top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

15. കോപാവേശത്തെ മതഭ്രാന്തുമായി കൂട്ടിക്കുഴച്ച് ഓടി അടുക്കുന്നവർ

മനുഷ്യരെ വെട്ടി നുറുക്കി കൊല്ലൽ യഥാർത്ഥത്തിൽ രണ്ട് മലബാറുകളുടേയും പാരമ്പര്യങ്ങളിൽ ഉണ്ട് എന്നതാണ് വാസ്തവം. അങ്കം വെട്ടിൽ പങ്കെടുക്കുമ്പോൾ, അതിൽ ഒരു വ്യക്തി നിശ്ചയമായും മരിച്ചുവീഴണം എന്നത് തീർച്ചായായുള്ള കാര്യമായിരുന്നു.


അതേ പോലുള്ള ഒന്നായിരുന്നു തിരുനാവായായിലെ നാവാ മുകുന്ദ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ എന്ന രീതിയിൽ നടക്കുന്ന മാമാങ്കം ഉത്സവം. അവിടെ അന്ന് തനി വിഢ്ഢിത്തം കലർന്ന പോരാട്ടം നടക്കും. അനവധി ചെറുപ്പക്കാർ തുണ്ടം തുണ്ടമായി വെട്ടിമുറിക്കപ്പെട്ട് മരിക്കും. അതിൽ അവരും അവരുടെ കുടുംബക്കാരും ആഹ്ളാദം പ്രകടിപ്പിക്കും. പാട്ടുകൾ പാടിരസിക്കും.


പോരാത്തതിന്, ധിക്കാരികളായ കീഴ്ജാതിക്കാരെ നായർമാർ വെട്ടി നുറുക്കുമായിരുന്നു.


ഇതിനെല്ലാം ഉപരിയായി നിത്യവും ഓരോ രാജ്യക്കാരും തമ്മിൽ പലവിധ യുദ്ധങ്ങളിൽ ഏറ്റുമുട്ടുമായിരുന്നു.


എന്നാൽ മലബാറുകളിൽ ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, ഈ വിധമായുള്ള ആയുധ പ്രയോഗങ്ങൾ ചരിത്ര സംഭവങ്ങളായി മാറി. മനുഷ്യൻ വെട്ടിനുറുക്കപ്പെട്ടു കിടക്കുന്ന ദൃശ്യങ്ങൾ കണ്ടു പരിചയം ആളുകളിൽ ഇല്ലാതായി വന്നുതുടങ്ങിയിരുന്നു.


അങ്ങിനെയുള്ള സാമൂഹിക അന്തരീക്ഷത്തിലാണ് ദക്ഷിണ മലബാറിലെ രണ്ട താലൂക്കുളിൽ ഇടവിട്ടിടവിട്ട് ചില വ്യക്തികളെ മറ്റ് ചിലർ കൂട്ടം കൂടി വന്ന് ആക്രമിക്കുന്ന സംഭവങ്ങൾ കണ്ടുതുടങ്ങിയത്, 1836ന് ശേഷം. ഈ വിധമായുള്ള സംഭവങ്ങൾ വളരെ വിരളമായി കാണപ്പെടുന്ന ഒന്നായതിനാൽ, സമൂഹത്തിൽ വൻ ഭയവും വേവലാതിയും പരത്തിയിരിക്കാം.


ഇങ്ഗ്ളിഷ് ഭരണത്തിലെ ബൃട്ടിഷ് പൌരന്മാരായ ഉദ്യോഗസ്ഥരും ശരിക്കും അസ്ഥസ്ഥരായി മാറി.


യഥാർത്ഥത്തിൽ കീഴ്ജനങ്ങൾ നൂറ്റാണ്ടുകളോളം ഈ വിധമായുള്ള വെട്ടിനുറുക്കിയിടപ്പെടൽ അനുഭവിച്ചവരാണ്. എന്നാൽ സമൂഹത്തിൽ വൻ അഴിച്ചുപണി വന്നിരിക്കുകയാണ്. അവരെ പരസ്യമായി ആർക്കും വെട്ടിനുറുക്കാൻ ആവില്ല. അങ്ങിനെ ചെയ്താൽ പോലീസ് പിടിക്കും.


