top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട് തന്നെ പല ക്ഷേമരാഷ്ട്ര പദ്ധതികൾക്കും തുടക്കമിട്ടത്

ഇന്നുള്ള പുതിയ രാജ്യമായ ഇന്ത്യയിൽ ഏതാണ്ട് 2.4 ലക്ഷത്തോളം പഞ്ചായത്തുകളും 6.5 ലക്ഷത്തോളം ഗ്രാമങ്ങളും ഉണ്ട് പോലും. ബൃട്ടിഷ്-ഇന്ത്യയിൽ എത്രമാത്രം പഞ്ചായത്തുകളും ഗ്രാമങ്ങളും ഉണ്ടായിരുന്നുവെന്നറിയില്ല.


എന്നാൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ്, ഗ്രാമീണാന്തരീക്ഷവും ഗ്രാമ ഭരണ സംവിധാനവും മറ്റും തികച്ചും ഒറ്റപ്പെട്ടതും, ചില വൻകിട ഭൂജന്മി കുടുംബക്കാരുടെ കീഴിൽ ജനങ്ങൾ പല നിലവാരങ്ങളിൽ ഉള്ള അടിമ ജനവും, അടിമ മേൽനോട്ടക്കാരും മറ്റും ആയിരുന്നിരിക്കും.


നിയമം എന്നു പറയുന്നത്, നാട്ടുനടപ്പും ഭൂജന്മിയുടേയോ അവരുടെ മേൽനോട്ടക്കാരുടേയോ താന്തോന്നിത്യവും ആയിരിക്കും.


ഇത്രമാത്രം ഗ്രാമങ്ങളെ സംയോജിപ്പിച്ച്, അവയിലെ പലവിധ ജനങ്ങളെ ലിഖിത രൂപത്തിലുള്ള നിയമങ്ങൾക്കും പൊതുതാൽപ്പര്യങ്ങൾക്കായി നിലനിൽക്കുന്ന ഭരണയന്ത്രത്തിനും വിധേയമാക്കുക എന്നത് നിസ്സാര കാര്യമല്ലതന്നെ.


കാരണം ഓരോ നാട്ടിലും പലവിധ നേതൃത്വ സ്ഥാനത്തുള്ള വ്യക്തികൾക്ക് ഈ വിധമായുള്ള പുതിയ കാര്യങ്ങളോട് രമ്യതയിൽ പോകാൻ പറ്റില്ല. അതിന് ഒരു മുഖ്യകാരണം, ഈ വിധ സംവിധാനങ്ങളിൽ പ്രവർത്തിക്കാനായി നിയമിക്കപ്പെടുന്നത് പ്രാദേശികർ തന്നെയാണ് എന്നതാവാം.


അവരിൽ പലർക്കും പുതിയ അധികാരങ്ങൾ കൈയിൽ കിട്ടുമ്പോൾ വാക്ക് കോഡുകളിൽ അവർക്കും വിധേയത്വങ്ങൾ പിടിച്ചെടുക്കാനുള്ള ഒരു താൽപ്പര്യം ജനിക്കും. ഭാഷ ആ രീതിയിലുള്ളതാണ്.


എന്നാൽ മൊത്തമായി ചിന്തിക്കുമ്പോൾ ഈ ഏതാനും ലക്ഷം ഗ്രാമങ്ങളിൽ പലവിധ പുരോഗമന പദ്ധതികളും നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന ഇങ്ഗ്ളിഷ് കമ്പനി ഭരണത്തിന് ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിളമാരോട് പ്രത്യേകമായുള്ള ഒരു വൈരാഗ്യമോ വിരോധമോ ഉണ്ടാവാനുള്ള സാധ്യതയില്ലതന്നെ.


കാരണം, ഇതേ പോലുള്ള പലവിധ എതിർപ്പുകളേയും നേരിട്ടു തന്നെയായിരിക്കും ഇങ്ഗ്ളിഷ് കമ്പനീ ഭരണം പല ക്ഷേമരാഷ്ട്ര പദ്ധതികൾക്കും ബൃട്ടിഷ്-ഇന്ത്യയിൽ തുടക്കമിട്ടിട്ടുണ്ടാവുക.


