top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

11. പന്തല്ലൂർ കുന്നിൽ നിന്നും 15 മൈൽ വൃത്തപരിധിക്കുള്ളിൽ

ദക്ഷിണ മലബാറിൽ മാപ്പിളമാർ ബ്രാഹ്മണ പക്ഷത്തെ ആക്രമിച്ചത്, വ്യക്തമായി രണ്ട് പ്രത്യേക താലൂക്കുകളിൽ മാത്രമാണ്. ഏറനാട് താലൂക്കിലും വള്ളുവനാട് താലൂക്കിലും.


കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ, പന്തല്ലൂർ കുന്നിൽനിന്നും ഉള്ള 15 മൈൽ വൃത്ത പരിധിക്കുള്ളിൽ (radius) ഉള്ള പ്രദേശത്തിലാണ് ഈ ആക്രമണങ്ങൾ നടന്നത്. ഒന്ന് രണ്ട് സംഭവങ്ങൾ മാത്രമാണ് മറ്റ് പ്രദേശങ്ങളിൽ നടന്നിട്ടുണ്ടായിരുന്നത്.


“I have puzzled for twenty-five years why outbreaks occur within fifteen miles of Pandalur Hill and cannot profess to solve it”, - H- M. Winterbotham, Member, Madras Board of Revenue.


ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥർക്ക് ഈ കാര്യവും ഒരു മനസ്സിലാക്കാൻ പറ്റാത്ത വാസ്തവം ആയിരുന്നു.


ഈ ഉദ്യോഗസ്ഥർക്കും പലവിധ വിവരങ്ങളും വ്യക്തമായിരിന്നില്ല. ഇന്ന് ഒരു കമ്പ്യൂട്ടറിൽ പലവിധ വിവരങ്ങൾ ശേഖരിച്ചും, ഇന്റനെറ്റിൽ തിരഞ്ഞും കണ്ടെത്താൻ ആയേക്കാം. ഇതിൽ പോലും പലവിധ പാളിച്ചകളും വരുന്നുണ്ട്.


അന്നത്തെ ഇങ്ഗ്ളിഷുകാർക്കും മറ്റ് ബൃട്ടിഷ് പൌരന്മാർക്കും, അവർ നേരിട്ടു കാണുന്ന കാര്യങ്ങളും അവരോടു അവരുടെ കീഴ്ജീവനക്കാർ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളും അവരുടെ വിവരത്തെ കാര്യമായിത്തന്നെ സ്വാധീനിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തിരിക്കും.


ഉദാഹരണത്തിന്, ഭൂഖണ്ഡ യൂറോപ്യന്മാരിൽ ചിലരെ ഇങ്ഗ്ളിഷുകാർ ദക്ഷിണേഷ്യയിൽ വച്ച് കണ്ടുമുട്ടും. അവർ തമ്മൽ സംസാരിക്കും. അപ്പോൾ ത്വക്കിന്റെ നിറം വെളുപ്പാണ് എന്നതിനാലും, സംസാരിക്കുന്നത് ഇങ്ഗ്ളിഷിൽ ആണ് എന്നതി യൂറോപ്പിൽ പോയി അവിടെ താമസിക്കുകയാണ് എങ്കിൽ വളരെ വ്യക്തമായി അവർക്ക് മനസ്സിലാകും, ഭൂഖണ്ഡ യൂറോപ്യന്മാർ തങ്ങളിൽ നിന്നും വളരെ വ്യത്യസ്തരാണ് എന്ന്.


ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് ഉന്നത കുടുംബക്കാരായ ശുദ്ധമായ അറബി രക്തം പേറുന്ന വെളുത്ത ത്വക്കിൻ നിറമുള്ള, മലബാറിലെ ഇസ്ലാം വ്യക്തികളെക്കുറിച്ച് വളരെ അധികം മതിപ്പുണ്ടായിരുന്നു. വളരെ സത്യസന്ധരും അറിവുള്ളവരും വിശ്വാസയോഗ്യരും മറ്റും ആണ് ഈ കൂട്ടർ എന്ന ഒരു വിശ്വാസം ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരിൽ ഉണ്ടായിരുന്നു.


എന്നാൽ ഈ മതിപ്പിന് നേരെ വിപരീതമായ സാമൂഹിക സ്വഭാവവും വ്യക്തി ഗുണങ്ങളും ഉള്ള ദക്ഷിണ മലബാറിലെ മാപ്പിളമാരെ എങ്ങിനെയാണ് മനസ്സിലാക്കേണ്ടത് എന്ന പ്രശ്നം ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരെ വിഷമിപ്പിച്ചിരുന്നു.


