top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും അന്ന്

ഏതാണ്ട് 1836കൾ മുതൽ ദക്ഷിണ മലബാറിൽ മാപ്പിളമാരിൽ ചില കൂട്ടരും ബ്രാഹ്മണ പക്ഷത്തിൽ പെട്ട ചിലരും തമ്മിൽ നിരന്തരമായ ഏറ്റുമുട്ടൽ ഭാവം നിലനിന്നിരുന്നു എന്നു കാണുന്നുണ്ട്.


ഈ കാര്യത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നതിന് മുൻപായി രണ്ടു പക്ഷത്തുള്ള ജനക്കൂട്ടങ്ങളേയും വ്യക്തമായി നിർവ്വചിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഹിന്ദു, മുസ്ലിം എന്നീ പദങ്ങൾ കൊണ്ട് ഇന്ന് നിർവ്വചിക്കപ്പെടുന്ന വ്യക്തികളുമായി ഈ വിധ പദ പ്രയോഗങ്ങൾ കുഴഞ്ഞുപോയേക്കാം.


ഹിന്ദുക്കൾ എന്ന് പറയുന്ന മതക്കാർ ബ്രാഹ്മണരാണ്.


അവരുടെ പക്ഷത്ത് അന്ന് ഉണ്ടായിരുന്നത് അമ്പലവാസികളും നായർമാരും ആണ്. അവർക്ക് കീഴിൽ വരുന്ന ദക്ഷിണ മലബാറിലെ മക്കത്തായ തീയരും അവർക്കും കീഴിൽ വരുന്ന അനവധി കീഴ്ജനങ്ങളും ബ്രാഹ്മണ (ഹൈന്ദവ) പക്ഷക്കാരുടെ ആശ്രിതർ മാത്രമാണ്. ചെറുമർ, പോലുള്ളവർ യഥാർത്ഥത്തിൽ പൂർണ്ണമായും അടിമകളും അർദ്ധ മനുഷ്യരും തന്നെ, അന്ന്.


വ്യക്തമായും മനസ്സിലാക്കേണ്ടത് ഇന്ന് മലബാർ പ്രദേശത്ത് ഹൈന്ദവ മേൽവിലാസം പാറിക്കാണിക്കുന്നവരിൽ ഒരു വൻ ശതമാനം പേരും വടക്കേ മലബാറിലെ മരുമക്കത്തായ തീയരും ദക്ഷിണ മലബാറിലെ മക്കത്തായ തീയരും ആണ്. എന്നാൽ ഈ രണ്ട് കൂട്ടരോടും ആയിരുന്നില്ല, അന്ന് 1830കളിൽ മാപ്പിളമാർ ഏറ്റുമുട്ടിക്കൊണ്ടിരുന്നത്.


പൊതുവായി പറഞ്ഞാൽ, ബ്രാഹ്മണർ സസ്യബുക്കുകളും ആയുധ പ്രയോഗങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നവരും ആയിരിക്കാം. എന്നാൽ അവർ സാമൂഹികമായി പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ മുകളിൽ നിന്നു കൊണ്ട് മറ്റ് ജനവംശങ്ങളെ അടിച്ചമർത്തിയവർ തന്നെ. അവരുടെ കാലാൾപടയായി നിന്നിരുന്നത് നായർ മേലാളന്മാരാണ്.


ബ്രാഹ്മണ ഹൈന്ദവതയിൽ കീഴ്ജനങ്ങൾ കയറി നിറഞ്ഞ ഈ കാലത്ത്, ഹൈന്ദവ മതം ഈ പുതിയ ഹൈന്ദവരുടെ മുഖഭാവമാണ് പ്രകടിപ്പിക്കുക.


ഇനി അന്നത്തെ മാപ്പിളമാരുടെ കാര്യം.


