top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ കൊണ്ടുവന്ന മഹത്തായ കാര്യങ്ങളെ എണ്ണിപ്പറയാം

ഇപ്പോൾ എഴുത്ത് എത്തി നിൽക്കുന്നത് ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകളിൽ 1850തുകൾക്ക് ചുറ്റുപാടിൽ നടന്ന കീഴ്ജന മാപ്പിള അക്രമങ്ങളെക്കുറിച്ച് പറയുന്ന ഇടത്താണ്.


Mr. Conollyയെ വെട്ടിക്കൊല്ലാനായി ചില ആളുകൾ ഇസ്ലാമിക മേൽവിലാസവും പേറി, കൈകളിൽ ആയുധ കത്തിയും പിടിച്ചുകൊണ്ട് രാത്രി സമയത്ത് ഇറങ്ങിത്തിരിച്ചിരിക്കുന്ന കാര്യം പറഞ്ഞുകഴിഞ്ഞു. ഈ ആളുകൾക്ക് ഇങ്ഗ്ളിഷ് ഭരണത്തെക്കുറിച്ച് അറിവുണ്ടാകാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.


ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകൾ സാമൂഹിക ഘടനയെ ഒരു പ്രത്യേക രീതിയിൽ ആണ് ഘടന ചെയ്യുന്നത്. അത് എന്താണ് എന്ന് ഇപ്പോൾ പ്രതിപാദിക്കാൻ ആവില്ല. കാരണം, ആ വഴിയിലേക്ക് പോയാൽ, എഴുത്ത് മറ്റേതെങ്കിലും ദിക്കിൽ എത്തിച്ചേരും.


എന്നാൽ മറ്റൊരു കാര്യം പറയാം.


ഇങ്ഗ്ളണ്ടിന്‍റെ മാഹാത്മ്യം അവിടെ കുറേ ഡോക്ടർമരും എഞ്ചിനിയർമാരും ശാസ്ത്രജ്ഞരും കവികളും സാഹിത്യകാരന്മാരും പട്ടാള മേധാവികളും മറ്റും ഉണ്ടായിരുന്നത് കൊണ്ടല്ല. മറിച്ച്, ഈ പരാമർശിച്ചവരെയെല്ലാം തങ്ങളുടെ ഉന്നത സാമൂഹിക ആശയവിനിമയ നിലവരത്തിന്‍റെ അതേ നിലവാരത്തിൽ നിർത്താൻ പറ്റുന്ന ഭാഷാ അന്തരീക്ഷം സ്വന്തം സമ്പത്തായുള്ള സാധാരണക്കാർ അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ്.


അല്ലാതെ ഇന്ത്യയിൽ നിന്നും കുറെ ISRO ശാസ്ത്രജ്ഞരും ഡോക്ടർമാരും എഞ്ചിനിയർമാരും വക്കീലന്മാരും കുറേ രാമാനുജന്മാരും മറ്റും മറ്റും അവിടെ നിറഞ്ഞുതുടങ്ങിയാൽ, അവിടം നാറും എന്നല്ലാതെ മറ്റൊന്നും അവിടെ സംഭവിക്കില്ല. എന്നാൽ അങ്ങോട്ട് കടന്നവരിൽ വൻ തിളക്കം തന്നെ കണ്ടുതുടങ്ങും എന്നതും വാസ്തവം തന്നെ.


ദക്ഷിണേഷ്യയിലെ ഇങ്ഗ്ളിഷ് ഭരണകാലത്തെക്കുറിച്ച് ചരിത്രത്തിൽ പഠിക്കുമ്പോൾ, മിക്കപ്പോഴും ഈ ഉപദ്വീപിലെ രാജാക്കളും റാണിമാരും മറ്റുമായും കുറേ യുദ്ധങ്ങളുമായും മറ്റും ഈ ഭരണത്തെ കൂട്ടിക്കുഴച്ചാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഈ വിധമായുള്ള ചരിത്ര എഴുത്ത് വെറും ഒരു വിഡ്ഢി ചിരിത്രമാണ്.


ഉദാഹരണത്തിന് ഇന്നുള്ള ഇന്ത്യയെക്കുറിച്ച് വരും കാലങ്ങളിൽ പഠിക്കുന്നത്, പാക്കിസ്ഥാനുമായുള്ള യുദ്ധങ്ങളുടെ സംഭവ വിവരണങ്ങളിലൂടെ ആയാൽ, വരും തലമുറക്ക് ഇന്നുള്ള ഇന്ത്യക്കുറിച്ച് എന്ത് വിവരമാണ് ലഭിക്കുക?


