top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

21. പ്രാദേശിക ഉന്നതരെ രണ്ടു വ്യത്യസ്ത രീതിയികളിൽ കണ്ടിരിക്കാം

English East India Companyയിലെ ഇങ്ഗ്ളിഷുകാരായ ഉന്നത ഉദ്യോഗസ്ഥർ കമ്പനീ ഭരണത്തിന്‍റെ ഉന്നത നിലവാരങ്ങളിൽ തൊഴിൽ ചെയ്തിരുന്ന പ്രാദേശികരെ പലവിധത്തിൽ കണ്ടിരിക്കാം.


അവയിൽ രണ്ട് വ്യത്യസ്ത രീതികളെ ഇവിടെ പരാമർശിക്കാം. ഒന്ന് ഈ ഉന്നത നിലവാരങ്ങളിൽ ഉള്ള വ്യക്തികൾ ഒരു തരം അലവലാതികൾ ആണ് എന്ന രീതിയിൽ ആവാം എന്നതായിരിക്കാം. ഈ കൂട്ടർ ഏതു വിധത്തിലാണ് അലവലാതികൾ എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഇങ്ഗ്ളിഷ് പൌരന്മാർക്ക് ലഭിച്ചിരിക്കില്ല എന്നുമാത്രം.


രണ്ടാമത്തെ ധാരണ ഇതിന് നേരെ വിപരീതമായിരുന്നിരിക്കാം. വൻ വ്യക്തിത്വവും ആജ്ഞാ കഴിവും മറ്റുമുള്ളവരും സമൂഹത്തിൽ വൻ ബഹുമാനം ലഭിക്കുന്നവരും, പ്രാദേശിക പാരമ്പര്യങ്ങളിലെ പഴമകളിൽ കണ്ടെത്തപ്പെട്ട വേദകാല സാഹിത്യവും മറ്റും ഉൾക്കൊള്ളുന്നവരും മറ്റും എന്ന രീതിയിൽ. വേദമന്ത്രങ്ങളും മറ്റും വൻ താളാത്മകതിയിൽ ഉരുവിടുന്നത് കണ്ട് ആശ്ചര്യഭരിതരായ അനുഭവവും ഉണ്ടായിരിന്നിരിക്കാം.


(എന്നാൽ ഈ വിധം സംസ്കൃത വേദ വാക്യങ്ങൾ ഉരുവിട്ടതുകൊണ്ടൊന്നും പ്രാദേശിക സമൂഹത്തിലെ തരംതാഴ്ത്തപ്പെട്ട വ്യക്തികളിൽ യാതോരു വ്യക്തിത്വ മൂല്യ ഉണർവ്വും സംഭവിക്കുന്നില്ല എന്ന കാര്യം ആദ്യകൂട്ടർക്ക് അനുഭവപ്പെട്ടിരിക്കാം.)


പലപ്പോഴും വ്യത്യസ്തരായ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഈ വിധം തമ്മിൽ വ്യത്യസ്തരായി കാണുന്ന വ്യക്തികൾ ഒരേ കൂട്ടർ ആയേക്കാം.


ഇവിടെ ഈവിധമായുള്ള ഒരു പരാമർശം നൽകിയത്, മലബാറിൽ പ്രവർത്തിച്ച ഇങ്ഗ്ളിഷ് കമ്പനീ ഉദ്യോഗസ്ഥരായ Mr.Conollyയുടേയും Mr.Strangeന്റേയും വ്യത്യസ്തങ്ങളായ സാമൂഹിക കാഴ്ചപ്പാടുകളേയും തിരിച്ചറിവുകളേയും ഒന്ന് സൂക്ഷ്മമമായി നോക്കാനായിട്ടാണ്.