ഉത്തര മലബാറിലും ദക്ഷിണ മലബാറിലും ഇസ്ലാം മതവിശ്വാസികൾ ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപേ ഉണ്ടായിരുന്നു. അവരിൽ ഒരു വിഭാഗക്കാർ ഉന്നത കുടുംബക്കാർ തന്നെയായിരുന്നു. അറബി രക്തപാതയിൽ ഉറച്ചു നിന്നിരുന്ന പല ഇസ്ലാമിക കുടുംബക്കാരും വൻ വര്യേണ്യരായി നിലനിന്നിരുന്നു.


പോരാത്തതിന്, മൈസൂറുകാരുടെ ആക്രമണ സമയത്ത് ബ്രാഹ്മണ, അമ്പലവാസി, നായർ കുടുംബക്കാർ പലതും ഇസ്ലാമിലേക്ക് ചേർന്നിരുന്നു. അവരിൽ പലരും അവരുടെ വരേണ്യഭാവം തുടർന്നും നിലനിർത്തിയവർ തന്നെ.


ഇവർക്കും ഉപരിയായി, Cannanore പ്രദേശത്ത് യവന രക്തപാതയിൽ ഉള്ള ഇസ്ലാമിക കുടുബക്കാരും ഉണ്ടായിരുന്നു എന്നും തോന്നുന്നു. ഇവർ മിക്കവാറും അവരുടെ രക്തബന്ധ പാത വളരെ ശുദ്ധമായി നിലനിർത്തിരുന്നു എന്ന് തോന്നുന്നു.


ദക്ഷിണ മലബാറിൽ ബ്രാഹ്മണ പക്ഷത്തിനെ വൻ നീരസത്തോടുകൂടി വിക്ഷിച്ചിരുന്നത് യഥാർത്ഥത്തിൽ ഇവരാരും തന്നെയായിരുന്നില്ല. പോരാത്തതിന്, കുണ്ടോട്ടിയിലെ തങ്ങൾ കുടുംബക്കാരും അവരുടെ പക്ഷക്കാരും വ്യത്യസ്തരായി നിലനിന്നിരുന്നു എന്നും തോന്നുന്നു.


ദക്ഷിണ മലബാറിൽ ഇസ്ലാമിക മതത്തിന് ഒരു ഭീകരഭാവം ഉണ്ട് എന്ന് ബ്രാഹ്മണ പക്ഷക്കാർക്ക് തിരിച്ചറിവ് വന്നത് കീഴ്ഡന വംശങ്ങൾ കൂട്ടത്തോടെ ഇല്ലാമിലേക്ക് കയറിത്തുടങ്ങിയതോടുകൂടിയാണ്.


ഈ ഭീകര ഭാവം ഇസ്ലാം മതത്തിന്റേയും ആ ആദ്ധ്യാത്മികതയുടെ ആചാര്യ സ്ഥാനത്തുനിൽക്കുന്നുവെന്ന് മനസ്സിലാക്കപ്പെടുന്ന മുഹമ്മദിന്റേയും നൈസർഗ്ഗികമായുള്ള ഒരു മാസനിക സിദ്ധാന്തം ആണ് എന്നാണ് പൊതുവായി അന്നുള്ളതും ഇന്നുള്ളതുമായ ഹൈന്ദവ പക്ഷം ചത്രീകരികരിക്കുന്നത്.


എന്നാൽ ഈ കീഴ്ജന മാപ്പിളമാരിലെ വ്യക്തിപരമായുള്ളതും സാമൂഹികമായുള്ളതുമായ പക അവരുടെ സാമൂഹിക അവസ്ഥയുടെ ഒരു പ്രതിഫലനം മാത്രമാകാം.


