ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

22. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ

എന്നാൽ, പൊതുവെ പറഞ്ഞാൽ, ഇങ്ഗ്ളിഷുകാർക്ക് ഈ വക കാര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഇല്ല. ഇങ്ങിനെ ലോകത്തിൽ പലദിക്കിലും ഉള്ള ജനക്കൂട്ടങ്ങളിൽ തരംതാഴ്ത്തിവെക്കപ്പെടുന്നവർക്ക്, ഇങ്ഗ്ളിഷ് പ്രദേശങ്ങളിൽ വന്നുപെട്ടാൽ, ഈ വക സൌകര്യങ്ങൾ സ്വമേധയാ ലഭിക്കും. മാത്രവുമല്ല, അവർക്ക് പലവിധ അവകാശങ്ങളും നൽകും.


ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ നിന്നും വരുന്നവർക്കാണെങ്കിൽ, ഈ വക അവകാശങ്ങൾ ലഭിച്ചില്ലെങ്കിൽകൂടി, മുകളിൽ പറഞ്ഞ ആശയവിനിമയ സൌകര്യങ്ങൾ ലഭിച്ചാൽ തന്നെ, ഇന്ത്യയിൽ പ്യൂൺ ഐഏഎസ് ഓഫിസർ ആയ പോലെയാണ്. ആരേയും കേറി പേരുവിളിക്കാം, ആരോടും സംസാരിക്കാം, ആരെയും You എന്ന് സംബോധന ചെയ്യാം, ആരേയും Heഎന്നോ അല്ലെങ്കിൽ She എന്നോ പരാമർശിച്ച് സംസാരിക്കാം.


ഏത് പോലീസ് സ്റ്റേഷനിലും കയറിച്ചെന്ന് അവിടുള്ള ഓഫിസർമാരെവരെ പേരിനോട് Mr./Mrs.ചേർത്ത് സംബോധന ചെയ്യാം. ഇരുന്ന് തന്നെ കാര്യങ്ങൾ ചർച്ചചെയ്യാം.


നേരത്തെ സൂചിപ്പിച്ചത് പോലെ, ഈ പുറത്ത് നിന്നും വരുന്നവർ വ്യക്തിപരമായ കഴിവില്ലാത്തവരല്ല. മറിച്ച്, അതി കഠിനമായ സാമൂഹികാന്തരീക്ഷത്തിൽ നരകയാതന അനുഭവിച്ച്, എല്ലാതരം തന്ത്രങ്ങളും ഉപയോഗിച്ച് പടപൊരുതി തഴക്കം ചെന്നവരാണ്. അവർക്ക് ഇത്രമാത്രം സൌകര്യങ്ങളും അവകാശങ്ങളും ആരോടും മല്ലിടാനും ആർക്കുമെതിരെ കേസുകൊടുക്കുവാനും സൌകര്യം ലഭിച്ചാൽ, അവർ സമൂഹത്തെ തകിടം മറിക്കും.