top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ പിന്നാമ്പുറം

ഇന്നുള്ള ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്റെ പിന്നാമ്പുറം ഈ വിധമാണ്:


പഴയകാല ഹൈന്ദവരുടെ (ബ്രാഹ്മണരുടെ) കീഴിൽ തികച്ചും അടിമകൾ ആയിരുന്നവർ മുതൽ മക്കത്തായ തീയർ വരേയുള്ളവരിലും മരുമക്കത്തായ തീയർ വരേയുള്ളവരിലും പെട്ട പലരും, 1800കൾക്ക് തൊട്ടുമുൻപ് മുതൽ അവരുടെ പാരമ്പര്യ സാമൂഹിക മേൽവിലാസത്തിൽ നിന്നും മാറിത്തുടങ്ങിയിരുന്നു.


അതിൽ ഒരു വൻ കൂട്ടർ ഹൈന്ദവ മേൽവിലാസത്തിലേക്കും മറ്റൊരു കൂട്ടർ മാപ്പിള മേൽവിലാസത്തിലേക്കും ചേർന്നു. ഇന്ന് വർഗ്ഗീയ ഭാവത്തോടുകൂടി, തമ്മിൽ ഏറ്റവും പകയും വിരോധവും പ്രകടിപ്പിക്കുന്നത് ഈ രണ്ട് കൂട്ടരിലും പെട്ട ചിലർ ആയേക്കാം.


മലബാറിലെ ഹിന്ദുമതത്തിന്റേയും ഇസ്ലാം മതത്തിന്റേയും മുഖഛായയായി നിലനിൽക്കുന്നത് ഇന്ന് ഈ രണ്ട് കൂട്ടരും ആവാം എന്നാണ് തോന്നുന്നത്.


രണ്ട് കൂട്ടരും പ്രാദേശിക ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകളിലൂടെ തമ്മിൽത്തമ്മിൽ പലവിധ വ്യക്തി ഉച്ചനീചത്വങ്ങളിലൂടെ സ്വന്തം മതസ്തരുമായി കോർത്തിണങ്ങിക്കിടക്കുന്നു. പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് ഈ വിധമായുള്ള ശ്രേണികളിലേക്ക് മറ്റൊരു ശ്രേണിയിലെ വ്യക്തികളെ ഉൾക്കൊള്ളാനുള്ള പാതകളും, സൌകര്യങ്ങളും ഇല്ല.


ഇങ്ഗ്ളിഷ് ഭരണം ദക്ഷിണേഷ്യയിൽ മുഴുവനായി എടുത്ത നയം ഇസ്ലാം മതക്കാർ, ബുദ്ധമതക്കാർ, ജൈനമതക്കാർ, സിക്കുമതക്കാർ, പാർസികൾ തുടങ്ങിയവർ അല്ലാത്ത എല്ലാരും ഹിന്ദുക്കൾ ആണ് എന്നാണ്. ഇത് തികച്ചും ഒരു വിഡ്ഢിത്തം തന്നെയായിരുന്നു.


ബ്രാഹ്മണ ക്ഷേത്രങ്ങളിലെ ആചാരങ്ങളേയും മറ്റ് പദ്ധതികളേയും മറ്റ് ജനക്കൂട്ടങ്ങളുടെ ഷാമനിസ്റ്റിക്ക് മാതാചാരങ്ങളുമായി കൂട്ടിക്കുഴച്ചാണ് പലപ്പോഴും ഇങ്ഗ്ളിഷ് ഭരണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത് എന്നു തോന്നുന്നു. ഈ തെറ്റിദ്ധാരണയാണ് ഇന്നത്തെ അഭിനവ ഹൈന്ദവ മതത്തിന്റെ ജനനത്തിന് കാരണം എന്നും തോന്നുന്നു.


1800കളിൽ കീഴ്ജന മാപ്പിളമാർ ഹൈന്ദവ പക്ഷത്തിനെ ആക്രമിച്ച കാര്യങ്ങൾ ഇന്നുള്ള ഹൈന്ദവ പക്ഷക്കാരിലെ പഴയ കാല കീഴ്ജന പാതയിൽ ഉള്ളവർ ഏറ്റുപറയുമ്പോഴുള്ള പാളിച്ച ഈ വിവരത്തിൽ കാണാവുന്നതാണ്.


