top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ പരിസരാന്തരീക്ഷത്തിൽ

എഴുത്ത് മുന്നോട്ട് പോകുന്നതിന് മുൻപായി ഇന്നുള്ള US പ്രദേശങ്ങളിൽ ഏതാണ്ട് രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ഏതാണ്ട് 75 വർഷക്കാലം നടമാടിയിരുന്ന നീഗ്രോ അടിമത്തവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചില ചിത്രങ്ങൾ നൽകാം.


US പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ വളരെ പ്രചാരത്തിലായിരുന്നുവെങ്കിലും, അവിടെ ഭൂഖണ്ഡ യൂറോപ്യൻ വെള്ളക്കാരും ബൃട്ടണിലെ തന്നെയുള്ള ഐറിഷുകാരും മറ്റും നിറഞ്ഞുനിന്നിരുന്നു. അവരുടെ പൊതുവായുള്ള ഭാഷ ഇങ്ഗ്ളിഷ് ആയി നിലനിന്നു.


കാരണം ഇങ്ഗ്ളിഷിൽ സംസാരിച്ചു പരിചയും ലഭിച്ചുകഴിഞ്ഞാൽ വ്യക്തികൾക്കും സമൂഹങ്ങൾക്കും പിന്നീട് ഫ്യൂഡൽ ഭാഷകളിൽ സംസാരിക്കാൻ താൽപ്പര്യം ഇല്ലാതാവും.


ചിത്രം 1.ആദ്യത്തെ ചിത്രം British West African Squadron, അറബി അടിമക്കച്ചവടക്കാരുടെ അടിമ വ്യാപാര കപ്പലിനെ നടുക്കടലിൽ വച്ച് പിടികൂടി, നീഗ്രോകളെ രക്ഷിച്ചു നിൽക്കുന്ന ചിത്രമാണ്. British West African Squadron എന്നത് അടിമകളെ അടിമക്കച്ചവടക്കാരിൽ നിന്നും രക്ഷിക്കാനായി നിയോഗിക്കപ്പെട്ട ഇങ്ഗ്ളിഷ് നാവിക പടയായിരുന്നു.


എന്നാൽ ഇന്ന് പിന്നിലോട്ട് നോക്കിയാൽ ഈ British West African Squadron ചെയ്ത കാര്യം ഒരു കഠിമകൈയായിപ്പോയി എന്ന് മനസ്സിലാക്കാവുന്നതാണ്. കാരണം, ഈ നീഗ്രോ വ്യക്തികൾ US പ്രദേശത്ത് എത്തിയിരുന്നുവെങ്കിൽ ഏതാനും വർഷങ്ങൾക്ക് ശേഷം വൻ വ്യക്തിത്തം പേറുന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന US പൌരന്മാരുടെ കൂട്ടത്തിൽ എത്തിച്ചേരുമായിരുന്നു.


അതിനുള്ള അവസരം നിഷേധിക്കലാണ് British West African Squadron ചെയ്തത്. അന്ന് Portugueseസുകാരും മറ്റ് ചില ഭൂഖണ്ഡ യൂറോപ്യൻ രാജ്യക്കാരും ഈ അടിമക്കച്ചവടത്തിൽ പെങ്കെടുത്തിരുന്നു. അവരുമായെല്ലാം British West African Squadron നടുക്കടലിൽ വച്ച് ഏറ്റുമുട്ടുമായിരുന്നു. British West African Squadronലെ നാവിക സൈനികരുടെ വിചാരം അവർ ചെയ്യുന്നത് ഒരു വൻ പുണ്യകാര്യം ആണ് എന്നതായിരുന്നു.


ചിത്രം 2.


Web


Web

USസിൽ അടിമകൾക്ക് താമസിക്കാനായി അന്ന് സൃഷ്ടിക്കപ്പെട്ടുവച്ചിരുന്ന താമസ സൌകര്യം. ഇന്ത്യയിൽ നിന്നും നോക്കിയാൽ ഈ താമസ സൌകര്യങ്ങൾ വൻ സുഖവാസ കേന്ദ്രങ്ങൾ ആയിതോന്നേണ്ടതാണ്. ദക്ഷിണേഷ്യയിലെ അടിമ ജനത്തിന്‍റെ ജീവിത സൌകര്യത്തോടു താരതമ്യം ചെയ്താൽ ഈ കാണുന്ന ചിത്രം ഒരു അടിമ ജനത്തിന്‍റെ താമസ സൌകര്യമായി കാണാൻ പ്രയാസം തന്നെയാണ്.


