top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത് ഇറങ്ങാൻ പോലും പറ്റാത്ത തരത്തിലുള്ള ഭാഷാ പ്രസ്ഥാനം

ബൃട്ടിഷ്-ഇന്ത്യയിൽ മാത്രമല്ല, ദക്ഷിണേഷ്യ മുഴുവനും ഏതാണ്ട് ഒരേ തരത്തിലുള്ള ഒരു സാമൂഹിക മനോഭാവവും സാമൂഹിക രൂപകൽപ്പനയും നിലനിന്നിരിക്കാം.


അതായത്, ഓരോ ദിക്കിലും ഒരു വലിയ കുടുംബക്കാരും അവർക്ക് കീഴിലായി പടിപടിയായി താഴോട്ട് അതാത് പടിക്ക് അനുസൃതമായുള്ള നിലവാരത്തിലുള്ള ജനക്കൂട്ടങ്ങളും. മുകളിൽ ഉള്ള കുടുംബക്കാരുടെ പ്രശ്നങ്ങളും മനോഭാവങ്ങളും മറ്റും മാത്രമേ ആരും കണിക്കിലെടുക്കുള്ളു.


വളരെ കീഴിലുള്ളവർക്ക് യാതോരു വിലയും ഇല്ല. മാത്രവുമല്ല അവർക്കും സ്വന്തമായിത്തന്നെ അവരെക്കുറിച്ചും, അവരിലെ മറ്റ് വ്യക്തികളെക്കുറിച്ചും യാതോരു വിലയും ഇല്ല. കാര്യങ്ങൾ ഇന്നുള്ള ഇന്ത്യയിലെ സാമൂഹിക മനോഭാവം പോലെതന്നെ.


എന്നാൽ ഈ പറഞ്ഞത് ഒരു ആഴം കുറഞ്ഞ തിരിച്ചറിവ് മാത്രമാണ്. ഈ സാമൂഹികാന്തരീക്ഷത്തിന് യഥാർത്ഥത്തിൽ വളരെ ശക്തമായ ഒരു രൂപകൽപ്പനയുണ്ട്. അതിനെക്കുറിച്ച് പിന്നീട് പറയാം എന്നു വിചാരിക്കുന്നു.


മുകളിൽ നൽകിയിട്ടുള്ള ഭൂപടം ബൃട്ടിഷ്-മലബാർ എന്ന് അന്ന് അറിയപ്പെട്ടിരുന്ന മലബാർ ജില്ലയുടേതാണ്. ബൃട്ടിഷ്-ഇന്ത്യയെ മൊത്തമായി നോക്കിയാൽ, ഈ പ്രദേശം വളരെ നിസ്സാരമായ വിസ്തീർണ്ണം ഉള്ള ഒരു ഭൂപ്രദേശം ആണ്. ഈ ഇടത്ത് തന്നെ 29 കൊച്ചു ഭരണപ്രദേശങ്ങൾ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കുമ്പോൾ, ബൃട്ടിഷ്-ഇന്ത്യയിൽ മൊത്തമായി എത്രമാത്രം കൊച്ചുകൊച്ചു ഭരണ പ്രദേശങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്ന് ഊഹിക്കാവുന്നതാണ്.


ഉപഭൂഖണ്ഡത്തിന്‍റെ വടക്കൻ പ്രദേശങ്ങൾ മുഗൾ രാജാക്കളുടെ ഭരണത്തിലായിരുന്നു എന്ന് ഔപചാരികമായി പറയാമെങ്കിലും, ഈ മുഗൾ രാജാക്കാൾ ഒരു തരം മഹാരാജാക്കൾ മാതിരിയാണ് നിലനിന്നിരുന്നത് എന്നു തോന്നുന്നു. അവർക്ക് അടിയാളത്തം പ്രഖ്യാപിച്ചുകൊണ്ട് അനവധി കൊച്ചുരാജാക്കളും രാജ്യങ്ങളും നിലനിന്നിരുന്നിരിക്കാം എന്നതായിരിക്കാം വ്യക്തമായ സത്യം.


ടിപ്പു സുൾത്താൻ യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ മലബാർ പ്രദേശം ഇങ്ഗ്ളിഷ് കമ്പനിക്ക് ലഭിച്ചു വെന്ന് പറയുന്നതുപോലുള്ള ഒരു പ്രശ്നം നിലനിന്നിരിക്കാം. ടുപ്പു സുൾത്താൻ ഇല്ലാതായി എന്നതുകൊണ്ടൊന്നും മലബാറിലെ യഥാർത്ഥ രാജകുടുംബങ്ങൾ അവരുടെ രാജ്യങ്ങൾ ഇങ്ഗ്ളിഷ് കമ്പനിക്ക് വിട്ടുകൊടുത്തിരുന്നു എന്നു തോന്നുന്നില്ല.


ടിപ്പൂ സുൾത്താൻ എന്നത് മുഗൾരാജാക്കൾ എന്ന് പറയുന്നതുപോലെ പല കൊച്ചുരാജാക്കൾക്കും മുകളിൽ മേൽക്കോയ്മ നിലനിർത്തിയ മഹാരാജാവ് മാത്രമായിരുന്നിരിക്കാം.


