ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

39. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ

അതേ സമയം യൂഎസ്സിൽ എത്തിയ കാപ്പിര അടിമകൾക്ക് ലഭിച്ചത് വാക്ക് കോഡുകളുടേയും വസ്ത്രധാരണത്തിന്റെയും ഔന്നിത്യമാണ്. English nursery rhymes, English fairytale തുടങ്ങിയവയുടെ മാസ്മരിക പ്രഭാവവും അവരിലേക്ക് ലയിച്ചു. എന്നിട്ടും അവരിൽ മിക്കവർക്കും ആ കാര്യത്തെക്കുറിച്ച് യോതോരു ബോധമോ, നന്നിയോ (നന്ദിയോ) ഇല്ലതന്നെ. മറിച്ച് അമിതമായ വിരോധവും, നെറികേടും, മറ്റുമാണ് ഉള്ളത്.


ഈ എഴുത്തുകാരൻ പണ്ട് കേരളത്തിന് പുറത്ത് വച്ച് ഒരു മലായാളി വ്യവസായ പ്രമുഖനുമായി പരിചയമുണ്ടായിരുന്നു. അന്ന് അയാൾ ഏതാണ്ട് 30 വയസ്സിൽകൂടുതൾ കാണും പ്രായം. ഈ ആളുടെ വ്യവസായത്തിൽ ജോലിചെയ്യുന്ന ഒന്ന് രണ്ട് തൊഴിൽ സൂപ്പർവൈസർമാരെയും (മലയാളികൾ) ചെറുതായി കണ്ട് പരിചയമുണ്ടായിരുന്നു അന്ന്. അവരുടെ സാമുഹിക നിലവാരത്തിൽ അവർക്ക് 'ചേട്ടൻ', എന്ന തീരിയിൽ ബഹുമാനം ലഭിച്ചിരുന്നവരായിരുന്നു. ഇവരുടെ പ്രായം ഏതാണ്ട് 40 വയസ്സിന് മുകളിൽ വരും.


ഒരിക്കൽ വ്യവസായ പ്രമുഖന്റെ വീട്ടിൽ ആ ആളോടൊപ്പം ഇരുന്ന് സംസാരിക്കുന്ന അവസരത്തിൽ ഒരു സൂപ്പർവൈസർ അവിടെ വന്നു. ചെറുപ്പക്കാരനായ വ്യവസായ പ്രമുഖൻ അയാളെ മുറ്റത്ത് നിർത്തി, വീട്ടിന്റെ കോലായിൽ നിന്ന് കൊണ്ട് 'നീ' എന്ന് സംബോധന ചെയ്ത് കൊണ്ട് പല നിർദ്ദേശങ്ങളും കൊടുത്തു. വ്യക്തമായും പ്രായം അധികമുള്ള സൂപ്പർവൈസറെ ഇങ്ങിനെ തരംതാഴ്ത്തി സംസാരിക്കുന്നത് കണ്ടപ്പൊൾ ചെറിയൊരു മനപ്രയാസം തോന്നി.


ഇക്കാര്യത്തെക്കുറിച്ച്, ആ വ്യവസായ പ്രമുഖനോട് പിന്നീട് സൂചിപ്പിച്ചപ്പോൾ, അയാൾ പറഞ്ഞത് ഇപ്രകാരമാണ് :


'ഇവനെയൊക്കെ നിലക്ക് നിർത്തിയാൽ പ്രശ്നമില്ല. വീട്ടിൽ കയറി ഇരിക്കാനും മറ്റും പറഞ്ഞാൽ, പിന്നെ ഇവനെയൊക്കെ നിയന്ത്രിക്കാനാവില്ല. പരാതിയാവും, വിരോധമാവും, ചോദ്യംചെയ്യലാകും, അത് പറ്റില്ല, ഇത് പറ്റില്ല എന്നെല്ലാം ആവും. ഇരുത്തേണ്ടിടത്ത് ഇരുത്തിയാൽ, യാതോരു പ്രശ്നവുമില്ല.'


ഇതിന്റെ അപ്പുറത്തും പ്രശ്നം ഉണ്ട്. ചെറുപ്പക്കാരനായ തൊഴിലുടമയോട്, പ്രായം കൂടുതലുള്ള തൊഴിലാളി, അടുത്ത് ഇടപഴകിയാൽ, പ്രായമെന്ന ബഹുമാന പ്രശ്നം കടന്നുവരും. ഇതും പ്രശ്നമാണ്. ദിശാ ഘടകാംശം ആന്തോലനം ചെയ്തേക്കും.


ഇതാണ് യൂഎസ്സിൽ കാപ്പിരി അടിമകൾ എന്ന് അവകാശപ്പെടുന്നവരുമായി ബന്ധപ്പെട്ട് സംഭവിച്ചത്. ഇങ്ഗ്ളിഷിൽ ആരേയും ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലതന്നെ.


യൂഎസ്സിലെ വടക്കൻ പ്രദേശങ്ങളിലെ ആളുകൾക്ക്, മനുഷ്യരെ അടിമകളായി വെക്കുന്നു എന്നത് ചിന്തിക്കാൻ കൂടി പ്രയാസമുള്ള കാര്യമായിരുന്നു. യൂഎസ് എന്ന രാജ്യം പിറന്ന് വെറും 75 വർഷത്തിനുള്ളിൽ ഒരു വൻ യുദ്ധംതന്നെ നടത്തി അവർ കാപ്പിരികളെ മോചിപ്പിച്ച്, യൂഎസ്സിൽ പൌരത്വം നൽകി.


മനസ്സിലാക്കാൻ പറ്റാത്ത ഭാഷാ കോഡുകളുള്ളവരെ ഇങ്ഗ്ളിഷിലേക്ക് ലയിപ്പിക്കുന്നത് ഒരു തരം വിഢിത്തമായാണ് കാണാൻപറ്റുക. കാരണം, യാതോരു രാജ്യവും ഇങ്ങിനെ സ്വന്തം പൌരത്വം അന്യർക്ക് ഈ പ്രകാരം നൽകില്ല. അവരുടെ നാട്ടിലേക്ക് പോകാൻ അനുവാദവും സഹായവും നൽകുകയാണ് ചെയ്യുക. കുറെ പണവും നൽകും. എന്നാൽ, സ്വന്തം സ്ഥലത്ത് അന്യർക്ക് സർവ്വാവകാശവും നൽകുക എന്നുള്ളത് വരും തലമുറയോട് ചെയ്യുന്ന അപരാദം തന്നെയാണ്.


എന്നാൽ, ഒരു ഇങ്ഗ്ളിഷ് പ്രദേശത്ത് കുറച്ച് കാലം ജീവിക്കാൻ കഴിഞ്ഞാൽ പിന്നെ ചവുട്ടിപ്പുറത്താക്കിയാൽ പോലും ആരും തിരിച്ച് പോകില്ല എന്നുള്ളതാണ് വാസ്തവം.


അടിമത്തെക്കുറിച്ച് കുറച്ചുകൂടി ചരിത്രസംഭവങ്ങൾ പറയാനുണ്ട്.