ഇത് ഒരു പരിധിവരേയുള്ള വാസ്തവം. മൊത്തമായുള്ള വാസ്തവം, ഏതാണ്ട് 1960കളിൽ വരെ മലബാറിലെ ഉൾനാടുകളിലെ ഭൂജന്മികൾ അവരുടെ അടിയിൽ പെട്ടുപോയവരിൽ ആരെങ്കിലും തനി ധിക്കാരിയായി ജീവിക്കാൻ ശ്രമിച്ചാൽ, അവരെ പിടിച്ചുകൊണ്ടുപോയി വെട്ടി നുറുക്കി കുഴിച്ചിടുമായിരുന്നു എന്നു കേട്ടറിവുണ്ട്.


1836കളിലെ മാപ്പിള ആക്രമങ്ങൾക്ക് ചില പ്രത്യേക തരം സ്വഭാവം ഉണ്ടായിരുന്നു. ഒന്ന് ഈ അക്രമകാരികൾ ജീവനോടുകൂടി പിടിക്കപ്പെടാനോ, അതുമല്ലെങ്കിൽ കീഴടങ്ങാനോ തയ്യാറായിരുന്നില്ല. ഇതിന് ഒന്നിൽ കൂടുതൽ കാരണങ്ങൾ കണ്ടേക്കാം.


എന്നാൽ ഇവിടെ ഇപ്പോൾ പറയാൻ തോന്നുന്നത്, ലോകത്തിൽ സ്വന്തം അന്തസ്സിനും ശരീരത്തിനും ചതവ് സംഭവിക്കാതെ കീഴടങ്ങാൻ പറ്റുന്നത് പഴയകാല ഇങ്ഗ്ളിഷ് പട്ടാളത്തിനോടാണ് എന്നതാണ്. ഇതിനും ഒന്നിൽ കൂടുതൽ കാരണം ഉണ്ടാവാം. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


മാപ്പിള അക്രമകാരികളെ കീഴടക്കാനായി വരുന്ന, ഇങ്ഗ്ളിഷ് ഭരണത്തിന്റെ പോലീസുകാരും പട്ടാളക്കാരും പ്രാദേശികർ തന്നെയാവും. മിക്കവാറും നായർമാർ. ചിലപ്പോൾ തീയരും കണ്ടേക്കാം. അതുമല്ലെങ്കിൽ ദക്ഷിണേഷ്യയുടെ മറ്റേതെങ്കിലും ഭാഗത്തുള്ള വ്യക്തികൾ.


ഇവർക്ക് കീഴടങ്ങിയാൽ, വ്യക്തി എത്ര ഉന്നത വ്യക്തിത്വം ഉള്ള ആളാണെങ്കിലും, നീ, എടാ, അവൻ വാക്കുകളിലുടെ നിർവ്വചനത്തിലേക്ക് പൊടുന്നനെ വീഴും. അതോടെ, ആ വ്യക്തി വെറു ചളിക്കട്ടയാകും. ഈ ചളിക്കട്ടയെ പിടികൂടിയവർ ചവട്ടിയും അടിച്ചും, ശരീരഭാഗങ്ങൾ പിടിച്ച് തിരിച്ച് എല്ലുകൾ പൊട്ടിച്ചും പീഡിപ്പിച്ച് അവശനാക്കും. ഇത് ചെയ്യുന്നത് ഒരു വൻ രസം ലഭിക്കുന്ന കാര്യം തന്നെയാണ്. കൈത്തരിപ്പ് മാറിക്കിട്ടും.


മാപ്പിള മേൽവിലാസം പേറി അക്രമിക്കാൻ വരുന്ന വ്യക്തികൾ മരിക്കാൻ തയ്യാറായാണ് വരിക. പിടികൊടുക്കാതിരിക്കാനായി അവർ പിൻവാങ്ങുന്നത്, പലപ്പോഴും നല്ല കെട്ടുറപ്പുള്ള കെട്ടിടങ്ങളിലേക്കാവും. ചിലപ്പോൾ ബ്രാഹ്മണ അമ്പലങ്ങളും അതുമല്ലെങ്കിൽ അവർ ആക്രമിച്ച ഭൂജന്മിയുടെ ഗൃഹവും ആയിരിക്കും ഇവരുടെ അവസാന അഭയസ്ഥാനം.