ഈ കാര്യം കുറച്ചുകൂടി വ്യക്തമായി ചിത്രീകരിക്കാനായി Tellicherryയിലെ കാര്യം ഒന്ന് നോക്കാം. ഇങ്ഗ്ളിഷ് ഭരണകാലത്ത് അവിടുള്ള പലകുടുബക്കാർക്കും ഇങ്ഗ്ളിഷ് ഭാഷയുടേയും സംസ്കാരത്തിന്റേയും പ്രകാശം ലഭിച്ചിരുന്നു. ഈ കാര്യത്തിൽ Tellicherry മലബാറിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും വളരെ വ്യത്യസ്തം ആയിരുന്നു എന്നാണ് തോന്നുന്നത്.


അവിടെയുള്ള മരുമക്കത്തായ തീയരിൽ പെട്ട പല കുടുംബങ്ങളിലും വൻ സാമൂഹിക വളർച്ചതന്നെ സംഭവിച്ചിരുന്നു. പലരും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പ്രഗൽഭരായ വക്കീലന്മാരും വ്യവസായികളും വ്യാപാരികളും മറ്റുമായി വളർന്നുവന്നിരുന്നു.


ഈ കൂട്ടരെ ശ്രദ്ധിച്ചാൽ ഇവരിൽ വൻ വ്യക്തിത്വവും ആജ്ഞാകഴിവുകളും വൻ പ്രതിഭയവും ഇങ്ഗ്ളിഷ് പരിജ്ഞാനവും കാണാൻ പറ്റിയിരുന്നിരിക്കാം. ഈ രീതിയിൽ വീക്ഷിച്ചാൽ ഇവർ പ്രഗൽഭർതന്നെ.


എന്നാൽ ഉദഹാരണമായി അന്നത്തെ ഒരു വക്കീലിനെ നോക്കാം. ഈ ആൾക്ക് ഗുമസ്തനുണ്ട്. ഈ ഗുമസ്തനെ വക്കീൽ ഇഞ്ഞി എന്നാണ് സംബോധന ചെയ്യുക. പരാമർശിക്കുമ്പോൾ, ഓൻ എന്ന പദമാണ് ഉപയോഗിക്കുക. ഈ ഗുമസ്തൻ വക്കീലിനോട് അടിയാളത്ത ഭാവത്തിലാണ് പെരുമാറുക.


സാധാരണക്കാരായ വ്യക്തികൾ വക്കീലിന്‍റെ സേവനത്തിനായി എത്തുമ്പോൾ അവരെ ഈ ഗുമസ്തൻ തരംതാഴ്ത്തിയാണ് സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യുക. ആ സാധരണക്കാർ ഈ ഗുമസ്തനെ പരാമർശിക്കുന്നത് ആ ആളുകടെ പേരിന് പിന്നിൽ ഗുമസ്തൻ എന്ന ആദരവു നൽകുന്ന വാക്ക് ചേർത്താണ്.


വക്കീലും സാധരണക്കാരെ ഇഞ്ഞി എന്നു തന്നെയാണ് സംബോധന ചെയ്യുക.


ഇങ്ഗ്ളിഷ് ഭാഷാ പെരുമാറ്റത്തിൽ നിന്നും നോക്കിയാൽ ഈ പെരുമാറ്റത്തിൽ ഒരു വൻ അപാകതയുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ലഭിക്കില്ല.


ഇങ്ഗ്ളിഷ് ഭരണം മലബാറിൽ സാമൂഹിക സമത്വത്തിനായും പൊതുജനങ്ങളുടെ വ്യക്തിത്വത്തിൽ വൻ മൂല്യവർദ്ധനവും വരുത്താനുമായി വളരെ പ്രയത്നിച്ചിട്ടുണ്ട് എങ്കിലും ഈ വിധമായുള്ള ഒരു അലവലാതിത്തരത്തെ മാച്ചുകളയാൻ അവർക്ക് ആവില്ല.


ഇനി അടുത്ത കാര്യം പറയാം.


മലബാർ ജില്ലയിൽ ഒരു കലക്ടറായി ജോലിക്ക് വരുന്ന ഇങ്ഗ്ളിഷ് വ്യക്തി പ്രാദേശിക ഉന്നതരായ ഒരു കൂട്ടം വ്യക്തികളുടെ മുകളിൽ ആണ് വന്നു നിൽക്കുന്നത്.


