top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു പരിസരസ്വാധീനവും ഇല്ലാത്ത അടിമത്തം

ഇങ്ഗ്ളഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാറുകളിൽ കണ്ട അടിമത്തം എന്താണ് എന്ന് ഇന്നുള്ളവർക്ക് വിഭാവനം ചെയ്യാൻ പ്രയാസം തന്നെയായിരിക്കും. അമേരിക്കൻ ഭൂഖണ്ഡത്തിൽ യൂഎസ്സ് ഉള്ള പ്രദേശത്ത് ഏതാണ്ട് 75 വർഷത്തോളം നിലനിന്നിരുന്ന അടിമത്ത കഥകളും ചിത്രങ്ങളും കണ്ട് പലരും അടിമത്തത്തെക്കുറിച്ച് വളരെ തെറ്റായ ധാരണകളിൽ എത്തിച്ചേർന്നിരിക്കാം.


ആ പ്രദേശത്ത് ഇങ്ഗ്ളിഷുകാരല്ലാത്ത വെള്ളക്കാർ അനവധി ഉണ്ടായിരുന്നു. എന്നിരുന്നാലും പൊതുവായി എല്ലാരും സംസാരിച്ചിരുന്നത് ഇങ്ഗ്ളിഷ് ഭാഷതന്നെ. അതിനാൽ തന്നെ അവിടുള്ള അടിമത്തം ഇങ്ഗ്ളിഷ് സംസാരിക്കുന്ന വെള്ളക്കാരുടെ കീഴിൽ ഉള്ള അടിമത്തം ആയിരിക്കും. അടിമകൾക്ക് ആ ഭാഷാ അന്തരീക്ഷം നൽകുന്ന പല സൌഖ്യങ്ങളും ലഭിച്ചിരിക്കാം. എന്നാൽ അടിമ ഉടമകളുടെ പൈതൃകമായ ഭാഷയുടെ വ്യത്യാസം അനുസരിച്ച്, ഈ അനുഭവത്തിൽ ഏറ്റക്കുറിച്ചിലുകൾ ഉണ്ടാവാം എന്നുമാത്രം.


എന്നാലും അടിമകളുടെ വ്യക്തിത്വത്തിൽ ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന വ്യക്തിത്വ ഉന്നമനത്തിന്‍റെ പലവിധ ഗുണങ്ങളും കാണപ്പെടും. അതിനാൽ തന്നെ ആ അടിമകളിൽ പലരിലും ആകർഷകമായ വ്യക്തിത്വ വികസനം ദർശിക്കാനായേക്കാം.


എന്നാൽ മലബാറുകളിൽ നിലനിന്നിരുന്ന അടിമത്തം ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു പരിസരസ്വാധീനവും ഇല്ലാത്ത ഒന്നായിരുന്നു. മനുഷ്യനെ വെറും പുഴുവിനെപ്പോലെ കാണുകയും പുഴുപോലെ ആക്കുകയും ചെയ്യുന്ന ഭാഷാ അന്തരീക്ഷമാണ് മലബാറുകളിൽ നിലനിന്നിരുന്നുത്.


തൊട്ടുവടക്കുള്ള കാനറാ പ്രദേശത്തിലും, കിഴക്കുള്ള തമിഴ് പ്രദേശങ്ങളിലും, തൊട്ട് തെക്കുള്ള തിരുവിതാംകൂർ പ്രദേശത്തിലും സാമൂഹികാന്തരീക്ഷം ഇതുതന്നെയായിരിക്കും. ദക്ഷിണേഷ്യ മുഴുവനും ഇതേ സാമൂഹികാന്തരീക്ഷം തന്നെയായരിക്കാം എന്ന് പറയാൻ തോന്നുന്നുണ്ട് എങ്കിലും,അതിനുള്ള വിവരം ഇല്ലാ എന്നുള്ളതു കൊണ്ട് ആ കാര്യം എടുത്ത് പറയുന്നില്ല.


