top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക പരിഷ്ക്കരണത്തിന്‍റെ വിഫലത

സമൂഹത്തിൽ മുൻപൊരിക്കലും സംഭവിക്കാത്ത തരത്തിലുള്ള ചുരുട്ടലും പിരിക്കലും മറ്റും സംഭവിക്കുന്നുണ്ട്. മൈസൂറുകാരുടെ രണ്ട് വ്യത്യസ്ത ആക്രമണങ്ങൾ സാമൂഹിക അടിത്തട്ടിൽ നിന്നിരുന്നവരെ കൂത്തിത്തോണ്ടിയെടുത്ത് മേലോട്ട് കയറ്റിയ ഒരു പ്രതീതി വരുത്തിയിരുന്നു.


എന്നാൽ മൈസൂറുകാരുടെ ഭരണം അധികം കാലംനിലനിന്നിരുന്നില്ല. അവരടെ പ്രാദേശിക ഉദ്യോഗസ്ഥർ വൻ അഴിമതിക്കാരും ജനങ്ങളെ ദ്രോഹിക്കുന്നവരും തന്നെയായിരുന്നു. അവരാരും ഏതെങ്കിലും മതത്തിനേയോ ആദ്ധ്യാത്മിക സിദ്ധാന്തത്തേയോ പ്രതിനിധീകരിച്ചിരുന്നു എന്നും തോന്നുന്നില്ല.


ദക്ഷിണ മലബാറിൽ ഈ കൂട്ടർക്ക് എതിരായി മാപ്പിളമാർവരെ വിപ്ളവകൊടി പാറിച്ചിരുന്നു എന്ന് Malabar Manualൽ രേഖപ്പെടുത്തിയതായി കാണുന്നു.


മൈസൂറുകാരുടെ ഭരണം പോയതിന് ശേഷം ബ്രാഹ്മണ പക്ഷത്തുള്ള നായർമാർക്ക് സാമൂഹിക അടിത്തട്ടിൽ നിന്നും മുകളിലേക്ക് കയറ്റപ്പെട്ട കീഴ്ജനത്തിനെ അടിച്ചുതാഴ്ത്താൻ കാര്യമായ വിഷമം ഉണ്ടാവില്ല, സാധാരണ ഗതിയിൽ. എന്നാൽ ഇങ്ഗ്ളിഷ് ഭരണമാണ് മലബാറിൽ പടർന്നുപിടിച്ചത്. ഇതോടുകൂടി എന്തിനും ഏതിനും വ്യക്തമായ വ്യവസ്ഥകളും ലിഖിതമായ നിയമങ്ങളും പോലീസും കോടതിയും മറ്റും വന്നു.


സാമൂഹിക അവസ്ഥയിൽ നായർമാർക്ക് കാര്യമായി യാതൊന്നു ചെയ്യാൻ പറ്റാത്ത അവസ്ഥവന്നു. ഇതിന്റെ വൻ വേദന എന്താണ് എന്ന് ഇങ്ഗ്ളിഷ് പക്ഷത്തിന്നും കാര്യമായി മനസ്സിലായിക്കാണില്ല.


ഇങ്ഗ്ളിഷ് ഭരണം ചെറുമരെ സാമൂഹികമായി ഉയർത്തനായുള്ള ചില പദ്ധതികൾ നടപ്പിലാക്കിയിരുന്നു. അവരിൽ ചിലർക്ക് വാണിജ്യപരവും സാങ്കേതികപരവും ആയ വിവരങ്ങൾ നൽകാൻ ശ്രമിച്ചു. എന്നാൽ അത് കാര്യക്ഷമമായി നടത്തിപ്പുചെയ്യാൻ ആയില്ല. കാരണം, ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥർ പ്രാദേശിക സാമൂഹിക ഉന്നതർ തന്നെ. അവർ അവരുടെ അടിമ ജനം മുളച്ചുപൊന്തിവരുന്നതിനെ അനുവദിക്കില്ലതന്നെ.


