top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ തിരിച്ചുവരവ്

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഓരോ കൊച്ചുരാജ്യക്കാരും അവരുടെ പ്രദേശങ്ങളും അധികാരങ്ങളും വിട്ടുകൊടുത്തത്, അവരുടെ അനുഭവത്തിൽ ഈ കമ്പനി വളരെ വ്യത്യസ്തരായ ഒരു ജനത നയിക്കുന്ന ഒന്നാണ് എന്ന അറിവിനാലായിരുന്നു.


പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ വിഭാവനം പോലും ചെയ്യാൻ പറ്റാത്തതരത്തിലുള്ള മാന്യതയും, നൽകിയ വാക്ക് പാലിക്കുന്നതിൽ അതീവ കൃത്യനിഷ്ടതയും ഉള്ളവരാണ് എന്നും, അങ്ങിനെയല്ലാതെ അവർക്ക് പെരുമാറാൻ ആവില്ലായെന്നും പ്രാദേശിക രാജകുടുംബക്കാർ ഈ കമ്പനി ഉദ്യോഗസ്ഥരെ വിലയിരുത്തിയിരുന്നിരിക്കാം.


ഇതുമായി ബന്ധപ്പെട്ട പലതും പറയാനുണ്ട്. എന്നാൽ അതിലേക്കൊന്നും ഇപ്പോൾ പോകാൻ പറ്റില്ല.


മലബാറിൽ മാത്രമല്ല, ബൃട്ടിഷ് ഇന്ത്യയിൽ മുഴുവനും ഇങ്ഗ്ളിഷ് ഭരണം ഒരു വൻ വെല്ലുവിളി നേരിട്ടത്, നികുതി പിരിക്കുന്ന പദ്ധതിയലായിരുന്നു.


ഇവിടെ മുഖദാവിൽ തന്നെ ഒരു കാര്യം പറയേണ്ടതുണ്ട്. English East India Company ഒരു വാണിജ്യ പ്രസ്ഥാനം ആയിരുന്നുവെങ്കിലും, അവർ അവരുടെ വാണിജ്യ പദ്ധതികളേയും അവരുടെ ഭരണത്തേയും രണ്ടായിത്തന്നെയാണ് നിലനിർത്തിയിരുന്നത്.


ഭരണം ലഭിച്ച ഇടങ്ങളിൽ ഉള്ള അമ്പലങ്ങളും പള്ളികളും വൻ ധനികരുടെ വീടുകളും മറ്റും കൊള്ളയടിച്ചല്ല ഈ ഭരണ പ്രസ്ഥാനം ധനം സ്വരൂപിച്ചത്.


കുരുമുളകിന്റേയും മറ്റ് പലതിന്റേയും യൂറോപ്പിലേക്കുള്ള കച്ചവടത്തിൽ, ഈ കമ്പനി കുത്തക (monopoly) നിലനിർത്തിയിരുന്നു എന്നു പറയാമെങ്കിലും, അതിലും വൻ വിട്ടുവീഴ്ചകൾ അവർ ചെയ്തിരുന്നു എന്നും കാണുന്നു.


അതിലേക്കൊന്നും പോകാതെ, പറയാൻ വന്ന കാര്യം പറയാം.


ഈ ഉപഭൂഖണ്ഡത്തിൽ ഓരോ രാജകുടുംബക്കാരും നികുതി പിരിച്ചിരുന്നത് കാർഷിക വിളവിൽ നിന്നുമാണ്. ഇത് ഒരു വൻ പൊല്ലാപ്പ് പിടിച്ച നികുതി പിരിക്കൽ ആയിരുന്നു എന്നു തോന്നുന്നു.


മാത്രവുമല്ല, ഈ പിരിക്കുന്ന നികുതിയൽ ഒരു ചെറിയ ശതമാനം മാത്രമേ രാജകുടുംബത്തിന് ലഭിക്കുള്ളു. ബാക്കിയെല്ലാം പലതട്ടുകളിലുള്ള മേൽനോട്ടക്കാർ കൈയിട്ടുവാരുമായിരുന്നു.


ഇങ്ഗ്ളിഷ് കമ്പനി ഇക്കാര്യത്തിലും വൻ കാര്യക്ഷമത കൊണ്ടുവന്നു. ഓരോ കൃഷിയിടത്തിലേയും ഓരോ തരം മരത്തിന്‍റെ എണ്ണം പോലും കൃത്യമായി കമ്പനീ ഉദ്യോഗസ്ഥർ വന്ന് എണ്ണി രേഖപ്പെടുത്തിയിരുന്നു.


