ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

9. സമത്വത്തിന്റെ മൂന്ന് നിലവാരങ്ങൾ

പാരമ്പര്യമായി ഇങ്ഗ്ളിഷ് സംസാരിക്കുന്ന ജനം പാരമ്പര്യമായി ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ആളുകളുമായി സമത്വത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന സങ്കീർണ്ണതയെക്കുറിച്ച്, ഇങ്ഗ്ളിഷ് പക്ഷത്തിന് യാതോരു അറിവും ഇല്ല. ഇതിന്റെ പ്രത്യാഘാതങ്ങൾ വ്യാപകവും കഠിനവും ആയേക്കാം.


ഫ്യൂഡൽ ഭാഷകളിൽ സമത്വം എന്ന സങ്കൽപം ഏറ്റവും കുറഞ്ഞ് മൂന്ന് നിലവാരത്തിലുള്ളതാണ്. എന്നാൽ കുറച്ചുകൂടി വ്യാപകമായി പറഞ്ഞാൽ, മൂന്നിനേക്കാളും അധികം നിലവാരത്തിൽ വളരെ സങ്കീർണ്ണമായ കാര്യമാണ് ഈ ഭാഷകളിൽ മനുഷ്യ സമത്വം എന്നുള്ളത്.


ഇക്കാര്യം ചെറുതായി ഒന്ന് സൂചിപ്പിക്കാം.


ഒരാൾക്ക് മറ്റൊരാളുമായി മൂന്ന് നിലവാരത്തിൽ വാക്ക് കോഡുകളാൽ സമത്വം സ്ഥാപിക്കാവുന്നതാണ്. അങ്ങോട്ടും ഇങ്ങോട്ടും 'നീ' എന്ന് വളിച്ച് സംസാരിക്കുന്നതാണ് ഏറ്റവും ശക്തമായതും, ഏറ്റവും താഴത്തെത്തുന്നതുമായ സമത്വം.


ഇതിന് മുകളിലാണ് 'നിങ്ങൾ-നിങ്ങൾ' എന്ന രീതിയിലുള്ള സമത്വം. ഈ സമത്വത്തിന് അന്യോന്യം ഉള്ള സ്വതന്ത്ര്യം കുറവുള്ളതും, ചെറുതായി ബലം കുറഞ്ഞതുമായ സമത്വമാണ്.


ഇതിന് മുകളിൽ ഉള്ളതാണ് 'സാർ' - 'സാർ' എന്ന് അന്യോന്യം ഉള്ള സമത്വം.


ഇതിലെന്തിരിക്കുന്നു എന്ന് തോന്നാമെങ്കിലും, വളരെ ശക്തമായ സാമൂഹിക ബന്ധകോഡുകളും, വ്യാഖ്യാനങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ വക സങ്കീർണമായുള്ള സമത്വ സങ്കൽപ്പം.