top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 2 - ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽ

45. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്

ഈ അവതാരികയുടെ അന്ത്യത്തിൽ എത്തിനിൽക്കുന്ന അവരസരത്തിൽ ഫ്യൂഡൽ ഭാഷകളെക്കുറിച്ചുള്ള പലതരം ചിന്തകൾ, ഈ അവതാരികയിൽ ഇടംതേടിനടക്കുന്നതായി മനസ്സിലാക്കുന്നു. എന്നാൽ, അവയെ എല്ലാംതന്നെ ഈ ഇടത്തിലേക്ക് കയറാൻ അനുവദിച്ചാൽ, ഈ അവതാരിക അനന്തമായി മുന്നോട്ട് നീങ്ങും.


ഫ്യൂഡൽ ഭാഷകളെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങൾ എങ്ങിനെയാണ് കൈകാര്യം ചെയ്തത് എന്നത് കൂടി പരിശോധിച്ച്, ഈ അവതാരികയുടെ അറ്റം കണ്ടെത്തുകയാണ്.


ജനങ്ങളെ നന്നാക്കുക എന്ന ഉദ്യമം പൊതുവായിത്തന്നെ ഫ്യൂഡൽ ഭാഷകളിൽ ഒരു ചെറിയ കാപട്യത്തോട് കൂടിയാണ് നിലകൊള്ളുന്നത്. ആരേയും നന്നാക്കാൻ ഉദ്യമിക്കുന്ന ഏതൊരാളും, നന്നാക്കപ്പെടുന്നവരിൽ നിന്നും ചെറുതായൊന്ന് ഉയർന്നോ വിട്ടോ നിൽക്കുന്നതാണ് ഫ്യൂഡൽ ഭാഷകളിൽ അഭികാമ്യം.


ഇങ്ങിനെ ചെയ്തില്ലെങ്കിൽ, താഴെനിന്ന് ഉയർന്നുവരുന്നവർ, അവരെ ഉയർത്തിയവരെ കടത്തിവെട്ടുകയും, ഉയർത്തിയവരുടെ സ്വന്തമായുള്ള പ്രദേശങ്ങൾ കൈയടക്കുയും, അവരുടെ തരംതാണ പെരുമാറ്റരീതികൾ ഉയർത്തിയവരുടെയും അവരുടെ സ്വന്തക്കാരുടേയും മേൽ സ്ഥാപിക്കുകയും ചെയ്യും.


ഈ വിവരം ഫ്യൂഡൽ ഭാഷക്കാർക്ക് നന്നായി അറിവുള്ളതിനാൽ, അവർ സ്വന്തം ബഹുമാനവും, ഉയർത്തപ്പെടുന്നവരുടെ അടിയാളത്തവും ഉറപ്പ് വരുത്തിയതിന് ശേഷമേ ഈ പ്രകാരമുള്ള പരോപകാരത്തിന് ഉദ്യമിക്കുള്ളു. ഉദാഹരണത്തിന്, സ്വന്തം പേരിന് പിന്നിൽ എന്തെങ്കിലും ബഹുമാന വാചകമായ ജീ, ചേട്ടൻ, ഭായി, സ്വാമി (പേരിന് മുന്നിലും), സ്വാമികൾ, ഗുരു (പേരിന് മുന്നിലും), അച്ചൻ, ഇക്ക, അണ്ണൻ, മാഷ്, സാറ്, മാഡം, അമ്മ, മാതാവ്, ദേവി, തിരുമേനി, മഹാത്മ (പേരിന് മുന്നിൽ) തുടങ്ങിയ പദപ്രയോഗങ്ങൾ ആദ്യം തന്നെ പൊതുജന മനസ്സിൽ സ്ഥാപിക്കും.


അതോടൊപ്പം തന്നെ, ഇവർ നന്നാക്കുന്നവരെ 'നീ', 'തൂ', 'അവൻ', 'അവൾ', 'മോൻ', 'മോള്', 'കുട്ടി', വെറും പേര് തുടങ്ങിയ രീതിയിൽ സ്ഥാപിക്കും.


"ഞാൻ ദിവ്യൻ, നീ അടിയാളൻ" എന്ന സാമൂഹിക കോഡ് ഈ വിധ ബന്ധങ്ങളിൽ നിലനിൽക്കും.


പൊതുവായിപ്പറഞ്ഞാൽ, ഇങ്ഗ്ളിഷുകാർ ഇത്യാദി പരോപകാര പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ഈ ഒരു ആവശ്യകതയെക്കുറിച്ച് സാധാരണഗതിയിൽ ബോധവാന്മാരല്ല. എന്നിരുന്നാലും, കൊളോണിയൽ കാലഘട്ടത്തിൽ, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ജീവിക്കുന്ന അവസരങ്ങളിൽ, ഇവരുടെ കീഴിൽ തൊഴിൽ ചെയ്തിരുന്ന പ്രാദേശിക ജീവനക്കാർ ഇത്യാദികാര്യങ്ങൾ ഉറപ്പ് വരുത്തിയിരുന്നു.