ഇവിടെ മുഖദാവിൽ തന്നെ പറയാനുദ്ദേശിക്കുന്നത്, ഇന്ന് പലരും അടിമത്തത്തെ എതിർത്തു സംസാരിക്കുമെങ്കിലും, വാസ്തവം പറയുകയാണ് എങ്കിൽ അവരിൽ മിക്കവരും ഈ അടിമത്തത്തെ നേരിൽ കണ്ടിരുന്നുവെങ്കിൽ ആ വ്യവസ്ഥയോടു താഥാത്മ്യത്തിൽ ജീവിക്കാനും, അടിമകളെ അമർച്ച ചെയ്യാനും മാത്രമേ നോക്കുള്ളു. കാരണം, മുന്നിൽ നിൽക്കുന്ന അടിമ സാമൂഹികമായും വ്യക്തിത്വപരമായും വളർന്നുവന്നാൽ വാക്കുകളിലും സാമൂഹിക ഔന്നിത്യത്തിലും തന്നെ മറിച്ചിടും എന്നുള്ളത് ഒരു നിത്യ ഭീഷണിയായിത്തന്നെയാണ് ആരും കാണുക.


എന്നാൽ ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്‍റെ ഉന്നതങ്ങളിൽ നിൽക്കുന്ന ഇങ്ഗ്ളണ്ടിലെ ഡയറക്ടർ ബോഡ് അംഗങ്ങൾക്ക് ഈ ഭീഷണിയുടെ നിഴൽതട്ടില്ല. അവർ Tellicherryയിലെ കമ്പനീ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നു, അടിമകളെ അഴിച്ചുവിടണം എന്ന്. എന്നാൽ മലബാറിലെ സാമൂഹിക വാസ്തവം ഇങ്ഗ്ളണ്ടിൽ ഇരിക്കുന്നവരെ പറഞ്ഞറിയിക്കാൻ ആവില്ലതന്നെ.


ഇന്ന് യൂട്യൂബിൽ വൻ IPSസ്സുകാരും മറ്റും വൻ സാമൂഹിക പരിഷ്കരണ ആശങ്ങൾ ഉരുവിടുന്നത് കണ്ടിരിക്കാം. എന്നാൽ ഇവരുടെ കൈയിൽ പെട്ടുപോകന്ന സാധാരണ ജനത്തിനെ ഇവർ നീ, എടാ, എടീ എന്നെല്ലാം രീതിയിൽ തന്നെയാവും സംബോധന ചെയ്തിരിക്കുക. പരമാർശിക്കലും അതുപോലെതന്നെ. അല്ലാതെ ഇങ്ഗ്ളിഷ് കമ്പനീ ഉദ്യോഗസ്ഥരുടെ മനോഭാവം ഇവർക്കാർക്കും ആവില്ലതന്നെ.


എന്നാൽ ഭാഷയാണ് കുറ്റക്കാരൻ. ഇവരല്ല.


ചെറുമർ ആണ് ദക്ഷിണ മലബാറിലെ അടിമകൾ മിക്കവരും. ഇവർ ശരീരപ്രകൃതത്തിൽ വളരെ ചെറിയവർ ആണ് എന്നതിനാലാണ് ചെറുമർ എന്ന പേര് ഇവർക്ക് ലഭിച്ചത് എന്ന് പറഞ്ഞുകാണുന്നുണ്ട്. അതേ സമയം ദക്ഷിണ മലബാറിലെ ഏറനാട് പ്രദേശത്ത് പണ്ട് കാലത്ത് നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന ചേരനാടിലെ ആളുകൾ ആണ് ചെറുമരായി മാറിയത് എന്നും സൂചിപ്പിച്ചു കാണുന്നുണ്ട്.


അവർ ഏതോ വിധത്തിൽ അടിമപ്പെട്ടുപോയി. ഭാഷാ കോഡുകളുടെ പ്രഹരവും നിസ്സാരമായ ഭക്ഷണവും നൽകി ഇവരെ ഒരു തരം മനുഷ്യപ്പുഴുക്കളായി നിലനിർത്തിയിരിക്കാം ഇവരെ അടിമപ്പെടുത്തിയവർ. ഭാഷ ഇങ്ഗ്ളിഷ് അല്ലാ എന്ന് ഓർക്കേണം.