ഇങ്ഗ്ളിഷ് ഭരണത്തെ കുറേ അടിപിടികളിലൂടേയും യുദ്ധങ്ങളിലൂടേയും അല്ല മനസ്സിലാക്കേണ്ടത്.


കാലാകാലങ്ങളായി അടിയും അതിന് ശേഷം പിടിയും നടന്നുകൊണ്ടിരുന്ന ഒരു പ്രദേശത്ത് വൻ ശാന്തത കൊണ്ടുവന്ന ഒരു കൂട്ടരാണ് ഇങ്ഗ്ളിഷുകാർ. ഈ പ്രദേശത്തിൽ നിലനിന്നിരുന്ന പലവിധ പരസ്പര ഏറ്റുമുട്ടലുകളിൽ അവരെക്കൂടി കുടുക്കാൻ എല്ലാരും ശ്രമിച്ചിരുന്നിരിക്കാം. എന്നാൽ ആ വിധ ആളുകളുടെ വീക്ഷണകോണിൽ നിന്നുമല്ല ആ ഭരണത്തെ മനസ്സിലാക്കേണ്ടത്.


ഇനി ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ കൊണ്ടുവന്ന മഹത്തായ കാര്യങ്ങളെ എണ്ണിപ്പറഞ്ഞുതുടങ്ങാം.


ആദ്യം പറയേണ്ടുന്നത്, ജനങ്ങൾക്ക് തമ്മിൽത്തമ്മിലും പോരാത്തതിന് ഉദ്യോഗസ്ഥരോടും പോലീസുകാരോടും, യജമാനന്മാരോടും ഏതാണ്ട് ഒരേ നിലവാരത്തിൽ സംസാരിക്കാൻ പറ്റുന്ന ഒരു ഭാഷ ലോകത്തിൽ ഉണ്ട് എന്ന വിവരം പലരിലും അറിവായി വന്നത് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സാന്നിദ്ധ്യത്താലാണ്.


അതേ പോലെതന്നെ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും യജമാനന്മാർക്കും മറ്റും ഇതൊന്നുമല്ലാത്തവരോട് അവരെ ഇടിച്ചു താഴ്ത്താതെ സംസാരിക്കാൻ സൌകര്യപ്പെടുത്തുന്ന ഒരു ഭാഷ ലോകത്തിൽ ഉണ്ട് എന്ന വിവരം വന്നത് ഇങ്ഗ്ളിഷ് ഭരണത്തിലൂടെയാണ്.


ഇവിടെ അറബി ഭാഷയെക്കുറിച്ച് ഓർമ്മവരുന്നുണ്ട്. എന്നാൽ അതിലേക്ക് ഇപ്പോൾ പോകുന്നില്ല.


ഇനി പറയാനുള്ളത് ഈ ഉപദ്വീപിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന അടിമത്തം ഇങ്ഗ്ളിഷ് കമ്പനി നിർത്തലാക്കിയെന്നതാണ്.


ഇതിൽ ഇവിടുള്ളാർക്കും വലിയ ഒരു സന്തോഷം കാണും എന്നു തോന്നുന്നില്ല. കാരണം, ഈ രാജ്യത്ത് അനേകം പേർ പലവിധ അടിമത്തത്തിലും ഇന്നും ജീവിക്കുന്നുണ്ട്. അവരെയെല്ലാം സാമൂഹികമായി വളരാൻ അനുവദിച്ചാൽ, തനിക്കും തന്‍റെ കുടുംബത്തിനും ആപത്താണ് എന്ന് ഏവർക്കും അറിവുള്ളകാര്യമാണ്.


എന്നാൽ ഇങ്ഗ്ളിഷുകാർക്ക് ഈ ഒരു വകതിരിവും വിവരവും ഇല്ലാതെപോയി.


താഴെകിടക്കുന്നവന് കഴിവ് നൽകിയാൽ, മുകളിലിരിക്കുന്നവനെ മലത്തിയടിച്ചുകാണിക്കാൻ ഉൾപ്രേരണ നൽകുന്ന ഭാഷയാണ് പ്രാദേശികരുടെ നാവിലും മനസ്സിലും.


പോരാത്തതിന്, കീഴ്ഡനങ്ങളിൽ പെട്ടവരിൽ പലരും ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ നിഴലിൽ ഇസ്സാമിലേക്കും ക്രിസ്തീയ മതത്തിലേക്കും കടന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ആ ഒരു വിവരം പുറത്ത് പറയാൻ അവരിൽ പെട്ടവരിൽ ആർക്കും താൽപ്പര്യമില്ല. ആരെങ്കിലും ആ വിവരം സൂചിപ്പിച്ചാൽ, തങ്ങളെ അപമാനിക്കുന്നതായി ആണ് അവർ അതിനെ കാണുക.


