ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

10. വാക്ക്കോഡുകളാൽ പിടിച്ച് താഴ്ത്തി സമത്വപ്പെടുത്തുന്നത്

ഉദാഹരണത്തിന്, ഇന്നത്തെ ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ വളരെ ഉയരത്തിൽ ആയിക്കാണുന്ന തൊഴിൽ കാരനാണ് 'ഡോക്ടർ'. ആപേക്ഷികമായി, 'ടാക്സി ഡ്രൈവർ' വളരെ താഴെയാണ്.


ഈ രണ്ട് തൊഴിലിലും പെട്ട രണ്ടു പേർ തമ്മിൽ സമത്വം ഫൂഡൽ ഭാഷകൾ ഒരുക്കുന്ന രണ്ട് ചിത്രീകരണം നൽകാം. (ഇങ്ങിനെയൊരു പ്രശ്നം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാ എന്ന് ഓർക്കുക).


പ്രായം കൂടുതലുള്ള ഡ്രൈവറെ ഡോക്ടർ 'നിങ്ങൾ' എന്ന് സംബോധനചെയ്യുന്നു.


ഡ്രൈവർ ഡോക്ടറെ, 'ഡോക്ടർ' എന്ന് സംബോധന ചെയ്യുന്നു. അല്ലെങ്കിൽ 'നിങ്ങൾ' എന്ന് സംബോധന ചെയ്യുന്നു.


രണ്ട് പേരും അന്യോന്യം ബഹുമാനിക്കുന്ന ഒരു സമത്വമാണ് ഇത്. ഇത് ഡോക്ടറ്ക്ക് സൌകര്യപ്രദമായ സമത്വമാണ്. കാരണം, ഇത് വെറും ഔപചാരികമായ സമത്വമാണ് എന്ന് പലദിക്കിലും മനസ്സിലാക്കും. ഡോക്ടർ ഡ്രൈവറെ സാമൂഹികമായി പൊക്കിവെച്ച് സമത്വം കൃത്രിമമായോ, അല്ലാതെയോ സൃഷ്ടിക്കുന്നു.


അതേ സമയം ഡ്രൈവർക്ക് കൂടുതൽ നല്ലത് മറ്റൊരു സമത്വമാണ്. ഡോക്ടർ, അയാളെ 'നീ' എന്ന് സംബോധന ചെയ്യുന്നു. അയാൾ ഡോക്ടറെയും തിരിച്ച് 'നീ' എന്ന് സംബോധന ചെയ്യുന്നു. ഇത് അതി ഗംഭീരമായ സാമൂഹിക അർത്ഥമുള്ള ഒരു സമത്വമാണ്. ഡോക്ടറെ പിടിച്ച് താഴോട്ട് കൊണ്ട് വന്ന് സാമൂഹികമായി സമത്വം പ്രഖ്യാപിക്കലാണ് ഇത്.


ഇതിനെല്ലാം പകരം, ഇതിലേതെങ്കിലും പക്ഷം താഴ്ത്തിപ്പറയുകയും, മറ്റേ പക്ഷം ഉയർത്തി നിർത്തി സംബോധചെയ്യുകയും ചെയ്താൽ സാമൂഹികമായി മറ്റ് പലതരം അർത്ഥങ്ങളും ബലപ്രയോഗങ്ങളും വരും. അവർ തമ്മിലും, ചുറ്റുമുള്ളവരിലും.


വാക്ക് കോഡുകളിലൂടെ വ്യക്തികളെയും വ്യക്തിത്വത്തേയും തിരിക്കാനും പിരിക്കാനും, ഉരുട്ടാനും, കമഴ്ത്തിയടിക്കാനും, വായമൂടിക്കാനും, മറ്റും മറ്റും കഴിവുള്ളവയാണ് ഫ്യൂഡൽ ഭാഷകൾ.


ഇവിടെ പ്രശ്നം ഫ്യൂഡൽ ഭാഷകൾ എന്ന സംഗതി ലോകത്തിൽ ഉണ്ട് എന്നും, അവയിൽ നൂറകണക്കിന് അതി സൂക്ഷ്മവും സങ്കീർണ്ണവുമായ മനുഷ്യ ബന്ധത്തിന്റെയും ബന്ധനത്തിന്റേയും കോഡുകൾ ഉണ്ട് എന്നും ഉള്ള കാര്യം ഒട്ടുംതന്നെ അറിയാതെ, ഫ്യൂഡൽ ഭാഷക്കാരോട് സമത്വം സ്ഥാപിക്കുന്ന ഇങ്ഗ്ളിഷുകാർക്ക് കാര്യമായ പലതും നഷ്ടമാവും.


കാരണം, ഫ്യൂഡൽ ഭാഷകളിൽ ഓരോ ആളും ആരോടാണ് സമനായിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് മറ്റുള്ളവർ അവരെ വിലയിരുത്തുന്നതും, അവർക്ക് അനുവദിക്കുന്ന സാമൂഹിക സ്വാതന്ത്ര്യങ്ങളും.


സാമൂഹികമായി തരം താഴ്ത്തിക്കാണുന്നവന്റെ സുഹൃത്തിനേയും ഈ സാമൂഹികമായ തരംതാഴ്ത്തലുകൾ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യും.


ഇനിയാണ് ഇന്നുള്ള ഇങ്ഗ്ളണ്ടിൽ നിന്നും ഇങ്ഗ്ളിഷ് പൌരന്മാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ വന്ന് അവരുടെ സ്വതസിദ്ധമായ അന്തസ്സോടുകൂടെയുള്ള പെരുമാറ്റം പ്രകടിപ്പിച്ചാൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത്.