top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

26. വാസ്തവം പറയാൻ ആർക്കും താൽപ്പര്യം ഇല്ലാത്തത്

അടിമത്തം അഥവാ Slavery എന്നതിനെക്കുറിച്ച് ഓൺലൈനായി ഒന്ന് തിരഞ്ഞാൽ British അല്ലെങ്കിൽ Britain എന്ന വാക്ക് ആ തിരയിൽ resultൽ പലയിടത്തും കാണാൻ പറ്റിയേക്കാം.


Slavery in British-India, Abolishing of slavery in the British Empire, Slavery in British West Africa, Slavery in the USA തുടങ്ങിയ പദ പ്രയോഗങ്ങൾ search resultൽ പരന്നു കിടക്കുന്നത് കാണാം.


സ്കൂൾ പാഠ പുസ്തകങ്ങളിൽ വളരെ കുരുട്ടു ബുദ്ധിപ്രയോഗത്താൽ ലോകത്തിൽ അടിമത്തം നടത്തിയത് England അല്ലെങ്കിൽ Britain ആണ് എന്ന ഒരു ധാരണ തന്നെ പല വിദ്യാർത്ഥികളിലും ഉണർത്തി വിട്ടിട്ടുണ്ട്. അതിനാൽ തന്നെ ഓൺ ലൈൻ തിരച്ചലിൽ ഈ വിധമായുള്ള പദപ്രയോഗങ്ങൾ കാണുമ്പോൾ, ഇങ്ഗ്ളണ്ട് ഒരു അടിമ വ്യാപാര രാജ്യമാണ് എന്ന ധാരണ മനസ്സിൽ കയറിവരാം.


എന്നാൽ വാസ്തവം നേരെ തിരിച്ചാണ്. ലോകത്തിൽ എവിടേയും അടിമത്തം നിർത്താനായിട്ടാണ് England പ്രവർത്തിച്ചത്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് തിരയാവുന്ന കാര്യങ്ങൾ ഈ വിധമാണ് Slavery Abolition Act, British West African Squadron, emanicipation of slaves in West Indies തുടങ്ങിയവ.


എന്നിരുന്നാലും ഇന്ന് പരക്കെ കാണുന്ന ഒരു പ്രതിഭാസമാണ്, അടിമത്തം ഇങ്ഗ്ളിഷുകാർ നടത്തിയ ഒരു സൌജന്യ തൊഴിലെടുപ്പിക്കൽ പരിപാടിയാണ് എന്ന ധ്വനി നൽകികൊണ്ടുള്ള ചരിത്രം എഴുത്ത്. വാസ്തവം പറയാൻ ആർക്കും താൽപ്പര്യം ഇല്ല. ഇങ്ഗ്ളണ്ടിലാണ് എങ്കിൽ അവിടുള്ള ആളുകൾക്ക് അവരുടെ ചരിത്രത്തിൽ കാര്യമായ താൽപ്പര്യക്കുറവും ഉണ്ട്.


ഓൺലൈനായി എവിടെ നോക്കിയാലും ഇങ്ഗ്ളിഷ് കൊളോണിയലിസത്തെ പഴിപറയുന്ന വമ്പന്മാരുടെ എഴുത്തുകൾ മാത്രം.


ഇങ്ഗ്ളിഷ് ഭരണം പടർന്നുപിടിച്ച ലോകത്തിലെ പല ഇടങ്ങളിലും പാരമ്പര്യമായി അടിമകളെ തൊഴിലെടുപ്പിക്കുന്ന ഒരു പരിപാടി സർവ്വ സാധാരണമായിരുന്നു. പുതുതായി വന്ന ഇങ്ഗ്ളിഷ് ഭരണത്തിന് ആ നാട്ടിലെ വ്യവസ്ഥകളെ തകിടംമറിക്കാൻ ആവില്ല. എന്നാൽ ആ പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ പടർന്നതോടുകൂടി, അടിമകൾ വെറും മൃഗങ്ങളാണ് എന്ന തോന്നൽ അവരിൽ തന്നെ ഇല്ലാതായിത്തുടങ്ങി.


