ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

13. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾ അകപ്പെട്ടുപോയാൽ

ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മുന്നിൽ പ്രാദേശികമായി ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ വന്നുപെട്ടാൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഈ എഴുത്തുകാരന്റെ ഏതെല്ലാമോ എഴുത്തുകളിൽ വ്യക്തമായോ അവ്യക്തമായോ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ മുപ്പതോളം പുസ്തകങ്ങൾ എഴുതിയിട്ടുള്ളതിനാൽ, ഇത് ഏതെല്ലാം എഴുത്തുകളിലാണ് ഉള്ളത് എന്ന് ഓർമ്മവരുന്നില്ല.


എന്നാൽ, എന്ത് സംഭവിക്കും എന്നത് പ്രവചിക്കാൻ വലിയ പ്രയാസം ഇല്ലതന്നെ. ഇങ്ഗളിഷ് വംശജരെ തരംതാഴ്ത്തി നിവ്വചിക്കപ്പെടാൻ കളം ഒരുക്കുന്ന ഒരു വൻ കൂട്ടം ആളുകൾ തന്നെ ഇന്ന് പുറത്ത് നിന്നും വന്ന് ഇങ്ഗ്ളണ്ടിൽ പാർപ്പുറപ്പിച്ചിട്ടുണ്ട്. ഇവർ വാക്ക്-കോഡുകളിലൂടെ ഇങ്ഗ്ളിഷ് വ്യക്തിത്വത്തെയും പാരമ്പര്യങ്ങളേയും വികലപ്പെടുത്തുന്ന കാര്യം മറുപക്ഷത്തുള്ളവർക്ക് യാതോരു ധാരണയും ഇല്ലാ എന്നുള്ളത് ഗംഭീരമായ ഒരു സംഗതിതന്നെയാണ്.


ഇതിനെക്കുറിച്ച്, ഏതാനും വർഷങ്ങൾക്ക് മുമ്പ്, ലണ്ടനിൽ എംബിഎ പഠിക്കാൻ പോയ ഒരു മലയാളി യുവാവിനോട് ചോദിച്ചപ്പോൾ, അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു, 'അവരെ തറയാക്കിത്തനെയാണ് പുറത്തുള്ളവർ സംസാരിക്കുന്നത്' എന്ന്. ഇത് ഇങ്ഗ്ളിഷ് ജനതയിൽ, പ്രത്യേകിച്ചും, അവിടുള്ള സ്ത്രീജനങ്ങളിൽ decadance/depravity (വഷളത്തം, ധാർമ്മിക അധപ്പതനം) എന്ന പ്രതിഭാസത്തിന് തുടക്കമിടുന്നുണ്ട്. എന്നാൽ, ഇക്കാര്യം അവർ അറിയുന്നില്ല എന്നു മാത്രം. അവർക്ക് യാതോരു രീതിയിലും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയാണ്. കാരണം പ്രതികരിക്കുന്നത്, വർണ്ണവിവേചനം എന്ന വീഡ്ഢി സംഗതിയായി ചൂണ്ടിക്കാണിക്കപ്പെടും.


ഇങ്ങിനെയുള്ള ആധുനികതയിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന ബൃട്ടിഷുകാരിൽ പെട്ട ഒരു ചെറിയ സംഘം ആളുകൾ, ഇന്ത്യൻ കടൽത്തീരത്ത് ഏതാണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു ചെറിയ കപ്പലിൽ (Yatcht) വന്നടുത്തു. കപ്പലിന് ഒരു ചെറിയ കേട് പാട് തീർക്കാനുണ്ടായിരുന്നു.


സ്വാഭാവികമായി ഇന്ത്യ തീരദേശ സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിച്ചു.


തുടർന്നങ്ങോട്ട് നടന്ന സംഭവ വികാസങ്ങൾ, ഫ്യൂഡൽ കോഡുകളുള്ള ഭാഷകളും പരന്ന കോഡുകൾ ഉള്ള ഭാഷകളും തമ്മിലുള്ള ഒരു പ്രതിപ്രവർത്തനമായിരുന്നു.


ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ പഠിച്ച് വളർന്ന ഇന്ത്യൻ പൌരന്മാർ ഇന്ത്യൻ പോലീസ് സ്റ്റേഷനുകളിൽ പോയാലും ഇതിന് സമമായ സംഭവിവകാസങ്ങളാണ് ഉരുത്തിരിയുക.


ആരെയും കുറ്റം പറയാൻ ആവില്ലതന്നെ.


വ്യക്തികളല്ല പ്രവർത്തികുകയും, പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നത്. മറിച്ച് ഭാഷാ സോഫ്ട്വേറിലെ കോഡുകളാണ് കാര്യങ്ങൾക്ക് തുടക്കമിടുന്നതും, അവയെ മുന്നോട്ട് നീക്കുന്നതും. ഇതിൽ അകപ്പെട്ട് പോകുന്ന മനുഷ്യർ ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന വികാരങ്ങൾക്കും, വൈകാരിക തീവ്രതയ്ക്കും അനുസൃതമായി പെരുമാറുന്നു. അവ സൃഷ്ടിക്കുന്ന വിരോധങ്ങളും, വെപ്രാളങ്ങളും മനസ്സിൽ കയറ്റുന്നു.


സംഭവ വികാസങ്ങൾ അടുത്ത എഴുത്തിൽ വിവരിക്കാം.