ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

35. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ

മുകളിൽ നൽകിയ സംഭവ വിവരണംവിട്ട്, തിരിച്ച് പോകാം. പ്രശ്നം മനുഷ്യർ തമ്മിലുള്ള സമത്വം എന്നത് ആണ്. ഇതിന്റെ ഉള്ളറകൾ ഇങ്ഗ്ളിഷുകാർക്ക് ഒട്ടും തന്നെ അറിവില്ലതന്നെ.


ഒരു ഇങ്ഗ്ളിഷ് പരിശീലകൻ എന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ കാര്യം കുറച്ച് കൂടി വ്യക്തമായി പറയാവുന്നതാണ്. പേരിന് മുന്നിൽ ഒരു Mr. ചേർത്തുകൊണ്ടാണ്, ഇങ്ഗ്ളിഷ് പരിശീലിക്കാനായി വരുന്നവർ ഈ എഴുത്തുകാരനെ സംബോധന ചെയ്യാറ്. 'Sir', 'സാർ തുടങ്ങിയ വാക്കുകൾ നിഷിധമാണ്. മാത്രവുമല്ല, (പരീശിലനത്തിന് വരുന്നവർ മലയാളം സംഭാഷണം നടത്തുന്നത് പ്രോത്സാഹിക്കുന്നില്ലെങ്കിലും) മലയാളത്തിൽ സംബോധന ചെയ്യുമ്പോൾ, 'നിങ്ങൾ' എന്ന പദമാണ് ഉപയോഗിക്കാൻ താൽപ്പര്യപ്പെടുക. ഭാഷാകോഡുകൾ പ്രകാരം പലതരം പ്രശ്നങ്ങൾ ഉള്ള ഒരു സംഗതിയാണ് ഇത്. എന്നാൽ പരിശീലനത്തിന് ഇങ്ഗ്ളിഷ് ഭാഷാ കോഡുകളോട് താദാത്മ്യം വരുത്താൻ മറ്റ് മാർഗ്ഗമില്ലതന്നെ.


സാമൂഹികമായി ഉയർന്ന വേദികളിൽ നിന്നും വരുന്നവരാണെങ്കിൽ, പലപ്പോഴും ഇത് അവരിൽ ഗൌരവമേറിയ മാനസിക വ്യതിചലനം വരുത്താറില്ല. എന്നാൽ, സാമൂഹികമായോ വ്യക്തിപരമായോ പലവിധ ഞെരുക്കങ്ങളിൽ നിന്നും വരുന്നവർക്ക് ഇത് അതി ഗംഭീരമായ മാനസിക സ്വാതന്ത്ര്യമാണ് നൽകുക. ഇത് അവരിൽ മാനസികമായി ഒരു കെട്ടുകൾ അഴിച്ചിട്ട അനുഭൂതി സൃഷ്ടിക്കും.


ഇങ്ങിനെയുളളവരിൽ ചിലരിൽ കണ്ടുവരാറുള്ള ഒരു പ്രതിഭാസം, പൊടുന്നനെയുള്ള ഒരു സമത്വ ചിന്താഗതിയാണ്. അവരോട് ഒരു പരിശീലകൻ എന്ന നിലയിൽ വ്യക്തിപരമായ കാര്യങ്ങൾ എന്തെല്ലാം ചോദിച്ചിട്ടുണ്ടോ, ആ രീതിയിലുള്ള പലതും തിരിച്ച് ചോദിക്കാനും, പരിധിക്കപ്പുറത്ത് മനസ്സ് കടത്താനും ഒരു സ്വാതന്ത്ര്യം അവർ കാണിക്കും. ഇതിൽ കാര്യമായ ഒരു അബദ്ധമുണ്ട്.


ഈ ചിത്രീകരണം നോക്കുക:


സാമൂഹികമായി വളരെ പിന്നിൽ നിൽക്കുന്ന ഒരാൾ അയാളുടെ വീട്ടിലെ ഒരു മുഖ്യമായ ചടങ്ങിലേക്ക് ആ നാട്ടിൽ സാമൂഹികമായി ഉയർന്ന ഒരു വ്യക്തിയെ പോയി ക്ഷണിക്കുന്നു. സമയക്കുറവ് പറഞ്ഞ് ഒഴിവാകാൻ സാമൂഹിക മഹിമയുള്ള ആൾ ശ്രമിക്കുന്നു. എന്നാൽ, "അങ്ങ് വരികയാണെങ്കിൽ എനിക്ക് സാമൂഹികമായി ആദരവ് ഏറുന്ന കാര്യമാണ്", എന്ന ആഗതന്റെ കഠിനമായ യാചനാപരമായ അഭ്യർത്ഥനമാനിച്ചും, നിബർന്ധത്തിന് വഴങ്ങിയും, ഈ വ്യക്തി ആഗതന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്നു.


എന്നാൽ സാമൂഹിക മഹിമയുള്ള ഈ വ്യക്തി അയാളുടെ വീട്ടിൽ ഒരു മുഖ്യമായ ചടങ്ങ് വന്നപ്പോൾ, മറ്റേ ആളെ ക്ഷണിക്കുന്നില്ല. ഇതിൽ ആദ്യത്തെ ആൾക്ക് കഠിനമായ വിരോധവും നീരസവും. 'എന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്തില്ലെ? പിന്നെന്ത് കൊണ്ട് അദ്ദേഹത്തിന്റെ വിട്ടിലെ ചടങ്ങിൽ എന്നെ ക്ഷണിച്ചില്ല?'


തന്റെ ക്ഷണം സ്വീകരിച്ച സ്ഥിതിക്ക്, ഈ കാര്യത്തിൽ തങ്ങൾ രണ്ടുപേരും ഒരു സമത്വത്തിൽ എത്തിയിട്ടുണ്ട് എന്ന വാദഗതി അയാളിൽനിന്നും വരും. എന്നാൽ കാര്യങ്ങൾക്ക് കൂടുതലായുള്ള വിശദീകരണം ഉണ്ട്. ഈ ഒരു കാര്യംകൊണ്ട് മാത്രം രണ്ട് പേരും തുല്യരാകുന്നില്ല. ആദ്യത്തെ സംഗതിയിൽ, ഈ ആൾക്ക് മറ്റേ ആളുടെ വരവിൽ സാമൂഹിക മഹിമ ലഭിക്കുന്നു. രണ്ടാമത്തെ സംഭവത്തിലും, ഈ ആളെ ക്ഷണിച്ചിരുന്നെങ്കിൽ, ഈ ആൾക്ക് സാമൂഹിക മഹിമ വീണ്ടും ലഭിക്കും. എന്നാൽ, ആദ്യത്തേതിലും, രണ്ടാമത്തേതിലും, സാമൂഹിക ഉന്നതിയിലുള്ള ആൾക്ക് യാതോരുവിധ തത്തുല്ല്യമായ അനുഭവവും ലഭിക്കില്ല.