പഴയ കാല കീഴ്ജനങ്ങൾ എന്നു പറയുന്നത് തന്നെ രണ്ട് വ്യത്യസ്ത കൂട്ടർ ആണ്.


ഒന്നു ബ്രാഹ്മണ ഭൂജന്മികളിൽ നിന്നും കൃഷി സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നവർ. ഇതിൽ കുറച്ച് നായർമാരും കുറേ തീയരും കണ്ടേക്കാം. ഇതിൽ തന്നെ മക്കത്തായ തീയരെ ചെറിയ തോതിലുള്ള ദൂരം അയിത്തമുള്ളവരായും മരുമക്കത്തായ തീയരെ ദൂരം അയിത്തം ഇല്ലാത്തവരായും കാണപ്പെട്ടിരുന്നു എന്ന് തോന്നുന്നു.


ഈ പാട്ടക്കാർ അടിയാന്മാരാണ്. ഇവരേ മേൽനോട്ടം വഹിക്കുന്നത് നായർമാരാണ്.


ഈ അടിയാന്മാർക്ക് കീഴിൽ ആണ് കൃഷി ഭൂമിയോട് ബന്ധിപ്പിക്കപ്പെട്ടിരുന്ന അടിമ ജനം.


ഭൂജന്മികളും നായർ മേൽനോട്ടക്കാരും അടിയാന്മാരോടും അടിമകളോടും വളരെ കഠിനമായി ആണ് പെരുമാറിയിരുന്നത് എന്ന കാര്യം ഇങ്ഗ്ളിഷ് കമ്പനി ഭരണത്തിലെ ഉദ്യോഗസ്ഥർ കണ്ടറിഞ്ഞിരുന്നു. ആദ്യകാലങ്ങളിൽ കമ്പനി ഭരണം നടക്കുന്ന ഇടത്ത് തന്നെ പ്രാദേശിക രാജാക്കളുടേയും അധികാരം നിലനിന്നിരുന്നു.


സമൂഹത്തിൽ കാണപ്പെട്ടിരുന്ന ഈ കഠിനമായ അവസ്ഥയെ ഏതുവിധത്തിലാണ് ഉന്നതപ്പെടുത്തേണ്ടത് എന്ന കാര്യത്തെക്കുറിച്ച് പല വട്ടം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ആലോചിച്ചിരുന്നു. എന്നാൽ ഈ വിധമായുള്ള ഒരു കഠിനമായ അവസ്ഥയെ നിലനിർത്തുന്ന അദൃശ്യമായ ഫ്യൂഡൽ ഭാഷാ കോഡുകളെക്കുറിച്ച് അവർക്ക് യാതോരു ധാരണയും ലഭിച്ചിരുന്നില്ല.


അതി കഠിനമായി ആക്ഷേപിക്കുന്നതും പെരുമാറുന്നതുമായ ഭൂജന്മിയോടും നായർ മേലാളനോടും, ബഹുമാനവും ആദരവും ആണ് വാക്കുകളിലും ശരീര ഭാഷയിലും കീഴ്ജനം പ്രകടിപ്പിക്കുന്നത്. തികച്ചും impolite ആയി പെരുമാറുന്ന വ്യക്തിയെ ആദരിക്കുന്ന പെരുമാറ്റം തന്നെ ഇങ്ഗ്ളിഷിൽ മനസ്സിലാക്കാൻ പ്രയാസം ആയിരുന്നു.


ഇന്നും ഇതിന്റെയെല്ലാം ഭാവങ്ങൾ മലയാളത്തിൽ കാണാവുന്നതാണ്.


ഉദാഹരണത്തിന്, തന്നെ അടിച്ച പോലീസ് ഉദ്യോഗസ്ഥനെ പരാമർശിക്കുമ്പോഴും, വ്യക്തി 'അവൻ എന്നെ അടിച്ചു' എന്നല്ല പറയുക. മറിച്ച് 'അദ്ദേഹം എന്നെ അടിച്ചു' എന്നാണ് പറയുക.


അദ്ദേഹം അടിച്ചാൽ അത് ഒരു നല്ലകാര്യമല്ലെ?


