ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

51. ഈ എഴുത്തിനെക്കുറിച്ച്

ഫ്യൂഡൽ ഭാഷകൾ മനുഷ്യ ജീവിതത്തിന്റെ ഓരോ ഘടകങ്ങളെയും എങ്ങിനെ സ്വാധീനിക്കും എന്ന് വിവരിച്ചും, അവയ്ക്ക് യുക്തമായ ചിത്രീകരണങ്ങൾ നൽകിയും എഴുതുകയാണെങ്കിൽ, അത് മഹാഭാരതം എന്ന ഗ്രന്ഥത്തിനേക്കാളും വലിയ ഗ്രന്ഥമായിരിക്കും.


ഭാഷ കോഡുകളെക്കുറിച്ച് പലതും പറയാനുണ്ട്. സൌകര്യപ്പെടുമെങ്കിൽ അത് പിന്നീട് ചെയ്യുന്നതായിരിക്കും.


ഈ ചരിത്രം എഴുത്തിന്റെ അവതാരികാ അദ്ധ്യായം ഇവിടെ അവസാനിക്കുകയാണ്. അടുത്ത അദ്ധ്യായം തുടങ്ങാനുദ്ദേശിക്കുന്നു. അടുത്ത ചുവട് എവിടെ വെക്കണം എന്ന് തീരുമാനിക്കാനായി ഇവിടെ ഉപസംഹരിക്കുന്നു.


അച്ചടി രൂപത്തിലും ഡിജിറ്റൽ പുസ്തകരൂപത്തിലും ഇറക്കുന്ന ഈ പുസ്തകം മിക്കവാറും എല്ലാ രീതിയിലും നിത്യപ്രക്ഷേപണമായി അയച്ച അതെ വാക്ക്യങ്ങളാണ്. എന്നാൽ, പ്രക്ഷേപണത്തിൽ ചെറിയ രീതിയിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ള അസഭ്യവാക്കുകൾ, അവയുടെ പൂർണ്ണരൂപത്തിലാണ് ഈ അച്ചടിച്ച ഗ്രന്ഥത്തിലും ഡിജിറ്റൽ ഗ്രന്ഥത്തിലും നൽകിയിട്ടുള്ളത്.


ഇതിന്റെ കാരണം, ചരിത്രപരമായി, സൂക്ഷ്മതയും സ്പഷ്ടതയും നിലനിർത്താനാണ്.


ഇതുമായി ബന്ധപ്പെട്ട ഒരു അനുഭവം ഈ എഴുത്തുകാരന് ഉണ്ടായിട്ടുണ്ട്. കുറച്ച് കാലം മുൻപ്, കൊടുങ്ങല്ലൂർ ഭരണിയെക്കുറിച്ച് ഗഹനമായ ഒരു ലേഖനം എഴുതാൻ ഒരുമ്പെട്ടപ്പോൾ കണ്ടത്, ഈ വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് നൂറ്റാണ്ട്കൾക്ക് മുൻപ് ചൊല്ലാറുള്ള അസഭ്യവചനങ്ങൾ എവിടെയും രേഖപ്പെടുത്തിക്കാണുന്നില്ലാ എന്നതാണ്. ആകെ ലഭ്യമായതിൽ മിക്കവയും ഏതാണ്ട് കഴിഞ്ഞ ഒരു 100 വർഷങ്ങൾക്കുള്ളിൽ ഉപയോഗത്തിൽ വന്നവയാണ്. ഈ ആഘോഷങ്ങൾ ചരിത്രകാലഘട്ടങ്ങളിൽ ഏത് ഭാഷയിലാണ് നടത്തപ്പെട്ടത് എന്നുപോലും കൃത്യമായി അറിയാൻ പറ്റിയില്ല.


മലയാളവും, മലബാറിയും ഭാഷകൾ സംസാരിച്ച ആളുകൾ ഉപയോഗിച്ച അസഭ്യവാക്കുകൾ, അവരുടെ സാമൂഹിക ചരിത്രവുമായി കാര്യമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.


