ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

8. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ

ഇന്ത്യക്കാർ ഇത്യാദി അന്തസ്സോടുകൂടിയുള്ള പെരുമാറ്റം ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ പ്രകടപ്പിച്ചാൽ, ഒട്ടുമിക്കവർക്കും അപകടമാണ് എന്ന് നേരത്തെ സൂചിപ്പിച്ചുകഴിഞ്ഞകാര്യമാണ്.


എന്നാൽ ഇത്യാദി പെരുമാറ്റ അന്തസ്സ് ഇങ്ഗളിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ പ്രകടിപ്പിച്ചാൽ എന്ത് സംഭവിക്കും എന്നുള്ളതാണ് അടുത്ത വിഷയം.


ഇങ്ഗ്ളിഷുകാരോട് കുറച്ച് കാലം മുൻപ് വരെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കിടയിലും മറ്റും കാര്യമായ മതിപ്പുണ്ടായിരുന്നു. സ്വന്തം മക്കളെ എങ്ങനെയെങ്കിലും ഇങ്ഗ്ളണ്ടിൽ കുടിയേറിപ്പാർപ്പിക്കാനുള്ള ഉത്സാഹം പല ഉദ്യോഗസ്ഥരിലും രാഷ്ട്രീയ നേതാക്കളിലും ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. ഇത് ആയില്ലെങ്കിൽ പിന്നെയുള്ള സ്ഥലം അമേരിക്കയാണ്. വിപ്ളവനേതാക്കളായി അറിയപ്പെടുന്നവർവരെ ഇത് ചെയ്തിട്ടുണ്ട് എന്നാണ് കാണുന്നത്.


1990ഓടുകൂടിയാണ്, ഇങ്ഗ്ളണ്ടിലേക്കും അമേരിക്കയിലേക്കും മറ്റ് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്കും ലോകമെംമ്പാടുനിന്നും ആളുകൾ ഒരു വേലിയേറ്റം കണക്കെ ഇടിച്ചുകയറാൻ തുടങ്ങിയത്.


ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ വിഡ്ഢികളായ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പലതരം വിദഗ്ദ്ധരും, ഈ വേലിയേറ്റത്തിൽ എന്തോ മാനവക ഏകത്വവും മനുഷ്യ സമത്വവും ദർശ്ശിച്ചുകൊണ്ടിരുന്നു.


എന്നാൽ ഇങ്ങിനെ ഇടിച്ചുകയറുന്ന ആളുകളുടെ പ്രാദേശിക ഭാഷകളിൽ ഇങ്ങിനെയുള്ള മാനുഷിക ഏകത്വവും സമത്വസിദ്ധാന്തങ്ങളും ലവലേശം ഇല്ലാ എന്ന കാര്യം അവർക്ക് ഒട്ടും അറിയില്ലായിരുന്നു. മാത്രവുമല്ല, ഈ കാര്യം ആരും തന്നെ വിവരിച്ചുകൊടുക്കാനും ഇല്ലായിരുന്നു. ഇതിനെല്ലാം പുറമെ, ആരെങ്കിലും ഇങ്ങിനെ ഒരു അപകടപരമായ പ്രശ്നം ഉണ്ട് എന്ന് പറയാൻ മെനക്കെട്ടാൽ, അത് എന്തോ വിഡ്ഢിത്തമാണ് എന്ന് ശാഠ്യം പിടിക്കുക മാത്രമാണ് ഇക്കൂട്ടർ ചെയ്തത്.