എന്നാൽ USൽ ഈ ചിത്രങ്ങൾ ഒരു national shame (ദേശീയ നാണക്കേടായാണ്) കരുതപ്പെടുന്നത്. താഴെ ഉദ്ദരിച്ചിരിക്കുന്ന കമന്റ് നോക്കുക.


QUOTE:

ParentRap Feb. 1, 2017

The slave cabins are a stark reminder. This will be used for National Freedom Day, the day slaves were freed. (2/1/2017) Thank you for this sad piece of history.

END OF QUOTE


പണ്ട് കാലങ്ങളിൽ ലോകത്തിന്‍റെ പല ഭാഗങ്ങളിലും അടിമത്തം ഒരു നിത്യ സത്യം തന്നെയായിരുന്നു. ഇങ്ഗ്ളണ്ടിൽ മാത്രം ഇത് സംഭവിച്ചിരിക്കാൻ സാധ്യതകാണുന്നില്ല.സംഭവിച്ചിട്ടുണ്ട് എങ്കിൽ തന്നെ അത് പെട്ടെന്നു തന്നെ ഇല്ലാതാവും. കാരണം, അടിമകളെ പുഴുക്കളെപ്പോലെ വെക്കാൻ പറ്റുന്ന ഭാഷയല്ല ഇങ്ഗ്ളിഷ്.


ഇന്ന് ഇന്ത്യയിൽ പലയിടത്തും കാണുന്ന പഴയകാല വൻ കെട്ടിടങ്ങളും കൊട്ടാരങ്ങളും ഗോപുരങ്ങളും വൻ കോട്ടകളും മറ്റും സൃഷ്ടിക്കാനായി തൊഴിൽ ചെയ്തത് അടിമകൾ തന്നെയാണ്. എന്നാൽ ഈ ഒരു കാര്യം ഇന്ത്യൻ ചരിത്രത്തിൽ ഒരു ശ്രദ്ധിക്കപ്പെടുന്ന കാര്യം അല്ലതന്നെ.


ദക്ഷിണേഷ്യയിലെ അടിമത്തത്തെ വ്യക്തമായി ശ്രദ്ധിക്കുകയും അതിനെ സമൂഹത്തിൽ നിന്നും തുടച്ചില്ലാതാക്കണം എന്നും ആദ്യമായി ചിന്തിച്ചത് English East India Company തന്നെയാണ്. മുഗൾ ചക്രവർത്തിയായിരുന്ന ഔറങ്ഗ്സേബ് പോലും ഈ ഒരു കാര്യം ചിന്തിച്ചിരുന്നു എന്ന് തോന്നുന്നില്ല.


ചിത്രം 3.
ഈ ചിത്രം അമേരിക്കയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്ന Uncle Tom's Cabin എന്ന നോവലിനെ ഒരു ചിത്ര കഥയായി പ്രസിദ്ധീകരിച്ചതിൽ നിന്നുമുള്ള കവർ ചിത്രമാണ്.


ഈ ചിത്രത്തിൽ കാണുന്ന Uncle Tomമിനെ കണ്ടാൽ ഇന്നുള്ള ഇന്ത്യയിൽ ഈ ആൾ ഒരു അടിമയാണ് എന്ന് പറഞ്ഞൊപ്പിക്കാൻ പ്രയാസം തന്നെയാവും.


ചിത്രം 4 - Slave sale Charleston South Carolinaവെള്ളക്കാരും നീഗ്രോകളും ഒരു ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ വന്നു ഒത്തുചേർന്നു ആനന്ദകരമായ സാമൂഹികാന്തരീക്ഷം പങ്കിടുന്ന ഒരു ചിത്രം തന്നെയാണ് ഇത്.


ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് ബീഹാറിൽ നിന്നും മറ്റൊരു സംസ്ഥാനത്ത് വന്ന് പണിയെടുക്കുന്ന തൊഴിലുകാരെ നേരിട്ടു കണ്ട അനുഭവം ഓർമ്മവരുന്നു. അവരുടെ മുഖഭാവവും ശരീര പ്രകൃതവും തികച്ചും ശോചനീയമായിരുന്നു.


ചിത്രം 5. Slaves Waiting for Sale - Richmond, Virginiaഈ ചിത്രം കണ്ടാൽ ഈ വ്യക്തികളെ വിൽപനയ്ക്ക് വെച്ചിരിക്കുന്നത് സഹിക്കാനാവാത്ത മാനസിക അനുഭവം തന്നെ വരുത്തും. കാരണം, നല്ല ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യമുള്ള, അവരുടെ ഉടമകളെ പേരിനോട് Mr. ചേർത്ത് വിളിക്കുകയും സംബോധന ചെയ്യുകയും ചെയ്യുന്ന വ്യക്തികൾ ആണ് ഇവർ. അവരുടെ ഉടമകളുടെ അതേ നിലവാരത്തിൽ You, He, She വാക്കുകൾ പങ്കിടുന്നവർ ആണ് ഇവർ. ഇവരെ എങ്ങിനെയാണ് അടിമകളായി തരംതിരിക്കുക?


