top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

01. കുത്തനെ ഉയരത്തിലും കുത്തനെ കുഴിയിലും

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിലെ ഭാഷകളിൽ ഒളിഞ്ഞുകിടക്കുന്ന ഒരു പ്രത്യേക തരത്തിലുള്ള സാമൂഹിക രൂപകൽപ്പനയെക്കുറിച്ചാണ് ഉപന്യസിക്കാൻ പോകുന്നത്.

 

ഈ കാര്യം വളരെ വ്യക്തമായി പ്രതിപാദിക്കേണ്ടിയിരിക്കുന്നു. അതു ചെയ്താലെ മാപ്പിള ലഹളയിലേക്ക് കാര്യങ്ങളെ നയിച്ച ഒരു പ്രധാന ഘടകം മനസ്സിലാക്കാൻ പറ്റുള്ളു.

 

മലബാറിലേയും ദക്ഷിണേഷ്യയിലേയും സാമൂഹിക വ്യവസ്ഥിതിയെ മാറ്റിമറിക്കാനുള്ള ഒരു കൽപ്പന ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥർക്ക്, അവരുടെ ഡയറക്റ്റർ ബോഡിൽ നിന്നും ലഭിച്ചിരുന്നില്ല. എന്നാൽ Telicherryൽ ജീവിച്ചിരുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഈ പ്രദേശത്തിൽ കഠിനമായ അനീതി നിലനിൽക്കുന്നതായി കണ്ടറിഞ്ഞിരുന്നു.

 

ഈ അനീതികളെ നിയമ വ്യവസ്ഥകൾ നിർമ്മിച്ചുകൊണ്ട് മാറ്റാൻ അവർ ഉദ്യമിച്ചിരുന്നു. ഇത് പരാജയത്തിൽ ചെന്നത്തും എന്ന കാര്യം തീർച്ചയുള്ളതാണ്.

 

കാരണം ഇങ്ഗ്ളണ്ടിൽ അന്ന് ജനജീവിതത്തിൽ ഒരു വൻ മേന്മ നിലനിന്നിരുന്നത് അവിടെ കുറേ നിയമങ്ങൾ നിർമ്മിച്ചിട്ടുള്ളതു കൊണ്ടല്ല.

 

ഇങ്ഗ്ളണ്ടിലും വൻ ഭൂസ്വത്തുള്ള ഭൂജന്മികൾ ഉണ്ടായിരുന്നു. മലബാറിലും അതുതന്നെ സ്ഥിതി.

 

ഉദാഹരണത്തിന്, ദേവർകോവിലിന് (Deverkovil) സമീപത്തുതന്നെ ഏതാണ്ട് അഞ്ച് ചെറുകിട ഭൂജന്മികൾ ഉണ്ടായിരുന്നു. അവരിൽ ഒരു കുടുംബത്തിന് 3350 ഏക്കർ ഭൂസ്വത്ത് ഉണ്ടായിരുന്ന കാര്യം ഈ എഴുത്തുകാരന് നേരിട്ടറിവുള്ള കാര്യമാണ്.

 

വൻ ധനവും അനവധി കാര്യസ്ഥരും ഉള്ള ഈ കുടുംബത്തിന് കീഴിൽ ജീവിച്ചിരുന്ന അനവധി കുടുംബങ്ങൾ നിത്യ ദാരിദ്ര്യത്തിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.

 

ഭൂജന്മികളുടെ കീഴിലുള്ള കർഷകർക്കും കീഴിൽ, വളപ്പിലെ കന്നുകാലികളെപ്പോലെ ജീവിച്ചിരുന്ന അടിമകളും ഉണ്ടായിരുന്നു.

 

ഇനി ഭാഷാകോഡുകളിലെ കോഡിങ്ങിനെക്കുറിച്ച് പറയാം. പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ രൂപകൽപ്പനയെ ദൃഷ്ടാന്തീകരിക്കാൻ പലവിധ ഉപമകളും ദൃഷ്ടാന്തങ്ങളും വേണ്ടിവരാം. അവയിൽ ഒന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.

 

ഫ്യൂഡൽ ഭാഷകളുടെ മൊത്തമായുള്ള പൈശാചികതയെക്കുറിച്ച് നേരത്തെ പലതും പറഞ്ഞിട്ടുള്ളതാണ്. ഈ ലിങ്ക് ☝️ ഒന്ന് പരിശോധിക്കുക.

 

മലബാറിൽ ആളുകൾ തമ്മിൽ നിലനിൽക്കുന്ന സംബോധനാ കോഡിങ്ങ് ഇങ്ങൾ👆 - ഇഞ്ഞി👇 എന്നതാണ്.

 

ഇങ്ങൾ വലിയ ആളും ഇഞ്ഞി താഴ്ന്ന ആളും.

