ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

5. ധൈര്യം കാണിക്കലിലൂടെയുള്ള ആത്മമൂല്യ വർദ്ധനവ്

ഫ്യൂഡൽ ഭാഷകളിൽ ധൈര്യം കാണിക്കൽ ഒരു പ്രധാന ആവശ്യമാണ്. ധൈര്യം, ഉഷാറ്, പരുക്കൻ പെരുമാറ്റം, ഞെട്ടിച്ച് സംസാരിക്കാനുള്ള പാടവം, അപമാര്യാദയായി സംസാരിക്കാനുള്ള കഴിവ്, കുത്തിക്കുത്തി ചോദ്യം ചോദിച്ച് മറ്റെയാൾക്ക് പ്രയാസം വരുത്താനുള്ള നൈപുണ്യം, മറ്റ് ഇത്യാദി കഴിവുകൾ വാക്ക് കോഡുകളെ സ്വാധീനിക്കും എന്ന് ഏവരും മനസ്സിലാക്കുന്നു.


എന്നാൽ ഈ വക സ്വഭാവ നൈപുണ്യങ്ങൾ പ്രകടിപ്പിച്ച് കാണിക്കേണ്ടി വരിക, പലപ്പോഴും സാമൂഹികമായി ഒന്ന് പടവെട്ടി പൊന്തിവരാനുള്ള ഒരു ആയുധം ആയേക്കാം.


സാമൂഹികമായോ, തൊഴിൽ പദവിപരമായോ ഉയരങ്ങളിൽ എത്തിപ്പെട്ടാൽ, ഈ വക കോപ്രാട്ടിത്തരങ്ങളുടെ ആവശ്യം വല്ലാതെയുണ്ടാവില്ല. കാരണം, സാമൂഹിക അല്ലെങ്കിൽ തൊഴിൽ സ്ഥാനങ്ങളുടെ ഘടനാ ബലം മുകൾപ്പരപ്പിലുള്ളവരുടെ മിതമായുള്ള വാക്കുകൾക്ക് അത്ഭുതകരമായ ശക്തി നൽകും. എന്നാൽ, പടവെട്ടി മുകളിലേക്ക് വന്ന ആളിൽ പലപ്പോഴും ഈ പടവെട്ടിയുള്ള സ്വഭാവം വളർന്നുകഴിഞ്ഞാലും നിലനിന്നേക്കാം.


ഇതുമായി ബന്ധപ്പെട്ട് വെറെ ചിലകാര്യങ്ങൾ പറയാവുന്നതാണ്. അത് പിന്നീട് പറയാം, പിന്നീട് എവിടെയെങ്കിലും പ്രതിപാദ്യവിഷയമായി ഈ കാര്യം വരികയാണെങ്കിൽ.


ഈ വീക്ഷണകോണിൽ നിന്നും നോക്കിയാൽ, പ്രാദേശികമായി ഇങ്ഗ്ളിഷ് സംസാരിക്കുന്ന ജനത, വെറും സ്ത്രൈണ സ്വഭാവക്കാരും, മൃദല സ്വരമുള്ളവരും ആണ് എന്ന ഒരു തോന്നൽ വന്നേക്കാം. ഒരു പരിധിവരെ ഇത് ശരിയാകാം. കാരണം, ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ച തുടങ്ങുന്നതിന് മുൻപായി ഇങ്ഗ്ളിഷ് കച്ചവട സംരഭങ്ങളെക്കുറിച്ച് ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിലും ചൈനാ പ്രദേശങ്ങളിലും ഇങ്ങിനെ ഒരു ധാരണ ഉണ്ടായിരിന്നു എന്ന സൂചന ചരിത്രത്തിൽ കാണുന്നു.


എന്തിനും മാന്യമായി അനുവാധം ചോദിക്കുക (May I?), ആരോടും നന്നി (നന്ദി) പറയുക (Thank You) (വേലക്കാരോടുപോലും), ആരോടും ക്ഷമാപണം അറിയിക്കുക (Sorry) (വേലക്കാരോടുപോലും), ആരോടും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പുക്കുക (applogise), Good morning, Good evening, തുടങ്ങിയ വാക്കുകൾ ഉച്ചരിക്കുക തുടങ്ങിയകാര്യങ്ങൾ ഒരു ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ വെറും പരഹാസ്യമായ കഴിവ് കേടായാണ് മനസ്സിലാക്കപ്പെടുക.


ഫ്യൂഡൽ ഭാഷകളിൽ നന്നി (നന്ദി) രേഖപ്പെടുത്തുന്നത് താഴെയുള്ള ആൾ മുകളിലെ ആളോടാണ്. ഇത് പോലെ തന്നെയാണ് ക്ഷമാപണവും, ഖേദം പ്രകടിപ്പിക്കലും മറ്റും. യാതോരു യജമാന സ്ഥാത്തുള്ള ആളും തന്റെ പണിക്കാരനോട് ഈ വിധ വാക്കുകൾ ഉപയോഗിക്കില്ലതന്നെ. അങ്ങിനെ വല്ലതും ചെയ്താൽ, ആ യജമാനന് എന്തോ മാനസിക കഴിവ് കേടുണ്ട് എന്നാണ് പണിക്കാർ മനസ്സിലാക്കുക.


മെഡ്രാസിന് (ചെന്നൈ) അടുത്തായുള്ള ആർക്കോട്ട് എന്ന സ്ഥലത്തെ ഇങ്ഗ്ളിഷ് കച്ചവട കേന്ദ്രത്തെ, ഫ്രഞ്ചുകാരും സ്വദേശീയ രാജാവും ഒന്നുചേർന്ന് ആക്രമിക്കാൻ ഒരുമ്പെട്ടതിന് ധൈര്യം നൽകിയത് ഇങ്ഗ്ളിഷുകാരുടെ പൊതുവായുള്ള ഈ സ്ത്രൈണ സ്വഭാവം ആണ്.


ഇന്നുള്ള ഇങ്ഗ്ളണ്ട് പഴയ ഇങ്ഗ്ളണ്ടിൽ നിന്നും വളരെ മാറിപ്പോയിരിക്കാം. കാരണം, ഇന്ന് അനവധി ഫ്യൂഡൽ ഭാഷക്കാർ അവിടേക്ക് കടന്ന് കൂടി സമൂഹത്തിൽ കാര്യമായ വിഘടനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച്, ഇങ്ഗ്ളിഷുകാർക്ക് കാര്യമായ അറിവ് ലഭിച്ചിട്ടില്ലാ എന്നതാണ് സത്യം.


എന്നിരുന്നാലും, ഇങ്ഗ്ളിഷുകാരുടെ ഒരു പ്രത്യേക ധൈര്യത്തെക്കുറിച്ച് ഇവിടെ പ്രതിപാദിക്കാം. അടുത്ത എഴുത്തിൽ.