തങ്ങൾ തികച്ചും നിശ്പക്ഷരായി നിന്നുകൊണ്ട് ഭരണം നടത്താൻ ബാധ്യസ്ഥരാണ് എന്ന ബോധം കമ്പനി ഉദ്യോഗസ്ഥരിലും, അവർക്ക് ശേഷം വന്ന ബൃട്ടിഷ് ഭരണ ഉദ്യോഗസ്ഥരിലും നിലനിന്നിരുന്നു.


ഇവിടെ മറ്റൊരു കാര്യം പറയേണ്ടിയിരിക്കുന്നു.


1800ൽ ദക്ഷിണ മലബാറിൽ പല കീഴ്ജനങ്ങളും ഇസ്ലാമിലേക്ക് ചേർന്നിരുന്നു. ഇവർ അവരവരുടെ സ്ഥലങ്ങളിൽ പള്ളികൾ കെട്ടുകയും ചെയ്തു. അവർക്ക് പലവിധ സാമൂഹിക നേതൃത്വങ്ങളും നൽകാനായി പല തങ്ങൾമാരും ഉണ്ടായിരുന്നു. എന്നാൽ ഈ തങ്ങൾമാർക്ക് പലപ്പോഴും ഇവരെ വ്യക്തമായി നിയന്ത്രിക്കാൻ പ്രയാസം തന്നെയായിരുന്നു.


ഈ തങ്ങൾമാരിൽ പലർക്കും സ്വന്തമായി സ്വത്തും മറ്റ് സമ്പാദ്യങ്ങളും കുറവായിരുന്നു. (were supported by “the voluntary oblations of their followers) ഫക്കീർമാരായാണ് ഇവർ അറിയപ്പെട്ടിരുന്നത് എന്നു തോന്നുന്നു. അവർ അവരുടെ നിത്യവൃത്തിക്കായി അവർ നയിക്കുന്ന മാപ്പിളമാരുടെ സംഭാവനകളെ ആശ്രയിച്ചിരിക്കും. അതിനാൽ തന്നെ അവർ നയിക്കുന്ന ജനക്കൂട്ടത്തിന്റെ ആഗ്രഹങ്ങൾക്ക് വിപരീതമായതോ, അവരെ അതിരു കടന്നു നിയന്ത്രിക്കുന്നതോ ആയ യാതോരു ആജ്ഞയും അവർക്ക് നൽകാൻ പ്രയാസം തന്നെയായിരുന്നിരിക്കാം.


പലപ്പോഴും അക്രമാസ്തരായ കീഴ്ജന മാപ്പിളമാരെ നിയന്ത്രിക്കുന്നതിന് പകരം ഇവർ അവർക്ക് ആവേശം നൽകുന്ന പ്രസംഗങ്ങൾ നൽകിയിരിക്കാം. എന്നാൽ അക്രമം ചെയ്തുനിൽക്കുന്ന മാപ്പിള വ്യക്തികളോട് കീഴടങ്ങാനും മറ്റും തങ്ങൾമാർ ആവശ്യപ്പെട്ട സംഭവങ്ങൾ ഉണ്ടായിരുന്നു എന്നും തോന്നുന്നു. എന്നാൽ ഈ വിധ ശ്രമങ്ങൾ എല്ലാം തന്നെ വിഫ ആയിരുന്നു, ഒന്നൊഴികെ. അതിനെക്കുറിച്ച് പിന്നീട് പറയാൻ നോക്കാം.


1880ൽ ഏറനാടിൽ ഒരു പ്രദേശത്ത് ഒരു പള്ളി പണിയുന്നകാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് പ്രാദേശിക ജന്മിയുമായി ഏറ്റുമുട്ടിനിൽക്കുന്ന മാപ്പിളമാർ പല തങ്ങൾമാരോടും പള്ളി പണിയുന്നതിനെക്കുറച്ച് ചോദിച്ചപ്പോൾ, അവർ കാര്യം അവരുടെ ആദ്ധ്യാത്മിക അറിവിന്റെ അടിസ്ഥാനത്തിൽ പഠിച്ചുകൊണ്ട് നൽകിയ വിവരം ഈ വിധമായിയുന്നു:


രാജാവ് പള്ളിമാറ്റാൻ ഉത്തരവ് ഇടുകയാണ് എങ്കിൽ ആ ഉത്തരവ് അനുസരിക്കണം.