ഈ ചെറുമർ തന്നെ രണ്ടു നിലവാരത്തിൽ ഉള്ളവരാണ്. ആദ്യത്തേത് ഇറയ ചെറുമർ. ഈ 'ഇറയ' എന്നവാക്ക് 'ഇറയത്ത്' എന്നവാക്കിനോട് ബന്ധപ്പെട്ടുകിടക്കുന്നു. ഓല മേഞ്ഞ കുടിലിന്റേയും വീടിന്റേയും ഓല പുറത്ത് താഴ്ന്ന് കിടക്കുന്ന ഇടമാണ് 'ഇറയത്ത്'. മഴപെയ്താൽ വെള്ളം ഓലയുടെ മുകളിൽ നിന്നും ഒഴുകി നിലത്ത് വന്നുവീഴുന്ന ഇടമാണ്.


ഈ ചെറുമർക്ക് അവരുടെ ഉടമയുടെ വീടിന്‍റെ ഇറയത്തു വരെ വരാം.


അതേ സമയം പുലയർ കഠിനമായ പുല (അശുദ്ധി, അഴുക്ക്) ഉള്ളവരാണ്. അവർ മറ്റേത് നിലവാരത്തിൽ പെട്ട വ്യക്തിയിലും അവരുടെ സാന്നിദ്ധ്യത്താലും അടുപ്പത്താലും അശുദ്ധി കയറ്റിവിടുന്നവർ ആണ്. Palghat താലൂക്കിൽ തിരുവിതാംകൂർ പ്രദേശത്ത് നിന്നും കുടിയേറി വന്നിരുന്ന ഈഴവരുടെ കുടിലിന്‍റെ ഇറയാത്ത് മാത്രമേ ഇവർക്ക് വരാൻ പറ്റുള്ളു.


QUOTE: The caste is very scantily clad; in many places the men do not wear cloth at all round their waists, but substitute for it a fringe of green loaves. END OF QUOTE


ആശയം: ഈ ജാതിക്കാർ വളരെ നിസ്സാരവും നാമമാത്രവും ആയ വസ്ത്രം ധരിക്കുന്നവർ ആണ്. പല സ്ഥലങ്ങളിലും ഇവരിലെ പുരുഷന്മാർ അവരുടെ അരക്കെട്ടിൽ യാതോരു വസ്ത്രവും ധരിക്കില്ല. കുറച്ച് ഇലകൾ മാത്രമാണ് ഇവരുടെ വേഷം. END


ഇവരിലെ സ്ത്രീകളും ഇതേ പോലെയായിരുന്നു അരക്കെട്ടിലെ നഗ്നത മറച്ചിരുന്നത്. എന്നാൽ ഇങ്ഗ്ളിഷ് ഭരണം വന്നതിന് ശേഷം ഇവർ ചെറുതായി അരയിൽ തൊർത്തുപോലുള്ള ഒരു തുണിക്കഷണം ധരിച്ചു തുടങ്ങിയിരുന്നു.


ഇങ്ഗ്ളണ്ടിലെ Manchesterറിലെ തുണിമില്ലുകളിൽ നിന്നും വൻ ഗുണമേന്മയുള്ളതും വളരെ വിലകുറഞ്ഞതുമായി തുണി മലബാറിൽ വന്നത് പല കീഴ്ജനങ്ങളിളും ഒരു വൻ ഫാഷൻ തരംഗം തന്നെ വളർത്തിയുരന്നു. എന്നാൽ ഇത് ഈ അടിമജനത്തിൽ എത്തിച്ചേരാൻ മാർഗ്ഗം ഇല്ലാതെ പോയി.


എന്നാൽ തൊട്ടടുത്തുള്ള തിരുവിതാംകൂർ രാജ്യത്ത് അരക്കെട്ടു മറയ്ക്കാൻ തോർത്തു പോലും ആദ്യ കാലങ്ങളിൽ അനുവദിച്ചിരുന്നില്ല. ഐതിഹാസികമായ London Missionary Societyയിലെ മിഷിനറിമാർ മെഡ്രാസ് സർക്കാരിനോട് ഇടപെടണം എന്ന് നിരന്തരമായി അപേക്ഷിച്ചാണ് സാവധാനത്തിൽ അവിടെ മാറ്റങ്ങൾ വരുത്തിയത്.


തിരുവിതാംകൂറിൽ സാമൂഹിക പരിഷ്കരണം വരാൻ വളരെ താമസിച്ചു.


QUOTE: In the latter also, in outlying parts, both men and women are still afraid to avail themselves of the privilege of using the public roads.


