ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

25. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത

1980കൾക്ക് ചുറ്റ്പാടുള്ള ഒരു വർഷം. തിരുവനന്തപുരത്ത് പഠിക്കുന്ന കാലം ആണ് എന്ന് തോന്നുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ഇങ്ഗ്ളണ്ടിനെ തോൽപ്പിക്കുന്നു. ഇന്ത്യൻ സമയം രാത്രിയാണ് സംഭവം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പടക്കവും ആകാശത്തേക്ക് പായുന്ന വാണങ്ങളും. പിറ്റേന്ന് ഒരു ദേശീയ ദിനത്തിന്റെ പ്രതീതി.


അതേ സമയം, ബങ്ളാദേശ്, പാക്കിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ഇങ്ഗ്ളണ്ട് ക്രിക്കറ്റിൽ തോൽപ്പിച്ചാൽ, അത് ഒരു വൻ സംഭവമായി ബൃട്ടണിൽ ആഘോഷിക്കപ്പെടാറില്ലാ എന്നാണ് തോന്നുന്നത്.


എന്നാൽ പൊതുവെ പറഞ്ഞാൽ, ഇങ്ഗ്ളിഷ് ഭാഷാപരമായി ചിന്തിക്കുന്നവരിൽ കണ്ടിട്ടുള്ള ഒരു പ്രത്യേകത, വിജയത്തിനേക്കാൾ അവർക്ക് താൽപ്പര്യം കാര്യങ്ങൾ തത്വദീക്ഷിതയോടും ക്രമപരമായും നടത്താനായി എന്നുള്ള മനോഗതിയാണ്. (ഒഴിവുകൾ ചൂണ്ടിക്കാണിക്കാൻ പറ്റുമെങ്കിലും.)


ഈ ചിന്താഗതിയെ ഫ്യൂഡൽ ഭാഷകളിൽ നിന്നുകൊണ്ട് മനസ്സിലാക്കാൻ തന്നെ പ്രയാസമാണ്. ഉദാഹരണത്തിന്, നിരത്തിൽ വാഹനം ഓടിക്കുമ്പോൾ, ട്രാഫിക്ക് നിയമങ്ങളെ കാറ്റിൽപ്പറത്തിയും, കഴിയുമെങ്കിൽ ഇടത് വശത്തകൂടി മറികടന്നും, മറ്റ് ആളുകളെ അലോസരപ്പെടുത്തിയും, മുന്നിൽക്കടക്കുക എന്നതിലുള്ള ആനന്ദം ഒരു ഭാഗത്ത്.


അതേ സമയം, വാഹന ഗതാഗത നിയമങ്ങൾ പാലിച്ചും, യാതോരു കാരണവശാലും ഇടത് വശത്ത്കൂടി മറികടക്കാതെയും, വാഹന ഗതാഗതം മന്ദഗതിയിൽ നീങ്ങുമ്പോൾ തൊട്ടുമുന്നിൽ ഉള്ള വാഹനത്തിന് പിന്നിൽ ക്രമമായി പിന്തുടർന്നും, മുന്നിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് യാതോരു തടസ്സവും സൃഷ്ടിക്കാതെയും വാഹനം ഓടിക്കുന്നതിലും ഒരു ഗംഭീരമായ ആനന്ദം ലഭിക്കാനുണ്ട്. എന്നാൽ ഈ ആനന്ദത്തെക്കുറിച്ച് ഫ്യൂഡൽ ഭാഷകളിൽ നിർവ്വചിക്കാനും മനസ്സിലാക്കിക്കാനും പ്രയാസമാണ്.


പ്രസിദ്ധ Football താരമായ Maradona 1986ലെ FIFA World Cupൽ ഇങ്ഗ്ളണ്ടിന് നേരെ രണ്ടാമത് ഒരു ഗോൾ അടിച്ചതുമായി ബന്ധപ്പെട്ട്, ഇങ്ഗ്ളിഷ് ടീമിനെക്കുറിച്ച് ഇങ്ങിനെ പറഞ്ഞിരുന്നു:


"I don't think I could have done it against any other team because they all used to knock you down; they are probably the noblest in the world".