ഇതിന് അവരെ കുറ്റം പറയാനും ആവില്ല. കാരണം, കീഴ്ജനത്തെ വളർത്തിയാൽ, കീഴ്ജനം ഓര് എന്നവാക്കിനാൽ പരാമർശിക്കപ്പെടുന്ന വ്യക്തി ഓൻ ആയി രൂപാന്തരപ്പെടും. അവർ ഓല് എന്ന് പരാമർശിച്ചിരുന്ന വ്യക്തി ഓളും ആകും.


ഇതിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ, ഇതിൽ ആണ് എല്ലാം ഇരിക്കുന്നത് എന്നതാണ് വ്യക്തമായ ഉത്തരം.


ചില ചെറുമർ അവർക്ക് ലഭിച്ച സാമൂഹിക സ്വാതന്ത്ര്യം ഉപയോഗിച്ച് സാമൂഹികമായി വളരാൻ നോക്കിയിരുന്നു. എന്നാൽ അവരുടെ ഓരോ ബന്ധുജനവും, അതായത് അമ്മ, അച്ഛൻ, അമ്മാവൻ, അമ്മായി എന്നിങ്ങിനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെല്ലാം ചളിക്കുണ്ടിലെ മേൽവിലാസം തന്നെയാണ് ഇവരിൽ ചാർത്തുക.


ഇതും ഫ്യൂഡൽ ഭാഷകളിൽ ഒരു വൻ പ്രതിഭാസമാണ്.


ഒരു പ്രദേശത്ത് ഒരാൾ തെരുവിലൂടെ തെണ്ടിത്തിരിഞ്ഞ് നടക്കുന്നു. അയാളുടെ ബന്ധുവാര്? ഒരു ബന്ധു ഡോക്ടറാണ്, മറ്റൊന്ന് ഐപിഎസ്സാണ്, വെറൊരാൾ അമേരിക്കയിൽ ആണ്. ഓരോ ബന്ധകണ്ണിയും ഈ ആളിൽ മൂകളിലേക്ക് വലിക്കുന്ന ഒരു ചരടായി സമൂഹത്തിൽ നിലനിൽക്കും. ഇത് വാക്ക് കോഡൂകളേയും സ്വാധീനിക്കും.


എന്നാൽ ചെറുമരുടെ കാര്യം നേരെ വിപരീതമാണ്. മുകളിലേക്ക് കയറിനിൽക്കാൻ ശ്രമിക്കുന്ന ഓരോ ചെറുമനേയും സാമൂഹികമായി വാക്ക് കോഡുകൾ ചളിക്കുണ്ടിലേക്ക് വലിച്ചിടും.


ഈ വിധം പിടിയൂരി പുറത്തുകടക്കാൻ ശ്രമിച്ച ചെറുമർ അവരുടെ സ്വന്തം ഉടമകളുടെ അടുത്തേക്ക് തന്നെ തിരിച്ചുപോയി എന്നും Malabar Manualലിൽ രേഖപ്പെടുത്തികണ്ടതായി ഓർക്കുന്നു. മനുഷ്യസമൂഹത്തിൽ അവർക്ക് സ്വന്തമായി ജീവിക്കാൻ ആവില്ലതന്നെ.


ചെറുമരിൽ പലരും ഇസ്ലാമിലേക്ക് കയറി. ഇത് ഇങ്ഗ്ളിഷ് ഭരണം അവർക്ക് നൽകിയ സൌകര്യങ്ങളേക്കാൾ ശക്തമായ വേദിയായി അവർക്ക് അനുഭവപ്പെട്ടിരിക്കാം. ഇസ്ലാമിലേക്ക് മക്കത്തായ തീയർവരെ ഈ വിധം കയറിയിരുന്നു. അതോടൊപ്പം ദക്ഷിണ മലബാറിലെ പല ഉന്നത ജനവംശങ്ങളും ഇസ്ലാമിൽ ഉണ്ട്. പോരാത്തതിന്, വെളുത്ത ത്വക്കിൻ നിറമുള്ള അറബി രക്തപാതയും അവിടെ നിലവിൽ ഉണ്ട്.


മുഹമ്മദീയരിൽ പെട്ടവരും അല്ലാത്തവരും പലരീതിയിൽ കൃഷിഭൂമി കൈവശപ്പെടുത്തി കൃഷിചെയ്യുന്നു. ചിലത് വ്യക്തമായ രേഖകളോടെയാവാം. മറ്റ് ചിലത് സമൂഹത്തിൽ പലവിധ അട്ടിമറികൾ നടന്ന അവസരങ്ങളിൽ ഈ കൂട്ടർ കൈവശപ്പെടുത്തിയതും ആവാം.