In passing from one part of the country to another they tramp along through the marshes in mud, and wet often up to their waists, rather than risk the displeasure of their lords and masters by accidentally polluting them while using the public roads.


They work very hard for the pittance they receive; in fact nearly all the riceland cultivation used to be in former days carried on by them. END OF QUOTE


ആശയം: തിരുവിതാംകൂറിലെ ഉൾ പ്രദേശങ്ങളിൽ ഏതാണ്ട് 1900ത്തിന് തൊട്ടടുത്ത കാലത്ത്, ഈ ചെറുമർ പുരുഷന്മാരും സ്ത്രീകളും പൊതു റോഡുകളിലൂടെ നടക്കാൻ ധൈര്യം കാണിക്കില്ല.


ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യാനായി ഇവർ ചളിവെള്ളം നിറഞ്ഞുനിൽക്കുന്ന ചതുപ്പുനിലങ്ങളിലൂടെ, പലപ്പോഴും അരയോളം നനഞ്ഞാണ് നടക്കുക. കാരണം അവരുടെ മേലാളന്മാരെ ഏതെങ്കിലും തെരുവിൽ എതിരേറ്റാൽ, അവരിൽ അശുദ്ധിവരുത്തും എന്നത് തീർച്ചയാണ്.


ഇവർക്ക് കിട്ടുന്ന തുച്ഛമായ വേതനത്തിന് ഇവർ കഠിനമായി പണിയെടുക്കും. ആദ്യ കാലങ്ങളിൽ നെല്ല് കൃഷിയിൽ തൊഴിൽ ചെയ്തിരുന്നത് ഇവർ മാത്രമായിരുന്നു. END


QUOTE: The influx of European planters, who offer good wages, has had a marked effect in releasing this class from some of their bonds, and the hold which their masters had over them has been proportionately relaxed. END OF QUOTE


ആശയം: ചിലയിടങ്ങളിൽ യൂറോപ്യൻ വ്യക്തികൾ പ്ളാന്റേഷനുകൾ സ്ഥാപിച്ചു തുടങ്ങിയത് ഈ ജാതിക്കാർക്ക് വൻ ഗുണം നൽകി. (ഈ യൂറോപ്യൻ വ്യക്തികൾ ഏത് ഭാഷക്കാരാണ് എന്ന് അറിയില്ല).


യൂറോപ്യൻ കർഷകർ നല്ല വേതനവും മെച്ചപ്പെട്ട തൊഴിൽ സൌകര്യങ്ങളും നൽകും. അതിനാൽ തന്നെ പല ചെറുമാരും, മലബാറിൽ അടിമത്തം നിരോധിച്ച കാലത്തിന് ശേഷം, ഈ യൂറോപ്യൻ കൃഷിയിടങ്ങളിലേക്ക് തൊഴിൽ മാറ്റി. END


എന്നാൽ ഇവരുടെ പാരമ്പര്യ ഉടമസ്ഥർ അങ്ങിനെയങ്ങ് ഇവരിന്മേലുള്ള പിടിവിടില്ലതന്നെ.


QUOTE: It is said that the difficulty of providing for their woman is the chief obstacle to their complete release from their shackles. The women must have dwellings of some sort somewhere, and the masters provide the women with huts and allow their men to go to work on plantations on condition that they return in good time for the rice cultivation and hand over a considerable portion of their earnings. END OF QUOTE


ആശയവും വിശദ്ധീകരണവും : ഈ അടിമ ജനത്തിന് പൂർണ്ണമായ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഉള്ള തടസ്സം ഇവരുടെ സ്ത്രീകളെ എങ്ങിനെ സംരക്ഷിക്കും എന്ന ചിന്തയാണ്. ഇവർ യൂറോപ്യൻ പ്ളാന്റേഷനുകളിലേക്ക് താമസം മാറ്റിയാൽ, ഇവരുടെ സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഇടം അവിടെ ലഭിച്ചേക്കില്ല.