അതേ സമയം ദക്ഷിണേഷ്യയിലെ അടിമ ജനത്തിനെ മനുഷ്യരുടെ കൂട്ടത്തിൽ പെടുത്താൻ വളരെ പ്രയാസം തന്നെയായിരുന്നിരിക്കാം.


US പ്രദേശത്ത് നല്ല വൃത്തിയും വെടിപ്പും ഉന്നത നിലവാരത്തിലുള്ള toileting പരിശീലനവും മറ്റും ലഭിച്ചിരുന്നതുമായ അടിമകൾക്കാണ് വൻ മൂല്യം നിലനിന്നിരുന്നത്. അവരിൽ പലരും ഉന്നത സാമ്പത്തിക വ്യക്തികളുടെ വീടുകളിൽ തൊഴിൽ ചെയ്തിരുന്നു. അവരുടെ ഉടമ വ്യക്തികൾ ഉടുത്തിരുന്ന അതേ തരത്തിലുള്ള വസ്ത്രങ്ങൾ ആണ് അവർ ഉടുത്തിരുന്നത്. കസേരയിൽ ആണ് ഇരിക്കുക. കട്ടിലിലാണ് കിടക്കുക.


എന്നാൽ ദക്ഷിണേഷ്യയിൽ അടിമയെന്നത് വൃത്തി ഹീനമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരും, നാറുന്നവരും, യാതോരുവിധ ഉന്നത നിലവാരത്തിലുള്ള toileting സൌകര്യവും ഇല്ലാത്തവരും മറ്റും ആയിരിക്കും. എടാ, എടീ, നീ, അവൾ, അവൻ, തുടങ്ങിയ വാക്കുകൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നവർ തന്നെയായിരിക്കേണം ദക്ഷിണേഷ്യയിലെ അടിമ ജനം. വൻ വ്യക്തിത്തം ഇവരിൽ വളരാൻ അനുവദിക്കില്ലതന്നെ.


ഈ കാര്യം English East India Companyയുടെ ഇങ്ഗ്ളണ്ടിൽ താമസിക്കുന്ന Director Board അംഗങ്ങൾക്ക് അറിവില്ലായിരുന്നു. അവർ അവരുടെ നാട്ടിലെ ആളുകളെ വിഭാവനം ചെയ്തുകൊണ്ട് അടിമകളെ സ്വതന്ത്രരാക്കൂ എന്ന് മലബാറിലെക്ക് നിർദ്ദേശം അയച്ചുകൊണ്ടിരുന്നു.


ചിത്രം 6 - Scene from Uncle Tom’s CabinSimon Legree and Uncle Tom: A scene from the abolitionist novel, Uncle Tom's Cabin


നേരത്തെ സൂചിപ്പിച്ച Uncle Tom’s Cabin എന്ന നോവലിൽ നിന്നുമുള്ള ഒരു ചിത്രമാണ്. ഒരു ദുഷ്ടൻ മറ്റൊരാളെ ചവിട്ടുന്നു. താഴെകിടക്കുന്ന ആളെ കണ്ടാൽ അത് ഒരു അടിമയാണ് എന്ന് ഇന്ത്യയിൽ നിന്നും വിഭാവനം ചെയ്യാൻ പ്രയാസം തന്നെയാണ്. കാരണം, ചവിട്ടുന്ന ആളുടെ അതേ പോലുള്ള ശാരീരിക ഔന്നിത്യം നിലത്ത് കിടക്കുന്ന ആൾക്കും ഉണ്ട്. അല്ലാതെ ദക്ഷിണേഷ്യയിൽ വാക്കുകളാൾ അമർത്തപ്പെട്ടും തുച്ഛമായ ഭക്ഷണം നൽകിയും ഉണങ്ങിപ്പോയ ഒരു ശരീരപ്രകൃതക്കാരനല്ല നിലത്ത് കിടക്കുന്നത്.


ചിത്രം 7 - Slave dance to banjo, 1780sനൃത്തം ചെയ്യുന്ന അടിമകൾ. അവരുടെ വസ്ത്ര ധാരണവും ശാരീരിക വ്യക്തിത്തവും നോക്കുക. പഴയകാല പെയ്റ്റിങ്ങണ്.