കാരണം, ഈ ഒരു സാമൂഹിക ഏറ്റുമുട്ടൽ തുടങ്ങുന്നതുവരെ ബ്രാഹ്മണ പക്ഷക്കാരും ഇസ്ലാമിലെ ഉന്നത കുടുംബക്കാരും അറബി കച്ചവട സംഘങ്ങളും മറ്റും ഒത്തൊരുമായോടുകൂടിതന്നെയാണ് ജീവിച്ചത്. അവരിലെ പൊതുവായുള്ള ലക്ഷ്യം കീഴ്ജന വ്യക്തികളെ അവർ തളച്ചിടപ്പെട്ട സാമൂഹിക അവസ്ഥയിൽ നിന്നും ഉയരാൻ സമ്മതിക്കരുത് എന്നതുതന്നെയാവാം.


വ്യക്തികൾക്ക് അവർ ജനിച്ചനാൾ മുതൽ സമൂഹത്തിൽ നേരിട്ടു കാണുന്നതും കേൾക്കുന്നതും മറ്റുമായ കാര്യങ്ങൾക്ക് അപ്പുറം അറിവ് ലഭക്കാൻ സാധ്യത കുറവാണ്.


ദക്ഷിണ മലബാറിൽ ബ്രാഹ്രണ കുടുംബക്കാരായ ഭൂജന്മികൾ ഉണ്ടായിരുന്നു. അവരുടെ മേൽനോട്ടക്കാരായ നായർമാർ ഉണ്ടായിരുന്നു. ഭൂജന്മികൾ നായർമാർക്കും ചിലപ്പോൾ മക്കത്തായ തീയർ വ്യക്തികൾക്കും ഭൂമി പാട്ടത്തിന് നൽകുന്നു. ഈ പാട്ടക്കാർ അവരുടെ കൃഷിയിടത്തിൽ വേലചെയ്യാനായി അടിമവ്യക്തികളെ വിലക്കെടുക്കുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യുന്നു.


ഈ അടിമ വ്യക്തികളിൽ വിള്പവ ഭാവം ഇല്ല. അവരിൽ ഉള്ളത് യജമാന ഭക്തിയാണ്.


ഇങ്ഗ്ളിഷ് ഭരണകാലത്ത് കീഴ്ഡന വ്യക്തികളിൽ പലരും ഇസ്ലാമിലേക്ക് കയറി. അവർ ഭൂമി പാട്ടത്തിന് എടുത്തു തടുങ്ങി. അവരിൽ പലരും കച്ചവടം നടത്തിത്തുടങ്ങി. കാളവണ്ടികളുടേയും ചരക്കുതോണികളുടേയും ഉടമസ്ഥരായി.


ഇവരിൽ വ്യക്തിത്വ പരമായും മാനസികമായും വൻ മുന്നോറ്റം സംഭവിക്കുന്നു.


ഇത് ഏറ്റവും പ്രശ്നമാവുന്നത് നായർ മേലാളന്മാക്കാണ്. കാരണം, പ്രാദേശിക ഭാഷാകോഡുകൾക്ക് ഈ വിധമായുള്ള ഒരു പരിവർത്തനത്തെ ഉൾക്കൊള്ളാൻ ആവില്ല. തിരുവന്തപുരത്തെ ഓട്ടോ ഡ്രൈവർ പോലീസ് ശിപായിയെ നീ എന്ന് സമ്പോധന ചെയ്യുന്നതുപോലുള്ള ഒരു ഭാഷാ കോഡിങ്ങ് പ്രശ്നം ഉയർന്നുവരും.


നായർമാർക്ക് കീഴ്ജന മാപ്പിള വ്യക്തിയെ അവരുടെ അടിമ വ്യക്തിയായിത്തന്നെ കാണാനാണ് ആഗ്രഹം നിലനിൽക്കുക. നായർമാർ അവരുടെ അടിമകളെ പാരമ്പര്യമായി വെട്ടി നുറുക്കി നിയന്ത്രിച്ചവർ തന്നെയാണ്. അങ്ങിനെ ചെയ്യുമ്പോൾ, ആ അടിമ ജനത്തിന് അവരോട് വൻ ആദരവാണ് വളരുക. ഇന്നത്തെ ജനത്തിന് പോലീസുകരോടുള്ള ഭാവം തന്നെ.