തങ്ങൾമാരുടെ ഈ ഉപദേശം കേട്ട് കോപാകുലരായ അവിടെ ചുറ്റും കൂടിനിന്നിരുന്ന മാപ്പിളമാർ, തങ്ങൾമാർ അവർക്ക് എഴുത്തു മുഖേനെ നൽകിയ ഉപദേശം തെരുവീഥിയിൽ കൂട്ടം ചേർന്ന് പരസ്യമായി കീറിക്കളഞ്ഞു.


ദക്ഷിണ മലബാറിലെ ഏറനാട്ടിലേയും വള്ളുവനാടിലേയും ഈ മാപ്പിളമാരിൽ വ്യക്തമായ ഒരു നേതൃത്വം ഉണ്ടായിരുന്നു എന്നും പറയാൻ ആവില്ലായിരുന്നു. ഓരോ പള്ളിയും അതിന് ചുറ്റും ജീവിച്ചിരുന്ന മാപ്പിളമാരും യഥാർത്ഥത്തിൽ തികച്ചും ഒറ്റപ്പെട്ടും മറ്റ് കേന്ദ്രങ്ങളിൽ നിന്നുമുള്ള നിയന്ത്രണങ്ങക്ക് വിധേയമല്ലാതേയും ആയിരുന്നു നിലനിന്നിരുന്നത്.


എന്നാൽ പൊന്നാനിയിലെ Makhdum Tangal എന്ന തങ്ങൾ ഇവരുടെ മൊത്തമായുള്ള ആദ്ധ്യാത്മിക നേതാവായി കാണപ്പെട്ടിരുന്നു എന്നു തോന്നുന്നു. ഈ തങ്ങൾക്ക് പൊന്നാനിക്ക് അടുത്തുള്ള മാപ്പിളമാരുടെ മേൽമാത്രമേ വ്യക്തമായുള്ള അധികാരം ഉണ്ടായതാണ് കാണപ്പെട്ടിരുന്നുള്ളു. മറ്റ് പ്രദേശങ്ങളിലെ പള്ളികളുടേയും അവ നടത്തിപ്പുചെയ്യുന്ന ആളുകളുടേയും മേൽ വ്യക്തമായി ലിഖിതപ്പെടുത്തപ്പെട്ടതോ അംഗീകരിക്കപ്പെട്ടതോ ആയുള്ള യാതോരു വിധ അധികാരവും ഇല്ലായിരുന്നു.


ക്രിസ്ത്യൻ പള്ളികളിൽ കാണപ്പെടുന്നതുപോലുള്ള ഒരു വ്യക്തമായ സംഘടനയോ മറ്റോ ഈ മാപ്പിള പള്ളികൾ തമ്മിൽ ഇല്ലായിരുന്നു.


അതേ സമയം കുണ്ടോട്ടിയിലെ തങ്ങൾ മറ്റൊരു പ്രതിഭാസം ആയിരുന്നു. പടിഞ്ഞാറൻ ഏറനാട്ടിലെ തങ്ങൾ കുടുംബക്കാരാണ് ഇത്. ടിപ്പു സുൾത്താൻ മലബാർ പ്രദേശം പിടിച്ചടക്കിയിരുന്ന ഹ്രസ്വ കാലത്ത് ഈ കുടുംബത്തെ ഭൂമി നികുതയിൽ നിന്നും ഒഴിവാക്കിയിരുന്നു. അത് ഏതാണ്ട് വാർഷികമായി 2700 രൂപയോളം വരും.


മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നപ്പോൾ, ഈ ആനുകൂല്യം എടുത്തുമാറ്റിയില്ല. പകരം ഈ തങ്ങൾ കുടുംബത്തിന് പലവിധ സഹായങ്ങളും ഇങ്ഗ്ളിഷ് കമ്പനി നൽകി.


ഇങ്ഗ്ളിഷ് ഭരണത്തിന്റെ കാലമത്രയും ഈ കുടുംബം ഇങ്ഗ്ളിഷ് ഭരണത്തിന് പിന്തുണ നൽകിയിരുന്നു എന്നു തോന്നുന്നു. 1921ൽ ഈ ബന്ധത്തിന് എന്ത് സംഭവിച്ചു എന്ന് ഇപ്പോൾ ഈ എഴുത്തുകാരന് അറിയില്ല. എന്തെങ്കിലും വിവരം കിട്ടികയാണ് എങ്കിൽ അത് പിന്നീടുള്ള എഴുത്തിൽ ചേർക്കാം.