തർജ്ജമ: "മറ്റേതൊരു ടീമിനോടും, ഇത് എനിക്ക് ഇത് നടക്കും എന്ന് എനിക്ക് തോന്നുന്നില്ല. കാരണം, അവർ ഏവരും മറ്റെവരെ ഉന്തി നിലത്തിടുമായിരുന്നു. ലോകത്തിലെ ഏറ്റവും കുലീനതയുളളവർ ഇവരായിരിക്കാം (ഇങ്ഗ്ളിഷ് ടീം)."


കാരണം, മറ്റ് ഏതൊരു ടീമും, അതിക്രമിച്ചു അപകടകരമാം വിധം മുന്നേറുന്ന എതിർപക്ഷക്കാരെ ഫൌൾചെയ്ത് നിലത്ത് ഉന്തിയിടുമായിരുന്നു.


Maradona ഇങ്ങിനെ അന്ന് പറഞ്ഞത് തന്നെ തികച്ചും അത്ഭുതകരമായ ഒരു കാര്യമാകാം. കാരണം, ഫോക്ക്ലണ്ട് (Falkland) യുദ്ധത്തിൽ, ബൃട്ടൺ ആർജന്റീനയെ തോൽപ്പിച്ച്, ഫോക്ക്ലണ്ട് ദ്വീപിനെ അതിക്രമിച്ചു കയറിയ ആർജന്റീനിയക്കാരിൽനിന്നും മോചിപ്പിച്ച കാലഘട്ടമായിരുന്നു അത്.


എന്നാൽ ഈ കളിയിൽ, ഏതാണ്ട് 4 മിനിറ്റ് തൊട്ട് മുൻപെ Maradona നേടിയ ആദ്യത്തെ ഗോൾതന്നെ ഗുരുതരമായ തട്ടിപ്പിനാലാണ് ലഭിച്ചത്. തലക്ക് മുകളിൽ വന്ന ബോളിനെ കൈകൊണ്ട് തട്ടി ഗോളടിക്കുകയായിരുന്നു.


ഇങ്ഗ്ളിഷ് ടീമിന്റെ പ്രതിഷേധത്തെ റഫറി കണക്കിലെടുത്തില്ല. കാരണം, Maradonaയുടെ പക്ഷത്തിന്റെ ആഘോഷത്തിമിർപ്പ് അംഗീകരിച്ചുകൊണ്ട് ഇത് ശരിയായ ഒരു ഗോളാണ് എന്ന് റഫറി വിധിച്ചു.


പിന്നീട് Maradona ഇത് ദൈവത്തിന്റ കൈകളാണ് ബോളിനെ ഗോളിൽ തട്ടിയിട്ടത് എന്ന തമാശാരീതിയിൽ ഈ സംഭവത്തെ ന്യായീകരിച്ചു. (Maradona's Hands of god goal). ഇങ്ഗ്ളണ്ട് ആർജന്റീനയെ യുദ്ധത്തിൽ തോൽപ്പിച്ചതിനുള്ള ശിക്ഷയാണ് എന്ന്.


എന്നാൽ ഗുരുതരമായ അന്യായം നടന്നിട്ടും നീതിയുക്തമായ യാതോരു നടപടിയും റഫറിയിൽനിന്നും ലഭിക്കാതിരുന്ന അവസ്ഥയിൽ ഇങ്ഗ്ളണ്ട് കളി തുടർന്നത് തന്നെ വൻ വിഢ്ഡിത്തമായിരുന്നു.


കാരണം ഫ്യൂഡൽ സാമൂഹികാന്തരീക്ഷത്തിൽ, പല ഔപചാരിക നടപടിക്രമങ്ങൾക്കും പിന്നണിയിൽ പലതും നടക്കും എന്നുള്ളതാണ് വാസ്തവം. നേരേവാ, നേരേ പോ, എന്ന ഇങ്ഗ്ളിഷ് മനോഭാവത്തിന്, ഈ അന്തരീക്ഷത്തിൽ കാര്യമായ പ്രസക്തിയില്ല എന്നുള്ളതാണ് വാസ്തവം.


ഇതു കൊണ്ടൊന്നും ആർജന്റീന ഒരു രാഷ്ട്രമെന്ന നിലയിൽ രക്ഷപ്പെട്ടിട്ടില്ല എന്നുള്ളതും ഒരു വാസ്തവം ആയി നിലനിൽക്കുന്നു.