top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ ഭാരം ഏറ്റുവാങ്ങേണ്ടിവരുന്നതിനെക്കുറിച്ച്

ദക്ഷിണേഷ്യയിൽ ഭാര്യയും മക്കളുമായി വന്ന് താമസിച്ചിരുന്ന ഇങ്ഗ്ളിഷ് കമ്പനീ ഉദ്യോഗസ്ഥർ, അറേബ്യയിൽ നിന്നും വന്ന് മലബാറിന്‍റെ തീരപ്രദേശങ്ങളിൽ ജീവിച്ചിരുന്ന ഉന്നത കുടുംബക്കാരായ അറബി കുടുംബക്കാർ നേരിട്ട അതേ ഭാഷാ പരമായ പ്രശ്നം നേരിട്ടിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.


എന്നാൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ഈ കാര്യത്തിന്‍റെ കാതലായ പ്രശ്നം മനസ്സിലായിക്കാണില്ല പലപ്പോഴും. അവരുടെ ഭാര്യയും മക്കളും യാതോരു സാമൂഹിക കവചവും ഇല്ലാതെ പ്രാദേശികരായ വ്യക്തികളോട് അടുത്ത് ഇടപഴകിയാൽ ഭാഷാപരമായി അവർ അഴുകും എന്നതാണ് വാസ്തവം.


കാരണം, പ്രാദേശിക വ്യക്തികളായ സ്ത്രീകളും കുട്ടികളും പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ പലരുടേയും വാക്കുകളിൽ നീ, അവൻ, അവൾ എന്ന നിർവ്വചനത്തിൽ പെടുന്നവരാവും. ഇവരോട് ഒരു സമത്വത്തിൽ എത്തിനിന്നാൽ, അതേ വാക്കുകളുടെ നിർവ്വചനത്തിൽ ഇങ്ഗ്ളിഷ് സ്ത്രീകളും കുട്ടികളും പെട്ടുപോകും.


പോരാത്തതിന് ഈ പ്രാദേശിക വ്യക്തികളുടെ നീ, അവൻ, അവൾ, എടാ, എടീ വാക്കുകൾക്ക് പാറക്കല്ലിന്‍റെ ഭാരം തന്നെയുണ്ടാവും.


അറേബ്യൻ രക്തപാതയിൽ ഉള്ള തങ്ങൾമാർ, ഇതിനെതിരായുള്ള ഒരു താക്കീത് കീഴ്ജന മാപ്പിളമാർക്ക് നൽകിയിരുന്നു. എന്നാൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ഈ കാര്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരിക്കില്ല. ലഭിച്ചിട്ടുണ്ട് എങ്കിൽ തന്നെ ഇതിനെതിരായുള്ള ഒരു പ്രതിരോധമോ കവചമോ ഏതുവിധത്തിലാണ് നിർമ്മിക്കേണ്ടത് എന്ന കാര്യത്തെക്കുറിച്ച് അവർക്ക് യാതോരു ധാരണയും ഉണ്ടായിക്കാണില്ല.


അവരുടെ കുട്ടികളെ പ്രാദേശികരായ കുടുംബ വേലക്കാരികളുടെ പരിചരണത്തിൽ വച്ചാൽ, ആ വേലക്കാരികൾക്ക് രണ്ട് വ്യത്യസ്ത രീതിയിൽ ആ കുട്ടികളെ കൈകാര്യം ചെയ്യാൻ പറ്റും.


ഒന്ന് ആ കുട്ടികളെ ഉന്നത ജാതിക്കാരെപ്പോലെ കണ്ട് നീ, അവൻ, അവൾ വാക്കുകൾ അവരെക്കുറിച്ച് ഉപയോഗിക്കാതിരിക്കുക.


രണ്ടാമത്തേത്, ആദ്യത്തേതിന്‍റെ നേര എതിരായുള്ള രീതിയാണ്. അതായത്, അവരെ നീ, അവൻ, അവൾ, എടാ, എടീ, എന്താടാ, എന്താടീ എന്ന രീതിൽ നിർവ്വചിക്കുക.


ഈ രണ്ട് വ്യത്യസ്തരീതികളിൽ ഏത് രീതിയിലാണ് ഒരു ഇങ്ഗ്ളിഷ് കുട്ടി വളരുന്നത് എന്നതിനെ ആശ്രയിച്ച്, ആ കുട്ടിയുടെ വ്യക്തിത്വത്തിൽ ചെറിയൊരു മാറ്റം തന്നെ സംഭവിക്കും. ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനാവുന്നതാണ്. അതിലേക്കൊന്നും ഇപ്പോൾ പോകാൻ ആവില്ല.