സമൂഹത്തിൽ തമ്മിൽ സ്നേഹമുള്ള ഒരു ജനതയല്ല ജീവിക്കുന്നത്. വളരെ വ്യക്തമായിത്തന്നെ ശത്രുതാ മനോഭാവമുള്ളവരും, കീഴ്ജനത്തിനെ വൻ ഭീതിയോടുകൂടി വീക്ഷിക്കുന്നതുമായ ഉന്നത കുടുംബക്കാരും മറ്റുമാണ് സമൂഹത്തിൽ.

ഒരേ You അല്ല സാമൂഹിക ആശയവിനിമയത്തിൽ ഉള്ളത്. മറിച്ച് പിടിച്ചു പൊന്തിക്കുന്നതും അടിച്ചു താഴ്ത്തുന്നതുമായ വ്യത്യസ്ത നിലവാരത്തിലുള്ള Youകൾ ആണ് ഉള്ളത്.


ഒരു കീഴ്ജന വ്യക്തിയെ അയാളുടെ കൃഷിയിടത്തിൽ നിന്നും ഇറക്കിവിട്ടാൽ യാതോരു അനുകമ്പയോ കനിവോ ഉന്നത കൂട്ടർ കാണിക്കില്ല. വെറും ചളിയെ എടുത്ത് കളയുന്ന പ്രതീതിയെ അവരിൽ വരുള്ളു.


ഭാര്യയും കുട്ടികളും മാതാവും പിതാവും മറ്റു ബന്ധജനങ്ങളും ഉള്ള ഈ കീഴ്ജനം പെരുവഴിയിൽ തന്നെയാവും. ഇസ്ലാമിനും ഒരു പരിധിക്കപ്പുറും ഇവരെ സഹായിക്കാൻ ആവില്ല. ഇസ്ലാമിലും വ്യത്യസ്ത നിലവാരത്തിലുള്ള ജനവംശങ്ങൾ ഉണ്ട്.


മുഹമ്മദീയരിലെ ആഭിജാത്യവും സാമൂഹിക മഹിമയും ഉള്ളവർ കീഴ്ജന മാപ്പിളമാരിൽ നിന്നും അകൽച്ചവെക്കും. പോരാത്തതിന്, അവർക്കും ഈ കൂട്ടരുടെ അടിയാളത്തം നിർബന്ധമായിരിക്കും.


ഇസ്ലാമിക ആചാര്യനായ മുഹമ്മദ് എന്താണ് സിദ്ധാന്തീകരിച്ചത് എന്നത് അവരെടെ സ്വന്തം സ്വാർത്ഥതാൽപ്പര്യങ്ങളുടെ അതിരുകൾക്കു ഉള്ളിൽ നിന്നുകൊണ്ടുമാത്രമേ ഇക്കൂട്ടരും മാനസികമായി ഏറ്റെടുക്കുള്ളു. കാരണം, ഫ്യൂഡൽ ഭാഷാ പ്രദേശമാണ്. ഇസ്ലാമിനെ അതേപടിയങ്ങ് ഇവിടേക്ക് ഇറക്കുമതിചെയ്യാൻ പറ്റില്ല.


ഭാഷയിലെ പിശകിനെ മാച്ചുകളയാൻ ഇസ്ലാമിന് വ്യക്തമായ യാതോരു ഉപാധിയും ഇല്ലാ എന്നാണ് മനസ്സിലാക്കുന്നത്.


ഇങ്ഗ്ളിഷ് ഭരണം മലബാറുകളിൽ കുറ്റകൃത്യങ്ങളേയും അതേ പോലെതന്നെ ഭൂസ്വത്തു സംബന്ധമായ പ്രശ്നങ്ങളേയും നിയമപരമായി കൈകാര്യം ചെയ്യാനായി കോടതികൾ സ്ഥാപിച്ചിരുന്നു. അവയിൽ ജഡ്ജിമാരായി നിയമിതരായിരുന്നത് ഇങ്ഗ്ളിഷ് പൌരന്മാരും മറ്റ് ബൃട്ടിഷുകാരും ആയിരുന്നു എന്നും തോന്നുന്നു.