ഉദാഹരണത്തിന്, ഹിന്ദിയിൽ 'സാബ്' എന്നും 'മേംസാബ്' എന്നുമുള്ള പ്രാദേശിക ബഹുമാന സൂചകവാക്കുകൾ ഇവർക്ക് നൽകപ്പെടാൻ ഇക്കൂട്ടർ മെനക്കെട്ടിരുന്നു. ഇത് ഭാഷാകോഡുകളിലെ ഒരു ആവശ്യകതായണ്. മലയാളത്തിൽ 'സായിപ്പ്', 'മദാമ', 'മദാമക്കുട്ടി' എന്ന പ്രയോഗങ്ങൾ ഈ രീതിയിൽ ഉപയോഗപ്പെട്ടിരുന്നു എന്നു തോന്നുന്നു. മലബാറിയിൽ എന്തായിരുന്നു വാക്കുകൾ എന്ന് അറിയില്ല. ചിലപ്പോൾ മലയാളത്തിലും, മലബാറിയിലും ഒരേ പദങ്ങളായിരിക്കും, ഇപ്രകരം ഉപയോഗിക്കപ്പെട്ടിരുന്നത്. മലബാറും മെഡ്രാസും ആയിരുന്നു കൂടുതൽ അടുപ്പം എന്നതിനാൽ, തമിഴിലെ പദങ്ങളും മലബാറിൽ ഉപയോഗിച്ചിട്ടുണ്ടാവാം.


മാത്രവുമല്ല, ഫ്യൂഡൽ ഭാഷക്കാരിൽ നിന്നും വിട്ടുനിൽക്കാനായുള്ള ഒരു ഇടത്തിനായി ഇങ്ഗ്ളിഷുകാർ പലപ്പോഴും അന്യപ്രവേശനമില്ലാത്ത (exclusive) ഇടങ്ങൾ സ്ഥാപിച്ചിരുന്നു. ഉദാഹരണത്തിന്, അവർക്ക് മാത്രമായുള്ള ക്ളബ്ബുകൾ, കടലോരങ്ങൾ (Beaches) തുടങ്ങിയ സ്ഥലങ്ങൾ. ഇത് പലപ്പോഴും മറ്റ് തൊക്കിന് വെള്ള നിറമുള്ളവരുമായി അവർ പങ്കിടേണ്ടിവന്നിട്ടുണ്ട്. ഈ കാരണത്താൽ പലപ്പോഴും ഇവ വർണ്ണവിവേചനത്തിന്റെ പ്രതീകങ്ങളായി സുചിപ്പിക്കപ്പെട്ടിട്ടുണ്ട്. കാരണം, പല ഭൂഖണ്ട യൂറോപ്യൻ വംശജരുടെ ഭാഷകളിലും ഫ്യൂഡൽ കോഡുകൾ ഉണ്ട് എന്നാണ് തോന്നുന്നത്. എന്നാൽ ഇക്കൂട്ടർ ഇങ്ഗ്ളിഷുകാരോട് ഒട്ടിയാണ് നിൽക്കാൻ താൽപ്പര്യപ്പെടുക.


എന്നാൽ, ഗാഡമായി ചിന്തിച്ചാൽ, അന്യപ്രവേശനമില്ലാത്ത (exclusive) ഇടങ്ങളിൽ വലിയ ഒരു പ്രശ്നം കാണേണ്ടതില്ല. ഈ ഉപദ്വീപിൽത്തന്നെ പലവിധ ജാതിക്കാരും തൊഴിലുകാരും, സാമൂഹികാധിപന്മാരും, സർക്കാർ ഉദ്യോഗസ്ഥരും മറ്റും അവർക്ക് മാത്രമായുള്ള ക്ളബ്ബുകളും, പലരീതിയിൽ വിവേചനം ചെയ്ത് ആളുടെ തരംതിരിച്ച്, തിരഞ്ഞെടുത്ത് അംഗത്വം നൽകുന്ന വേദികൾ ഉണ്ട്. ഇവയിലേക്കൊന്നും മറ്റാർക്കും ഇടിച്ച് കയറാൻ വലിയതാൽപ്പര്യം ഇല്ലതന്നെ. കാരണം, മറ്റുള്ളവർ ഇങ്ങിനെ സ്വാഗതമില്ലാതെ കയറിച്ചെന്നാൽ, അവിടുള്ള ചെറുകിട തൊഴിലുകാരുടെവരെ തരംതാണ വാക്കുകൾ ശ്രവിക്കേണ്ടിവരും.


എന്നാൽ ഇങ്ഗ്ളിഷുകാരുടെ പ്രദേശങ്ങളിൽ കയറിച്ചെന്നാൽ, അവർകാണിച്ചേക്കാവുന്ന വർണ്ണവിവേചനമോ, മറ്റേതെങ്കിലും വിവേചനമോ, അവിടങ്ങളിലേക്ക് പ്രവേശിക്കാനുള്ള ക്രാന്തിയെ ഇല്ലാതാക്കില്ല. മറിച്ച് അതിനെ അധികരിപ്പിക്കുകയാണ് ചെയ്യുക.


