയോഗിക്കാൻ പാടില്ലാ എന്ന ചട്ടം കീഴ്ജന മാപ്പിളമാർക്ക് മനസ്സിലാക്കിക്കൊടുത്തിരുന്നു.


നായർമാരെ 'ഇങ്ങൾ' എന്ന പദത്തിൽ സംബോധന ചെയ്യേണ്ട എന്ന് Sayyid Fazal തങ്ങൾ കീഴ്ജന മാപ്പിളമാർക്ക് നിർദ്ദേശം നൽകിയിരുന്നു എന്ന ഒരു കാര്യം ഈ എഴുത്തുകാരന്റെ ശ്രദ്ധയിൽ വന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ കാര്യം ഇങ്ഗ്ളിഷിൽ എഴുതുമ്പോൾ അതിന്റെ സ്ഫോടന ശക്തിയെന്താണ് എന്ന് മനസ്സിലാക്കാൻ ആവില്ല.


പിന്നെ ഇദ്ദേഹം പള്ളിപ്രസംഗത്തിലോ മറ്റോ, അന്യായമായി കുടിഒഴിപ്പിക്കുന്ന ഭൂജന്മികളെ കൊല്ലുന്നത് ഒരു സുകൃതമാണ് എന്നും പറഞ്ഞുപോലും. ഇങ്ങിനെ ഒരു കാര്യം Sayyid Fazal തങ്ങൾ പറഞ്ഞിരുന്നു എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ അറിയിച്ചത് മലബാർ ജില്ലയിലെ ഡപ്യൂട്ടി കലക്ടർ ആയിരുന്ന സി. കണാരൻ ആണ് പോലും.


ഈ സി. കണാരൻ, ചൂരയിൽ കണാരൻ എന്നോ മറ്റോ പേരിൽ അറിയപ്പെട്ടിരുന്ന തീയർ സമുദായക്കാരനായ വ്യക്തിയാണ് എന്നു തോന്നുന്നു. ഈ ആളുടെ കാര്യം പറഞ്ഞാൽ, ഈ ആൾ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിൽ കയറിയ അവസരത്തിൽ ഉദ്യോഗസ്ഥരിലെ ഉന്നത ജാതിക്കാർ ഈ ആൾക്ക് ഓഫിനിൽ നിലത്തിരിക്കാനുള്ള സൌകര്യമാണ് നൽകിയത്.


ഒരിക്കൽ മലബാർ ജില്ലാ കലക്ടറായിരുുന്ന Henry Conolly, ഔദ്യോഗിക ആവശ്യത്തിനായി Tellicherry Sub Divisional Officeസിൽ വന്നപ്പോൾ കണ്ടത് ഈ ഓഫിസർ പദവിക്കാരൻ നിലത്തിരുന്ന് തൊഴിൽ ചെയ്യുന്നതായിട്ടാണ്. ഉടനെ ഈ ആൾക്ക് ഇരിക്കാനുള്ള കസേരയും തൊഴിൽ ചെയ്യാനുള്ള മേശയും നൽകാൻ Conolly ഉത്തരവിട്ടുപോലും.


പ്രാദേശിക സമൂഹത്തിൽ പലവിധ വ്യക്തിവിദ്വേഷങ്ങൾ നിലനിന്നിരുന്നു. അതിനെല്ലാം മുകളിൽ നിൽക്കാനെ ഇങ്ഗ്ളിഷ് പക്ഷത്തിന് ആയുള്ളു.


സി. കണാരന് ഈ വിധം അവഹേളനപരമായുള്ള ഒരു അനുഭവം ഉന്നത ജനവംശങ്ങളിൽ നിന്നും ലഭിച്ചിരുന്നു എങ്കിലും, സാമൂഹികമായി ഉന്നതരായ ബ്രഹ്മണ പക്ഷക്കാരോടും ആ വിധ ഭൂജന്മികളേടും അധികാരികളോടും ഇദ്ദേഹത്തിന് വ്യക്തി ബന്ധം വളർന്നുവന്നിട്ടുണ്ടാവും എന്നത് സാധ്യമായ കാര്യം തന്നെയാണ്.


