top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

02. ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ

കേരളാ പോലീസിലെ ഉച്ചനീചത്വ സംവിധാനം നോക്കുക.

A1. DGP

A2. IG

A3. DIG

A4. SP

A5. ASP


B1. SP (non-IPS)

B2. DySP

B3. CI

B4. SI


C1. SI (Promoted)

C2. ASI

C3. Head Constable / Senior Civil Police Officer

C4. Constable / Civil Police Officer


ഈ മുകളിൽ നൽകിയിട്ടുള്ള ഉച്ചനീചത്വത്തിൽ ചെറിയ കൃത്യതക്കുറവുണ്ട്. എന്നാൽ ഇവിടെ പറയാൻ പോകുന്നകാര്യത്തിന് മുകളിൽ നൽകിയിട്ടുള്ള പട്ടിക ഉപകരിക്കും.


താഴെ പടിയിൽ നിന്നും തൊട്ടുമുകളിലെ പടിയിലേക്ക് മലബാറി ഭാഷയിൽ ഇങ്ങൾ👆 എന്നും, താഴെ പടയിലേക്ക് ഇഞ്ഞി👇 എന്നുമുള്ള ഒരു സംബോധനാ കോഡിങ്ങ് നിലനിൽക്കും.


അതായത്, മുകളിലേക്ക് ഓരോപടിയിലും ഒരു ഇങ്ങൾ👆 വാക്ക് കോഡ് സംബോധന.


മുകളിൽ നിന്നും താഴോട്ടേക്ക് ഇഞ്ഞി👇 - ഇങ്ങൾ👆 നിലനിൽക്കും എന്നും മനസ്സിലാക്കുക.


ഇത്രയും കാര്യം മനസ്സിലാക്കിക്കഴിഞ്ഞാൽ, ഈ ഒരു ദൃശ്യം സങ്കൽപ്പിക്കുക:


30 വയസ്സുള്ള IPS കാരനായ ഒരു SPയും 27 വയസ്സുള്ള ഒരു പോലീസ് ശിപായി റാങ്കുകാരനും (Constable) ഒരു മുറിയിൽ ഇരിക്കുന്നു.


ഇവർക്കിടയിൽ ഇഞ്ഞി👇 - ഇങ്ങൾ👆 വാക്ക് കോഡിങ്ങ് നിലനിൽക്കും.


ഈ ഒരു ദൃശ്യം മാത്രം കണ്ടാൽ, ഇവർക്കിടയിൽ ആകെയുള്ളത് ഒരു ചുവടു പടിയുടെ ഉയർച്ചത്താഴ്ചയേ ഉള്ളു എന്നു തോന്നാം.


പോലീസ് ശിപായി റാങ്കുകാരന് തന്‍റെ മേധാശക്തിയാലും കുടുംബപരമായുള്ള വൻ സാമൂഹിക നിലവാരം കാഴ്ചവച്ചും, വൻ രാഷ്ട്രീയ പിടിപാടുകൾ സൂചിപ്പിച്ചും, തന്‍റെ കൂടെയിരിക്കുന്ന IPS കാരനോട് അടുത്ത ഇടപഴകാനും, സൗഹൃദം സ്ഥാപിക്കാനും ആ വ്യക്തിയെ ഇഞ്ഞി എന്ന് സംബോധന ചെയ്യാനും മറ്റും വളരെ എളുപ്പമാണ് എന്ന തോന്നൽ വരാം. ഇഞ്ഞി എന്ന് സംബോധന ചെയ്തില്ലായെങ്കിലും, IPSകാരൻ അയാളുടെ തൊട്ടുമുകളിൽ ഉള്ള വ്യക്തിയാണ് എന്ന ചിന്താഗതി വരാം.