അതേ സമയം, ഫ്യൂഡൽ ഭാഷക്കാരുടെ ഇത്യാദി ഇടങ്ങളിൽ ഏതെങ്കിലും ആൾ ഇടിച്ച് കയറിച്ചെന്നാൽ, ബഹുമാനം നൽകാതെ, അവിടുത്തെ ഏതെങ്കിലും പണിക്കാരൻ ഒന്ന് സംബോധന ചെയ്താൽ, അവിടുന്ന ജീവനുംകൊണ്ട് ഓടി മറയാനുള്ള പ്രേരണ വരും. ഈ സംബോധന മറ്റാരെങ്കിലും കേട്ടോ, കണ്ടോ എന്നതും മനസ്സിനെ വിഷമിപ്പിക്കും.


നൂറ് കണക്കിന് കടലോരങ്ങൾ വേറെയുണ്ടെങ്കിലും, ഇങ്ഗ്ളിഷുകാർ അവർക്ക് സ്വന്തമായി വെച്ചിട്ടുള്ള കടലോരങ്ങളിൽ പ്രവേശനമില്ല എന്നുള്ളത് ഒരു വലിയ മനോവേദനയായി പ്രഖ്യാപിക്കപ്പെടും. എന്നാൽ വാസ്തവത്തിൽ, പണം ഉള്ളവൻ, ഇല്ലാത്തവൻ എന്ന വൻ വിവേചനത്താൽ എത്രയോ വേദികളിലേക്ക് ഒരു വൻകൂട്ടം ജനങ്ങൾക്ക് പ്രവേശനം ഇല്ലാ എന്നുള്ളത് ആരും തന്നെ ശ്രദ്ധിക്കുന്നില്ലതന്നെ.


പണ്ട് കാലങ്ങളിൽ ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ബ്രാഹ്മണരല്ലാത്തവർക്കും മറ്റും പ്രവേശനം അനുവദിച്ചിരുന്നില്ല. വാസ്തവം പറയുകയാണെങ്കിൽ, മറ്റ് ജനക്കൂട്ടങ്ങൾക്ക് സ്വന്തമായുള്ള ദേവീ ദേവന്മാരും ആരാധനാ ഇടങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും, അവർക്ക് ബ്രാഹ്മണ ക്ഷേത്രങ്ങളിൽ പ്രവേശനം ഇല്ലാ എന്നുള്ളതാണ് പ്രശ്നമായിക്കണ്ടത്. സ്വന്തം ആരാധനായലങ്ങൾക്ക് ഗുണമേന്മയുടെ മുതൽക്കൂട്ട് നൽകാൻ ആവാത്തതാവാം ഇതിനുപിന്നിലെ ചേതോവികാരം.


ഈ മനോവികാരവും ഫ്യൂഡൽ ഭാഷകൾ തരംതാഴ്ത്തുന്നവരിൽ അധമ ഭാവം കയറ്റിവിടുന്നതിന്റെ ഉദാഹരണം ആവാം.


1. പക്ഷപാതപരമായ ഒരു നിയമം


2. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം


3. അക്രമാസക്തമായ പ്രകോപനത്തിന്റെ കോഡുകൾ


4. അസഭ്യത്തിന്റെ ദിശാഘടകാംശം


5. ധൈര്യം കാണിക്കലിലൂടുള്ള ആത്മമൂല്യ വർദ്ധനവ്


6. ധൈര്യമല്ലാത്ത ധൈര്യം


7. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം


8. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ


9. സമത്വത്തിന്റെ മൂന്ന് നിലവാരങ്ങൾ


10. വാക്ക്കോഡുകളാൽ പിടിച്ച് താഴ്ത്തി സമത്വപ്പെടുത്തുന്നത്


11. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത്


12. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം


13. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ


14. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയ്ലിൽ


15. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത


16. ഉള്ളുതുറക്കുന്നതിലെ ആപത്ത്


17. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം


18. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ


19. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?


20. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത


21. സൌകര്യങ്ങൾ നൽകിയാലുള്ള വിന


22. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ


23. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?


24. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ


25. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത


26. തൊൽക്കുന്നതിനും ഒരു നിലവാരമുണ്ട്


27. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം


28. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം


29. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൌന്ദര്യം


30. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും


31. വാക്കുകളുടെ ബാഹുല്യം


32. ഭാഷയും മുഖഭാവവും


33. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത


34. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്


35. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ


36. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ


37. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ


38. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ


39. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ


40. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ


41. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത്


42. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്


43. നാറുന്ന നിവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു


44. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ


45. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്


46. ബിലാത്തിയുമായൊരു ബന്ധത്തിന്റെ മെച്ചം


47. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ


48. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും


49. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു


50. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ


51. ഈ എഴുത്തിനെക്കുറിച്ച്


bottom of page