ഇനി മൂന്നാമതായി പറയേണ്ടത്, ബൃട്ടിഷ്-ഇന്ത്യയിൽ ഔപചാരിക വിദ്യാഭ്യാസം എന്ന ആശയം കൊണ്ടുവന്നത് ഇങ്ഗ്ളിഷ് ഭരണപ്രസ്ഥാനം ആണ്.


ഈ വിധമായുള്ള ഒരു ഔപചാരിക വിദ്യാഭ്യാസം കൊണ്ട് എന്താണ് ഉപകാരം എന്നതു വ്യക്തമാക്കേണ്ടതുണ്ട്.


ബൃട്ടിഷ്-ഇന്ത്യയിൽ ഉദ്യോഗസ്ഥരും ഡോക്ടർമാരും എഞ്ചിനിയർമാരും വക്കീലന്മാരും മറ്റും മാത്രമല്ല, അവരുടെയെല്ലാം കീഴിൽ ജോലിചെയ്യുന്നവരും ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യം ഉള്ളവരായിരിക്കേണം.


അല്ലാത്തവർ ഈവിധ തൊഴിലുകളിൽ വന്നുനിന്നാൽ എന്തോ ഒരു അപാകതയുണ്ട് എന്ന ഒരു തിരിച്ചറിവ് ഇങ്ഗ്ളിഷ് ഭരണത്തിന് ഉണ്ടായിരുന്നു. എന്നാൽ അത് എന്താണ് എന്ന് വ്യക്തമായി മനസ്സിലായില്ല എന്നുമാത്രം.


ഭാഷയെന്നത് ആശയവിനിമയത്തിന്റേയും സംഭാഷണത്തിന്റേയും മറ്റും പണിആയുധം (tool) ആണ് എന്ന രീതിയിൽ ആണ് ഭാഷാ ശാസ്ത്രം എന്ന പൊട്ടശാസ്ത്രത്തിൽ പഠിപ്പിച്ചുവിടുന്നത് എന്നു തോന്നുന്നു.


എന്നാൽ വാസ്തവം പറഞ്ഞാൽ ഫ്യൂഡൽ ഭാഷകൾ ആശയവിനിമയത്തിൽ തടസ്സംവരുത്താനും തമ്മിൽ അകറ്റാനും തരംതാഴ്ത്താനും വിധേയത്തം പ്രകടിപ്പിക്കാനും മനഃപ്രയാസം പകരാനും മനഃസ്സമ്മർദ്ദം വളർത്താനും, ഒരു ചുഴിക്കുറ്റിയായി നിന്നുകൊണ്ട് ഒരാളെ ഉയർത്താനും മറ്റൊരാളെ താഴ്ത്തനും മറ്റുമായ അനവധി ദുഷ്ട കഴിവുകൾ ഉള്ള ഒരു സോഫ്ട്വർ ആണ് എന്നതാണ് പറയാതെ പോകുന്ന സത്യം.


ഇങ്ഗ്ളണ്ടിൽ അന്ന് ഇന്ത്യയെന്ന് അറിയപ്പെട്ടിരുന്ന ബൃട്ടിഷ്-ഇന്ത്യയുടെ പഴമയിൽ പലവിധ ആശ്ചര്യകരമായ കാര്യങ്ങളും ഉണ്ട് എന്ന ഒരു ധാരണതന്നെ അന്ന് ഇങ്ഗ്ളണ്ടിൽ പരന്നിരുന്നു.


India is a land of tigers, snakecharmers, magicians, blackmagic എന്നായിരുന്നു അന്നത്തെ അവിടുത്തെ ഒരു സാധാരണ വിലയിരുത്തൽ. പോരാത്തതിന് The great Indian rope trickക്കും.


എന്നാൽ ഈ ഇന്ത്യയെന്ന രാജ്യം ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സൃഷ്ടിയാണ് എന്നകാര്യം പലരും മറന്നുപോയി എന്നുതോന്നുന്നു. കാരണം, ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി സാമൂഹിക മഹിമയിലേക്ക് ഉയർന്നുതുടങ്ങിയ വ്യക്തികൾക്ക് പലവിധ പാരമ്പര്യ അവകാശവാദങ്ങൾ ആണ് വന്നുതുടങ്ങിത്.