ഈ ജില്ലാ കലക്ടർ തന്‍റെ തൊഴിൽ മേഖലയിൽ ഏതാണ്ട് ഒറ്റക്ക് നിന്നാണ് തൊഴിൽ ചെയ്യേണ്ടത്.


മലബാറിലെ ഏത് വ്യക്തിയേക്കുറിച്ചും സംഭവത്തെക്കുറിച്ചും, ജില്ലാ കലക്ടർക്ക് വിവരവും അഭിപ്രയാവും ഉപദേശവും പിന്നാമ്പുറ അറിവും ഉൾക്കാഴ്ചയും സൂക്ഷ്മാന്വേഷണ വിവരവും, എടുക്കേണ്ടുന്ന നടപടിയെക്കുറിച്ചുള്ള അനുശാസനവും, തന്നെ നേരിട്ടു കാണാൻ വരുന്ന വ്യക്തിയെ തന്നെ കാണാൻ അനുവദിക്കണമോ വേണ്ടയോ എന്നും, അനുവദിക്കുകയാണ് എങ്കിൽ ഏതുവിധത്താലിണ് എതിരേൽക്കേണ്ടത് എന്നും മറ്റും നിത്യവും പറഞ്ഞുകൊടുക്കുന്നത്, ഭരണയന്ത്രത്തിന് മുകളിൽ നിൽക്കുന്ന പ്രാദേശിക വ്യക്തികൾ തന്നെയാണ്.


ഈ വ്യക്തികൾ പ്രാദേശിക സമൂഹത്തിന്‍റെ തലപ്പത്ത് നിൽക്കുന്നവർ ആയിരിക്കും. അവർക്ക് ജില്ലാകലക്ടറോട് ജനങ്ങളെക്കുറിച്ചും, ജനങ്ങളോട് ജില്ലാ കലക്ടറെക്കുറിച്ചും, എന്തും പറഞ്ഞുകൊടുക്കാൻ ആവും.


ഇങ്ഗ്ളിഷ് ഭരണത്തിനെ വിലയിരുത്താൻ തുനിയുന്നവർ മുകളിൽ നൽകിയിട്ടുള്ള കാര്യങ്ങൾ മനസ്സിൽ വെക്കേണ്ടതാണ്.


ഇനി പറയാനുള്ളത് ഇതിന്‍റെ അടുത്ത പറം ആണ്.


ചുറ്റും നിൽക്കുന്ന പ്രഗൽഭരായ വ്യക്തികളുടെ കാഴ്ചപ്പാടിന് അപ്പുറത്തേക്ക് കാണാനോ അതിന് വിപരീതമായുള്ള ഒരു നിലാപട് എടുക്കാനോ പലപ്പോഴും ചെറപ്പക്കാരനായ ഇങ്ഗ്ളിഷ് വ്യക്തികൾക്ക് ആവുമോ എന്നത് തീരുമാനിക്കപ്പെടുന്നത് അവർക്ക് ഈ പ്രഗൽഭരെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നതിനെ ആശ്രയിച്ചായിരിക്കും.


ഈ പ്രഗൽഭർ വൻ മാനസികവും വ്യക്തിത്വപരവും ആയ കഴിവുകൾ ഉള്ള വ്യക്തികൾ ആണ് എന്നതാണ് കലക്ടർക്ക് ധാരണയെങ്കിൽ, അവരുടെ ഉപദേശവും അഭിപ്രായവും തന്നെയായിരിക്കും കലക്ടറുടെ ഭരണനയവും ഭരണതന്ത്രവും.


എന്നാൽ ഈ പ്രഗൽഭർ യഥാർത്ഥത്തിൽ വെറും അലവലാതികൾ ആണ് എന്ന ധാരണയാണ് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് എങ്കിൽ, ആ ജില്ലാ കലക്ടർക്ക് സ്വന്തമായ കാഴ്ച്പ്പാടും ഉൾക്കാഴ്ചയും നയവും മറ്റും ഉണ്ടാവാനാണ് സാധ്യത.