എന്നാൽ ഈ ഉപഭൂഖണ്ഡം മുഴുവൻ ഒരു ബാധമാതിരി നിലനിന്നിരുന്നു ഒരു പിടിച്ചുപറി നികുതി ചുമത്തൽ ആയിരുന്നു, കച്ചവടക്കാർ അവരുടെ ചരക്കുമായി നീങ്ങുമ്പോൾ ഓരോ പ്രദേശത്തിലേയും രാജകുടുംബ ഉദ്യോഗസ്ഥരും അതാതു ഭൂജന്മികളുടെ മേൽനോട്ടക്കാരും, ഈ കച്ചവടക്കാരിൽ നിന്നും പിടിച്ചെടുക്കുന്ന നികുതി.


ഇതിനെ ഇന്നത്തെ Sales tax ആയി മനസ്സിലാക്കാം.


എന്നാൽ സാധാരണ ഗതിയിൽ വൻ പേരും പെരുമായും ആൾ ബലവും ഉള്ള കച്ചവട സംഘങ്ങൾ മാത്രമാണ് ഈ വിധ കച്ചവടങ്ങളുമായി ഓരോ പ്രദേശങ്ങളും കടന്നു മുന്നോട്ട് നീങ്ങുകയുള്ളു. അവർ ഓരോ പ്രദേശത്തും നൽകേണ്ടുന്ന നികുതി മുൻകൂറായി വ്യക്തമായി നിശ്ചയിച്ചിരിക്കാം.


കീഴ്ജാതിക്കാരനായ വ്യക്തിക്ക് ഈ വിധമായുള്ള ഒരു കാര്യം ചിന്തിക്കാൻ കൂടി ആവില്ല. സ്വന്തം നാട്ടിൽ തന്നെ ഏതാനും മൈലുകൾ ഒരു കച്ചവട ചരക്കുമായി മുന്നോട്ട് നീങ്ങൻ പറ്റില്ല. കാരണം, നായർമാർ ആവിധമായുള്ള ഒരു ധിക്കാരം അനുവദിച്ചുകൊടുക്കില്ല.


നായർമാരാണ് അന്നത്തെ പോലീസ്. അവരാണ് കീഴ്ജാതിക്കാരൻ വ്യക്തിക്ക് ജീവിക്കാനുളള സംരക്ഷണം നിലനിർത്തുന്നത്. ഏതാണ്ട് ഇന്നത്തെ പോലീസ് പ്രസ്ഥാനം പോലെതന്നെ.


ഇങ്ഗ്ളിഷ് കമ്പനീ ഭരണം പടർന്നു പിടിച്ച ഓരോ പ്രദേശത്തിലും ഈ വിധമായുള്ള ഒരു പിടിച്ചുപറി നികുതി പിരിവ് സാവധാനത്തിൽ ഇല്ലാതായി.


ആർക്കും കച്ചവടം ചെയ്യാം എന്നുമാത്രമല്ല, ബൃട്ടിഷ്-ഇന്ത്യയുടെ വടക്കുള്ള ബോംബെയിൽ നിന്നും ഗുജറാത്തിൽ നിന്നും വാണിജ്യ ഉത്പ്പന്നങ്ങൾ മലബാറിലേക്ക് ആർക്കും യാതോരു വാണിജ്യ നികുതി ചെക്ക് പോസ്റ്റുകളിലും ഓച്ചാനിച്ചു നിൽക്കാതെതന്നെ കൊണ്ടുവന്നു വിൽക്കാനാവുന്ന ഒരു സാമൂഹികാന്തരീക്ഷമാണ് വളർന്നുവന്നത്.


CPSന്‍റെ പിതാവായ ഗോവിന്ദൻ ഈ വിധമാണ് Tellicherryയിൽ Textile showroom തുടങ്ങിയത് എന്ന് ഓർക്കുക.


ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ് ഈ വിധമായുളള ഒരു കാര്യം ഈ ആളുടെ കുടുബക്കാർക്ക് ചിന്തിക്കാൻ കൂടി ആവില്ലായിരുന്നു എന്നും മനസ്സിലാക്കുക.