പുതുതായി പഠിക്കുന്ന ഓരോന്നും തങ്ങളുടെ പാരമ്പര്യങ്ങളിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ ഉണ്ട് എന്നു പറയുമ്പോൾ ഒരു വൻ മാനസിക ഉന്മാദം തന്നെ മനസ്സിലും ശരീരത്തിലും പടരും എന്നു തോന്നുന്നു.


യാതോരു സാമൂഹിക അടിത്തറയും ഇല്ലാത്ത വ്യക്തികൾക്ക് ഒന്ന് ഉഷാറാൻ അവസരം കിട്ടിയാൽ എന്‍റെ ഉപ്പുപ്പാക് ഒരു ആന ഉണ്ടാർന്നു എന്ന രീതിയിൽ അവകാശവാദം നടത്താൻ മാനസിക പ്രേരണ വന്നേക്കാം.


ബൃട്ടിഷ്-ഇന്ത്യയിൽ ജനങ്ങളെ എങ്ങിനെയാണ് ഒരു ഉജ്ജ്വല ജനതയാക്കേണ്ടത് എന്ന ചിന്ത ഭരണത്തിൽ നിലനിന്നരുന്നു.


എന്നാൽ ഇത് ഏത് വിധത്തിലാണ് സാധ്യമാക്കുക എന്ന ചോദ്യം നിലനിന്നു. ബ്രാഹ്മണർ ആണ് സാമൂഹികമായി മഹിമയുള്ളവർ. എല്ലാരേയും ബ്രാഹ്മണരാക്കിയാൽ രാഷ്ട്രം നന്നാവുമോ എന്ന് പലരും ചിന്തിച്ചുകാണാം.


സംസ്കൃതവും അറബിയും പഠിപ്പിച്ച് നാട് നന്നാക്കാൻ പറ്റും എന്ന് പലരും ഇങ്ഗ്ളിഷ് ഭരണത്തിന് ഉപദേശം നൽകിയെന്ന് തോന്നുന്നു. അതിനാൽ തന്നെ ഈ വിധ പഠന പാഠശാലകൾക്ക് വൻ ധന സഹായം തന്നെ ഇങ്ഗ്ളിഷ് ഭരണം നൽകി.


സംസ്കൃതത്തിലും അറബിയിലും പല പുസ്തകങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. എന്നാൽ അവയൊന്നും വാങ്ങിക്കാൻ ആളെക്കിട്ടിയില്ലാ എന്നാണ് തോന്നുന്നത്.


ലോകത്തെ സൃഷ്ടിച്ചത് പാലാഴി കടഞ്ഞാണ് എന്നതു പോലുള്ള വിവരങ്ങൾ പ്രാദേശിക സ്കൂളുകളിൽ പഠിപ്പിക്കുന്നതിനോട് ഇങ്ഗ്ളിഷ് ഭരണത്തിന് എതിർപ്പൊന്നും ഇല്ലായിരുന്നു. കാരണം, ലോകം എങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടത് എന്നത് ഇന്നും ആർക്കും അറിവുള്ള കാര്യമല്ലതന്നെ. ചിലപ്പോൾ പാലാഴി കടുഞ്ഞുതന്നെയാവാം ലോകത്തെ പുറത്തെടുത്തത്.


എന്നാൽ ഈ വിധമായുള്ള വിവരങ്ങൾ പ്രാദേശിക സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളിൽ പലരും പ്രതിഷേധിച്ചു. തങ്ങളുടെ വിലയേറിയ സമയം ഈ വിധ പൊട്ടവിവരങ്ങൾ പഠിച്ച് നഷ്ടപ്പെടുത്തിയതിന് നഷ്ടപരിഹാരം തരണം എന്ന അവകാശവാദം തന്നെ പലരും പ്രകടിപ്പിച്ച.


ആധുനിക ശാസ്ത്രവും മറ്റും പഠിച്ചാൽ തങ്ങളും ഇങ്ഗ്ളിഷുകാരെ പോലെയായിത്തീരും എന്നുവരെ ചിന്തിച്ചവർകാണും.


ഇങ്ഗ്ളിഷുകാരെ പോലെയാകാൻ ശാസ്ത്ര പഠനം അല്ല ആവശ്യം എന്നും, അതിന് പകരം ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ ജീവിക്കുകയും ഇങ്ഗ്ളിഷ് ഭാഷയിൽ സംസാരിക്കുകയും ചന്തിക്കുകയും ആണ് ചെയ്യേണ്ടത് എന്നകാര്യം അവരിൽ പലരും അറിഞ്ഞില്ലാ എന്നു തോന്നുന്നു.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്


49. ഉന്നതർ അന്ധാളിച്ചു നിന്നിരുന്നതിനെക്കുറിച്ച്