ഈ കെട്ടിടങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഇവർ ഇവരെ വളഞ്ഞുനിൽക്കുന്ന പോലീസുകരോടും, പട്ടാളക്കാരോടും പൊരുതി മരിക്കും. പുറത്ത് വന്ന് യുദ്ധം ചെയ്യാൻ ഇവർ പലപ്പോഴും തയ്യാറാവില്ലായിരുന്നു.


ഇതിന്റെ കാരണം, പുറത്തു വരുന്ന വ്യക്തിയെ പോലീസുകാർ കാലിൽ വെടിവെച്ചിടാൻ ശ്രമിക്കും. അതോടെ ആ വ്യക്തി അവിടെ കിടക്കും. ഈ ആളെ ജീവനോടെ പിടിക്കാൻ പറ്റും. ജീവനോടെ പിടിച്ചാൽ, ഇന്ന് ഇന്ത്യൻ ഗൂണ്ടകളുടേയും പട്ടാളത്തിന്റേയും പോലീസിന്റേയും കയ്യിൽ അകപ്പെട്ടുപോകുന്നതു പോലെയാണ്. ആളെ നിലവിളിപ്പിക്കും. കൊല്ലാക്കൊല ചെയ്യും.


പലപ്പോഴും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് അവരുടെ കീഴിൽ ഉള്ള പ്രാദേശിക പോലീസുകരുടെ ഭീകര സ്വഭാവത്തെ നിയന്ത്രിക്കാൻ ആവില്ല. കാരണം, പ്രാദേശിക പോലീസൂകാർക്ക് കൈയിൽ കിട്ടിയത്, അവരുടെ പാരമ്പര്യ അടിമയെയാണ്. അവർ അടിച്ചു തമർക്കും.


ഈ അക്രമകാരികളിൽ പലരും സാമൂഹികമായി വളരെ താഴ്മയിൽ ജീവിക്കുന്ന വ്യക്തികൾ ആയിരിക്കും. അവരിൽ ആളിക്കത്തുന്ന വികാരം ഇന്ന് കമ്മ്യൂണിസ്റ്റ് വിപ്ളവകാരികളിലും രക്തസാക്ഷികളിലും ഉള്ളതു പോലുള്ള ഒന്നായിരിക്കാം. അവരെ ഇസ്ലാം സ്വതന്ത്രരാക്കിയിട്ടുണ്ട്. അവരിൽ അന്യോന്യം ഉണ്ടാവേണ്ടിയിരുന്ന വ്യക്തി വൈരാഗ്യങ്ങളും മത്സരബുദ്ധികളും ഇസ്ലാം നിയന്ത്രിക്കുകയും അവരിൽ ഒരു തരം ഐക്യബോധം വളർത്തുകയും ചെയ്തിട്ടുണ്ട്.


എന്നാൽ അവരിൽ ആളിക്കത്തുന്ന വൈരാഗ്യം ഊതിക്കത്തിക്കുന്നത് പ്രാദേശിക സാമൂഹിക വാസ്തവവും, പ്രാദേശിക ഭാഷയും ആണ്. അവർക്ക് മരണത്തിൽ ഭയമില്ല എന്നതിന്റെ പിന്നിൽ ഇസ്ലാമികമായുള്ള ഒരു വിശ്വാസമാണ്. അത് ഈ വിധമാണ്:


തങ്ങളെ അമർച്ചചെയ്യുന്നവരോട് യുദ്ധചെയ്യുകയും ആ യുദ്ധത്തിൽ മരിക്കുകയും ചെയ്താൽ, തങ്ങൾ ഷാഹിദ് മാരാകും. ഷാഹിദ് മാർക്ക് പാരിതോഷികമായി സ്വർഗ്ഗത്തിലേക്ക് പ്രവേശനം ലഭിക്കും. ഇതുമായുള്ള പലകഥകളും പ്രചാരത്തിൽ ഉണ്ടായിരുന്നു. ഇവ പാട്ടുകളായി കേൾക്കുമ്പോൾ, ശരീരവും മനസ്സും ഉജ്വലഭാവത്തിലേക്കും ഉഗ്രഭാവത്തിലേക്കും ആളിപ്പടരും.