Travancore State Manualൽ V Nagam Aiyya അഭിപ്രായപ്പെടുന്നത്, ബൃട്ടിഷ്-ഇന്ത്യയിൽ ഏതാണ്ട് 2000ത്തോളം രാജ്യങ്ങളെ ഇങ്ഗ്ളിഷ് കമ്പനി ഒരൊറ്റ രാജ്യമായി ചേർത്തിരിക്കാം എന്നതാണ്. ഈ രാജ്യങ്ങൾ എല്ലാം തന്നെ ഇങ്ഗ്ളിഷ് കമ്പനിയോട് പകയും വിദ്വേഷവും പുലർത്തിയാണ് നിലനിന്നത് എന്നതും ഒരു തെറ്റായ വിവരം മാത്രമാകാം.


കാരണം, ഈ ഓരോ പ്രദേശത്തിലേയും രാജകുടുംബക്കാർക്ക് വ്യക്തമായി ലഖിതപ്പെടുത്തിയിരുന്നതും മോശമല്ലാത്ത തുകയുള്ളതുമായ ഒരു പെൻഷൻ തുക ഇങ്ഗ്ളിഷ് കമ്പനി നൽകിയിരുന്നു. ദക്ഷിണേഷ്യയിൽ വലിയ ആഭിജാത്യമുള്ള കുടുംബം സാമ്പത്തികമായി പിന്നിലായാൽ, ആ കുടുംബക്കാർക്ക് വീടിന് പുറത്തിറങ്ങാൻ പറ്റത്ത തരത്തിലുള്ള ഭാഷാ അന്തരീക്ഷമാണ് എന്ന കാര്യം ഇങ്ഗ്ളിഷ് ഭരണത്തിന് ഏതോ വിധം അറിവ് ലഭിച്ചിരിക്കാം.


നെഹ്റു, ബൃട്ടിഷ്-ഇന്ത്യയുടെ ഒരു വിലയ ഭാഗത്തെ തട്ടിയെടുത്ത് സ്വയം അതിന്‍റെ അധിപനായി സ്ഥാപിതമായപ്പോഴും ഈ പെൻഷൻ തുക നിർത്താതെ നൽകാൻ ബാധ്യസ്ഥനായിരുന്നു.


എന്നാൽ നെഹ്റുവിന്‍റെ മകൾ അധികാരത്തിൽ കയറിയപ്പോൾ, കോൺഗ്രസ് പാർട്ടി പിളരുക ചെയ്തു. അതോടുകൂടി, ജന സമ്മിതി നേടിയെടുക്കാനാവുന്ന പലവിധ വിക്രയങ്ങളം ഈ ആൾ നടത്തിയതിൽ ഒന്ന് ഈ പെൻഷൻ തുക യാതോരു മുന്നറിയിപ്പും ഇല്ലാതെ നിർത്തുക എന്നതായിരുന്നു. പല രാജുകുടുംബക്കാരും അതോടെ തെണ്ടിപ്പോയി എന്നു പറയുന്നതാവും വാസ്തവം.


ജീവിക്കാൻ വകയില്ലാതെ മലബാറിൽ ഒരു രാജവ് സർക്കാർ ഓഫിസിൽ ശിപായി ആയി ചേർന്ന ഒരു സംഭവം CPS പറഞ്ഞുകേട്ടത് ഓർമ്മയുണ്ട്.


എന്നുവച്ചാൽ ദക്ഷിണേഷ്യയിലെ രാജാക്കളേയും രാജകുടുംബക്കാരേയും തെണ്ടിച്ചത് ഇങ്ഗ്ളിഷ് കമ്പനി അല്ല, മറിച്ച് ഇന്ത്യൻ സർക്കാർ തന്നെയായിരുന്നു എന്ന്.


എന്നാൽ ഇന്ത്യൻ ഔപചാരിക ചരിത്രത്തിൽ ഇങ്ഗ്ളിഷ് കമ്പനിയും ബൃട്ടിഷ് ഭരണവും 'ഇന്ത്യയിലെ' രാജാക്കളെ ഉപദ്രവിക്കുന്നതും അപമാനിക്കുന്നതും മറ്റുമായ കഥകളാണ് നിറച്ചുവിച്ചിരിക്കുന്നത്.


ഇതോടൊപ്പം ഇവിടെ പറയേണ്ടത്, ഈ രാജാക്കളും അവരുടെ കുടുംബക്കാരും ഇങ്ഗ്ളിഷ് ഭരണത്തിനോട് വളരെ അടുത്ത് ഒട്ടിനിൽക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത് എന്നാണ് മനസ്സിലാക്കാവുന്നത്. പലരും ഇങ്ഗ്ളണ്ടിൽ പഠിക്കാനും താമസിക്കാനും പോയിരുന്നു.


ഇത് ഇങ്ഗ്ളണ്ടിന് ഒരു ആരോഗ്യകരമായ കാര്യമായിരുന്നു എന്നുതോന്നുന്നില്ല.