QUOTE: Indeed, during British rule, at least as late as the end of the outbreak period, should a jenmi have any important project in hand, his adian was expected to assist “with his money if need be, with his testimony true or false, and on occasions with his strong right arm”. END


ആശയം : ഇങ്ഗ്ളിഷ് ഭരണ കാലത്ത് മാപ്പള അക്രമ കാലഘട്ടത്തിന്റെ അവസാനം കാലം വരെയെങ്കിലും, ഭൂജന്മിക്ക് എന്തെങ്കിലും ആവശ്യവന്നാൽ അടിയാൻ തന്റെ പണവും, സത്യസന്ധമായതോ പച്ചക്കള്ളമായതോ ആയ സാക്ഷിമൊഴിയും, കായിക ബലവും ഭൂജന്മിക്ക് നൽകാൻ ബാധ്യസ്ഥനായിരുന്നു.


കീഴ്ജന വ്യക്തി ഹൈന്ദവ മേധാവിയെക്കുറിച്ച് അനിഷ്ടകരമായ അഭിപ്രായമോ വാക്കോ പറഞ്ഞാൽ പ്രശ്നം തന്നെയാണ്.


QUOTE: The “smallest show of independence” was “resented as a personal affront”, END OF QUOTE


കീഴ്ജന വ്യക്തി തന്റെ ഭൂജന്മിയിൽ നിന്നുമോ അതുമല്ലെങ്കിൽ തന്നെ മേൽനോട്ടം ചെയ്യുന്ന നായർ മേലാളനിൽനിന്നുമോ വളരെ ചെറിയ തോതിലുള്ള ഒരു സ്വതന്ത്ര ഭാവം പ്രകടിപ്പിച്ചാൽ, അത് തന്നെ പരസ്യമായി അപമാനിച്ചതായി ഭൂജന്മിയും നായർമേലാളനും മനസ്സിലാക്കും.


ഇങ്ഗ്ളിഷ് ഭരണ നിയമങ്ങൾക്ക് കീഴ്ജനത്തിന്റെ സംരക്ഷിക്കാൻ യാതോരു പാതയും ഇല്ലായിരുന്നു. ഇതിന് മുഖ്യമായ കാരണം അവരുടെ ഉദ്യോസ്ഥർ പ്രാദേശിക ഉന്നത വ്യക്തികൾ തന്നെ.


മാത്രവുമല്ല, കീഴ്ജന വ്യക്തിയെ നിയമത്തിന് ഉള്ളിൽ നിന്നുകൊണ്ടുതന്നെ തവിടു പൊടിയാക്കാൻ ഹൈന്ദവ പക്ഷത്തിന് ആവുമായിരുന്നു.


തെമ്മാടിയായി മേൽവിലാസം ഇടപ്പെട്ട കീഴ്ജന വ്യക്തിയെ ദേശവിരോധിയും സ്വജന വിരോധിയും ആയി പ്രഖ്യാപിക്കപ്പെടും. അതോടെ നാട്ടിൽ ജീവിക്കാൻ പറ്റാതാകും. സ്വന്തം ജനത്തിന്റെ ആദ്ധ്യത്മിക പ്രാർത്ഥനായങ്ങളിലും സാമൂഹിക ഇടങ്ങളിലും കയറിചെല്ലാൻ ആവില്ല. സാമൂഹിക കിണറുകളും പുഴയോരങ്ങളും മറ്റ് ഇടങ്ങളും ചെല്ലാൻ പറ്റാത്ത ഇടങ്ങളായി മാറും. ഗ്രാമീണമായുള്ള പല സേവനങ്ങളും ലഭിക്കാതെ വരും. സ്വന്തം വീടിനും വീട്ടിലെ അന്തേവാസികൾക്കും സാമൂഹിക സംരക്ഷണം ഇല്ലാതാവും.


ഈ വിധ കാര്യങ്ങൾ ഇന്നും നിലവിൽ ഉണ്ട് എന്നതാണ് വാസ്തവം. പോലീസോ മറ്റ് സർക്കാർ പ്രസ്ഥാനങ്ങളോ ഒരു വ്യക്തിയെ തളച്ചിട്ടാൽ മറ്റ് ആളുകൾ സർക്കാർ പ്രസ്ഥാനങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് ചെയ്യുക. ഇത് നാടിനോടു കാണിക്കുന്ന കൂറും രാജ്യസ്നേഹവും ആയി അവർ മനസ്സിലാക്കും.


