ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

18. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ

മലയാളം മാത്രം സംസാരിക്കുന്നതും, സാമാന്യമായി നോക്കിയാൽ, ഒരേ സാമൂഹികവും, സാമ്പത്തികവും നിലവാരമുള്ള കുറേ പേർ ഒരു ഒറ്റപ്പെട്ട ഇടത്ത്, മറ്റ് ലോകരുമായി ബന്ധമില്ലാതെ ജീവിക്കാൻ ഇടവന്നു എന്ന് കരുതുക.


ഏതാണ്ട് 200 വർഷങ്ങൾക്ക് ശേഷം, ഇവരുടെ സാമൂഹികാന്തരീക്ഷം ചെന്ന് നോക്കിയാൽ, കാണുന്നത് ഇപ്രകാരം ആയിരിക്കും:


പഴയകാല ബ്രാഹ്മണർക്കോ, അല്ലെങ്കിൽ ഇന്നുള്ള ഐഏഎസ് / ഐപിഎസ് കാർക്കോ തുല്യരായ കുറേ സ്ഥാനങ്ങളിലുള്ള ആളുകൾ. (ഐപിഎസ്സിൽ ഉള്ള നിലവരങ്ങൾ ഡിജിപി, ഐജി., എസ്.പി, എഎസ്പി.)


ഇവർക്ക് കീഴെയായി അമ്പലവാസികൾക്കും, നായന്മാർക്കും ഇടയിലുള്ള കുറെ നിലവാരങ്ങൾ. (ഇന്നത്തെ പോലീസിലെ ഡിവൈഎസ്.പി, ഇൻസ്പെക്ടർ, ഏഎസ്ഐ, ഹെഡ് കോൺസ്റ്റബ്ൾ, കോൺസ്റ്റബ്ൾ തുടങ്ങിയവർ).


ഇങ്ങിനെ പലവിധ അധികാരങ്ങളുള്ള കുറേ സ്ഥാനങ്ങൾ. ഇവർക്ക് ഏറ്റവും കീഴിലായുള്ള നായർമാർക്ക് (കോൺസ്റ്റബ്ൾമാർക്ക്) തുല്ല്യരായവർക്ക് കീഴെയായി ഒരു വലിയ ജനക്കൂട്ടം.


ഈ ജനക്കൂട്ടം, നായർമാർക്ക് എല്ലാവിധ ബഹുമാനങ്ങളും വിധേയത്വവും കടപ്പാടുകളും നൽകുന്നു. നായന്മാർക്ക് തുല്യരായവർ അവരുടെ സാമൂഹിക പദവി നിലനിർത്താനായി, അവരുടെ മുകൾത്തട്ടിലുള്ളവർക്ക് പലവിധ വിധേയത്വങ്ങളും നൽകുന്നു.


കീഴിൽ വരുന്ന വൻ ജനക്കൂട്ടം, പലതട്ടുകളായി നിലനിൽക്കുന്നു. തമ്മിൽത്തമ്മിൽ ഉച്ചനീചത്വങ്ങൾ നിലനിർത്തി, ഈ നിലകളിൽപ്പെട്ട ഓരോ നിലയിലുള്ളവരും, അവർക്ക് കീഴിലുള്ളവരെ പലവിധത്തിൽ അമർത്തുന്നു. കീഴെയുള്ളവർ ഏതെങ്കിലും രീതിയിൽ ഉയരാനുള്ള സാധ്യതകണ്ടാൽ, അത് ശക്തമായിത്തന്നെ തടയുന്നു.


ഇങ്ങിനെയൊരു സാമൂഹികാന്തരീക്ഷം സംജാതമാകാൻ, വേദങ്ങളും, പുരാണങ്ങളും, സ്മൃതികളും, വേദാന്തങ്ങളും, ചാതുർവർണ്ണ്യവും മറ്റും ആവശ്യമില്ലതന്നെ. വെറും മലയാളം ഭാഷമാത്രം മതി.


ഇങ്ങിനെയുള്ള അടുക്കും ചിട്ടയും ഉള്ള ഒരു സമൂഹത്തിൽ, കലർപ്പില്ലാത്ത ഇങ്ഗ്ളിഷുമായി ഒരു കൂട്ടർ കയറിവന്നാൽ, സമൂഹം തലകുത്തനെ മറിയും. നൂറ്റാണ്ടുകളോളം ഭാഷാകോഡുകളുടെ അടിയിൽ പെട്ട് ഞെരിങ്ങിയിരുന്നവർ പൊന്തിവരും.


ഇതാണ് ഈ ഉപഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷ് കോളോണിയൽ വാഴ്ച കൊണ്ടുവന്നത്.


എന്നാൽ, ഈ ഉപഭൂഖണ്ടത്തിലെ ആളുകളെ അടിമപ്പെടുത്താനാണ് ഇവിടെ ഇങ്ഗ്ളിഷ് പ്രചരിപ്പിച്ചത്, എന്നും, അത് പൊതുജനങ്ങൾ പഠിക്കരുത് എന്നും സാമൂഹിക മുകൾത്തട്ടിൽ ഉള്ളവർ പറയും. പറഞ്ഞില്ലെങ്കിലാണ് അത്ഭുതം.