ഇനി ഇങ്ഗ്ളിഷ് കമ്പനി സൃഷ്ടിച്ചെടുത്ത പല കാര്യങ്ങളിൽ ചിലതിനെ നോക്കാം. ആദ്യം ബൃട്ടിഷ്-ഇന്ത്യയിൽ സ്ഥാപിച്ചെടുത്ത Indian Postal Departmentനെ നോക്കാം.


കത്തും സന്ദേശങ്ങളും സാധനങ്ങളും മറ്റൊരിടത്ത് എത്തിച്ചുകൊടുക്കാനായി ആളുകളെ ഏൽപ്പിക്കുക എന്നത് കേൾക്കുമ്പോൾ വളരെ നിസ്സാരമായ ഒരു കാര്യമായി തോന്നാം.


എന്നാൽ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഇത് അത്ര നിസ്സാരമായി നടപ്പിലാക്കാവുന്ന ഒരു കാര്യമല്ലതന്നെ. ബഹുമാനിക്കപ്പെടുന്ന ആൾ നൽകിയ കാര്യമേ എടുത്തു നടക്കാൻ ആളുകൾക്ക് താൽപ്പര്യമുണ്ടാവുള്ളു.


പോരാത്തതിന് പോകുന്ന പാതയിൽ ബഹുമാനം ലഭിച്ചിരിക്കണം. കത്തും സന്ദേശവും മറ്റും വാങ്ങിക്കുന്ന ആൾ ഒന്നുകിൽ ബഹുമാനിക്കേണം, അല്ലെങ്കിൽ അയാൾ ബഹുമാന്യനായിരിക്കേണം.


മാത്രവുമല്ല, സന്ദേശം ഏൽപ്പിച്ച ആളെ അയാളുടെ അമ്മാവൻ, അച്ഛൻ, അമ്മ, അമ്മാവി, ചേട്ടൻ, ചേച്ചി, അങ്ങിനെ പലരും മറ്റ് പല പദ്ധതികളിലേക്കു വിളിച്ചാൽ അയാൾ, ഇതും വിട്ട് അതിലേക്ക് പോകരുത്.


മാത്രവുമല്ല, സന്ദേശവുമായി പോകുന്ന പാതകളിൽ താമസ സൌകര്യവും ഭക്ഷണവും വെള്ളവും സുരക്ഷയും ലഭിച്ചിരിക്കണം.


ഇങ്ഗ്ളിഷ് കമ്പനി 1700കളിൽ കണ്ട ദക്ഷിണേഷ്യയിൽ ഇതെല്ലാം വളരെ വിരളമായ വസ്ത്തുക്കൾ ആയിരുന്നു.


അന്ന് പല രാജാക്കളും ഉന്നത കുടുംബക്കാരും സന്ദേശകരായി നിലനിർത്തിയത് ബ്രാഹ്മണരെ ആയിരുന്നു. കാരണം, അവർ യാത്ര ചെയ്യുന്ന ഇടത്തെല്ലാം അവർക്ക് വൻ പരിഗണന ലഭിക്കും. പോരാത്തതിന്, താമസ സൌകര്യവും, ഭക്ഷണവും മറ്റ് സൌകര്യങ്ങളും വഴിയോരങ്ങളിൽ ഉള്ള ബ്രാഹ്മണ അമ്പങ്ങളിൽ ലഭിക്കും. അവരെ ആരും സാധാരണ ഗതിയിൽ ആക്രമിക്കില്ല.


തിരുവിതാംകൂർ രാജ്യത്തിൽ അഞ്ചലോട്ടക്കാർ എന്നു പറയപ്പെടുന്ന തരത്തിലുള്ള ആളുകളെ രാജാക്കളും പ്രഭുക്കളും നിലനിർത്തിയിരുന്നു എന്നു കേൾക്കുന്നു.


ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഭരണം നടത്തിയിരുന്ന ഇസ്ലാമിക രാജാക്കൾ ഒരു തരം കൊറിയർ സംവിധാനം നിലനിർത്തിയിരുന്ന കാര്യം Ibn Batuta രേഖപ്പെടുത്തിക്കാണുന്നുണ്ട്.


എന്നാൽ ഇതിനൊന്നിനേയും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച പോസ്റ്റൽ വകുപ്പുമായി താരതമ്യം ചെയ്യാനാവില്ലതന്നെ.


കാരണം, നാട്ടിൽ അന്നുവരെ നിസ്സാരനായി കണപ്പെടുന്ന വ്യക്തിക്കും അയാളുടെ കുടുംബക്കാർക്കും വെറും നിസ്സാരമായ ഒരു സംഖ്യക്ക് ഒരു സ്റ്റാമ്പ് വാങ്ങിച്ചൊട്ടിച്ച്, കത്തിൽ പതിപ്പിച്ചുകൊണ്ട് ആ കത്തിനെ ബൃട്ടിഷ്-ഇന്ത്യയുടെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്ത് തൊഴിലിനായി പോയ ബന്ധുവിന് അയക്കാം എന്നതുതന്നെ.


ദക്ഷിണാഫ്രിക്കയിൽ വച്ച് ഒരു തീവണ്ടിയിൽ നിന്നും ഉന്തിപ്പുറത്താക്കപ്പെട്ട അടിമ ഉടമ വംശത്തിൽ പെട്ട ഗാന്ധിയുടെ ചിത്രം തട്ടിപ്പ് സിനിമയിൽ കണ്ട് കണ്ണുനീർ ഒഴുക്കുന്ന രാജ്യ സ്നേഹിക്ക്, ഇങ്ഗ്ളിഷ് കമ്പനി ഈ പ്രദേശത്തിലെ സാധരണ വ്യക്തിക്ക് നൽകിയ ഈ വിധമായുള്ള ഒരു കാര്യത്തെപ്പറ്റി ചിന്തിക്കാനോ അതിനെ നേരാം വണ്ണം വിലയിരുത്താനോ ആവില്ല.


1766ൽ Company Mail എന്ന പേരിൽ നിസ്സാരമായി ആരംഭിച്ച ഈ പ്രസ്ഥാനം 1854ൽ ഒരു ജന സേവന വകുപ്പായി രൂപാന്തരപ്പെടുത്തപ്പെട്ടു. അപ്പോഴേക്കും ബൃട്ടിഷ്-ഇന്ത്യ എന്ന രാജ്യത്തിന് അടിത്തറ വന്നു തുടങ്ങിയിരുന്നു.


എന്നാൽ വെറും ഏതാനും വർഷങ്ങൾക്കുള്ളിൽ, ശിപായി ലഹളയെന്ന തട്ടിപ്പ് സംഭവത്തെ ഉപയോഗിച്ചുകൊണ്ട് ബൃട്ടിഷ് രാജകുടുംബം British Indiaയെ English East India Companyയുടെ കൈകളിൽ നിന്നും തട്ടിയെടുക്കുകയുണ്ടായി. അതിലേക്ക് ഇപ്പോൾ ഈ എഴുത്ത് പോകുന്നില്ല.


1837ൽ തന്നെ ബൃട്ടിഷ്-ഇന്ത്യയിൽ പലയിടത്തും സാധാരണ പോസ്റ്റോഫീസുകൾ ആരംഭിക്കപ്പെട്ടിരുന്നു. എന്നാൽ 1854ൽ പാസാക്കപ്പെട്ട India Post Office Actറ്റോടുകൂടിയാണ്, എല്ലായിടത്തേക്കും ഒരു പൊതുവായുള്ള തപ്പാൽ നിരക്ക് എന്ന ആശയത്തിന് ആരംഭം കുറിക്കപ്പെടുന്നത്.