കുടിയൊഴിപ്പിക്കുന്ന ഭൂജന്മികളെ കൊല്ലണം എന്ന് യഥാർത്ഥത്തിൽ Sayyid Fazal തങ്ങൾ പറഞ്ഞിരുന്നുവോ എന്നതും ചെറിയ തോതിലുള്ള ഒരു സംശയ ദൃഷ്ടിയോടുകൂടി നോക്കേണ്ടിയും വരാം. ഈ വിധമായുള്ള ഒരു കഥ ചിലപ്പോൾ കീഴ്ജന മാപ്പിളമാർ കെട്ടിച്ചമച്ചതായിരിക്കാം. അതുമല്ലായെങ്കിൽ ബ്രാഹ്മണ പക്ഷക്കാർ ഉണ്ടാക്കിയ കഥയാവാം.


കാരണം, കൊല്ലാൻ പദ്ധതിയിടുന്നതിനേക്കാൾ ആപൽക്കരമായിട്ടുള്ള ഒരു കാര്യമാണ് Sayyid Fazal തങ്ങൾ കീഴ്ജന മാപ്പിളമാർക്ക് പറഞ്ഞുകൊടുത്തത്. അതായത്, നായർമാരെ ഇങ്ങൾ എന്ന് സംബോധന ചെയ്യേണ്ട എന്ന്. എന്നുവച്ചാൽ, നായർമാരും സ്ത്രീകൾ അടക്കമുള്ള അവരുടെ കുടുംബക്കാരും ഇഞ്ഞി / ഇജ്ജ് നിലവാരത്തിലേക്ക് ഉരുണ്ട് വീഴാനുള്ള സാമൂഹിക കുഴിയാണ് Sayyid Fazal തങ്ങൾ സൃഷ്ടിച്ചുകൊടുത്തിരിക്കുന്നത്.


കൊല്ലാനുള്ള പദ്ധതിയെ ആയുധവേലകൊണ്ട് തടയാം. വാക്ക് കോഡുകളിലൂടെയുള്ള ഇടിച്ചുതാഴ്ത്തലിനെ കാര്യക്ഷമമായി തടയാൻ, ആയുധം ഉപയോഗിച്ചുള്ള പ്രത്യാക്രമണം അല്ലാതെ മറ്റ് യാതോരു പ്രതിരോധ ഉപായവും ഇല്ലതന്നെ.


Sayyid Fazal തങ്ങൾ വേറേയും ചില അതിഗംഭീരമായ ആക്രമണ പദ്ധതികൾ നടപ്പിലാക്കാൻ മാപ്പിളമാർക്ക് നിർദ്ദേശം നൽകിയിരുന്നു. അവയും തികച്ചും അഹിംസാപരമായുള്ള ആക്രമണങ്ങൾ തന്നെയായിരുന്നു. എന്നാൽ ഇന്നുള്ള ഇന്ത്യയുടെ പിതവ് എന്ന് മാധ്യമങ്ങളിൽ വെറുതേ പറയപ്പെടുന്ന വ്യക്തിപോലും അക്രമാസക്തനായേക്കാവുന്ന തരത്തിലുള്ള പദ്ധതികൾ ആണ് Sayyid Fazal തങ്ങൾ ഉദ്ഘോഷിച്ച അംഹിസാപരമായുള്ള പദ്ധതികൾ.


നായർമാർക്ക് ഇദ്ദേഹത്തെ ഓടിച്ചുവിട്ടേ പറ്റൂ. അവരേയും കുറ്റം പറയാൻ ആവില്ല. കാരണം അവർക്കും തല ഉയർത്തിത്തന്നെ വേണം നാട്ടിൽ ജീവിക്കാൻ.


എന്നാൽ Sayyid Fazal തങ്ങളെ ഓടിക്കാൻ പ്രാപ്തിയുള്ളത് ഇങ്ഗ്ളിഷ് ഭരണത്തിനാണ്.


ബ്രാഹ്മണ പക്ഷം ഇരു പക്ഷത്തും തീകൊളുത്തി നടുവിൽ പിടിച്ചുനിന്നു വേണം കാര്യങ്ങൾ നടപ്പിലാക്കാൻ. ഇങ്ഗ്ളിഷ് പക്ഷം അധിനിവേഷക്കാർ ആണ് എങ്കിൽ Sayyid Fazal തങ്ങളും അധിനിവേഷക്കരൻ തന്നെ.


മാപ്പിളമാരിലും മക്കത്തായ തീയരിലും മരുമക്കത്തായ തീയരിലും അധിനിവേഷ രക്തബന്ധ പാതകൾ ഉണ്ട്. പോരാത്തതിന് മറ്റ് പല ജനവംശങ്ങളിലും ഇത് ഉണ്ട്.


തുടരും.....

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page