ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

21. സൌകര്യങ്ങൾ നൽകിയാലുള്ള വിന

ഈ അറിവല്ലായ്മ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കാര്യമായ ദൂരവ്യാപകമായ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.


ദക്ഷിണ ഏഷ്യൻ ഉപഭൂഖണ്ടത്തിൽ, നല്ലൊരു ശതമാനം ആളുകൾക്കും വ്യക്തിപരമായതോ, ബുദ്ധിപരമായതോ ആയ കഴിവ് കേടില്ല എന്നുള്ളാതാണ് വാസ്തവം. നേരെ മറിച്ച്, പലർക്കും അതി ഗംഭീര കഴിവുകൾ ഉണ്ട്.


ഉദാഹരണത്തിന് പണ്ട് കാലങ്ങളിൽ ഇവിടുണ്ടായിരുന്ന പാരമ്പര്യ ആശാരിമാർ. ഇവർ യാതോരു എഞ്ചിനിയറിങ്ങ് കോളജിലും പോകാതെ തന്നെ, മണിമാളികകൾ കെട്ടുമായിരുന്നു. ഇവർക്ക് അവരുടെ തൊഴിൽ മേഖലയിൽ നല്ല നൈപുണ്യം ഉണ്ടായിരുന്നെങ്കിലും, സാമൂഹികമായി പലതരം തടസ്സങ്ങളും ആശയവിനിമയത്തിൽ ഉണ്ടായിരുന്നു. ജാതിയിൽ താഴെയായിരുന്നു.


(നിർബന്ധ ഔപചാരിക വിദ്യാഭ്യാസം ഈ നൈപുണ്യം ഈ നാട്ടിൽ നിന്നും തുടച്ചുമാറ്റിയിട്ടുണ്ട്. പാരമ്പര്യ ആശാരിമാരുടെ സന്തതികളുടെ ഈ പാരമ്പര്യ നൈപുണ്യം തുടച്ച് മാറ്റി, ഇതുമാതിരിയുളള നൈപുണ്യങ്ങൾ യാതൊന്നും ഇല്ലാത്തവരുടെ നിലവാരത്തിലേക്ക് ഇന്ന് നിർബന്ധ വിദ്യാഭ്യാസം കൊണ്ടെത്തിച്ചിട്ടുണ്ട്. അവർക്ക് അവരുടെ പാരമ്പര്യ തൊഴിലിലെ മഹിമ ഉയർത്തിക്കാണിക്കുന്ന വാക്ക് കോഡുകൾ അല്ല ഫ്യൂഡൽ ഭാഷകളിൽ ഉള്ളത്).


ഇവർക്ക് തങ്ങളുടെ വീട്ടിൽകയറി ഇരിക്കാനും കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാനും, തങ്ങളെ പേരിനാൽ തന്നെ വിളിക്കാനും മറ്റും അവസരം ബ്രാഹ്മണരും മറ്റ് ഉയർന്ന ആളുകളും നൽകിയാൽ, ഇവർ സമൂഹികമായി ഉയർന്നജാതിക്കാരെ മറികടക്കും എന്നുള്ളത് തീർച്ചയാണ്.


ഉദാഹരണത്തിന്, കോൺസ്റ്റബ്ളിന് ഈ സൌകര്യങ്ങൾ ഐപിഎസ് കാർ നൽകിയാൽ, കോൺസ്റ്റബ്ൾ മാർ ഐപിഎസ്സുകാരെ കമഴ്ത്തിയടിക്കും എന്നുള്ളതാണ് വാസ്തവം. അതിനുള്ള പ്രചോദനം ഭാഷയിൽ ഉണ്ട്.


ഇതേ പോലെ തന്നെയാണ് വീട്ടുവേലക്കാർക്ക് വീട്ടുകാർ ധരിക്കുന്ന അതേ നിലവാരത്തിലുള്ള ഉടുപ്പ് ഉടുക്കാൻ നൽകുകയും, അവരോടൊപ്പം ഡൈനിങ്ങ് മേശിയിലിരുന്ന ഭക്ഷണം കഴിക്കാനും, വീട്ട് ഉടമയെയും ഭാര്യയേയും പേരുവിളിക്കാനും മറ്റും സൌകര്യം നൽകിയാൽ, വീട്ടുകാര്യങ്ങളിൽ അവരുടെ പലതരം കൈകടത്തലും വന്നുചേരും. വീട്ടുടമയുടെ പലവിധ സാമൂഹിക വേദിയിലും ഈ വീട്ടുവേലക്കാർ കടന്നു ചെല്ലും.


ഇതൊക്കെ ഈ ഉപദ്വീപിലെ ഏതൊരാൾക്കും വ്യക്തമായോ അല്ലെങ്കിൽ അവ്യക്തമായോ അറിവുള്ള കാര്യങ്ങളാണ്. ഇങ്ങിനെയൊരു സംഭവ വികാസം വന്നു ചേരാനുള്ള അവസരം യാതോരു സ്വദേശിയും ഇവിടെ ചെയ്യാൻ അനുവദിക്കില്ലതന്നെ.