ഈ വിധമായുള്ള ഒരു പ്രചോദനം തൊട്ടടുത്ത ദേശങ്ങളിലെ ഉന്നത കുടുംബക്കാരായ ഇസ്ലാം വ്യക്തികളെ, സ്വർഗ്ഗത്തിലേക്ക് കടക്കാനായി, ഇതേ മാർഗ്ഗത്തിലേക്ക് നയിച്ചല്ല എന്നും ഓർക്കേണം. അവർ സമാധാന പ്രീയരായി നിലനിന്നു. കാരണം, പ്രാദേശിക ഭാഷാ വാക്കുകളും അവരുടെ സാമൂഹിക വാസ്തവവും അവരെ തളർത്തുന്നില്ലതന്നെ.


എന്നാൽ ഏറനാടിലും വള്ളുവനാടിലും പ്രാദേശിക കീഴ്ജന മാപ്പിളമാരിൽ ഈ വിധമായുള്ള ഒരു ചിന്താഗതി വൻ വെപ്രാളം തന്നെ ബ്രാഹ്മണ പക്ഷക്കാരിലും, അവരോട് ഒത്തുനിൽക്കുന്ന കീഴ്ജനങ്ങളിലും പടർത്തിയിരിക്കാം.


പാരമ്പര്യമായി പറയുകയാണ് എങ്കിൽ നായർമാർ ആയുധ വേലകളിൽ വൻ പ്രാവീണ്യം നേടിയിട്ടുള്ളവർ ആണ്. അവർക്ക് ഈ മാപ്പിള അക്രമകാരികളേയും, അവരുടെ കുടുംബക്കാരേയും, മാപ്പിള സമൂഹത്തേയും ഏറനാടിൽ നിന്നും, വള്ളുവനാടിൽ നിന്നും ഉന്മൂല നാശം വരുത്താൻ പറ്റുമായിരുന്നു, പണ്ടായിരുന്നെങ്കിൽ.


എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന്റെ വരവ്, അവരിലെ കൂട്ടായ്മയേയും അവരുടെ മുകളിൽ ഉണ്ടായിരുന്ന അധികാര സ്ഥാനങ്ങളേയും നിർവ്വീര്യമാക്കിയിരിക്കാം.


QUOTE: for nothing was more chilling to the local hindus than the thought of frenzied fanatics for whom death not only held no fears but was eagerly sought. END OF QUOTE


കോപാവേശത്തെ മതഭ്രാന്തുമായി കൂട്ടിക്കുഴച്ച് ഓടി അടുക്കുന്ന ഈ മാപ്പിള വ്യക്തികളെക്കാൾ ഭയംകൊണ്ട് മനസ്സിനെ വെറങ്ങലിപ്പിക്കുന്ന മറ്റൊരു കാര്യവും, ബ്രാഹ്മണ ഭൂജന്മികൾക്കും, അവരുടെ മേൽ നോട്ടക്കാരായ നായർമാർക്കും, മറ്റ് ബ്രാഹ്മണ പക്ഷക്കാർക്കും, അറിവോ അനുഭവമോ ഇല്ലായിരുന്നു. ഈ അക്രമകാരികൾക്ക് മരണ ഭയം ഇല്ലാ എന്നുള്ളതിനേക്കാൾ ഭയാനാകമായിരുന്നത്, അവർ മരണത്തെ സ്വാഗതം ചെയ്താണ് മുന്നോട്ട് വരുന്നത് എന്നതായിരുന്നു.


തങ്ങളിൽ ഒരാൾ മരിച്ചാൽ അതിൽ അവർ ദുഃഖിക്കുന്നതിന് പകരം ആനന്ദിക്കുന്ന ഒരു സ്വഭാവവും ഉദിച്ചുവന്നിരുന്നു എന്നുതോന്നുന്നു. ഈ വിധം മരണത്തിൽ ആനന്ദിക്കുക എന്നത് ശത്രുപക്ഷത്തിന് പ്രശ്നം തന്നെയാണ്.