എന്നാൽ വാസ്തവം ഈ രീതിയിൽ അല്ല. അവർക്ക് ഇടയിൽ അവിടെ അദൃശ്യമായി വളരെ അധികം ഇഞ്ഞി👇 - ഇങ്ങൾ👆പടികളുള്ള ഒരു ഏണിപ്പടി നിലനിൽക്കുന്നുണ്ട്. ഇത് അവിടെ കാണാൻ പറ്റുന്നില്ലായെങ്കിലും, ഇത് ഒരു ഭൗതിക വാസ്തവം തന്നെയാണ്.


ഇവിടെ വെറുതെയൊന്ന് സൂചിപ്പിച്ചുവിടാനുള്ള ഒരു കാര്യം ഉണ്ട്. അതായത്, മുകളിൽ നിന്ന് തോഴോട്ട് പോലീസ് ശിപായിവരെയുള്ള പോലീസ് വകുപ്പ് ജീവനക്കാർ, പൊതുജനത്തിൽപ്പെട്ട ആരേയു ഇഞ്ഞി എന്ന് സംബോധന ചെയ്യാൻ ധൈര്യപ്പെടാം. അതായത്, കേരളത്തിലെ ഏതാണ്ട് മൂന്ന് കോടിയധികം വരുന്ന സാധാരണക്കാരെ അത്രയും അവരുടെ കീഴിൽ കാണാൻ അവർക്ക് ആവും.


എന്നാൽ, പൊതുജനത്തിൽപ്പെട്ട ഓരോ വ്യക്തിക്കും, അവരുടെ നേരെ കീഴിൽ വരുന്ന ജീവനക്കാരേയോ കുടുംബബന്ധുക്കളേയോ മറ്റും മാത്രമേ ഈ വിധം ഇഞ്ഞിയായി സംബോധന ചെയ്യാനാവുള്ളു.


പോലീസ് ശിപായും ഒരു സാധരണക്കാരനും തമ്മിൽ ഭാഷാകോഡുകൾ നിർമ്മിക്കുന്ന ഒരു അതിശയകരമായ വ്യത്യാസം തന്നെയാണ് ഇത്. ഇതും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു വ്യക്തിത്വ വ്യത്യാസം ആണ്.


ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു വൻ സാമൂഹിക രൂപകൽപ്പനയെക്കുറിച്ച് പറയാനാവുന്നതാണ്. അതിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.


എന്നാൽ ഇത്രമാത്രം പറയാം ഇവിടെ. സാധാരണക്കാരായ വ്യക്തികളും പലവിധ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണപ്പടികളിൽ പലതട്ടുകളിൽ നിൽക്കുന്നവരാണ്.


അതിനാൽത്തന്നെ ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ജനത്തിൽ പെട്ട ഒരു വ്യക്തി, ഇങ്ഗ്ളിഷ് രാജ്യത്തുള്ള ഒരു ഇങ്ഗ്ളിഷുകാരനെപ്പോലെ അല്ലതന്നെ. മലബാറിൽ ഓരോ വ്യക്തിക്കും, വ്യത്യസ്തങ്ങളായ ഇഞ്ഞി👇 - ഇങ്ങൾ👆ഏണിപ്പടികളിൽ ഓരോ ഏണിപ്പടിയിലും വ്യക്തമായതോ, അവ്യക്തമായതോ ആയ ഒരു സ്ഥാനം ഉണ്ട്. ഇത് മറ്റുള്ളവർ തിരിച്ചറിയാൻ ബദ്ധപ്പെടും.


കാരണം, ഈ സ്ഥാനം നിർണ്ണയിച്ചുകൊണ്ടാണ് സമൂഹവും കുടുംബവും ഉദ്യോഗസ്ഥ പ്രസ്ഥാനവും മറ്റും ഈ ആളോട് ഏതുരീതിയിലാണ് പെരുമാറേണ്ടത് എന്നു നിർണ്ണയിക്കുക.


ഈ വിധ പ്രതിഭാസങ്ങൾ യാതൊന്നും തന്നെ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.