ഇവിടെ ഈ കാര്യം സൂചിപ്പിച്ചത്, സമൂഹത്തേയും സമൂഹത്തിലെ വ്യക്തികളേയും ഒരു നിരപ്പുള്ള രീതിയിൽ കാണുന്ന ഇങ്ഗ്ലിഷ് ഉദ്യോഗസ്ഥരുടെ മാനസിക പ്രതിസന്ധിയെക്കുറിച്ച് ഒരു ധാരണ നൽകാനാണ്. അവർ ഉന്നതങ്ങളിൽവന്നു നിൽക്കുന്ന ദക്ഷിണ മലബാറിലെ സമൂഹം, അവർക്ക് ചുറ്റും താഴേക്ക് പടിപടിയായി അടുക്കിവച്ചിരിക്കുന്ന ഒന്നാണ്.


ഒന്നല്ല, ഒരു പതിനായിരം ഇങ്ഗ്ളിഷുകാർ വന്ന് പിടിച്ച് വലിച്ചാലും ഈ പടിപടിയായുള്ള ഘടനയിൽ മാറ്റം വരില്ല. എന്നാൽ ഈ പടികളിലൂടെ ഉന്നത ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് ഭാഷയെ ഒഴുക്കിവിട്ട് അങ്ങ് ആളിപ്പടരാൻ സൌകര്യം നൽകുകയാണ് എങ്കിൽ, ഈ പടികൾ മാഞ്ഞുപോകുകയും അവയുടെ സ്ഥാനത്ത് ഒരു നിരപ്പുള്ള സാമൂഹികാന്തരീക്ഷം വന്നുചേരുകയും ചെയ്യും.


ഇനി മലബാർ ജില്ലാ കലക്ടർ ആയിരുന്ന Conollyയുടെ കാര്യത്തിലേക്ക് തിരിച്ചുവരാം. ഇദ്ദേഹം, ദക്ഷിണ മലബാറിലെ മാപ്പിള ആക്രമങ്ങളെ വളരെ കാര്യമായിത്തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു എന്നത് വാസ്തവം ആവാം എന്നാണ് തോന്നുന്നത്.


ദക്ഷിണ മലബാറിൽ കീഴ്ജന മാപ്പിളമാർ എന്ന ഒരു പുതിയ ജനത വളർന്നുവരുന്നുണ്ടായിരുന്നു. ഇവരിലെ പലവിധ സാമൂഹിക ഭാവങ്ങളും ഉന്നത കുടുംബക്കാരായ മാപ്പിളമാരിൽ നിന്നും വ്യത്യസ്തം തന്നെയായിരുന്നിരിക്കാം.


ഇവരിലെ പലവിധ പാരമ്പര്യ പരാധീനതകളും വളരെ സാവധാനത്തിൽ മാത്രമേ ഇസ്ലാമിന് മാറ്റിയെക്കാൻ ആവുള്ള. മാത്രവുമല്ല, അവരിലെ ഉന്നതർ അവരിലെ ആളുകൾ തന്നെയായിത്തുടങ്ങിയാൽ, അവരിൽ ഇസ്ലാമിന് വരുത്താനാവുന്ന മാറ്റങ്ങളിലും വൻ പരിമിതികൾ വന്നുചേരും. അവരിൽ കാണുന്ന ഇസ്ലാം പലരീതിയിലും അവരുടെ പാരമ്പര്യ മാനസിക ഭാവങ്ങൾ പലതും ഉൾക്കൊള്ളുന്നവ തന്നെയാവും.


ഒരു മലയാളിയെ ഒരു ഇങ്ഗ്ളിഷ് വ്യക്തി ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിക്കുന്നതും, മലയാളത്തിൽ ഇങ്ഗ്ളിഷ് പഠിച്ച ഒരു വ്യക്തി പഠിപ്പിക്കുന്നതും തമ്മിലുള്ളതു പോലുള്ള ഒരു വ്യത്യാസം ഇസ്ലാമിന്‍റെ കാര്യത്തിലും വന്നുചേരാം.


QUOTE:

In 1849 Conolly remarked that seldom did “a Moplah of the lower order” pass the grave of any participant in earlier outbreaks “but in silence and with an attitude of devotion, such as is usual in this district in passing a mosque” END OF QUOTE


ആശയം: കീഴ്ജന മാപ്പിളയായ ഒരു വ്യക്തി ഒരു ഷാഹിദിന്‍റെ (മതപരമായുള്ള രക്തസാക്ഷിയുടെ) ശവകുടീരത്തിന് അരികിലൂടെ പോകുമ്പോൾ, നിശബ്ദതപാലിച്ചും, ഭയഭക്തിയുടെ ഭാവം പേറിയും ആണ് അവിടം കടുന്നുപോകുക. ഈ വിധമായുള്ള ഒരു പെരുമാറ്റം സാധരണയായി പള്ളികളുടെ അരികിലൂടെ നടക്കുമ്പോൾ മാത്രമാണ് മാപ്പിളമാർ കാണിക്കാറുള്ളു. END.