കുണ്ടോട്ടി തങ്ങൾ മാത്രമല്ല, മറിച്ച് ഇദ്ദേഹത്തിന്റെ അനുയായികളും ഇങ്ഗ്ളിഷ് ഭരണത്തിനോട് വ്യക്തമായ കൂറുപാലിച്ചിരുന്നു.


മലബാർ ജില്ലാ കലക്ടർ ആയിരുന്ന Henry Conollyയെ വെട്ടിമുറിച്ച് കടുന്നുകളഞ്ഞ തെമ്മാടികളെ കുണ്ടോട്ടിയിൽ വച്ച് ഓടിച്ചിട്ട് വളഞ്ഞ് പിടികൂടിയത് കുണ്ടോട്ടി തങ്ങളുടെ ആളുകൾ ആയിരുന്നു എന്ന് ഓർക്കുക.


കുണ്ടോട്ടി തങ്ങൾക്ക് വ്യക്തമായ ഒരു കൂട്ടം അനുയായികൾ ഉണ്ടായിരുന്നു. എന്നാൽ ആ കൂട്ടർ ദക്ഷിണ മലബാറിൽ പുതുതായി വളർന്നുവന്നുകൊണ്ടിരുന്ന മാപ്പിളമാരുടെ മൊത്തമായ സംഖ്യയുടെ വെറും 20- 25% മാത്രമായിരുന്നു എന്നാണ് തോന്നുന്നത്. അതായത് ഏതാണ്ട് 30000 പേർ.


മാപ്പിളമാരിലെ സാമ്പത്തികമായി മുന്നിലുള്ളവരിൽ കൂടുതൽ പേരും കുണ്ടോട്ടി തങ്ങളുടെ കൂടെയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.


1800കളിലെ മാപ്പിള ആക്രമണ കേസുകളിൽ കുണ്ടോട്ടി തങ്ങളുടെ ആൾക്കാർ ആരേയും പ്രതിയായ ചേർത്ത ചരിത്രവും ഇല്ലായിരുന്നു പോലും. മാത്രവുമല്ല, മാപ്പിള ആക്രമണങ്ങൾക്ക് ശിക്ഷയായി ചില പ്രദേശങ്ങൾക്ക് മൊത്തമായി പിഴ ചുമത്തുമ്പോൾ, കുണ്ടോട്ടി തങ്ങളുടെ ആൾക്കാരെ ഈ പിഴയിൽ നിന്നും ഒഴിവാക്കിയിരുന്നു എന്നും മനസ്സിലാക്കുന്നു.


ഏറനാടിലെ മാപ്പിളമാരിൽ സമാധാന പ്രീയരായ വ്യക്തികൾ കുണ്ടോട്ടി തങ്ങളോട് ചായ്വ കാണിച്ചിരുന്നു പോലും.


പൊന്നാനിയിലെ തങ്ങൾക്കാണ് വൻ ഭൂരിപക്ഷം പേരുടേയും സാമൂഹിക നേതൃത്വം എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ ഈ തങ്ങൾക്ക് നേരിട്ടുള്ള ആജ്ഞാ അധികാരം പൊന്നാനിക്ക് ചുറ്റുമുള്ള ഒരു ചെറിയ കൂട്ടം മാപ്പിളമാരുടെ മേൽ മാത്രമേ ഉണ്ടായിരുന്നുള്ളു പോലും.


കുണ്ടോട്ടി തങ്ങൾ പക്ഷവുമായി പൊന്നാനി തങ്ങളുടെ പക്ഷത്തിന് വിരോധം തന്നെ ഉണ്ടായിരുന്നു എന്നും കാണുന്നു. കുണ്ടോട്ടി പക്ഷത്തിനെ ഷിയ എന്ന് നിർവ്വചിക്കാൻ പൊന്നാനി പക്ഷം ശ്രമിച്ചിരുന്നു എന്നു കാണുന്നുണ്ട്.


എന്നാൽ പൊന്നാനി പക്ഷക്കാരുടെ ഈ നിർവ്വചനം കുണ്ടോട്ടി പക്ഷക്കാർ സമ്മതിച്ചുകൊടുത്തില്ല.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page