ഇങ്ഗ്ളിഷ് കമ്പനി ഈ നൂറുകണക്കിന് രാജ്യങ്ങളെ ഒരു ഒറ്റ രാജ്യമാക്കിമാറ്റാനായി പ്രയത്നിച്ചപ്പോൾ, ഓരോ ഇടത്തും ഓരോ തരത്തിലുള്ള പ്രശ്നങ്ങളെയാണ് നേരിടേണ്ടിവന്നത്.


ഇവിടെ വ്യക്തമായി എടുത്തുപറയേണ്ടുന്ന ഒരു കാര്യം ഉണ്ട്. ദക്ഷിണേഷ്യയിൽ ഓരോ രാജാവും ഓരോ മഹാരാജാവും സ്വന്തം മക്കളേയും കുടുംബക്കാരേയും കീഴ്സ്ഥാനത്തുള്ളവരേയും വളരെ സംശയ ദൃഷ്ടിയോടുകൂടിയാണ് നിത്യവും വീക്ഷിച്ചുകൊണ്ടിരുന്നത്.


അവരിൽ ആർക്കെങ്കിലും ഏതെങ്കിലും ദിക്കിൽ എന്തെങ്കിലും അധികാരം നൽകിയാൽ, അവർ രാജാവിന്‍റെ മന്ത്രിമാരോടും മറ്റും വളരെ പെട്ടെന്നുതന്നെ അഭിപ്രായവ്യത്യാസത്തിൽ എത്തുകയും, പ്രകോപിതരാകയും സ്വന്തം പതാക ഉയർത്തുകയും സ്വന്തമായുള്ള രാജ്യം പടുത്തുയർത്താൻ ശ്രമിക്കുകയും ചെയ്മുമായിരുന്നു.


1782 ഡിസംബർ 7ന് ഹൈദ്രാലി മരിച്ചപ്പോൾ, Palghatട്ടിലോ പൊന്നാനിയിലോ മറ്റോ ഇങ്ഗ്ളിഷ് കമ്പനിയുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്ന ടിപ്പു സുൾത്താൻ എല്ലാം വിട്ടെറിഞ്ഞ് സ്വന്തം പട്ടാളത്തേയും കൊണ്ട് കഠിന വേഗത്തിൽ മൈസൂറിലേക്ക് ഓടുകയാണ് ചെയ്തത്.


മൈസൂറിൽ എത്തുന്നത് വൈകിയാൽ ചിലപ്പോൾ, സ്വന്തം കുടുംബത്തിലെ മറ്റാരെങ്കിലും സിംഹാസനത്തിൽ ഇരിക്കുന്നത് കാണേണ്ടതായി വന്നേനെ.


സിംഹാസനം കൈവശപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഹൈദ്രാലിയുടെ വലതുകൈയായി കരുതപ്പെട്ടിരുന്ന Shaikh Ayazനെ കൊല്ലാനുള്ള നിർദ്ദേശം ആണ് ടിപ്പു നൽകിയത്. ഈ അതി സുന്ദരനും വൻ ആഭിജാത്യവും ഉള്ള വ്യക്തിയെക്കുറിച്ച് മുൻപൊരിക്കൽ ഈ എഴുത്തിൽ പ്രതിപാദിച്ചിരുന്നു.


Bodnur ഉള്ള ഹൈദ്രാലിയുടെ സൈനിക കേന്ദ്രത്തിന്‍റെ സൈനിക അധികാരിയായിരുന്നു അന്ന് Shaikh Ayaz. ഈ Shaikh Ayazനെ കൊല്ലാനുള്ളു നിർദ്ദേശം ഒരു രഹസ്യ സന്ദേശമായി ആ സൈനിക കേന്ദ്രത്തിന്‍റെ രണ്ടാം നിരയിള്ള സൈനിക നേതാവിന് ടിപ്പു അയച്ചു.


എന്നാൽ രാഷ്ട്രീയ അന്തരീക്ഷത്തിൽ വന്ന ഗുരുതരമായ മാറ്റത്തെക്കുറിച്ച് Shaikh Ayazന് വിവരം ഉണ്ടായിരുന്നതിനാൽ, കോട്ടയിലേക്ക് എന്ത് സന്ദേശം വന്നാലും ആ സന്ദേശ വാഹകനെ ആദ്യം തന്‍റെ അടുത്തേക്ക് എത്തിക്കണം എന്ന ആജ്ഞ കീഴ് ഉദ്യോഗസ്ഥർക്ക് നൽകിയരിന്നു.


ഇവിടെ പറയേണ്ടുന്നത്, ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരിൽ ഈ വിധമായുള്ള ഒരു മാനസിക താന്തോന്നിത്യം ലോകത്തിൽ എവിടെ വച്ചെങ്കിലും സംഭവിച്ചിരുന്നു എന്ന് തോന്നുന്നില്ല എന്നതാണ്. ഈ വിധമായുള്ള മാനസിക വിഭ്രാന്തി പ്രകോപിപ്പിക്കുന്ന അരക്ഷിതാവസ്ഥ മനസ്സിൽ സൃഷ്ടിക്കാൻ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് പ്രയാസം തന്നെയാണ്.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്