ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

31. വാക്കുകളുടെ ബാഹുല്യം

ഫ്യൂഡൽ ഭാഷകളുടെ മേന്മയായി ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുന്ന ഒരു വാദഗദിയാണ്, മാനസിക വികാരങ്ങളെയും, മനുഷ്യഗുണ നിലവാരങ്ങളെയും മറ്റും നിർവ്വചിക്കാൻ ഫ്യൂഡൽ ഭാഷകളിലുള്ള വാക്കുകളുടെ 'ബാഹുല്യം'.


എന്നാൽ യഥാർത്ഥത്തിൽ ഇത് തന്നെയാണ് ഈ ഭാഷകളുടെ പൈശാചികതയും. മനുഷ്യ വ്യക്തിത്വത്തേയും, മാനസിക വികാരങ്ങളേയും സങ്കീർണ്ണമായി കോർത്തിണക്കി, ഞെരിച്ച് പിരിച്ച് വ്യക്തികളെ പല ഞെരുങ്ങിയ മാനസികാവസ്ഥകളിൽ തളച്ചിടാൻ ഈ വാക വാക്കുകൾക്ക് ആവും.


അതോടൊപ്പം തന്നെ കുറച്ച് പേരെ, ഒരു തരം 'കല്ലിൽ കൊത്തിവച്ച കവിതപോലെ'%, ഭൌതിക ദിവ്യത്വത്തിലേക്ക് ഉയർത്തുകയും ചെയ്യും. ഇവരുടെ 'തിരുമെയ് നിറയെ തിരുവാഭരണങ്ങൾ ചാർത്തുന്നതിൽ'%% സായൂജ്യം നേടുന്നതായി, മറ്റുള്ളവരെ ഇതേ വാക്ക് കോഡുകൾ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും.


(%'സീതാദേവി സ്വയംവരെ ചെയ്തോരു' എന്ന ഗാനത്തിൽ നിന്നും). (%%'രാജശിൽപി നീയെനിക്കോരു പൂജാവിഗ്രഹം തരുമോ' എന്ന ഗാനത്തിൽനിന്നും).


പൊതുവായിപ്പറഞ്ഞാൽ, ഫ്യൂഡൽ ഭാഷാ പദപ്രയോഗങ്ങളിലെ സൌന്ദര്യം ആസ്വദിക്കാൻ ഇങ്ഗ്ളിഷ് പോലുള്ള പരന്ന ഭാഷകളിൽ വളർന്നവർക്ക് ചെറുതായൊന്ന് പരിശ്രമിക്കേണ്ടിവരും.


ചെന്നായിക്കളുടെ ഓലിയിടൽ കുറച്ച് നേരം ശ്രദ്ധിച്ച് കേട്ടിരുന്നാൽ, അവയിൽ എന്തോ മാസ്മരിക സൌന്ദര്യം ഉണ്ട് എന്ന് മനസ്സിലാക്കാനായേക്കാം. എന്നാൽ, ഇതിലുള്ള പൂർണ്ണമായ സൌന്ദര്യം ആസ്വദിക്കണമെങ്കിൽ, ആ വ്യക്തി ചെറുതായെങ്കിലും ചെന്നായ്ക്കളുടെ മാനസികാവസ്ഥയിലേക്ക് നീങ്ങേണ്ടിവന്നേക്കാം.