പ്രാദേശിക രാജാക്കളുടെ ആജ്ഞകൾ പോലും പല പ്രദേശത്തും നടപ്പിൽ ആക്കണമെങ്കിൽ പ്രാദേശിക ഭൂജന്മിയുടെ സമ്മതം ആവശ്യമായിരുന്നു. പോരാത്തതിന്, പല ഭൂജന്മികളും സ്വന്തം നിലയിൽ സ്വകാര്യ കോടതികളും നീതിയും ശിക്ഷകളും നടപ്പിലാക്കിക്കൊണ്ടിരുന്നു.


ആദ്യ കാലങ്ങളിൽ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിയമങ്ങൾക്കും മറ്റും ചില്ലിക്കാശിന്റെ വിലപോലും പലയിടങ്ങളിലും ഇല്ലായിരുന്നു.


QUOTE: Even so, there seems little doubt that this vassal relationship weakened under British rule which offered alternative means of protection to the adian ... END


കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും, ഇങ്ഗ്ളിഷ് ഭരണ കാലത്ത്, ഈ ആശ്രിതവ്യക്തിത്വ ബന്ധ സാമൂഹിക ഭാവത്തിന് ബലം കുറഞ്ഞുതുടങ്ങിയിരുന്നു. കാരണം, അടിയാന് മെല്ലെമെല്ലെ മറ്റൊരു സംരക്ഷണ സംവിധാനം മുളച്ചു വന്നുകൊണ്ടുരുന്നു.


ഇന്ന് മലബാറിൽ ഇങ്ഗ്ളിഷ് ഭരണം തിരിച്ചുവരികയും കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ഭാഷയിൽ അടിയുറച്ചു നിൽക്കുന്ന മറ്റൊരു നിയമ സംവിധാനവും പോലീസ് പ്രസ്ഥാനവും സ്ഥാപിതമാക്കുകയും ചെയ്താൽ ഇന്നുള്ള പോലീസ് പ്രസ്ഥാനത്തോടും മറ്റ് ഉദ്യോഗസ്ഥ പ്രസ്ഥാനങ്ങളോടും ജനത്തിന് ഉള്ള പേടിയും അടിയാളത്ത ഭാവവും മാഞ്ഞുതുടങ്ങും എന്നു പറഞ്ഞതുമാതിരിയാണ് കാര്യങ്ങൾ.


QUOTE: Of course it was open to any hindu wishing to mitigate the formidable array of sanctions he was subject to at the hands of the jenmi to do so by becoming a muslim. END


മുകളിൽ സൂചിപ്പിച്ചിട്ടുള്ള അതിഘോരമായ സാമൂഹിക വിലക്കുകളുടെ നിരകളുടെ കാഠിന്യത്തെ ലഘൂകരിക്കാൻ കീഴ്ജന വ്യക്തിക്ക് മറ്റൊരു മാർഗ്ഗവും ബലപ്പെട്ടുവന്നിരുന്നു, ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ.


അത് ആ വ്യക്തിയും കുടുംബവും ഇസ്ലാമിലേക്ക് മാറുക എന്നുള്ളതായിരുന്നു.


പിന്നെപ്പിന്നെ പതിറ്റാണ്ടുകൾ കഴിയുന്തോറും ഇസ്ലാമിലേക്ക് മാറിയ കീഴ്ജനവും ഇസ്ലാമിലേക്ക് മാറാത്ത കീഴ്ജനവം തമ്മിലുള്ള വൈരാഗ്യം ആയിമാറി, പ്രാദേശിക വർഗ്ഗീയ മതഭ്രാന്തിന്റെ മുഖാകൃതി.


ഉന്നത കുടുംബക്കാരായ ഇസ്ലാം പക്ഷക്കാരും പാരമ്പര്യ ബ്രാഹ്മണ കുടുംബക്കാരും നിഷ്പ്രഭരായിത്തുടങ്ങി.


പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ നിഴലാട്ടം തന്നെയാണ് പിന്നണിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page