അടിമത്തത്തെക്കുറിച്ച് ഇങ്ഗ്ളണ്ടിൽ വിവരം വന്നപ്പോൾ, അടിമത്തത്തിന് എതിരായി പല സംഘടനകളും പ്രവർത്തനം ആരംഭിച്ചു. അവരുടെ പ്രവർത്തന ഫലമായിട്ടാണ് ബൃട്ടണിൽ 1833ൽ Slavery Abolition Act പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ബൃട്ടൺ ഭരിക്കുന്ന ആഫ്രിക്കൻ പ്രദേശങ്ങളിൽ നിന്നുമാത്രം 8 ലക്ഷം അടിമകൾ മോചിപ്പിക്കപ്പെട്ടു. ലോകത്തിലെ പലയിടങ്ങളിലും പാരമ്പര്യ അടിമകൾ ആദ്യമായി മോചനത്തിന്റെ വെളിച്ചം കണ്ടുതുടങ്ങി.


ഈ വിധമായുള്ള ഒരു വിവരം വായിക്കുമ്പോൾ പലരും മനസ്സിലാക്കുന്നത്, ബൃട്ടിഷുകാർ അടിമകളായി വച്ചിരുന്ന ലക്ഷക്കണക്കിന് അടിമകൾ മോചിപ്പിക്കപ്പെട്ടുവെന്നാണ്.


എന്നാൽ വാസ്തവം മറ്റൊന്നാണ്. ആ പ്രദേശങ്ങളിലെ പാരമ്പര്യ അധിപന്മാരുടെ അടിമകളാണ് രക്ഷപ്പെട്ടത്. എന്നാൽ അവിടങ്ങളിൽ പ്ളാന്റേഷനുകൾ നടത്തിയ യൂറോപ്യൻമാരുടെ കീഴിലുള്ള അടിമകളും മോചിതരായിരിക്കാം.


ഇവിടെ ശ്രദ്ധിക്കാതെ പോകുന്ന ഒരു വിവരം ഉണ്ട്. മലബാറിൽ പോലും അടിമ ജനം അവരുടെ യജമാനന്മാരിൽ നിന്നും രക്ഷപ്പെട്ട് യൂറോപ്യൻമാർ ചിലയിടങ്ങളിൽ നടത്തിയ പ്ളാന്റേഷനുകളിൽ ജോലിക്ക് ചേരും. അവർ സാമൂഹികമായി അടിമ വർഗ്ഗമാണ് എങ്കിലും, അവർക്ക് മെച്ചപ്പെട്ട തൊഴിൽ വേതനവും സൌകര്യങ്ങളും ആണ് യൂറോപ്യൻ പ്ളാന്റേഷനുകളിൽ ലഭിച്ചിരിക്കുക.


British West Indiesൽ അടിമകളെ മോചിച്ചത് ബൃട്ടണ് വൻ തലവേദനയായി മാറി. അടിമകൾ എന്നത് ആ നാട്ടിലെ സമ്പത്തുള്ളവർ വിലക്ക് വാങ്ങിച്ച സ്വത്താണ്. കന്നുകാലികളെ വിലക്ക് വാങ്ങിക്കുന്നതു പോലെതന്നയാണ് അടിമകളെ വാങ്ങിക്കുന്നത്. അവയെ (അവരെ) കയറഴിച്ചുവിടണം എന്നൊരു നിയമം ആ നാട്ടിലെ പ്രാദേശിക ജനതയ്ക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യം തന്നെയാണ്.


വാങ്ങിച്ച അടിമകളെ വെറുതെവിടണം എങ്കിൽ അവയുടെ വില തന്നിരിക്കേണം എന്നായി അടിമ ഉടമകൾ. മാത്രവുമല്ല, അവിടങ്ങളിൽ നിലവിൽ വന്ന പ്രാദേശിക അധികാരികളും തിരഞ്ഞെടുക്കപ്പെട്ട Assemblyകളും ഈ വെറുതെ വിടലിനോട് യോജിച്ചില്ല.