എന്നാൽ ഓരോ തലമുറയിലും പുതുതായി ജനിക്കുന്ന വ്യക്തിക്ക് സമൂഹത്തിൽ വന്ന ഈ അതിഗംഭീര മാറ്റത്തെക്കുറിച്ച് യാതോരു അറിവും ലഭിക്കില്ല. പണ്ട് ജാമ്പവാന്‍റെ കാലം മുതൽ കാര്യങ്ങൾ ഈ വിധമാണ് എന്നാണ് പുതിയ തലമുറക്കാരനായ വൻ വിവരം ഉള്ള ആധുനിക വ്യക്തി മനസ്സിലാക്കുക.


ഇങ്ഗ്ളിഷ് കമ്പനീ ഭരണവും അതിന് ശേഷം വന്ന ബൃട്ടിഷ് ഭരണവും വാണിജ്യ നികുതിയെന്ന (Sales tax എന്ന) പിടിച്ചുപറി പ്രസ്ഥാനം നടത്തിപ്പുചെയ്തില്ല തന്നെ. അതിന് പകരം Sales tax എന്ന കൊള്ളയടിക്കാരെ അടിച്ചു തമർത്തുകയാണ് ചെയ്തത് എന്നു പറയാം എന്നു തോന്നുന്നു.


ഈ വാണിജ്യ നികുതിയെന്നത്, ജനങ്ങളുടെ മുകളിൽ വന്നു നിൽക്കുന്ന മേലാളന്മാർക്ക് വൻ ധനം പിരിച്ചുകൊടുക്കുന്ന ഒരു പ്രസ്ഥാനം മാത്രമാണ്. അല്ലാതെ ഇത് കൊണ്ട് ബൃട്ടിഷ് ഇന്ത്യയിലെ യാതോരു സാധരണക്കാരനും യാതോരു ഉപകാരവും ഇല്ലതന്നെ. അതിനാൽ തന്നെ അതിന്‍റെ ആവശ്യകതയും അന്ന് ഇല്ലായിരുന്നു.


ബൃട്ടിഷ് ഇന്ത്യയിൽ ജനാധിപത്യം തുടങ്ങിയതാണ് പലവിധ പൊല്ലാപ്പുകൾക്കും വഴിവച്ചത്.


ജനാധിപത്യം വന്നപ്പോൾ, തിരഞ്ഞെടുപ്പിന് വൻ ചിലവ് വന്നു. പോരാത്തതിന്, ഓരോ സംസ്ഥാനത്തും അസംബ്ളികളും മന്ത്രിമാരും ജനഃപ്രതിനിധികളും വന്നു. ഇതെല്ലാം ഒരു പുതിയ വൻ ചിലവ്. ഈ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി സഭകൾ പലവിധ സർക്കാർ ജീവനക്കാരെ നിയമിച്ചു തുടങ്ങി.


അടിയിൽ ആളുണ്ടെങ്കിൽ മാത്രമേ ബഹുമാനം കിട്ടുള്ള എന്ന ഭാഷക്കാരാണ് പ്രാദേശിക ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥർ. അപ്പോൾ കൂടുതൽ കൂടുതൽ ഉദ്യോഗസ്ഥർ വേണം എന്നുള്ളത് ഒരു ആവശ്യകതയായി.


ഈ വിധമായുള്ള പലതാതോന്നിത്യങ്ങളും ഭരണത്തിന്‍റെ ഏറ്റവും മുകളിൽ നിന്നിരുന്ന ഇങ്ഗ്ളിഷ് ഓഫിസർമാർ സമ്മതിച്ചുകൊടുത്തില്ല എന്നതും ശരിയാവാം. എന്നിരുന്നാലും, സർക്കാർ ജോലിക്കാരായി പല പുതിയ ആളുകളും നിയമിതരായി.


അതോടുകൂടി, 1939ൽ മെഡ്രാസ് പ്രസിഡൻസിയിൽ കച്ചവട സാധനങ്ങൾക്ക് 1% sales tax ചുമത്താൻ പ്രാദേശിക മന്ത്രി സഭ തീരുമാനിച്ചു. ബൃട്ടിഷ് ഇന്ത്യയിൽ ജനാധിപത്യം കൊണ്ടുവന്ന പലവിധ തോന്ന്യാസങ്ങളിൽ ഒന്നായിരുന്നു ഇത്.