ഈ കീഴ്ജന മാപ്പിളമാർക്ക് ഇസ്ലാമിനെക്കുറിച്ചുള്ള അഗാധമായ ധാരണ യാതൊന്നുമില്ലായെങ്കിലും, അവർ നേർച്ചകളിലും മൊയ്ലൂദുകളിലും വൻ മാനസിക പ്രചോദനം കണ്ടെത്തിക്കാണും. അവരെ സാമൂഹികമായി മോചിപ്പിച്ച ഒരു പ്രസ്ഥാനം എന്നരീതിയിൽ ഇവർക്ക് ഇസ്ലാമിൽ അതിരുകടന്ന ഒരു ആവേശം കണ്ടെത്താൻ പറ്റിയിരിക്കാം.


ഇത് ഒരു കാര്യം.


Conollyയുടെ ശ്രദ്ധയിൽ വന്ന മറ്റൊരു കാര്യം ദക്ഷിണ മലബാറിലെ വ്യാപരികൾ ആയിരുന്ന മാപ്പിളമാരിൽ കാര്യമായ വർഗ്ഗീയ പ്രവണത കണ്ടെത്താൻ പറ്റിയില്ലായെന്നുള്ളതാണ്. അവരെ ആദ്ധ്യാത്മിക ചിന്തകളിൽ ഇസ്ലാം ഉണ്ടായിരുന്നിരാക്കാം എങ്കിലും അവരുടെ ഐഹികമായ പ്രവർത്തനങ്ങളിൽ ഈ വിശ്വാസത്തെ ഒരു സാമൂഹിക വിരോധം നിലനിർത്താനായുള്ള കാര്യമായി അവർ ഉപയോഗിച്ചതായി കാണ്ടിരുന്നില്ല പോലും.


എന്നാൽ ഏറനാട്ടിലും വള്ളുവനാട്ടിലും മാപ്പിളമാരിൽ വ്യാപാരികൾ കുറവായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ തീര പ്രദേശങ്ങളിൽ നിന്നും മാപ്പിളമാരും മാപ്പിളമാർ അല്ലാത്തവരും ആയ മൊത്തക്കച്ചവടക്കാരായ വ്യാപാരികൾ ഉൾനാടുകളിൽ വന്ന് ധാന്യങ്ങളും തേങ്ങയും അടക്കയും കുരുമുളകും വാങ്ങിച്ചുകൊണ്ടുപോകും. അവരുടെ മനസ്സിൽ യാതോരുവിധ വർഗ്ഗീയ ചിന്തകൾക്കും സമയമോ സ്ഥാനമോ ഉണ്ടാവില്ല.


ഗ്രാമീണ ചന്തകളിൽ ഉണക്ക മീനും, പച്ചക്കറികളും കറിക്കായുള്ള വിഭവങ്ങളും, കുപ്പിവളയും മറ്റും ചെറുകിട കച്ചവടക്കാൻ വൽക്കും. അവരും അവരുടെ വ്യാപാരത്തിൽ വ്യാപൃതർ തന്നെ.


അവർക്കാർക്കും പ്രാദേശിക ഭൂജന്മികളുടെ കീഴിലുള്ള അടിമത്തം അനുഭവപ്പെടില്ല.

1840ൽ Henry V Conolly മലബാർ ജില്ലാ കലക്ടറായി ചാർജ്ജ് എടുത്തപ്പോൾ, അന്ന് ഷേറനാട്, ഏറനാട്, വള്ളുവനാട് എന്നീ മൂന്ന് താലുക്കുകളിൽ മൊത്തം 81 അധികാരികൾ ഉണ്ടായിരുന്നു. ഇതിൽ വെറും രണ്ടുപേർ മാത്രമായിരുന്നു മുഹമ്മദീയർ. താൽക്കാലിക ചാർജ്ജിൽ വേറെ എട്ടു മുഹമ്മദീയരും ഉണ്ടായിരുന്നു.


(ഇവിടെ പ്രസ്താവിച്ച ഷേറനാട് പിന്നീട് ഏറനാടുമായി ചേർന്നു).


മാത്രവുമല്ല, ഗ്രാമീണ കണക്കപ്പിള്ളമാർ ആയുള്ളവരിൽ അധികവും മേനോന്മാരായിരുന്നു. അവരുടെ കീഴിൽ ഉള്ള ശിപായിമാരിലും മാപ്പിളമാരുടെ സാന്നിദ്ധ്യം വളരെ തുച്ഛമായിരുന്നു.


