ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

15. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത

ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകൾ സംജാതമാക്കുന്ന ഏതാനും സാമൂഹികവും വ്യക്തിപരവും ആയ മനോഭാവങ്ങൾ സൂചിപ്പിക്കാം. എല്ലാ ഭാഷകൾക്കും അതിന്റെതായ ഇത്യാദി കാര്യങ്ങൾ ഉണ്ട്. മറ്റ് ഇടങ്ങളിലെ ഫ്യൂഡൽ ഭാഷകൾ ഉളവാക്കുന്ന മനോഭാവങ്ങൾ എന്തായിരിക്കും എന്ന് തീർത്ത് പറയണമെങ്കിൽ, ആ ഭാഷകളിലെ വാക്ക് കോഡുകൾ പരിശോധിക്കേണ്ടിവരും.


ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷാ കോഡുകൾ പ്രകാരം, ആളുകൾക്ക് അന്ന്യർ നന്നാകുന്നത് വളരെ വേദനയുണ്ടാക്കുന്ന കാര്യമായിരിക്കും. കാരണം, താരതമ്യമായി വ്യക്തികളെ നിർവ്വചിക്കുന്ന കോഡുകൾ, മറ്റെയാൾ ഉയരുമ്പോൾ, ഈ ആൾ താഴും എന്ന രീതിയിലാണ് വാക്യങ്ങളെ മെനയുക.


കീഴിൽ വരുന്ന ആൾക്ക് എന്തെങ്കിലും ഉയർച്ച വന്നാൽ, മുകളിൽ ഇരിക്കുന്ന ആളെ മറിച്ചിടുന്ന രീതിയിലാണ് വാക്ക് കോഡുകൾ.


കൈക്കൂലി, അഴിമതി തുടങ്ങിയ കാര്യങ്ങൾക്ക് ഭാഷാകോഡുകൾ പ്രേരണ നൽകും.


ഒരാളെ സഹായിച്ചാൽ, അയാൾ പല രീതിയിലും വിധേയത്വം വാക്ക് കോഡുകളിൽ എങ്കിലും തുടർന്നുള്ള കാലത്ത് പ്രകിടപ്പിക്കേണം. ഇത് ചെയ്യാത്ത ആൾ നന്നി (നന്ദി) ഇല്ലാത്ത ആളായി വ്യാഖ്യാനിക്കപ്പെടും. നന്നി (നന്ദി) എന്നുള്ളത് ഒരു ഊരാക്കുടക്കും കടിഞ്ഞാണും ആയി വാക്ക് കോഡുകൾ മാറ്റിയേക്കാം.


ഇതിന്റെ നേരെ മറിച്ചുള്ള കാര്യം, സഹായിച്ച ആളോട് പലപ്പോഴും നന്നികേട് (നന്ദികോട്), സഹായം ലഭിച്ച ആൾ പ്രകടിപ്പിക്കുന്നതായി അനുഭവപ്പെടും. ഇത് പലപ്പോഴും വാക്ക് കോഡുകൾ മെനയുന്ന കടിഞ്ഞാണിനെ ഒഴിവാക്കാനാണ് ചെയ്യുന്നത്.


സമഹൂത്തിൽ എത്രമാത്രം സമ്പത്തുണ്ടെങ്കിലും, സമൂഹത്തിൽ ഏണിപോലുള്ള ഒരു ഉച്ചനീചത്വം നിലനിൽക്കും.


പലപ്പോഴും, സാമൂഹിക അധികാരങ്ങൾ കൈവശമുള്ളവരും, മറ്റൊരു വലിയ വിഭാഗം ആളുകൾ അവർക്ക് കീഴെയായി, തമ്മിൽതമ്മിൽ പാരവച്ചും, അവർക്ക് കീഴിൽവരുന്നവരെ അമർത്തിയും മറ്റും ഉള്ള ഒരു സമൂഹം നിലനിൽക്കും.


പല തൊഴിലുകളും സാമൂഹിക കാഴ്ചപ്പാടിൽ വിലകുറഞ്ഞതായി കാണപ്പെടും. ഇത് നിത്യം ഉപയോഗിക്കപ്പെടുന്ന സംസാരത്തിൽ നിഴലിക്കും.


അച്ചടക്കം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഭയപ്പെടുത്തുന്ന ആജ്ഞയുടെ നിഴലായി കാണപ്പെടും. ഉദാഹരണത്തിന്, ക്യൂവിൽ നിൽക്കുക എന്നുള്ളത് ഒരു അടിച്ചേൽപ്പിക്കപ്പെടുന്ന അച്ചടക്കത്തിന്റെ ഭാഗമായിരിക്കും. എന്നാൽ ഇങ്ഗ്ളിഷിൽ, ആളുകൾ മുൻഗണനാപ്രകാരം വരിയായി നിൽക്കുന്നത്, ഭാഷാ കോഡുകളിൽ മുന്നിലേ ആളെ മറിച്ചിടാനുള്ള പ്രേരണ ഇല്ലാത്തത് കൊണ്ടാണ്. ഇങ്ങിനെ മുന്നിലെ ആളെ മറിച്ചിട്ട് മുന്നിൽ കയറുന്നത്, ഫ്യൂഡൽ ഭാഷകളിൽ മൂല്യം ലഭിക്കുന്ന പ്രവർത്തിയാണ്. ഇതുമായി ബന്ധപ്പെട്ട് വേറെ ചിലകാര്യങ്ങളും പറയാനുണ്ട്. പിന്നീട് ആവാം അത്.


കളവ്, ചതി, സമയ കൃത്യതപാലിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ, ബഹുമാനമില്ലാത്തവരോട് കാണിക്കാനുള്ള പ്രേരണ ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്.


ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ, ഭൌതിക ചുറ്റുപാടുകൾ വൃത്തി ഹീനമാണെങ്കിലും, ഭാഷാ പരമായി ഒരു വ്യക്തിക്ക് ബഹുമാനം ലഭിക്കുന്ന ഇടമാണെങ്കിൽ, ആ ആൾക്ക് അവിടം വളരെ സുന്ദരമായി അനുഭവപ്പെടും. ഈ അനുഭവം ഫ്യൂഡൽ ഭാഷകളിൽ വളരെ പർവ്വതീകരിക്കപ്പെട്ടതായിരിക്കും (magnified).