ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

23. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?

ആഫ്രിക്കയിൽ നിന്നും പല എത്ലറ്റുകൾ (Athletes) ഇങ്ങിനെ അമേരിക്കയിൽ വന്നിട്ടുണ്ട്. ഇവരെ കായികമായി തോൽപ്പിക്കാൻ പ്രയാസമാണ്. കാരണം, ഇവർ ആഫ്രിക്കൻ പ്രദേശങ്ങളിലെ പരുക്കൻ സമൂഹങ്ങളിൽ കായികമായി മുൻപന്തിയിൽ ഉള്ളവരാണ്.


അമേരിക്കയിൽ കയറിയാൽ, ഇവർക്ക് ലഭിക്കുന്ന അവകാശങ്ങൾക്ക് പരിധികളില്ല.


ചിത്രീകരണം:

ഒരു ക്ളാർക്കിന് ഐഏഎസ് ഓഫിസർ മാരോടൊപ്പം താമസിക്കാൻ അവസരം ലഭിച്ചു. ഏതാനും കാലത്തിന് ശേഷം, അയാൾ ഐഏഎസ്സുകാരെ പേരുവിളിച്ചും, 'നീ' എന്ന് വിളിച്ചും, 'അവൻ', 'അവൾ' എന്നെല്ലാം പരാമർശിച്ചും സംസാരിക്കാനുള്ള ബന്ധം സ്ഥാപിക്കുന്നു. ഇയാളുടെ കൂടെ ജോലിചെയ്തിരുന്ന മറ്റ് ക്ളാർക്കുമാർക്കൊന്നും ഇല്ലാത്ത സാമൂഹിക ഉന്നമനം ഇയാൾക്ക് ലഭിക്കുന്നു.


എന്നാൽ, ഐഏഎസ്സുകാരുടെ പലവേദികളിലും ഇയാൾക്ക് പ്രവേശനം ലഭിക്കുന്നില്ല. അത് ഒരു വൻപരാതി തന്നെയായി മാറുന്നു. എന്താ ഒരു തരം വർണ്ണവിവേചനം?

:ചിത്രീകരണത്തിന്റെ അന്ത്യം


ഇത്യാദി ചിന്തകളും അനുഭവങ്ങളും മറ്റും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ മാത്രമേ നടക്കുള്ളു. ഇന്ത്യയിൽ ഈ വക അവകാശവാദങ്ങളുമായി ഏതെങ്കിലും വീട്ടു ജോലിക്കാരനോ, മറ്റ് താരതമ്യേനെ താഴ്ന്ന സ്ഥാനക്കാരും അവകാശം പ്രസ്താവിച്ചാൽ, വീട്ട് ഉടമയോ, അല്ലെങ്കിൽ ഉയർന്ന ഓഫിസറോ ആയിരിക്കില്ല പ്രതികരിക്കാൻ എത്തുക. മറ്റ് വല്ല, ഈ അവകാശവാദക്കാരേക്കാൾ താഴ്ന്ന സ്ഥാനക്കാർ വന്ന് 'ഇറങ്ങെടാ', അല്ലെങ്കിൽ 'ഇറങ്ങെടി' എന്ന് പ്രതികരിക്കും. പിന്നുള്ള യുദ്ധം അവരേക്കാൾ തരം താണവരോടായിരിക്കും. ഇതാണ്, ഈ ഉപദ്വീപിലെ സാമൂഹിക യാഥാർത്ഥ്യം.


1981-82 കാലത്ത് (ശരിക്കും വർഷം ഓർമ്മയില്ല) ഒരു സർക്കാർ ക്ളാർക്കുമാരുടെ സമരം ഉണ്ടായിരുന്നു. സംഭവം തിരവനന്തപുരത്താണ്. ഐഏഎസ് ഓഫിസറോട് സമരം ചെയ്തുകൊണ്ടിരിക്കുന്ന ക്ളാർക്കുമാരുടെ കുട്ടിനേതാവ് 'ഇത് തന്റെ സ്വകാര്യ സ്വത്താണോ?' എന്ന് ചോദിച്ചു. ഐഏഎസ് ഓഫിസർ ഇതിന് പ്രതികരണം നൽകിയില്ല.