കാരണം, പല നാട്ടുകാരായ ചെറുമ പുരുഷന്മാർ അവിടങ്ങളിൽ ഉണ്ടാവും. ഈ സ്ത്രീകളെ സുരക്ഷിതമായി നിലനിർത്താനാവുന്നത് അവരുടെ പാരമ്പര്യ ഉടമസ്ഥരുടെ കൃഷിയിടത്തിലെ കുടിലുകളിൽ തന്നെ. കാരണം, അവിടെയുള്ളവർ അവരുടെ കാലാകാലങ്ങളായുള്ള അയൽവാസികൾ ആയ ചെറുമർതന്നെ. പരിചയക്കരും ബന്ധുജനങ്ങളും.


ഈ ചെറുമരുടെ പാരമ്പര്യ ഉടമകൾ ഈ തൊഴിൽ വിട്ടുപോകുന്ന ചെറുമർക്ക് അവിടെ അവരുടെ കുടിൽ നിലനിർത്താൻ അനുവാദം നൽകും. എന്നാൽ നെൽ കൃഷി സമയത്ത് ഈ ചെറുമർ തിരിച്ചു വന്നിരിക്കണം. മാത്രവുമല്ല, അവർക്ക് യൂറോപ്യൻ കൃഷിയിടത്തിൽ ലഭിച്ച വേതനത്തിന്‍റെ ഒരു വൻ ശതമാനം അവരുടെ പാരമ്പര്യ അടിമ ഉടമകൾക്ക് നൽകിയിരിക്കേണം.


ഈ ചെറുമർക്ക് സമൂഹത്തിലേക്ക് രക്ഷപ്പെടാൻ ആവില്ല. ഇന്ന് ഒരു പോത്ത് കശാപ്പുകാരന്‍റെ കൈയിൽ നിന്നും രക്ഷപ്പെട്ട അതേ അവസ്ഥായിരിക്കും, അവർ സമൂഹത്തിലേക്ക് രക്ഷപ്പെട്ടാൽ. ഇവരുടെ മുകളിൽ ഉള്ള എല്ലാ ജാതിക്കാരും ഇവരെ പിടികൂടി, അടിച്ച് തിരിച്ച് അവരുടെ ഉടമയെ ഏൽപ്പിക്കും. ചിലപ്പോൾ, മറ്റ് ചെറുമർ വരെ ഇതിൽ പങ്കെടുത്ത് അവരുടെ ഉടമകളുടെ അനുമോദനം സമ്പാതിക്കും END


ഈ പൈശാചികമായ സാമൂഹികാന്തരീക്ഷത്തിനുള്ളിലേക്ക് ഇറങ്ങി ഇവരെ പിടിച്ച് സ്വതന്ത്രരാക്കാൻ ഇങ്ഗ്ളഷ് കമ്പനി ഉദ്യോഗസ്ഥർക്ക് വൻ പരിമിതികൾ നിലനിൽക്കും. അതിൽ ഏറ്റവും വലുത്, ഈ ചെറുമർക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള വ്യക്തിത്വം ഇല്ല, എന്താണ് സ്വതന്ത്ര്യം എന്നതിനെക്കുറിച്ച് അറിവില്ല, സമൂഹത്തിൽ സ്വതന്ത്രമായി നിത്യവൃത്തി നടത്താനുള്ള യാതോരു വിവരവും അനുഭവജ്ഞാനവും ഇല്ല എന്നൊക്കെയാവും.


താഴെ നൽകിയിട്ടുള്ളത് ഇങ്ഗ്ളിഷ് കമ്പനി നേരിൽ കണ്ട കീഴ്ഡന വ്യക്തികളുടെ ചിത്രങ്ങൾ ആണ്. അതും ഏതാണ്ട് 1900ക്ക് ചുറ്റുപാടിൽ. ഇങ്ഗ്ളിഷ് കമ്പനി ദക്ഷിണേഷ്യയിൽ ആദ്യം കാലുകുത്തിയ കാലത്ത് ഇവരുടെ ചിത്രം ഇതിലും ദയനീയമായിരുന്നിരിക്കാം.


ഈ ചിത്രങ്ങൾ ചെറുമരുടേതാവണം എന്നില്ല. എന്നാൽ ചെറുമരെ പോലെ അന്ന്ദയനീയാവസ്ഥയിൽ ജീവിച്ചിരുന്ന അടിമ ജനമായിരുന്നവരുടേതാണ്.


ഈ താഴെ നൽകിയ ചിത്രം ഒരു അടിമ ജനവംശ കുടിലിന്റേതാണ്.1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page