ഏതാണ്ട് ഒരു എട്ട് വർഷത്തിനുള്ളിൽ ഇങ്ഗ്ളിഷ് ഭരണം പിൻവാങ്ങി. അതോടുകൂടി, ബൃട്ടിഷ്-ഇന്ത്യയും ചുറ്റുപാടുമുള്ള പല രാജ്യങ്ങളും പുതിയതായി സൃഷ്ടിക്കപ്പെട്ട ഇന്ത്യയിൽ പെട്ടുപോയി.


അതോടുകൂടി ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ആളില്ല എന്ന നിലവാരത്തിലേക്ക് കാര്യങ്ങൾ നീങ്ങി.


പലവിധ പുതിയ സർക്കാർ വകുപ്പുകൾ. അവർക്കെല്ലാം വൻ അധികാരങ്ങൾ.


99.999% ആളുകൾക്കും യാതോരു ഉപകാരവുമില്ലാത്ത പൊതുവിദ്യാഭ്യാസം.


അങ്ങിനെ പല വിധ സർക്കാർ ജീവനക്കാർ. ഇവരെയെല്ലാം തീറ്റിപ്പോറ്റാനും, അവർക്ക് വൻ പെൻഷനും മറ്റും നൽകാനുമായി വർഷംതോറും വാണിജ്യ നികുതി ശതമാനം ഉയർത്തി ഉയർത്തി, ഇന്നപ്പോൾ അത് 18% ത്തിൽ എത്തിനിൽക്കുന്നു. പോരാത്തതിന് അതിനേക്കാൾ വളരെ ഉയരത്തിലുള്ള പലവിധ luxury taxകൾ വേറെയും.


ഇന്നുള്ള ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ വെറും മാസ വേതനം, ഈ രാജ്യത്തിലെ സാധരണക്കാരന് ലഭിക്കുന്ന വേതനത്തിന്‍റെ 20 മുതൽ 40 വരെ ഇരട്ടിയാണ് ഇന്ന്.


ആ കാര്യത്തിന്‍റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.


ബൃട്ടിഷ്-ഇന്ത്യയെന്ന, ഉള്ളിൽ യാതോരു ചെക്ക് പോസ്റ്റുകളും ഇല്ലാത്ത ഒരു വൻ രാജ്യത്തെയാണ് ഇങ്ഗ്ളിഷ് കമ്പനി പടുത്തുയർത്തിയത്.


എന്നാൽ ഭരണത്തിന് വരുമാനം വേണം. അതിന് പാരമ്പര്യമായി നിലനിന്നിരുന്ന കാർഷിക നികുതി പിരിവിനെ വളരെ കാര്യക്ഷമമാക്കാൻ ഇങ്ഗ്ളിഷ് കമ്പനി വളരെ ശ്രദ്ധയോടുകൂടി പരിശ്രമിച്ചു.


ഇതുമായി ബന്ധപ്പെട്ടുകൊണ്ട് വളരെ കൃത്യമായ നിയമങ്ങൾ സൃഷ്ടിച്ചു.


എന്നാൽ മലബാറിൽ തന്നെ ഓരോ പ്രദേശത്തും പലവിധ വ്യത്യസ്ത ഭൂസ്വത്ത് ഉടമസ്ഥാവകാശ സമ്പ്രദായങ്ങളും, നികുതി പിരിക്കൽ പദ്ധതികളും നിലനിന്നത് ഒരു വൻ പ്രശ്നം തന്നെയായിരുന്നു.


കമ്പനീ ഭരണം എന്തു നടപടിയെടുത്താലും, അതിന് ലിഖിത നിയമത്തിന്‍റെ അതിരുകൾക്കുള്ളിൽ മാത്രമേ സാധുതയുണ്ടാവുള്ളു. നിയമം ലംഘിക്കാൻ കമ്പനീ ഭരണത്തിനും ആവില്ല.


പോരാത്തതിന്, തികച്ചും സത്യസന്ധതയില്ലാത്തവരും, അഴിമതിക്കാരും ജനദ്രോഹികളും ആയ പ്രാദേശിക അധികാരി കുടുംബക്കാരും ഉദ്യോഗസ്ഥരും.