ഈ നായർമാർ ഇങ്ഗ്ളിഷ് ഭരണത്തിന്റെ ഉദ്യോഗസ്ഥർ ആയാൽ, അവരെ കൃത്യമായി നിയന്ത്രിക്കാൻ ഏകനായ ജില്ലാ കലക്ടർക്ക് ആവില്ല. കാരണം, ഭരണത്തിൽ എല്ലാരും ഈ പ്രദേശത്തുള്ളവർ തന്നെ. അവരുടെ മാനസികവും സാമൂഹികവും ആയ ഭാവങ്ങളും ചിന്തകളും ഗൂഡാലോചനകളും ഭരണയന്ത്രത്തിൽ ഒരു പാടമാതിരി പടർന്നുകിടക്കും.


രണ്ടു പക്ഷത്തുള്ള വ്യക്തികളേയും കുറ്റം പറയാൻ ആവില്ല. അവരിൽ എല്ലാവർക്കും പല തരം വേവലാതികൾ ഉണ്ട്. ഈ വേവലാതികൾ സൃഷ്ടിക്കുന്ന പ്രാദേശിക കാട്ടള ഭാഷ അദൃശ്യമായി നിന്നുകൊണ്ട് വൻ സൌന്ദര്യമുള്ള പാട്ടുകളും ആഘോഷതിമിർപ്പുകളും നടത്തിപ്പുചെയ്യുന്നു.


സാമൂഹിക നേതൃത്വം എന്നത് അത്യന്താപേക്ഷിതമായ ഒരു വ്യക്തിത്വ ഘടകം ആണ് എന്ന് വരേണ്യവ്യക്തികൾക്ക് ഈ ഭാഷ നിത്യവും അറിവും താക്കീതും നൽകുന്നു. അവരുടെ സാമൂഹിക ഉന്നതങ്ങളിൽ പടവെട്ടി നിൽക്കണമെന്ന് മനസ്സിൽ നിശബ്ദമായി മന്ത്രിച്ചു കൊടുക്കുന്നു.


കുറ്റം മുഴുവൻ ആങ്ങ് അകലെ ഉന്നതങ്ങളിൽ നിന്നുകൊണ്ട് സാമൂഹിക പരിവർത്തനത്തിനായി പദ്ധതിയിടുന്ന ഇങ്ഗ്ളിഷ് ഭരണത്തിന് മേൽ ചാർത്തുക എന്നത് ഒരു വളരെ പ്രായോഗികമായ കാര്യമാണ്. കാരണം, ഇങ്ഗ്ളിഷ് പക്ഷത്തിനെ ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ പ്രാപ്തരായവരോ താൽപ്പര്യമുള്ളവരോ സമൂഹത്തിൽ ഉണ്ടായിരിന്നിരിക്കില്ല.


ഈ മുകളിൽ എഴുതിയ മിക്ക കാര്യങ്ങളും നേരത്തെ ഈ എഴുത്തിൽ എഴുതിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.


ഇന്ത്യൻ ഔപചാരിക ചരിത്രകാരന്മാരും തീസിസ് എഴുത്തുകാരും ഇവയിൽ പലതിനും അർഹമായ പരിഗണനൽകാതെ, 1830കളിൽ മാപ്പിള വ്യക്തികൾ നടത്തിയ ആക്രമങ്ങളെ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു സ്വാതന്ത്ര്യ സമര പോരാട്ടമായി വിവരിച്ചുകൊണ്ട് വായനക്കാരേയും ചരിത്രം പഠിക്കാൻ വരുന്നവരേയും വിഡ്ഢികൾ ആക്കുന്ന ഒരു പരിപാടി കാണുന്നുണ്ട് എന്നാണ് തോന്നുന്നത്.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്