 

പെട്ടെന്ന് നോക്കിയാൽ, ഇങ്ഗ്ളിഷ് പട്ടാളത്തിലുള്ളതു പോലുള്ള ഒരു ഉച്ചനീചത്വ കണ്ണിയിൽ ആണ് ആളുകൾ തമ്മിൽ

ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നു തോന്നാം.

 

എന്നാൽ ഈ രീതിയൽ അല്ല കാര്യങ്ങൾ.

 

ഇന്ത്യൻ പോലീസിലെ കാര്യം നോക്കാം.

 

1. 50 വയസ്സ് പ്രായമുള്ള എസ്സ്. ഐ. (Sub Inspector).

 

2. അയാൾക്ക് കീഴിൽ 45 വയസ്സ് പ്രായമുള്ള ഏ എസ്സ് ഐ. (Assistant Sub Inspector).

 

3. അയാൾക്ക് കീഴിൽ 40 വയസ്സ് പ്രായമുള്ള ഹെഡ് കോൺസ്റ്റബ്ൾ (Head Constable)

 

4. അയാൾക്ക് കീഴിൽ 24 വയസ്സു മുതൽ 35 വയസ്സ് പ്രായം വരെയുള്ള കോൺസ്റ്റബ്ൾമാർ. (Constables)

 

1ആം നിലവാരത്തിലുള്ള വ്യക്തി 2ആം നിലവാരത്തിലുള്ള വ്യക്തിയെ

ഇഞ്ഞി👇 എന്നു സംബോധന ചെയ്യുന്നു.

 

2ആം നിലവാരത്തിലുള്ള വ്യക്തി 1ആം നിലവാരത്തിലുള്ള വ്യക്തിയെ ഇങ്ങൾ👆 എന്നു സംബോധന ചെയ്യുന്നു.

 

ബന്ധം ഈ വിധം ഇഞ്ഞി👇 - ഇങ്ങൾ👆

 

ഈ ഇഞ്ഞി👇 - ഇങ്ങൾ👆 വ്യക്തി ബന്ധ കോഡിങ്ങ് ഓരോ വ്യക്തി ബന്ധ പടിയിലൂടേയും താഴേക്ക് നീങ്ങുന്നു, 1തൊട്ട് 4വരെ.

 

എന്നുവച്ചാൽ, ഏറ്റവും അടിയിൽ പെടുന്ന വ്യക്തി, ഈ ഇഞ്ഞി👇 - ഇങ്ങൾ👆 പടികളുടെ ഏറ്റവും അടിയിൽ വരുന്ന വ്യക്തിയാണ്.

 

അതേ പോലെ തന്നെ ഏറ്റവും മുകളിൽ വരുന്ന വ്യക്തി, ഈ ഇഞ്ഞി👇 - ഇങ്ങൾ👆 പടികളുടെ ഏറ്റവും മുകളിൽ വരുന്ന വ്യക്തിയാണ്.

 

ഇങ്ഗ്ളിഷിൽ ഒട്ടും തന്നെയില്ലാത്ത ഒരു പ്രതിഭാസമാണ് ഇത്. ചില ആളുകൾ അഗാദ ഗർത്തത്തിലുള്ള കുഴിയിലും. മറ്റു ചിലർ മലമുകളിൽ തൊട്ടുനിൽക്കുന്ന മേഘങ്ങളിലും.

 

മനസ്സിലാക്കേണ്ടത്, ഈ ഒരു സാമൂഹിക വ്യക്തി ബന്ധ കണ്ണി എല്ലാ വ്യക്തികളിലും അതി സങ്കീർണ്ണമായ വൈകാരികവും ശാരീരികവും മറ്റുമായുള്ള പലവിധ അത്യാഗ്രഹങ്ങളും പരിമിതികളും പരാക്രമണ വിചാരങ്ങളും മത്സരബുദ്ധികളും മറ്റുള്ളവരെ തരംതാഴ്ത്താനുള്ള ആഗ്രഹങ്ങളും ഉയർത്തുന്നുണ്ട് എന്നതാണ്.


 

ഇതുമായി ബന്ധപ്പെട്ട് കുറച്ചുകാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.


ഇന്ന് എഴുതിയ കാര്യങ്ങൾ പലവട്ടം ഈ എഴുത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ് എന്ന് വായനക്കാരന് തോന്നാം. എന്നാൽ മറ്റൊരു കാര്യം ആണ് പറയാൻ ഉദ്ദേശിക്കുന്നത്.


ഇത്രയും കാര്യം മാത്രം ഇന്ന് എഴുതുന്നു. ബാക്കി അടുത്ത എഴുത്തിൽ ആവാമെന്ന് കരുതുന്നു.

bottom of page