ശ്രീലങ്കയുടെ വടക്കൻ ഭാഗങ്ങളിൽ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ തമിഴ് പുലി യോഥാക്കളുടെയും ഭയാനകത അവർക്ക് മരണത്തെ ഭയം ഇല്ലായെന്നതായിരുന്നുവെങ്കിൽ, ഇവിടെ മരണത്തെ ചോദിച്ചുവാങ്ങിക്കുക എന്നത്, അതിനേക്കാൾ ഭയങ്കരമായ ഒരു അവസ്ഥയായിരുന്നു.


QUOTE: Perhaps it was partly because “the Moplah [was] only formidable when under the effects of fanaticism that the despised coolie and abused tenant was attracted to such a suicidal form of action in which even war-like Nairs in possession of arms “rushed into the jungle, climbed trees, and ... descended into wells leaving their wives and children and their property at the mercy of (a) gang” of outbreak participants. END OF QUOTE


ആശയം: അവജ്ഞാപൂർവ്വം കാണപ്പെടുന്ന കൂലിക്കാരനും, കൃഷി ഭൂമി പാട്ടത്തിന് എടുത്ത് കൃഷിചെയ്യുന്ന നിന്ദിക്കപ്പെട്ട ആളുകളും ഈ വിധമായുള്ള ഒരു ആത്മഹത്യാ ഭാവത്തിൽ മാപ്പിള മേൽവിലാസത്തിലുള്ള ഒരു ധർമ്മോന്മാദത്തിൽ ഒത്തുചേർന്നു നിൽക്കുമ്പോൾ മാത്രമാണ് ഈ മാപ്പിളവ്യക്തികൾക്ക് ഉഗ്രശക്തിയാർജ്ജിക്കുന്നുള്ളു.


ആയുധം കൈവശം ഉള്ള യുദ്ധപ്രീയരായ നായർമാർ പോലും അവരുടെ ഭാര്യമാരേയും, കുട്ടികളേയും സമ്പത്തുകളേയും അക്രമികൾക്ക് കൈവശപ്പെടുത്താൻ പറ്റുന്ന രീതിയിൽ കൈവെടിഞ്ഞ്, കാടുകളിലേക്ക് ഓടിപ്പോകുകയും, മരങ്ങളിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും, കിണറുകളിൽ ഇറങ്ങി ഒളിച്ചിരിക്കുകയും ചെയ്തു. END


ഈ മുകളിൽ നൽകിയ ഉദ്ദരണി 1921കൾവരെയുണ്ടായിരുന്ന മാപ്പിള ലഹളയുടെ മൊത്തമായുള്ള ഒരു അവലോകനം ആണ് എന്നാണ് തോന്നുന്നത്.


ഇവിടെയെല്ലാം വ്യക്തമായി മനസ്സിലാക്കേണ്ടത്, ഇങ്ഗ്ളിഷ് ഭരണം ഈ രണ്ട് പക്ഷക്കാരിലും പെടുന്നില്ല എന്നതാണ്. ആ ഭരണം ഈ എറ്റുമുട്ടലിന് ഇടയിൽ പെട്ടുപോയി എന്നു മാത്രം.


മാത്രവുമല്ല, ഇങ്ഗ്ളിഷ് ഭരണം പിൻവാങ്ങുകയും ഏറനാടും, വള്ളുവനാടും പ്രാരമ്പര്യ രാജകുടുംബങ്ങൾക്ക് തിരിച്ചു നൽകുകയും ചെയ്തിരുന്നുവെങ്കിൽ നായർ കൂട്ടായ്മ വീണ്ടും ശക്തി പ്രാപിക്കുമായിരുന്നു. ഈ രണ്ട് താലൂക്കുകളിലേയും കീഴ്ജന മാപ്പിള സമൂഹങ്ങളെ അവർ ഉൻമൂലന നാശം വരുത്തുകയും ചെയ്യുമായിരുന്നു.


കുണ്ടോടി മാപ്പിളമാർ ഈ അക്രമങ്ങളിൽ പങ്കെടുത്തിരുന്നില്ലാ എന്നും ഓർക്കണം. അവരുടെ ഭൂജന്മി കുണ്ടോട്ടി തങ്ങൾ കുടുംബം ആയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.


തുടരും. .....

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page