ദക്ഷിണേഷ്യയിൽ, നൽകിയ വാക്കിന് അചഞ്ചല വിലയല്ല ഉള്ളത് എന്ന വിവരം അവരിൽ വന്നിരുന്നു. വാക്കുകൾ ആടിക്കൊണ്ടിരിക്കും. ഇതിന്റെ വ്യക്തമായ കാരണം, വ്യക്തി അദ്ദേഹമോ, അയാളോ, അവനോ, എന്നതിനെ ആശ്രയിച്ചിരിക്കും നൽകിയ വാക്കിന്റെ വിലയും കൃത്യതയും ബലവും.


വാക്കു പാലിച്ചാൽ സ്വന്തം സ്ഥാനത്തിന് വാക്ക് കോഡുകളിൽ ബലക്ഷയം സംഭവിക്കും എന്നു തോന്നിയാൽ, നൽകിയവാക്കിനെ നിരസിക്കുകയും നിരാകരിക്കുകയും നിഷേധിക്കുകയും അവഗണിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യും.


വ്യക്തിയെ പരാമർശിക്കുന്ന വാക്കുകളിൽ ആട്ടം സംഭവിക്കുമ്പോൾ നൽകിയിരുന്ന ഉറപ്പും വാക്കും ആടും. ഒരേ വ്യക്തി വ്യത്യസ്തരായ മറ്റു വ്യക്തികളുടെ മുന്നിൽ വ്യത്യസ്ത നിലവാരത്തിലുള്ള He/She ആയിരിക്കും എന്നതും ഈ കാര്യത്തിൽ സങ്കീർണ്ണത കൂട്ടും. എന്നാൽ ഈ വിധമായുള്ള കാര്യങ്ങൾ ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന് അറിവുണ്ടായിരുന്നു എന്നും തോന്നുന്നില്ല.


നൽകിയ വാക്കിന് വ്യക്തമായതും അനങ്ങാത്തതുമായ വിലയില്ലാത്ത ഒരു പ്രദേശത്ത് കോടതിയും നിയമവും നടപ്പിൽ വരുത്തുമ്പോൾ, അവയ്ക്കെങ്കിലും ഒരു അനങ്ങാപ്പാറയുടെ ബലവും കരുത്തും ആവശ്യമാണ് എന്നത് ചിന്തിക്കാവുന്ന കാര്യം തന്നെയാണ്.


അതായത് വ്യക്തിയുടെ ഔന്നിത്യവും ദൈന്യതയും സ്വാധീനിക്കാത്ത നിയമങ്ങളും മറ്റ് ചട്ടങ്ങളും.


ഇങ്ഗ്ളിഷ് പോലുള്ള ഒരു സാമൂഹിക സാഹചര്യത്തിൽ ഈ ഒരു കാര്യം പ്രത്യേകമായി എടുത്തുപറയേണ്ട ഒന്നാവില്ല.


എന്നാൽ ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ ഇത് പലവിധ പ്രശ്നങ്ങളും വരുത്തും. സമൂഹത്തിൽ വ്യക്തി ഉന്നതനോ താഴ്ന്നവനോ ആണ്. ഇതിന് അനുസൃതമായാണ് ആ വ്യക്തിയെ വാക്കുകളിൽ മനസ്സിലാക്കപ്പെടുക. ഈ ഒരു സത്യാവസ്ഥയെ കണ്ടില്ലാ എന്ന് നടിച്ച് നിയമപാലനം നടപ്പില്ലതന്നെ.


വെറും നിയമങ്ങളിലൂടെ സാമൂഹിക പരിഷ്ക്കരണം നടക്കില്ല എന്ന് സാരം.


ദക്ഷിണ മലബാറിൽ പല കുടിയാന്മാരും പലവിധ നിയമനടപടികളിൽ അകപ്പെട്ടുപോയി. അവരുടെ ഭൂജന്മികൾക്ക് കോടതിയിൽ കേസ് കൊടുക്കാനും അവ നടത്തിപ്പുചെയ്യാനും ആവും. അവരോട് അവരുടെ വക്കീലന്മാർ അടിയാളത്തത്തോടുകൂടി പെരുമാറും.