Mr. Conolly ഒരിക്കൽ Tellicherryയിലെ മലബാർ ജില്ലാ ഭരണത്തിന്‍റെ Sub-divisional official വന്നപ്പോൾ, അവിടെ ചൂരായി കണാരൻ എന്ന പേരുള്ള ഒരു തീയ വ്യക്തിയായ ഓഫിസർ നിലത്ത് പായയിൽ ഇരുന്നുകൊണ്ട് തൊഴിൽ ചെയ്യുന്നതായി കണുകയുണ്ടായി.


കസേരയിൽ കയറ്റി തീയ വ്യക്തിക്ക് തൊഴിൽ ചെയ്യാൻ അനുവാദം അവിടുള്ള ഉന്നത ജാതിക്കാർക്ക് നൽകാൻ ആവില്ല. സ്വന്തം വീട്ടിലെ പണിക്കാരനോ പണിക്കാരിക്കോ വീട്ടിലെ കസേരയിൽ ഇരിക്കാൻ അനുവാദം നൽകുന്നതു പോലുള്ള ഒരു കാര്യം തന്നെയായിരിക്കാം അന്ന്.


1850കളിലെ സംഭവമാണ് എന്ന് ഓർക്കുക. പ്രാദേശിക അധികാരി കുടുംബങ്ങളെ സാവധാനത്തിൽ ഭരണയന്ത്രത്തിൽ നിന്നും നീക്കം ചെയ്യാനായുള്ള ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ചുവടുവെപ്പിന്‍റെ തുടക്കകാലം ആയിരിക്കാം ഇത് എന്ന് തോന്നുന്നു.


ചൂരായി കണാരന് തൊഴിൽ ചെയ്യാനായി മേശയും കസേരയും നൽകാൻ Conolly ഉടൻ നിർദ്ദേശം നൽകി. എന്നാൽ ഇതുകൊണ്ടൊന്നും ഭരണത്തിലേയോ സമൂഹിത്തിലേയോ അലവലാതിത്തരം നീങ്ങില്ല. അത് ചൂരായി കണാരിനിലൂടേയും മുന്നോട്ട് നിങ്ങും. ഈ കണാരൻ പിന്നിട് മലബാർ ജില്ലയിലെ ഡെപ്യൂട്ടി കലക്ടർ ആയാണ് വിരമിച്ചത് പോലും.


ഇവിടെ ഇത്രയും കാര്യം എഴുതിയത് , ദക്ഷിണ മലബാറിൽ ഇടവിട്ടിടവിട്ട് സംഭവിച്ചുകൊണ്ടിരുന്ന കീഴ്ജന മാപ്പിള ആക്രമണങ്ങളെക്കുറിച്ച് Mr. Conollyക്ക് തന്റേതായ ഒരു ഭരണനയം സ്വരൂപിച്ചെടുക്കാനായി വേണ്ടിവന്നിട്ടുണ്ടാവുന്ന മാനസിക ഭാവം എന്തായിരിക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാനായിട്ടാണ്.


കീഴ്ജന മാപ്പിളമാരെ അടിച്ചു തമർത്താനായുളള ഉപദേശം തന്നെയായിരുന്നിരിക്കാം Conollyക്ക് ചുറ്റുനിന്നും ലഭിച്ചിരിക്കുക. ഈ വിധ ഉപദേശങ്ങളെ നിയന്ത്രിക്കുകയും അവയുടെ താക്കീതുകളെ അവഗണിച്ചും, അവയ്ക്ക് അപ്പുറംനിന്നുകൊണ്ടും മറ്റൊന്തെങ്കിലും പോംവഴിയുണ്ടോ എന്നു തിരയുന്ന രീതിയിൽ ആണ് Conolly പ്രവർത്തിച്ചത് എന്നു തോന്നുന്നു.


തുടരും. .....

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page