മലബാർ ജില്ലയിലെ District Collector ആയിരുന്ന Mr.H. V. Conollyയുടെ മനസ്സും സമയവും, നികുതി പിരിവിന് വ്യക്തമായ നടപടിക്രമങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിലും വ്യാപൃതമായിരുന്നു എന്നും പറയാവുന്നതാണ്.


അല്ലാതെ, ഏറനാടിലേയും വള്ളവനാടിലേയും കീഴ്ജന മാപ്പിളമാരെ തന്‍റെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് അപമാനിച്ചുവിടാനാള്ള പദ്ധതികളിൽ ആണ് തന്‍റെ മനസ്സും സമയവും ഇദ്ദേഹം ഉപയോഗിച്ചത് എന്നു പറഞ്ഞാൽ അത് ശരിയാവില്ലതന്നെ.


ഇങ്ഗ്ളിഷ് കമ്പനിയുടെ പ്രഖ്യാപിതവും നടത്തിപ്പ് ചെയ്തിരുന്നതുമായ നയം, കഴിയുന്നിടത്തോളം വ്യക്തികളെ ഉപദ്രവിക്കരുത് എന്നതായിരുന്നു. അവരുടെ ഓരോ നിയമ എഴുത്തിലും ഈ ഒരു കാര്യം വളരെ കൃത്യമായി കാണാവുന്നതാണ്. എന്നാൽ അവരുടെ ഉദ്യോഗസ്ഥർ പ്രാദേശികർ തന്നെ.


പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ എല്ലാരും വളരെ സ്വാർത്ഥർ തന്നെയാണ്. 'ഓൻ' 'ഓർ'ആയി വളരുന്നത് കഴിയുന്നിടത്തോളം തടയണം എന്നതാണ് ഈ വിധ ഭാഷകൾ മനുഷ്യമനസ്സിൽ തിരുകിക്കയറ്റുന്ന ഭാവവും താക്കീതും.


ദക്ഷിണ മലബാറിലെ വെറും രണ്ട് താലൂക്കുകളിൽ മാത്രമാണ് കീഴ്ജന മാപ്പിളമാരുമായുള്ള സാമൂഹിക പ്രശ്നം. ദക്ഷിണ മലബാറിൽ തന്നെ വേറേയും പ്രദേശങ്ങൾ ഉണ്ട്. പോരാത്തതിന്, ഉത്തര മലബാറിലും പല പ്രദേശങ്ങൾ ഉണ്ട്.


ഈ പ്രദേശങ്ങളിലെല്ലാം ആയിരക്കണക്കിനോ അതുമല്ലെങ്കിൽ നൂറുകണക്കിനോ ഏക്കറുകൾ ഭൂസ്വത്തുള്ള ഭൂജന്മികൾ ഉണ്ട്. ഇവർക്കും, നിയമപരമായി വൻ അവകാശങ്ങൾ ഉണ്ട്.


ഈ അവകാശങ്ങളിൽ കടിഞ്ഞാണിടാൻ ഇങ്ഗ്ളിഷ് ഭരണത്തിന് ആവില്ല. കാരണം, ആ വിധം ചെയ്താൽ, ആ ഭൂജന്മികൾ വൻ പേരുള്ള വക്കീലന്മാരെ നിയോഗിച്ച്, കോടതിയിൽ അതിന് എതിരായി പാരതി നൽകും.


കോടതിയിൽ ഭരണത്തിനും ആ ഭൂജന്മിക്കും ഒരേ അവകാശമേ പല കാര്യങ്ങളിലും ഉണ്ടാവുള്ളു.


അതേ സമയം ഈ ഭൂജന്മികളുടെ കൈകളിൽ പെട്ടുപോയ കീഴ്ജനത്തിന്‍റെ സംരക്ഷണവും ഇങ്ഗ്ളിഷ് കമ്പനിയുടെ മനസ്സിൽ ഉണ്ട്.


മലബാർ ജില്ലയുടെ പലവിധ കാര്യങ്ങളിൽ വളരെ സത്യസന്ധതയോടുകൂടി Mr.H. V. Conolly മുഴുകിയിരിക്കുകയായിരുന്നു അന്ന്.


എന്നാൽ അപ്പുറത്ത് നിന്നുകൊണ്ട് ഈ വ്യക്തിയെക്കുറിച്ച് ഒരു നല്ലകാര്യം പറയാനുള്ള ആളില്ലാതായിപ്പോയി എന്നതാവാം വാസ്തവം.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page