ചിത്രം 8 - 1670 Virginia tobacco slavesഇന്നും ഇന്ത്യയിൽ പലയിടത്തും തൊഴിലാളികൾ പണിയെടുക്കുന്നത് വളരെ പരിതാപകരമായ തൊഴിൽ ശാലാ അന്തരീക്ഷങ്ങളിൽ ആണ്. ഈ ചിത്രത്തിൽ ഇന്ത്യൻ ഫ്യൂഡൽ ഭാഷകളുടെ സാന്നിദ്ധ്യം കാണുന്നില്ല എന്ന് പറയാതെ വയ്യ.


ചിത്രം 9 - Escaped slaves.USസിലെ അടിമത്തത്തിൽ നിന്നും ഓടി രക്ഷപ്പെട്ട അടിമകൾ. Canadaയാണ് സ്ഥലം എന്ന് തോന്നുന്നു. ഇങ്ഗ്ളണ്ടിന്‍റെ നേരിട്ടുള്ള ഭരണത്തിൽ ആയിരുന്ന Canadaയിൽ അടിമത്തം നിരോധിക്കപ്പെട്ടിരുന്നു.


ഈ കാണുന്ന വ്യക്തികൾക്ക് യാതോരു അടിമ ഭാവവും ഇല്ലായെന്ന് പറയുന്നതാവും വാസ്തവം.


ഇനിയും അനവധി ചിത്രങ്ങൾ ഈ എഴുത്തുകാരന്‍റെ കൈയിൽ ഉണ്ട്.


ഇവിടെ എടുത്തു പറയാൻ ഉദ്ദേശിക്കുന്നത്, ഇങ്ഗ്ളിഷ് ഭാഷ സാധ്യമാക്കുന്ന വ്യക്തിത്ത പ്രഭാവം ആണ്. ഇങ്ഗ്ളിഷ് ഭാഷ അറഞ്ഞതു കൊണ്ട് യാതോരു പ്രയോജനവും ഇല്ല, മറിച്ച് ഫ്യൂഡൽ ഭാഷകൾ അറിയാതിരിക്കുക കൂടിവേണം.


USസിലെ വെള്ളക്കാരിൽ ഒരു വലിയ പങ്കും പാരമ്പര്യമായി ഇങ്ഗ്ളിഷ് ഭാഷക്കാർ അല്ലതന്നെ. എന്നാൽ അവർ ഇങ്ഗ്ളിഷ് ഭാഷാ സാമൂഹീകാന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ, അവർക്ക് മറ്റൊരാളെ തരം താഴ്ത്താൻ വൻ പരിധികൾ വന്നുപെടും. പിന്നുള്ള മാർഗ്ഗം വ്യക്തമായി അധിക്ഷേപിക്കലാണ്. എന്നാൽ അത് ഒരു മാനസിക വൈകല്യവും ദുഷ്ടതയും ആയി നിലനിൽക്കും. എന്നാൽ അധിക്ഷേപിക്കപ്പെടുന്ന വ്യക്തിക്ക് കാര്യമായ വ്യക്തിത്വ ഇടിവ് സംഭവിക്കുകയും ഇല്ലതന്നെ.


USസിൽ Niggers എന്ന് നിർവ്വചിക്കപ്പെട്ട് അധിക്ഷേപിക്കപ്പെട്ടവരിലെ വ്യക്തിത്ത ഉന്നമനം ചിത്രങ്ങളിൽ വളരെ വ്യക്തമാണ്. ഈ ഒരു വാക്കിന്‍റെ അധിക്ഷേപിക്കപ്പെടൽ അനുഭവിക്കാനായി ആഗ്രഹിക്കുന്ന അനവധി നീഗ്രോവംശജർ ഇന്നും ആഫ്രിക്കയിൽ ഉണ്ട് എന്ന് മനസ്സിലാക്കാം.


ഭൂഖണ്ഡ യൂറോപ്പിലെ Germany, France, Spain തുടങ്ങിയ രാജ്യങ്ങളിൽ യഥാർത്ഥത്തിൽ ഒരു വൻ മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷം ഉണ്ട് എന്നും തോന്നുന്നില്ല. എന്നാൽ ആ രാജ്യങ്ങൾ നൂറ്റാണ്ടുകളോളം ഇങ്ഗ്ളണ്ടിന് വളരെ അടുത്തായി നിലനിന്നിരുന്ന രാജ്യങ്ങൾ ആണ് എന്നും മനസ്സിലാക്കുക.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page