ഇവിടെ സൂചിപ്പിച്ചു വിടാനുള്ള മറ്റൊരു കാര്യം ഇതാണ്:


സാമൂഹിക സമത്വം സംവാദിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ ആയിരിക്കാം കമ്മ്യൂണിസവും ഇസ്ലാമും. എന്നാൽ പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ നിലനിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളെ തുടച്ചുമാറ്റാൻ ഈ പ്രത്യയശാസ്ത്രങ്ങൾക്ക് ആയിട്ടില്ല. അതിനാൽ തന്നെ സാമൂഹിക സമത്വം എന്ന ആശയം ഈ വിധ പ്രത്യസശാസ്ത്രങ്ങൾക്ക് നടപ്പിലാക്കാൻ ആവില്ലതന്നെ.


ഇനി മറ്റൊരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഇന്നത്തെ എഴുത്ത് നിർത്താം.


ഫ്യൂഡൽ ഭാഷകളിൽ എല്ലാ വ്യക്തികളും ഏതെല്ലാമോ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ സ്ഥാനീകരിക്കപ്പെട്ടു നിൽക്കുന്ന വ്യക്തികൾ ആണ്. ഇങ്ഗ്ളിഷുകാരായ വ്യക്തികളിൽ കാണപ്പെടുന്ന വ്യക്തിത്വ സ്വഭാവ വിശേഷങ്ങൾ അതിനാൽ തന്നെ ഫ്യൂഡൽ ഭാഷക്കാരിൽ കാണപ്പെടില്ല.


പോലീസ് യൂണിഫോമിട്ടാൽ ആളുടെ പെരുമാറ്റം മാറും എന്നു പറഞ്ഞതു മാതിരിയാണ് ഫ്യൂഡൽ ഭാഷക്കാരുടെ കാര്യം. ഫ്യൂഡൽ ഭാഷക്കാരനായ വ്യക്തികൾ അദൃശ്യമായ പലവിധ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുടെ യൂണിഫോമിട്ടു ജീവിക്കുന്നവരാണ്. ഓരോ അവസരത്തിലും ഏണിപ്പടി മാറുമ്പോഴും, ഏണിപ്പടിയിലെ സ്ഥാനം മാറുമ്പോഴും, വ്യക്തിയുടെ സ്വഭാവവും മാറും.


അവർ അറിയാതേയും അറിഞ്ഞും പലവിധ വിധേയത്വങ്ങളും ആജ്ഞാഭാവങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ് ജീവിതത്തിൽ പ്രവർത്തിക്കുന്നത്. ഇത് അവരുടെ വാക്കു പാലിക്കൻ സ്വഭാവം, സത്യസന്ധത, കൃത്യനിഷ്ട എന്നുവേണ്ട അനവധി സ്വഭാവ വിശേഷണങ്ങളെ നിരന്തരം ബാധിച്ചുകൊണ്ടിരിക്കും. ഒരേ ആളിൽ വ്യത്യസ്തവും പലപ്പോഴും വിപരീതങ്ങളുമായ സ്വഭാവങ്ങൾ കാണപ്പെടും.


ഈ പറഞ്ഞത് ഒരു സാധാരണ കാര്യമാണ്. മാനസിക രോഗാവസ്ഥയല്ലതന്നെ.


എന്നാൽ ഇങ്ഗ്ളിഷ് ഭാഷക്കാരിൽ ഈ വിധ സ്വഭാവ വിശേഷണങ്ങൾ വന്നുചേരണമെങ്കിൽ എന്തെങ്കിലും മാനസിക രോഗാവസ്ഥതന്നെ വരേണ്ടിവരും.


പലവിധ മാനസിക രോഗാവസ്ഥകളും തന്നെ പലപ്പോഴും ഭാഷാകോഡുകളുടെ പ്രവർത്തനത്താലും പ്രതിപ്രവർത്തനത്താലും ആണ് വരിക എന്നും മനസ്സിലാക്കാവുന്നതാണ്.


ഇനിയും കുറച്ചുകാര്യങ്ങൾ ഇതേ വാക്ക് പ്രവാഹത്തിൽ പറയാനുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം എന്നുകരുതുന്നു.


bottom of page