ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

20. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത

ഇത്യാദി സംഗതികളെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് യാതോരു വിവരവും ഇല്ലാ എന്നുള്ളതാണ് വാസ്തവം. ഇങ്ങിനെയൊരു ലോകം തന്നെയുണ്ട് എന്ന് അവർക്ക് സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല എന്ന് ഈ എഴുത്തുകാരൻ ഏതാണ്ട് 15 വർഷത്തിൽ കൂടുതൽ കാലം അവരിൽ പലരുമായി ഓൺലൈനായി ചർച്ചചെയ്തതിൽ നിന്നും മനസിലാക്കുന്നു.


എന്നാൽ ഈ ഉപദ്വീപിൽ ചിലയിടങ്ങളിൽ ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണം നിലനിന്നിരുന്ന കാലത്ത്, ഇവിടുള്ള സാമൂഹികാന്തരീക്ഷത്തിൽ എന്തോ വ്യത്യാസം ഉണ്ട് എന്ന് പല ഇങ്ഗ്ളിഷുകാർക്കും തോന്നിയിരുന്നു. എന്നാൽ ഇത് എന്താണ് എന്ന് അവർക്ക് തീർത്ത് പറയാനുള്ള വിവരം ലഭിച്ചില്ല. ഈ ഉപദ്വീപിലെ പല സ്ഥലങ്ങളും ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിലായി ഒന്നിപ്പിച്ച് ഒരു രാജ്യം തന്നെ സൃഷ്ടിക്കാൻ ആദ്യ ചുവട് വച്ച Robert Cliveന് പോലും ഈ കാര്യം സ്വന്തം നാടായ ഇങ്ഗ്ളണ്ടിൽ, ശ്രമിച്ചെങ്കിലും, മനസ്സിലാക്കിക്കൊടുക്കാനായില്ല.


Rudyard Kipling എന്ന ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യകാരന്റെ വാക്കുകൾ ഇവിടെ ഉദ്ദരിക്കാവുന്നതാണ്: OH, East is East, and West is West, and never the twain shall meet.


Kiplingന്റെ വാക്കുകളിലും അറിവില്ലായ്മ നിഴലിക്കുന്നുണ്ട്. Englandനെ Westമായി കൂട്ടിക്കലർത്തുന്നത് തന്നെ തനി വിഢ്ഢിമായിരുന്നു.


ഇതുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും മനസ്സിൽ ഉദിക്കുന്നുണ്ട്. എന്നാൽ അവ ഇവിടെ കുറിച്ചിടുന്നില്ല.


ഈ പ്രശ്നം ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ച ഈ ഉപഭൂഖണ്ടത്തിന്റെ ഏതാണ്ട് പകുതിയിൽകുറവ് സ്ഥലങ്ങളിൽ നിലനിന്നിരുന്ന കാലത്തും ഉണ്ടായിരുന്നു.


ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിൽ സാമൂഹിക ഘടനയും വ്യക്തിബന്ധങ്ങളും മറ്റും ഇങ്ഗ്ളണ്ടിലുള്ളതിൽനിന്നും തികച്ചും വ്യത്യസ്തമാണ് എന്ന് ഈ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഇങ്ഗ്ളണ്ടിൽ പോയി പറഞ്ഞെങ്കിലും, അത് അവിടെയുള്ളവർക്ക് യാതോരു രീതിയിലും മനസ്സിലായില്ല എന്നാണ് കാണുന്നത്. എന്നാൽ ഈ പറഞ്ഞ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്കും, ഇവിടുള്ള ഫ്യൂഡൽ ഭാഷാ കോഡുകളെക്കുറിച്ച് കാര്യമായി മനസ്സിലായിരുന്നു എന്നും തോന്നുന്നില്ല. കാരണം, ഈ ഒരു കാര്യം അവർ എഴുതിയ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ച് കാണുന്നില്ല.


ചിത്രീകരണം:

ഏതാണ്ട് 30 വർഷം മുൻപുള്ള സാങ്കേതിക നിലവാരമുള്ള ഒരു സമൂഹത്തിൽ, ഇന്നെത്തെ സാങ്കേതിക വളർച്ചയുള്ള ഒരു സ്ഥലത്ത് നിന്നും ഒരാൾ കയറി ചെല്ലുന്നു. അയാൾ അവരോട് സ്മാർട്ട്ഫോണിനെക്കുറിച്ചും, Appനെക്കുറിച്ചും, Telegramനെക്കുറിച്ചും Whatsappനെക്കുറിച്ചും, മറ്റും പറയുന്നു. ഇതൊക്കെ ആര് സമ്മതിച്ചുകൊടുക്കാൻ? അങ്ങെ നാട്ടിൽ ആളുകൾക്ക് തീപ്പെട്ടിപോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വിദൂരങ്ങളിൽ ഉള്ളവരുമായി സംസാരിക്കാം. അവരുടെവീഡിയോ കാണാം എന്നെല്ലാം പറഞ്ഞാൽ, ഈ നാട്ടുകാർക്ക് എങ്ങിനെ മനസ്സിലാകാനാണ്?


പ്രേതത്തെ കണ്ടത് പോലെയാണ്. ഒരാൾ പ്രേതത്തെ കണുന്നു. ഈ കാര്യം ഈ ആൾ പ്രേതത്തെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആളോട് പറയുന്നു. അയാൾ വിശ്വസിക്കുമോ?


ഇതേ അവസ്ഥയായിരുന്നു കൊളോണിയൽ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന ഇങ്ഗ്ളിഷ് പൌരന്മാരുടെ ഗതിയും. അവർ ഈ പ്രദേശങ്ങളിൽ ആളുകൾ തമ്മിൽ ഇങ്ങിനെന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് ഇങ്ഗ്ളണ്ടിൽ ചെന്ന് പറഞ്ഞപ്പോൾ, അവർക്ക് ലഭിച്ചത് പുച്ഛവും, കളിയാക്കലും, അതിനപ്പുറവും ആയിരുന്നു.