ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

17. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം

സാമൂഹികമായും വ്യക്തിപരമായും കീഴെയുള്ള ആളുകൾക്ക് ഉയരാൻ ശക്തമായി സഹായിക്കുന്ന ഒരു സോഫ്ട്വേറാണ് ഇങ്ഗ്ളിഷ് എന്നതിനാൽ, ഈ ഭാഷ കീഴിൽ വരുന്നവർ പഠിക്കുന്നത്, അവർക്ക് മുകളിൽ വരുന്നവർ എല്ലാ ചതിപ്രയോഗവും ഉപയോഗിച്ച് തടസ്സപ്പെടുത്തും.


ഏതാണ്ട് 15 വർഷം മുൻപ് മാങ്ഗ്ളൂറിലെ ഒരു ഭവനത്തിൽ ഉള്ള ഒരു അന്തരീക്ഷം ആ വീട്ടുകാരുടെ ഒരു പരിചയക്കാരൻ പറയുകയുണ്ടായി. ആ വീട്ടിൽ ചെന്ന് Calling bell അടിച്ചാൽ, വാതിൽ തുറക്കുന്നത് നല്ല തറവാടിത്തം തോന്നിക്കുന്ന ഒരു യുവതിയാണ്. നന്നായി ഇങ്ഗ്ളിഷ് സംസാരിക്കും. വീട്ടുകാരിയാണ് എന്ന് തോന്നും. എന്നാൽ, ചെറുപ്രായത്തിൽ വീട്ടുവേലക്കാരിയായി വന്ന ഒരു പണിക്കാരത്തി പെൺകുട്ടിയാണ് ഈ ആൾ.


വീട്ടിലെ അന്തേവാസികൾ ഇങ്ഗ്ളിഷ് സംസാരിക്കുന്നത് കേട്ട്, ഈ ആൾ സാവധാനം ഇങ്ഗ്ളിഷ് സ്വായത്തമാക്കി. പിന്നങ്ങോട്ട്, താഴെയാര്, മുകളിൽ ആര് എന്ന് വാക്ക് കോഡുകളിൽ നിശ്ചയിക്കാൻ ആവാത്ത അവസ്ഥവരികയും, സാവധാനം ഈ വിട്ടിലെ ഒരു അന്തേവാസിയാകുകയും ചെയ്തു.


ഇതേ അവസ്ഥയാണ് യൂഎസ്സിൽ അടിമകളായി പോയ കാപ്പിരികൾക്കും ലഭിച്ച സൌകര്യം.


എന്നാൽ, ഈ ഒരു അവസ്ഥ സംജാതമാകും എന്ന് മനസ്സിലാക്കിയ, വീട്ടിൽ ഇങ്ഗ്ളിഷ് മാത്രം സംസാരിക്കുന്ന, ഇന്ത്യക്കാരുടെ വീടുകളിൽ, പണിക്കാരികളും, പണിക്കാരന്മാരും ഇങ്ഗ്ളിഷ് പരിശീലിക്കുന്നത്, ആ വീട്ടുകാർ തടയുന്നത്, ഈ എഴുത്തകാരൻ നേരിട്ട് കണ്ടിട്ടുള്ളതാണ്.


ഫ്യൂഡൽ ഭാഷകളുടെ പലവിധ പ്രവർത്തന രീതികളെക്കുറിച്ച്, ഈ എഴുത്തുകാരന്റെ ഒരു പഴയ പുസ്തകമായ March of the Evil Empire: English versus the feudal languages (1989) എന്ന ഗ്രന്ഥത്തിൽ കാര്യമായി പ്രതിപാദിച്ചിട്ടുണ്ട്.


ദക്ഷിണേഷ്യൻ ചരിത്രഗതിയെ ഈ ഭാഷാ കോഡുകൾ കാര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്.


ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ഒരു ചിത്രീകരണം നൽകാം. അടുത്ത എഴുത്തിൽ.