ഇങ്ഗ്ളിഷ് ഭാഷാ കോണിൽ നിന്നും നോക്കിയാൽ ഇതിലൊന്നും യാതോരു പ്രശ്നവുമില്ല. എന്നാൽ ഫ്യൂഡൽ ഭാഷയിൽ കാര്യങ്ങൾ വേറെയാണ്. സർക്കാർ തൊഴിലുള്ളവർക്കാണ് ഭാഷയിൽ മുൻതൂക്കം. ഇത് ഒരു വൻ ഭാരമേറിയ മുൻ തൂക്കംതന്നെയാണ്.


ഭരണയന്ത്രത്തിൽ നിലനിന്നിരുന്ന ഈ അനുപാത രാഹിത്യത്തിൽ തിരുത്തൽ വരുത്തിക്കൊണ്ട് മലബാറിൽ പൊതുവായും ദക്ഷിണ മലബാറിലെ മതഭ്രാന്തിളകി നിൽക്കുന്ന രണ്ട് താലൂക്കുകളിൽ പ്രത്യേകമായും സാമൂഹിക പൊട്ടിത്തെറി ഇല്ലാതാക്കാൻ ജില്ലാ കലക്ടറായ Henry V Conolly ഒരു ശ്രമം തന്നെ ആരംഭിച്ചു.


സർക്കാർ ഉദ്യോഗസ്ഥ സ്ഥാനങ്ങളിൽ മുഹമ്മദീയരെ കൂടുതലായി നിയമിക്കാൻ ആരംഭിച്ചു.


എന്നിട്ടും 1851 ഷേറനാട്, ഏറനാട്, വള്ളുവനാട് എന്നീ മൂന്ന് താലുക്കുകളിൽ മൊത്തം 81 അധികാരികളിൽ 22 പേർ മാത്രമായിരുന്നു മുഹമ്മദീയർ അധികാരികളായി ഉണ്ടായിരുന്നത്. അവിടുള്ള പോലീസ് സേനയിൽ 72 ശതമാനം പേരും ബ്രാഹ്മണപക്ഷക്കാർ തന്നെ.


ഈ പ്രദേശങ്ങളിൽ 81 ശതമാനം ആളുകളും മാപ്പിളമാരായിരുന്നു എന്നത് ഒരു വാസ്തവം തന്നെ. എന്നാൽ ഇവരിൽ മിക്കവരും അവിടുള്ള കീഴ്ജന മാപ്പാളമാരാണ്.

മലബാർ ജില്ലയിലെ മൊത്തമായുള്ള കാര്യം നോക്കിയാൽ, സർക്കാരിലെ ഉന്നത നിലവാരത്തിലുള്ള 330 സ്ഥാനങ്ങളിൽ വെറും ഏഴെണ്ണത്തിൽ മാത്രമായിരുന്നു മാപ്പിളമാർ. കോടതികളിലെ ന്യായാധിപരിൽ അധികം പേരും ഹൈന്ദവപക്ഷക്കാരായിരുന്നു.


എന്നാൽ മലബാറിൽ മൊത്തമായി നോക്കിയാൽ ബ്രാഹ്മണ പക്ഷക്കാരും മുഹമ്മദീയരും തമ്മിൽ കാര്യമായ ഒരു വർഗ്ഗീയ ഏറ്റുമുട്ടൽ ഇല്ലതന്നെ.


എന്നാൽ ഏറനാടിലും വള്ളുവനാടിലും, കുറച്ച് ഭൂജന്മികളും കുറേ കീഴ്ജന മാപ്പിളമാരും ആണ് ഉള്ളത്.


ഭൂജന്മികളുടെ കുടുംബക്കാർതന്നെയാണ് ഉദ്യോഗസ്ഥർ എന്നത് ഫ്യൂഡൽ ഭാഷയിൽ ഒരു വൻ പ്രശ്നം തന്നെയാണ്. തലപൊക്കി നിൽക്കുന്ന മാപ്പിള കീഴ്ജനത്തിനെ അടിച്ചമർത്താൻ തന്നെയാവും ഈ കൂട്ടുകെട്ടിന്‍റെ ലക്ഷ്യം. തലപൊക്കി നിൽക്കുന്ന കീഴ്സ്ഥാനക്കാരൻ ഫ്യൂഡൽ ഭാഷകളിൽ അപകടകാരി തന്നെയാണ്. അയാൾ ഏത് മതത്തിൽ ഉള്ള ആളാണെങ്കിലും ഇതാണ് വാസ്തവം.


ഇങ്ഗ്ളിഷ് ഭരണത്തിന് സാമൂഹത്തിൽ തിരുത്തൽ വരുത്താൻ പറ്റുമായിരുന്നു. അത് പ്രാദേശിക ദുഷ്ട ഭാഷയെ ഉന്മൂലനാശം വരുത്തിക്കൊണ്ടാണ് സംഭവിപ്പിക്കേണ്ടിയിരുന്നത്.


തുടരും. .....

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page