ഉദാഹരണത്തിന്, തിരുവിതാംകൂറിൽ, 1800കളിൽ ശൂദ്രരും താഴ്ന്ന ജാതിക്കാരും തമ്മിൽ തെരുവു യുദ്ധങ്ങൾ നടന്നിരുന്നു. ഇതിന്റെ സാമൂഹികമായ കാരണം, ഇങ്ഗ്ളണ്ടിൽനിന്നും വന്ന ക്രിസ്ത്യൻ മിഷിനറിമാരുടെ സ്വാധീനത്തിൽ കീഴ്ജാതിക്കാർ പലരും സാമൂഹികവും വിജ്ഞാനപരമായും ഉയർന്നു. വാസ്ത്രധാരണത്തിൽ അവർക്ക് ഉണ്ടായ പരിമിതികൾക്ക് അപ്പുറമുള്ള വസ്ത്രധാരണത്തിന് ശ്രമിച്ചു.


ഇങ്ങിനെ തെരുവീധികളിലൂടെ അനുവദിക്കപ്പെട്ട നിലവാരത്തിന് അതീതമായി വസ്ത്രധാരണം നടത്തിയ കീഴ്ജാതിക്കാരും, അവരെ എതിർത്ത ശൂദ്രരും തമ്മിൽ ഏറ്റുമുട്ടി.


ഈ വക ഏറ്റുമുട്ടലുകളുടെ ക്രൌര്യം മനസ്സിലാക്കണമെങ്കിൽ, അവർ തമ്മിൽ ഉപയോഗിച്ച അസഭ്യവാക്കുകളെപ്പറ്റി ഒരു വിവരം ഉണ്ടായിരിക്കേണം.


ഇതുമായി ബന്ധപ്പെട്ട് വളരെ വ്യക്തമായി കാണാവുന്ന ഒരു ചിത്രീകരണം ഉണ്ട്. 1946ന് ചുറ്റുപാടിൽ പുന്നപ്രയിലും വയലാറിലും സംഘടിച്ച കീഴ്ജാതിക്കാരും പോലീസും തമ്മിൽ സംഘർഷം നിലവിൽവന്നു. ഇതിനെ പറഞ്ഞുതീർക്കാനായി അവിടെക്ക് പോയ തിരുവിതാംകൂർ രാജ്യത്തിലെ പോലീസ് ഇൻസ്പക്ടറെ കീഴ്ജാതിക്കാർ അടിച്ചുകൊന്നു. ഈ സംഭവവികാസം തന്നെ ലണ്ടൻ മിഷിനറി സൊസൈറ്റിയിലെ മിഷിനറിമാർ വർഷങ്ങൾക്ക് മുൻപ് സമൂഹത്തിൽ വരുത്തിവച്ച വിപ്ളവാത്മകമായ മാറ്റിമറിക്കലുകളുടെ അനന്തര ഫലമായി കാണാവുന്നതാണ്.


ഈ സംഭവവുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലിനെ പുന്നപ്രവയലാർ എന്ന പേരിൽ സിനിമായാക്കിയപ്പോൾ, തികച്ചും വ്യത്യസ്തമായ ഒരു ചിത്രീകരണമാണ് പുറത്ത് വന്നത്. പ്രേംനസീറും ഷീലയും ഈ വിപ്ളവപക്ഷത്തെ പ്രതിനിധീകരിച്ചപ്പോൾ, തികച്ചും സ്ത്രൈണ സ്വഭാവവും, വളരെ മയമുള്ള ജനതയേയും മറ്റുമാണ് കാണപ്പെട്ടത്. എന്നാൽ, വാസ്തവം തികച്ചും പരുക്കൻ തന്നെയാകാനാണ് സാധ്യത.


‘വസന്തപുഷ്പാഭരണം ചാർത്തിയ വയലേലകളിൽ’നിന്നും മറ്റുമായിരിക്കില്ല പ്രചോദനം. മറിച്ച് രണ്ടുപക്ഷത്തേയും ഇളക്കിമറിച്ചിട്ടുണ്ടാവുക തികച്ചും പരുക്കനായ അസഭ്യവാക്ക് പ്രയോഗമായിരിക്കും.


പുന്നപ്രവയലാർ എന്ന സിനിമയിലെ സഖാക്കളെ മുന്നോട്ട് എന്ന ഗാനം കാണുക.