അതായത്, കത്ത് Calicutലേക്കായാലും Cannanoreറിലേക്കായാലും Calcuttaയിലേക്കായാലും അയക്കാനുള്ള ചാർജ്ജ് ഒന്നു തന്നെ. ഇത് ഒരു വമ്പൻ ആശയം തന്നെ.


പോരാത്തതിന്, നാട്ടിലെ ഫ്യൂഡൽ ഭൂജന്മിയുടെ കീഴിൽ വെറും പുഴുവിനെപ്പോലെ ജീവിക്കുന്ന ആൾക്കും അങ്ങകലെ തൊഴിൽ ചെയ്യുന്ന സ്വന്തം മകന് കത്തയക്കാൻ ആവും.


ദക്ഷിണേഷ്യയിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന മനുഷ്യഅടിമത്തത്തിന്‍റെ നടുവൊടിക്കുന്ന ഒരു സംഭവ വികാസം തന്നെയായിരുന്നു ഇത്. എന്നാൽ ആ കാര്യം ആരും പ്രത്യേകമായി ശ്രദ്ധിച്ചില്ല. അറിഞ്ഞതുമില്ല.


കാരണം, നാട്ടിൽ വന്നുകൊണ്ടിരുന്ന ഓരോ മാറ്റങ്ങളും പുതിയ തലമുറയ്ക്ക് ഒരു പുതുമയില്ലാത്ത കാര്യമായിരിക്കും. പിന്നെന്തിനാണ് ഈ വിധ കാര്യങ്ങൾ ചെയ്തുതരുന്നവരോട് ഒരു ആദരവും നന്ദിയും?


1850കൾ എന്നത് ദക്ഷിണ മലബാറിലെ വള്ളുവനാടിലും ഏറനാടിലും ഉള്ള കീഴ്ജന മാപ്പിളമാരെ ബ്രാഹ്മണ പക്ഷം വിഡ്ഢികളാക്കിക്കൊണ്ട്, ഇങ്ഗ്ളിഷ് ഭരണത്തിനോട് ഏറ്റുമുട്ടാനുള്ള പാത അവർക്ക് കാണിച്ചുകൊടുത്തിരുന്ന കാലമാണ് എന്നും ഓർക്കുക.


ഈ ഉപദ്വീപിൽ മുഴുവനായും കീഴ്ജനങ്ങളെ പടിപടിയായി ബ്രാഹ്മണ മേധാവിത്വത്തിന്റേയും ഭൂജന്മി മേധാവിത്വത്തിന്റേയും കീഴിൽ നിന്നും ഇങ്ഗ്ളിഷ് കമ്പനി സ്വതന്ത്രരാക്കിക്കൊണ്ടിരിക്കുന്ന അതേ അവസരത്തിലാണ്, ദക്ഷിണ മലബാറിലെ കീഴ്ജനങ്ങൾ ഈ വിധം വിഡ്ഢികൾ ആക്കപ്പെട്ടുകൊണ്ടിരുന്നത്, എന്നതാവാം, ഇതിലെ വ്യസനകരമായ കാര്യം.


1861 ആയപ്പോഴേക്കും ബൃട്ടിഷ്-ഇന്ത്യയിൽ ഓരോ വർഷവും 43 ദശലക്ഷം കത്തുകളും 4.5 ദശലക്ഷം വാർത്താ പത്രങ്ങളും പോസ്റ്റാഫീസുകളിലൂടെ അയക്കപ്പെട്ടു തുടങ്ങിയിരുന്നു.


ഇത് നിശ്ചയമായും ദുഷ്ട ബുദ്ധികളായ പ്രാദേശിക വമ്പന്മാർ സ്വന്തം പത്രമാസികകൾ വിതരണം ചെയ്യാനും, അവയിലൂടെ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള വ്യാജ ആശയങ്ങൾ പ്രചരിപ്പിക്കാനും ഉപയോഗിച്ചിട്ടുണ്ടാവും എന്നതിൽ സംശയമില്ല.