വൻ വാഗ്വാദങ്ങളും നിയമ യുദ്ധങ്ങളും പുറപ്പെട്ടുവെന്നാണ് തോന്നുന്നത്. ഒടുവിൽ ബൃട്ടൺ അടിമ ഉടമകൾക്ക് മൊത്താമായി അന്നത്തെ 20 million pounds, ഏതാണ്ട് 45000 അടിമ ഉടമകൾക്ക് നൽകി. ഇന്നത്തെ നാണ്യമൂല്യത്തിൽ നോക്കിയാൽ ഇത് ഏതാണ്ട് 76 billion poundsന് തുല്യമായിരിക്കും എന്നു കാണുന്നു. ഈ നഷ്ടപരിഹാരം നൽകാനായി Londonൽ 1834ൽ ഒരു Slave Compensation Commission രൂപീകരിക്കപ്പെട്ടിരുന്നു.


ഇങ്ഗ്ളണ്ട് ലോകത്തിലെ പല ഇടങ്ങളിലും ഭരണം ഏറ്റെടുത്തപ്പോൾ ബൃട്ടണ് ഏൽകേണ്ടിവന്ന വൻ നഷ്ടങ്ങളിൽ ഒന്ന് ഇതാണ്. ഇത് ഒരു വൻ സാമ്പത്തിക തിരിച്ചടിയായിരുന്നു.


എന്നിട്ടും ഇന്നും ചരിത്രം എഴുതുന്ന തനി നാറികൾ ഇതിലും കുറ്റം കണ്ടെത്താനാണ് നോക്കുന്നത്. അവരുടെ പുതിയ വാദം ഈ വിധമാണ്.


അടിമ ഉടമകൾക്ക് നഷ്ടം നൽകി. അടിമകൾക്ക് അവർ ചെയ്ത വേലക്ക് യാതൊന്നും ബൃട്ടൺ നൽകിയില്ല. പോരേ പൊല്ലാപ്പ്?


കശാപ്പിന് വച്ചിരുന്ന പോത്തിനെ കശാപ്പുകാരന് വൻ പണം നൽകി മോചിപ്പിച്ചപ്പോൾ, കശാപ്പുകാരനല്ലെ പണം നൽകിയത്? പോത്തിന് യാതൊന്നും നൽകിയില്ലല്ലോ എന്ന രീതിയിലുള്ള ആരോപണം.


ഇവിടെ ഈ ചരിത്ര സംഭവം എടുത്തു പറയാനുള്ള ഒരു കാര്യം ഉണ്ട്.


English East India Company ഭരണത്തിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളിലെ അടിമകളെ മോചിപ്പിക്കാനുള്ള നടപടികൾ അറിഞ്ഞപ്പോൾ, കമ്പനിയുടെ ഡയറക്ടർ ബോഡ് അതിൽ വൻ സന്തേഷം അറിയിച്ചു. അതോടൊപ്പം തന്നെ സ്വകാര്യ കൃഷിയിടങ്ങളിലെ അടിമകളേയും മോചിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെട്ടു.


എന്നാൽ ഈ കാര്യം വളരെ ശ്രദ്ധയോടുകൂടി മാത്രമേ ചെയ്യാവൂ എന്നും അറിയിച്ചു. കാരണം, ഇതുമായി ബന്ധപ്പെട്ടുകൊണ്ട് മലബാറിലെ ഭൂജന്മികൾ ഇങ്ഗ്ളണ്ടിൽ കേസുകൊടുത്താൽ പ്രശ്നമാവും. അവരുടെ അടിമകളുടെ വില നൽകണം എന്ന കോടതി വിധി അവർ നേടിയെടുത്താൽ English East India Companyയുടെ നടു ഒടിഞ്ഞുപോകും.


QUOTE: The Directors on learning what had been done "entirely approved” of the measures adopted, and requested the Government to consider how to extend similar measures to the slaves of private owners, and urged the necessity of carrying out the measures with "extreme caution”.


This was contained in the Directors’ despatch of 17th August 1838, and in penning it they evidently had before their eyes the fear of being heavily mulcted after the West Indian fashion in compensation to owners if any overt act was taken towards publicly recognising a general emancipation of slaves. END OF QUOTE


തുടരും. .....


1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page