ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

42. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്

36-ആം അദ്ധ്യായത്തിൽ നിന്നും തുടരുകയാണ്........


English nursery rhymes, English fairytales, English Classical writings എന്നിവയിൽ എന്താണ് ഇത്രമാത്രം ഗുണമേന്മയുള്ളത് എന്ന ചോദ്യം ന്യായമായും ഉദിക്കാം. കാരണം, ഈ വക കാര്യങ്ങളിലെ കഥയും ഉള്ളടക്കവും മറ്റ് ഭാഷകളിൽ രചിക്കാവുന്നതല്ലെ എന്ന ചോദ്യമാണ് മനസ്സിൽ ഉദിക്കുക.


ഈ എഴുത്തകാരന്, പണ്ഡിതനല്ലെങ്കിലും, മലയാളം ഭാഷ മോശമില്ലാത്ത രീതിയിൽ അറിയാം. മലയാളം എഴുത്തുകളിലെ ഗാംഭീര്യം ഇങ്ഗ്ളിഷിൽ ഇല്ലാ എന്നുവരെ ചിന്തിക്കാവുന്നതാണ്. കാരണം, മലയാളം പ്രതിനിധീകരിക്കുന്ന സമൂഹിക ജീവിതം അതി സങ്കീർണ്ണമാണ്.


കോട്ടയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള, ചിലയിടത്ത് ആഴവും ചിലയിടത്ത് തികച്ചും ബലിശവുമായ അപക്വ ചിന്തകളും ഉള്ള ഒരു നോവലിന് ബുക്കർ പ്രൈസ് (Booker Prize) ലഭിച്ചു എന്നുള്ളത് തന്നെ ഇങ്ഗ്ളണ്ടിൽ നിന്നും വീക്ഷിച്ചാൽ ഈ സാമൂഹികാന്തരീക്ഷം എത്രത്തോളം കഠിനവും സങ്കീർണവും ആണ് എന്ന് കാണാവുന്നതാണ്. ഈ നോവൽ ഒരു മലയാളം ഭാഷ അതേ പോലെ ഇങ്ഗ്ളിഷിലേക്ക് തർജ്ജമചെയ്തത് പോലെയാണ് എഴുതിയിട്ടുള്ളത് എന്ന് ഒരു തോന്നൽ ലഭിച്ചിരുന്നു. എന്നാൽ, മലയാളത്തിൽ ഉളവാകുന്ന അതിഗംഭീരമായ മാനസിക വിഭ്രാന്തിയുടെ ഹേതുക്കൾ ഈ നോവലിൽ ഇങ്ഗ്ളിഷിൽ എത്തിയില്ല എന്നുള്ളതാണ് വാസ്തവം. എന്നിട്ടുപോലും സമ്മാനം ലഭിച്ചു!


പോലീസ് ഉദ്യോഗസ്ഥൻ മുഖ്യകഥാപാത്രങ്ങളിൽ ഒരാളും സാമൂഹികമായി ഉയർന്ന കുടുംബത്തിലെ അംഗവുമായ വനിതയെ പോലീസ് സ്റ്റേഷനിൽ വച്ച് തരംതാഴ്ത്തിയും അപമാനിച്ചും സംസാരിക്കുന്നതിലെ, 'നീ', 'എടി', 'എന്താടി' '.....മോളെ' തുടങ്ങിയ പ്രയോഗങ്ങൾ ഇങ്ഗ്ളിഷിൽ എത്തിയില്ല എന്നുള്ളതാണ് ഇതിന് കാരണം. ഇങ്ങിനെയെല്ലാമുള്ള സംഗതികൾ ഉള്ള കാര്യം വരെ സൂചനയായിപ്പോലും ഈ നോവലിൽ ഇല്ലാ എന്നാണ് ഓർമ്മ.


ഈ രീതിയിൽ നോക്കിയാൽ, ഇത്രയ്ക്കും ഘനഗാംഭീര്യമുള്ള സാഹിത്യ കൃതികൾ ഇങ്ഗ്ളിഷിൽ ഇല്ലാ എന്നുവരെ വേണമെങ്കിൽ പറയാവുന്നതാണ്. ഇങ്ഗ്ളിഷ് സാഹിത്യത്തിലെ മിക്ക കഥകളും മറ്റ് ഭാഷകളിലേക്ക് തർജ്ജമ ചെയ്താൽ, അവയിൽ കാര്യമായ എന്തെങ്കിലും ഉള്ളതായി അനുഭവപ്പെടില്ല.


ഇതിലെ വാസ്തവം, ഇങ്ഗ്ളിഷുകാരുടെ മിക്ക തൊഴിലുകളും മലയാളത്തിൽനിന്നും നോക്കിയാൽ തരംതാണവയാണ്. ആരുണ്ട് അവിടെ ഒരു ഐഏഎസ്സുകാരൻ, അല്ലെങ്കിൽ ഒരു എസ്സ് ഐ, അതുമല്ലെങ്കിൽ ഒരു സർക്കാർ ക്ളാർക്ക്, അല്ലെങ്കിൽ ഒരു സർക്കാർ പ്യൂൺ? അയാൾ ഒരു ഡോക്ടറോ, വക്കീലോ, തൊഴിലുടമയോ, ബിസിനസ് മാനേജറോ അല്ല. 'അവൻ' വെറും ഒരു ലോറി ഡ്രൈവർ, അല്ലെങ്കിൽ വെറും ഒരു കൂലിക്കാരൻ.


എന്നാൽ ഇങ്ഗ്ളിഷിൽ ഈ ആളുകളെല്ലാം ഒരേ വാക്ക് കോഡുകളിലാണ് നിർവ്വചിക്കപ്പെടുന്നത്. അതാണ് വ്യത്യാസം.