ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

3. അക്രമാസക്തമായ പ്രകോപനത്തിന്റെ കോഡുകൾ

ഭാഷാകോഡുകളിൽ വിധേയത്വം കാണിക്കണം എന്ന് പ്രതീക്ഷിക്കപ്പെടുന്ന വിഭാഗം ബഹുമാനം തടഞ്ഞുവച്ചുകൊണ്ട് സംസാരിച്ചാൽ ഉള്ള പ്രശ്നം ഗുരുതരമാണ്.


ഉദാഹരണത്തിന്, ഭാര്യ ഭർത്താവിനോട് 'നീ പോടാ' എന്ന് പറഞ്ഞാൽ, പല ഭർത്താക്കന്മാരും അക്രമാസക്തരാകാം. ഇങ്ങിനെ ഗുരുതരമായി പ്രതികരിച്ചവർക്ക് മാനസിക രോഗമാണ് എന്ന് പറയുന്നതിൽ അർത്ഥമുണ്ട് എന്ന് തോന്നുന്നില്ല. ഭർത്താവ് ഭാര്യയോട് 'നീ പോടീ' എന്ന് പറഞ്ഞാൽ, ഭാര്യക്ക് പ്രശ്നമില്ലാ എന്നതുമായി അല്ല ഈ അക്രമാസക്തമായ പെരുമാറ്റത്തെ താരതമ്യപ്പെടുത്തേണ്ടത്.


മറിച്ച്, ഭർത്താവ് അക്രമാസക്തമായ അതേ അന്തരീക്ഷത്തിന് തുല്യമായ മറ്റ് ഏതെങ്കിലും അന്തരീക്ഷം ആലോചിക്കാം. ഉദാഹരണത്തിന്, ഒരു പോലീസ് ഇൻസ്പെക്ടറോട് ലോറി ക്ളീനർ 'നീ പോടാ' എന്ന് പറയുന്നു. ഇൻസ്പെക്ടർക്ക് മനോനില നിലനർത്താൻ കഴിവുണ്ടെങ്കിൽ, ആ ആൾക്ക് മറ്റ് എന്തെങ്കിലും മാനസിക തകരാറ് ഉണ്ടാവനാണ് സാധ്യത.


ഇത് പോലെതന്നെയാണ്, സ്ക്കൂൾ അദ്ധ്യപകനോട് 'നീ പോടാ' എന്ന് വിദ്യർത്ഥി പറഞ്ഞാലും.


ഈ വിധ സന്ദർഭങ്ങളിൽ പ്രവർത്തിക്കുന്ന യാഥാർത്ഥ്യത്തിന്റെ കോഡുകളെക്കുറിച്ച് (Codes of reality) ഈ എഴുത്തുകാരന് പലതും പറയാനാവുന്നതാണ്. എന്നാൽ അതിന് അനുയോജ്യമായ അവരസമല്ല ഇത്.


ഈ വക കാര്യങ്ങളെക്കുറിച്ച് മനശ്ശാസ്ത്രത്തിനോ, സൈക്യാട്രിക്കോ കാര്യമായ എന്തെങ്കിലും വിവരം ഉണ്ട് എന്നത് തന്നെ സംശയമാണ്.


ഭാഷാ കോഡുകൾക്ക് സമൂഹത്തിൽ പലതരത്തിലുള്ള അക്രമസ്വഭാവങ്ങളും കൊണ്ടുവരുവാൻ ആവുന്നതാണ്. ഈ കഴിവ് ഇങ്ഗ്ളിഷ് അടക്കമുള്ള മിക്ക ഭാഷകളിലേയും കോഡുകൾക്ക് ഉണ്ട്. എന്നാൽ, ഫ്യൂഡൽ ഭാഷകൾക്ക് ഇതിനുള്ള കഴിവ് അതീവ ശക്തമാണ്.


ഗുരുതരമായ പ്രകോപന കോഡുകൾ ഉള്ള ഭാഷകളെ ഭരണത്തിന്റെയും, ഭരണഘടനയുടേയും, വിദ്യാഭ്യാസത്തിന്റേയും ഭാഷയാക്കുന്നത് അതീവ വിഡ്ഢിത്തവും അപകടവും ആണ്.


ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ഈ വിധമുള്ള കോഡുകൾ വിരളമാണ്. അതിനാൽത്തന്നെയാണ് യൂഎസ്ഏയിൽ പൊതുജനത്തിന് തോക്കുകൾ കൈവശം വെക്കാനുള്ള അവകാശം ആദ്യകാലം മുതൽ ലഭിച്ചത്. എന്നാൽ, കഴിഞ്ഞ മുപ്പത് വർഷക്കാലം അവിടെ ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവരുടെ വരവോടെ, പൊതുജനത്തിന്റെ കൈയിൽ തോക്ക് ഉള്ളത് അതീവ അപകടകരമായ കാര്യമായിത്തീർന്നിട്ടുണ്ട്.


ഇങ്ഗ്ളിഷ് രാജ്യങ്ങളിലെ പ്രശാന്ത അന്തരീക്ഷത്തിൽ, ഫ്യൂഡൽ ഭാഷാ സംസാരം നിറയുമ്പോൾ, സൌമ്യസ്വഭാവക്കാർ അക്രമാസക്തരാകാനുള്ള സാധ്യത വളരേ കൂടുതലാണ്.


ഈ കാര്യം ഈ എഴുത്തുകാരന്റെ ഏറ്റവും പഴയ ഗ്രന്ഥമായ March of the Evil Empires: English versus the feudal languages എന്ന ഗ്രന്ഥത്തിൽ പ്രവചിച്ചിരുന്നു. ഈ പ്രവചനം കാരണം, ഇങ്ഗ്ളിഷ് രാജ്യങ്ങളിലെ കമ്പ്യൂട്ടർ മേഖലയിൽ പ്രവർത്തിക്കുന്ന പല ഫ്യൂഡൽ ഭാഷക്കാരും ഈ എഴുത്തുകാരന് ഇന്റർനെറ്റിൽ പല വേദികളിലും ഒരു ശക്തമായ ഭ്രഷ്ട് നിലനിർത്തിയിട്ടുണ്ട്. ഏതാണ്ട് 15 വർഷത്തോളം.