പോരാത്തതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇവിടെ ഇന്ത്യയെന്ന ഒരു രാജ്യം ഉണ്ടായിരുന്നുവെന്നും, ആ ഇന്ത്യയിൽ നിലനിന്നിരുന്ന പലവിധ വിജ്ഞാനങ്ങൾ ഇങ്ഗ്ളിഷുകാർ വന്നു കട്ടെടുത്തുവെന്നും വരെ പ്രചരിപ്പിച്ചിട്ടുണ്ടാവാം.


ഈ എഴുത്തുകാരന്‍റെ കുട്ടിക്കാലത്ത് വെറും ഒരു പൈസയോ അതിൽ കുറവോ മറ്റോ വിലയുള്ള ഒരു സ്റ്റാമ്പ് ഒട്ടിച്ച ഒരു പോസ്റ്റ് കാഡ് (post card) കൃത്യമായ മേൽവിലാസം എഴുതി, ഏതോ തെരുവിന്‍റെ ഒരു മൂലയിൽ നിൽക്കുന്ന ഒരു ചുവന്ന പെട്ടി പോസ്റ്റ് ബോക്സിൽ ഇട്ടാൽ, ആ പോസ്റ്റ് കാഡ് ആ എഴുതപ്പെട്ട മേൽവിലസത്തെ തിരഞ്ഞ്, ഇന്ത്യയുടെ ഏതെങ്കിലും മൂലയിൽ ഉള്ള ഏതെങ്കിലും മലയോരത്തിന്‍റെ താഴ്വരയിൽ അങ്ങ് വയലോരങ്ങൾക്ക് അപ്പുറത്തായുള്ള വീട്ടിൽ എത്തി കൃത്യമായി മേൽവിലാസക്കാരന്‍റെ കൈകളിൽ എത്തും.


ആയിരക്കണക്കിന് വർഷങ്ങൾ മഹാസംസ്ക്കാരം പേറുന്നുവെന്ന് അവകാശപ്പെടുന്ന ഈ ഉപദ്വീപിൽ, എന്നാൽ ഈ സംഭവം ഒരു മഹാ അത്ഭുതം തന്നെയാണ്. നിസ്സാരമായി ആരും ഇതിനെ കാണരുത്. ഈ മഹാ ആശ്ചര്യത്തെ പടുത്തുയർത്തിയവരെ കള്ളന്മാരായി കാണരുത്.


ഈ മഹാത്ഭുത പ്രതിഭാസത്തെ കൃത്യമായ കാര്യക്ഷമതയോടുകൂടി നിലനിർത്താനായി എഴുതപ്പെട്ട നിബന്ധനകളും, സാങ്കേതിക നിയമ പദ്ധതികളും, നിയമാവലികളും, നിയന്ത്രണങ്ങളും, നിയമങ്ങളും, ഉപനിയമങ്ങളും, സംവിധാനങ്ങളും, യാത്ര മാർഗ്ഗം നിശ്ചയിക്കലും, ആധികാരികത സ്ഥാപിക്കലും, അച്ചടക്കം നിലനിർത്തലും മറ്റും തുടങ്ങിയ അനവധി കാര്യങ്ങൾ സ്ഥാപിച്ചെടുക്കാൻ പറ്റുന്നവരായിരുന്നു ഇങ്ഗ്ളിഷ് ഭാഷക്കാർ.


ഈ വിധമായുള്ള യാതോരു കാര്യങ്ങളും ഈ ഉപദ്വീപിൽ അറിയപ്പെടുന്ന ചരിത്രകാലങ്ങളിൽ ഇല്ലായിരുന്നുവെന്ന കാര്യം ഓർക്കേണ്ടുന്നതുതന്നെയാണ്.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്


49. ഉന്നതർ അന്ധാളിച്ചു നിന്നിരുന്നതിനെക്കുറിച്ച്


50. പിന്നണിയിൽ നിലനിന്ന സാമൂഹിക സങ്കീർണ്ണതകൾ

bottom of page