അതേ സമയം കുടിയാന്മാരോട് കോടതിയിലെ ഏറ്റവും കീഴിലുള്ള ജീവനക്കാർവരെ തരംതാഴ്ത്തിയും അധിക്ഷേപിച്ചും പെരുമാറും.


പല കുടിയാന്മാർക്കും അവരുടെ കൃഷിയിടം നഷ്ടപ്പെട്ടു.


ഇവിടെ കുടിയാന്മാർ നല്ലവരെന്നും അവരുടെ ഭൂജന്മികൾ ദുഷ്ടരെന്നും കണ്ടെത്തുന്നത് തെറ്റാണ്. കാരണം, ഇതേ കുടിയാന്മാർ ഭൂജന്മികൾ ആയി മാറിയാൽ, അവരുടെ പ്രാദേശിക ഫ്യൂഡൽ ഭാഷ നൽകുന്ന പ്രചോദനത്തിന് അനുസൃുതമായി അവരും അവരുടെ അടിയിൽ പെട്ടുപോകുന്നവരോട് കഠിനമായിത്തന്നെയാണ് പെരുമാറുക.


കാരണം, ഫ്യൂഡൽ ഭാഷകളിൽ കീഴിൽ ഉള്ളവർ അപകടകാരികൾ തന്നെയാണ്. അവരെ വൻ അനുസരണത്തിൽ നിർത്തണമെങ്കിൽ അവരെ മാനസികമായി അടിച്ചുതമർത്തണം.


ഇന്ന് നകസൽ പ്രസ്ഥാനത്തിന്റേയും തീവ്രമായ കമ്മൂണിസ്റ്റ് ചിന്താഗതിയുടേയും ഭാവം തുറിച്ചുനിൽക്കുന്ന ഒരു പ്രസ്താവന Saiyid Fazl തങ്ങൾ തന്റെ ഒരു പള്ളിപ്രസംഗത്തിലോ മറ്റോ പറഞ്ഞു പോലും. പറഞ്ഞതിന്റെ ഇങ്ഗ്ളിഷ് ഭാഷ്യം ഇതാണ്:


It is no sin, but a merit, to kill a janmi who evicts.


ആശയം: കുടിയിറക്കിപ്പിക്കുന്ന ഒരു ഭൂജന്മിയെ കൊല്ലുന്നത് ഒരു പാപമല്ല. മറിച്ച് ഒരു സുകൃതമാണ് അത്.


പല കമ്മ്യൂണിസ്റ്റ് വിപ്ളവ നേതാക്കളും ഈ വിധമായുള്ള ഒരു ഉദ്ഘോഷം അവരുടെ അണികൾക്ക് നൽകിയിട്ടുണ്ട്. ഇത് ഒരു മഹാ വാക്യമായും കാണുന്നവർ ഉണ്ട്. അനീതിക്കെതിരായുള്ള ഒരു പടവാൾ വീശലാണ് ഈ ഒരു വചനത്തിൽ പലരും കാണുന്നത്.


Saiyid Fazl തങ്ങളുടെ ആത്മാർത്ഥതേയും കീഴ്ജനത്തിനോടുള്ള അനുകമ്പയും മനസ്സിലാക്കവുന്നതാണ്.


എന്നാൽ കമ്മിണിസ്റ്റുകാരുടെ കാര്യം പറഞ്ഞതുപോലെതന്നെ, ഈ വിധമായുള്ള ഒരു വചനത്തിലൂടെ സാമൂഹത്തിൽ ഇണപിരിഞ്ഞുകിടക്കുന്ന പിശകുകളെ ഈ ഒരു ചൊട്ടുവിദ്യകൊണ്ട് മാറ്റാനാവില്ലതന്നെ.


പോരാത്തതിന്, ഏത് വിപ്ളവ നേതാവും ആദ്യം നോക്കുന്നത് ഫ്യൂഡൽ വാക്ക്കോഡുകളിൽ തന്റെ സ്വന്തം മഹിമയുടേയും പേരിന്റേയും വ്യക്തിത്വത്തിന്റേയും സംരക്ഷണമാണ്.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page